വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എന്റെ മുഖം​മൂ​ടി എങ്ങനെ അഴിച്ചു​വെ​ക്കാം?

എന്റെ മുഖം​മൂ​ടി എങ്ങനെ അഴിച്ചു​വെ​ക്കാം?

 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ക്കാൻ സമയം ചെലവ​ഴി​ക്കു​ന്ന​തും ശ്രമം ചെയ്യു​ന്ന​തും ബുദ്ധി​യാ​ണോ എന്ന്‌ ദൈവ​ത്തി​ന്റെ ചില ആരാധ​ക​രെ​ങ്കി​ലും ചില​പ്പോ​ഴൊ​ക്കെ ചിന്തി​ക്കാ​റുണ്ട്‌. (സങ്കീർത്തനം 73:2, 3) ഇങ്ങനെ​യു​ള്ളവർ യഹോ​വ​യു​ടെ നിയമ​ങ്ങൾക്ക്‌ എതിരാ​യുള്ള കാര്യങ്ങൾ ചെയ്‌തു​തു​ട​ങ്ങും. എന്നിട്ട്‌ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രിൽനിന്ന്‌ അത്തരം കാര്യങ്ങൾ മറച്ചു​വെ​ക്കാ​നും ശ്രമി​ക്കും.

 ഇത്തരം വഴിയി​ലൂ​ടെ പോകു​ക​യും, എന്നാൽ അതിൽനിന്ന്‌ രക്ഷപ്പെ​ടാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു​വേ​ണ്ടി​യാണ്‌ ഈ ലേഖനം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

ഈ പേജിൽ

 എന്താണ്‌ ഈ മുഖം​മൂ​ടി അണിഞ്ഞുള്ള ജീവിതം?

 മുഖം​മൂ​ടി അണിഞ്ഞ്‌ ജീവി​ക്കു​ക​യെന്നു പറഞ്ഞാൽ, യഹോ​വയെ അനുസ​രി​ക്കാത്ത കൂട്ടു​കാ​രു​ടെ ഒപ്പമാ​യി​രി​ക്കു​മ്പോൾ തെറ്റാ​ണെന്ന്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളും നിങ്ങൾ ചെയ്യുന്നു. എന്നാൽ അതേസ​മയം സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ ഒപ്പമാ​യി​രി​ക്കു​മ്പോൾ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ പെരു​മാ​റു​ന്നു. രണ്ടിട​ത്തും നിങ്ങൾ മുഖം​മൂ​ടി അണിയു​ക​യാണ്‌. നിങ്ങൾക്കു രണ്ടു മുഖമു​ള്ള​തു​പോ​ലെ​യാണ്‌ അത്‌!

 “രണ്ടു മുഖവു​മാ​യി ജീവി​ക്കു​മ്പോൾ രണ്ടു വശത്തു​ള്ള​വ​രിൽനി​ന്നും നിങ്ങൾ ചിലതു മറച്ചു​വെ​ക്കു​ക​യാണ്‌. ശരിക്കു​മുള്ള നിങ്ങളെ ആർക്കും അറിയില്ല. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, നിങ്ങൾ എല്ലാവ​രെ​യും വഞ്ചിക്കു​ക​യാണ്‌.”—എറിൻ.

 നിങ്ങൾക്ക്‌ അറിയാ​മോ? മുഖം​മൂ​ടി അണിയു​ന്ന​തിൽ, നിങ്ങൾ ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലെന്നു നിങ്ങൾക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തും ഉൾപ്പെ​ടു​ന്നു.

 “എനിക്ക്‌ 14 വയസ്സു​ള്ള​പ്പോൾ ഇന്റർനെ​റ്റിൽ മോശം ഫോ​ട്ടോ​ക​ളും വീഡി​യോ​ക​ളും ഞാൻ കാണാൻ തുടങ്ങി. എന്നാൽ മറ്റുള്ള​വ​രു​ടെ മുമ്പി​ലാ​യി​രി​ക്കു​മ്പോൾ എനിക്ക്‌ അശ്ലീലം ഒട്ടും ഇഷ്ടമി​ല്ലാ​ത്ത​തു​പോ​ലെ​യാണ്‌ ഞാൻ അഭിന​യി​ച്ചത്‌. പക്ഷേ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു ഞാൻ അങ്ങനെ​യ​ല്ലെന്ന്‌.”—നോളൻ.

 ബൈബിൾ തത്ത്വം: “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റിനിന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും.”—മത്തായി 6:24.

 മുഖം​മൂ​ടി അണിഞ്ഞ്‌ ജീവി​ക്കു​ന്ന​തി​ന്റെ അർഥം ഞാനൊ​രു ചീത്ത ആളാണ്‌ എന്നാണോ?

 അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. ശരിയാണ്‌, ചില ആളുകൾ ബൈബിൾ പറയു​ന്ന​തു​പോ​ലെ ജീവി​ക്കേ​ണ്ടെന്നു തീരു​മാ​നി​ച്ചി​ട്ടു​ണ്ടാ​കും. നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ​യാ​ണോ? അതോ താഴെ പറയു​ന്ന​തു​പോ​ലെ വേറെ എന്തെങ്കി​ലും കാരണ​ങ്ങ​ളു​ണ്ടോ?

  •   കൂട്ടു​കാ​രു​ടെ കൂടെ​യാ​യി​രി​ക്കു​മ്പോൾ ഒറ്റപ്പെ​ട്ടു​പോ​കു​മോ എന്ന പേടി​യാ​ണോ നിങ്ങൾക്ക്‌?

  •   സഭയി​ലു​ള്ള​വ​രെ​ക്കാൾ നിങ്ങളു​ടെ ഇഷ്ടങ്ങ​ളോ​ടു ചേരു​ന്നത്‌ നിങ്ങളു​ടെ കൂട്ടു​കാ​രാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

  •   ദൈവ​ത്തി​ന്റെ കല്പനകളെല്ലാം അനുസ​രി​ക്കാ​നുള്ള കഴിവും ശക്തിയും ഒന്നും എനിക്കില്ല എന്ന്‌ നിങ്ങൾക്കു തോന്നാ​റു​ണ്ടോ?

 “മുഖം​മൂ​ടി അണിഞ്ഞ്‌ ജീവി​ക്കുന്ന മിക്ക ചെറു​പ്പ​ക്കാ​രും ക്രിസ്‌തീ​യ​മൂ​ല്യ​ങ്ങ​ളൊ​ന്നും പങ്കു​വെ​ക്കാത്ത ആളുക​ളു​ടെ കൂടെ​യാ​യി​രി​ക്കു​മ്പോ​ഴാണ്‌ കൂടുതൽ സന്തോ​ഷ​മാ​യി​ട്ടി​രി​ക്കു​ന്ന​തെന്ന്‌ എനിക്കു തോന്നാ​റുണ്ട്‌. കാരണം അവർക്ക്‌ എന്തി​ന്റെ​യെ​ങ്കി​ലും ഭാഗമാ​യി​രി​ക്ക​ണ​മെന്നേ ഉള്ളൂ. അത്‌ എവി​ടെ​യാ​യാ​ലും കുഴപ്പ​മില്ല.”—ഡേവിഡ്‌.

 മുഖം​മൂ​ടി അണിഞ്ഞ ഒരു കപടജീ​വി​തം നയിക്കു​ന്ന​തിന്‌ ഈ പറഞ്ഞ കാരണ​ങ്ങ​ളൊ​ന്നും ഒരു ന്യായമല്ല. എങ്കിലും നല്ല ആളുകൾപോ​ലും ഈ കെണി​യിൽ അകപ്പെ​ടു​ന്നത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ ഇതു സഹായി​ക്കു​ന്നു. നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ സംഭവി​ച്ചു​പോ​യെ​ങ്കിൽ ഇപ്പോൾ എന്തു ചെയ്യാം?

 എന്റെ മുഖം​മൂ​ടി എങ്ങനെ അഴിച്ചു​വെ​ക്കാം?

  1.  1. ഇപ്പോ​ഴത്തെ ജീവിതം എങ്ങനെ​യു​ള്ള​താ​ണെന്നു ചിന്തി​ക്കുക. ‘ഇങ്ങനെ ജീവി​ക്കാ​നാ​ണോ ശരിക്കും ഞാൻ ആഗ്രഹി​ക്കു​ന്നത്‌? ഇങ്ങനെ മുമ്പോ​ട്ടു പോയാൽ എന്തായി​രി​ക്കും അതിന്റെ അവസാനം?’

     ബൈബിൾ തത്ത്വം: ‘വിവേ​ക​മു​ള്ളവൻ ആപത്തു കാണുന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.’—സുഭാ​ഷി​തങ്ങൾ 27:12.

  2.  2. തുറന്നുപറയുക. നിങ്ങളു​ടെ സാഹച​ര്യം മാതാ​പി​താ​ക്ക​ളോ​ടോ യഹോ​വ​യു​ടെ നിയമ​ങ്ങളെ ആദരി​ക്കുന്ന പക്വത​യുള്ള ഒരു കൂട്ടു​കാ​ര​നോ​ടോ പറയുക. നിങ്ങൾ അവരുടെ അടുത്ത്‌ ചെന്നതിൽ അവർക്കു സന്തോ​ഷമേ തോന്നൂ. നിങ്ങൾ ശരി ചെയ്യാൻ ആഗ്രഹി​ക്കു​ന്നതു കാണു​മ്പോൾ അവർക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ അഭിമാ​നം തോന്നും.

    മുഖംമൂടി അണിഞ്ഞുള്ള ജീവി​ത​ത്തിൽ നിങ്ങൾ വീണു​പോ​യെ​ങ്കിൽ പെട്ടെ​ന്നു​തന്നെ സഹായം ചോദി​ക്കു​ക

     “എന്റെ തെറ്റുകൾ മറ്റുള്ള​വ​രോ​ടു തുറന്നു​പ​റ​യു​ന്നത്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല, വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ ഒരു പ്രാവ​ശ്യം അങ്ങനെ ചെയ്‌തു​ക​ഴി​ഞ്ഞ​പ്പോൾ എനിക്ക്‌ എന്തെന്നി​ല്ലാത്ത ആശ്വാസം തോന്നി.”—നോളൻ.

     ബൈബിൾ തത്ത്വം: “സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല; അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വനു കരുണ ലഭിക്കും.”—സുഭാ​ഷി​തങ്ങൾ 28:13.

  3.  3. പരിണ​ത​ഫ​ലങ്ങൾ അംഗീ​ക​രി​ക്കുക. നിങ്ങൾ ഇത്‌ ഓർക്കു​ന്നതു നല്ലതാണ്‌: മാതാ​പി​താ​ക്ക​ളിൽനി​ന്നും സഭയിൽനി​ന്നും നിങ്ങൾ ചില കാര്യങ്ങൾ മറച്ചു​പി​ടി​ച്ച​തു​കൊണ്ട്‌ നിങ്ങളി​ലുള്ള അവരുടെ വിശ്വാ​സം കുറ​ച്ചെ​ങ്കി​ലും നഷ്ടമാ​യേ​ക്കാം. അതു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളോ സഭയിലെ മൂപ്പന്മാ​രോ ചില നിയ​ന്ത്ര​ണ​ങ്ങ​ളൊ​ക്കെ നിങ്ങളു​ടെ​മേൽ വെക്കാൻ സാധ്യ​ത​യുണ്ട്‌. ആ പരിണ​ത​ഫ​ലങ്ങൾ അംഗീ​ക​രി​ക്കുക, സ്വീക​രി​ക്കുക. അങ്ങനെ ഇപ്പോൾ മുതൽ “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ” തീരു​മാ​നി​ക്കുക.—എബ്രായർ 13:18.

     ബൈബിൾ തത്ത്വം: “ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീക​രി​ച്ചാൽ ഭാവി​യിൽ നീ ജ്ഞാനി​യാ​യി​ത്തീ​രും.”—സുഭാ​ഷി​തങ്ങൾ 19:20.

  4.  4. ദൈവം നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ ഓരോ​രു​ത്ത​രും ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു നന്നായിട്ട്‌ അറിയാം. അതു​കൊണ്ട്‌ നിങ്ങൾ മുഖം​മൂ​ടി അണിഞ്ഞാണ്‌ ജീവി​ക്കു​ന്ന​തെ​ങ്കിൽ അതു ദൈവം അറിയും, അതു ദൈവത്തെ വിഷമി​പ്പി​ക്കും. എങ്കിലും “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌” നിങ്ങളെ സഹായി​ക്കാ​നും ശരിയായ വഴിയി​ലേക്കു കൊണ്ടു​വ​രാ​നും ദൈവം ആഗ്രഹി​ക്കു​ന്നു.—1 പത്രോസ്‌ 5:7.

     ബൈബിൾ തത്ത്വം: “പൂർണ​ഹൃ​ദ​യ​ത്തോ​ടെ തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു​വേണ്ടി തന്റെ ശക്തി പ്രകടി​പ്പി​ക്കാൻ യഹോ​വ​യു​ടെ കണ്ണുകൾ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.”—2 ദിനവൃ​ത്താ​ന്തം 16:9.