വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എന്റെ കൂടപ്പി​റ​പ്പു​മാ​യി ഒത്തു​പോ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എന്റെ കൂടപ്പി​റ​പ്പു​മാ​യി ഒത്തു​പോ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 “ഒരേസ​മ​യം നല്ലതും മോശ​വും ആയ സുഹൃ​ത്തു​ക്കൾ”

 ഒരേസ​മ​യം നല്ലതും മോശ​വും ആയ സുഹൃ​ത്തു​ക്കൾ എന്നു കൂടപ്പി​റ​പ്പു​ക​ളെ വിളി​ച്ചി​രി​ക്കു​ന്നു. നിങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്നു, അവർ നിങ്ങ​ളെ​യും. പക്ഷെ ചില സന്ദർഭ​ങ്ങ​ളിൽ ഒത്തു​പോ​കു​ക വളരെ പ്രയാ​സ​മാ​ണെ​ന്നു തോന്നി​യേ​ക്കാം. “എന്റെ അനിയ​നെ​ക്കൊണ്ട്‌ ഞാൻ തോറ്റു. എന്ത്‌ ചെയ്‌താൽ എന്നെ ദേഷ്യം പിടി​പ്പി​ക്കാ​മെ​ന്നും എന്തു പറഞ്ഞാൽ എന്റെ സമനില തെറ്റി​ക്കാ​മെ​ന്നും അവൻ നന്നായി പഠിച്ചു​വെ​ച്ചി​ട്ടുണ്ട്‌” എന്ന്‌ 18 വയസ്സുള്ള ഹെലെന പറയുന്നു.

 ആശയവി​നി​മ​യം ചെയ്യാ​നും വിട്ടു​വീഴ്‌ച ചെയ്യാ​നും അറിയാ​മെ​ങ്കിൽ കൂടപ്പി​റ​പ്പു​കൾ തമ്മിലുള്ള അടിപി​ടി​കൾ എളുപ്പം പരിഹ​രി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌,

  •   ഒരു മുറി​യിൽ കഴിഞ്ഞു​കൂ​ടു​ന്ന കൂടപ്പി​റ​പ്പു​കൾ സ്വകാ​ര്യ​തയ്‌ക്കു​വേണ്ടി വഴക്കടി​ച്ചേ​ക്കാം. എന്താണു പരിഹാ​രം? ഒത്തുതീർപ്പു​ണ്ടാ​ക്കാ​നും പരസ്‌പ​രം വിട്ടു​കൊ​ടു​ക്കാ​നും പഠിക്കുക. ലൂക്കോസ്‌ 6:31-ലെ ബുദ്ധി​യു​പ​ദേ​ശം പ്രാവർത്തികമാക്കുക.

  •   രണ്ടു സഹോ​ദ​രി​മാർ അനുവാ​ദം ചോദി​ക്കാ​തെ പരസ്‌പ​രം വസ്‌ത്രം എടുത്ത്‌ ഉപയോ​ഗി​ക്കു​ന്നു. പരിഹാ​രം? ചർച്ച ചെയ്‌ത്‌ അതിർവ​ര​മ്പു​കൾ വെക്കുക. 2 തിമൊ​ഥെ​യൊസ്‌ 2:24-ലെ ബൈബിൾത​ത്ത്വം പ്രാവർത്തി​ക​മാ​ക്കു​ക.

 ചില സാഹച​ര്യ​ങ്ങ​ളിൽ, കൂടപ്പി​റ​പ്പു​കൾ തമ്മിലുള്ള പ്രശ്‌നം ഗുരു​ത​ര​വും വലിയ അനന്തര​ഫ​ല​ങ്ങൾ ഉളവാ​ക്കു​ന്ന​തും ആയിരി​ക്കാം. ബൈബി​ളി​ലെ രണ്ട്‌ ഉദാഹ​ര​ണ​ങ്ങൾ നോക്കാം:

  •   സ്വന്തം സഹോ​ദ​ര​നാ​യ മോശ​യോട്‌ അസൂയ വളർത്തി​യെ​ടു​ത്ത മിര്യാ​മി​നും അഹരോ​നും വലിയ വില കൊടു​ക്കേ​ണ്ടി​വ​ന്നു. സംഖ്യാ​പുസ്‌ത​കം 12:1-15-ലെ വിവരണം വായി​ക്കു​ക. എന്നിട്ട്‌ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘എന്റെ കൂടപ്പി​റ​പ്പി​നോട്‌ അസൂയ തോന്നാ​തി​രി​ക്ക​ണ​മെ​ങ്കിൽ ഞാൻ എന്തു ചെയ്യണം?’

  •   കയീന്‌ ഹാബേ​ലി​നോ​ടു തോന്നിയ ദേഷ്യം അവനെ കൊല്ലുന്ന അളവോ​ളം എത്തി. ഉല്‌പത്തി 4:1-12 വരെ വായി​ക്കു​ക. തുടർന്ന്‌ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘എന്റെ സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ ഇടപെ​ടു​മ്പോൾ ദേഷ്യം നിയ​ന്ത്രി​ക്കാൻ എങ്ങനെ കഴിയും?’

 ഒത്തു​പോ​കേ​ണ്ട​തി​ന്റെ രണ്ടു കാരണങ്ങൾ

 കൂടപ്പി​റ​പ്പു​ക​ളു​മാ​യി ഒത്തു​പോ​കു​ന്നത്‌ എത്രതന്നെ ബുദ്ധി​മു​ട്ടാ​യി​രു​ന്നാ​ലും അതു പരിഹ​രി​ക്ക​ണ​മെ​ന്നു പറയാൻ ചുരു​ങ്ങി​യത്‌ രണ്ട്‌ കാരണ​ങ്ങ​ളെ​ങ്കി​ലു​മുണ്ട്‌.

  1.   അതു പക്വത​യു​ടെ ലക്ഷണമാണ്‌. “ഞാൻ എന്റെ രണ്ട്‌ അനിയ​ത്തി​മാ​രോ​ടും പെട്ടെന്നു ദേഷ്യ​പ്പെ​ടു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ അങ്ങനെയല്ല. ശാന്തമാ​യും ക്ഷമയോ​ടെ​യും ഇടപെ​ടാൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു. എനിക്ക്‌ അല്‌പം പക്വത വന്നിട്ടു​ണ്ടെ​ന്നു വേണ​മെ​ങ്കിൽ പറയാം” എന്നു ചെറു​പ്പ​ക്കാ​ര​നാ​യ അലെക്‌സ്‌ പറയുന്നു.

     ബൈബിൾ പറയുന്നു: “ദീർഘ​ക്ഷ​മ​യു​ള്ള​വൻ മഹാബു​ദ്ധി​മാൻ; മുൻകോ​പി​യോ ഭോഷ​ത്വം ഉയർത്തുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 14:29.

  2.   ഭാവിക്കുവേണ്ടിയുള്ള നല്ലൊരു പരിശീ​ല​നം. നിങ്ങളു​ടെ കൂടപ്പി​റ​പ്പു​ക​ളു​ടെ അപൂർണ​ത​ക​ളെ സഹിക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ, ഭാവി​യിൽ നിങ്ങളു​ടെ ഇണയോ​ടും സഹജോ​ലി​ക്കാ​രോ​ടും തൊഴി​ലു​ട​മ​യോ​ടും മറ്റുള്ള​വ​രോ​ടും ഒക്കെ നിങ്ങൾ എങ്ങനെ ഇടപെ​ടും?

     ജീവി​ത​യാ​ഥാർഥ്യം: ആളുക​ളു​മാ​യി ആശയവി​നി​മ​യം ചെയ്യാ​നും ചർച്ച ചെയ്യാ​നും ഉള്ള നിങ്ങളു​ടെ പ്രാപ്‌തി​യാണ്‌ ഭാവി​ബ​ന്ധ​ങ്ങൾ വിജയി​ക്കു​മോ എന്നു തീരു​മാ​നി​ക്കു​ന്ന ഒരു പ്രധാ​ന​ഘ​ട​കം. ആ പ്രാപ്‌തി വളർത്തി​യെ​ടു​ക്കാൻ കുടും​ബ​ത്തെ​ക്കാൾ പറ്റിയ ഒരിടം വേറെ​യി​ല്ല.

     ബൈബിൾ പറയുന്നു: “സകല മനുഷ്യ​രോ​ടും സമാധാ​ന​ത്തിൽ വർത്തി​ക്കാൻ പരമാ​വ​ധി ശ്രമിക്കുവിൻ.”—റോമർ 12:18.

 കൂടപ്പി​റ​പ്പി​നോ​ടുള്ള പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങൾക്കു സഹായം ആവശ്യ​മാ​ണോ? “നിങ്ങളു​ടെ സമപ്രാ​യ​ക്കാർ പറയു​ന്നത്‌” എന്നതു വായി​ക്കു​ക. തുടർന്ന്‌ “കൂടപ്പി​റ​പ്പു​ക​ളു​മാ​യി എങ്ങനെ ഒത്തു​പോ​കാം?” എന്നതിലെ അഭ്യാ​സ​ങ്ങൾ ചെയ്‌തു​നോ​ക്കു​ക.