വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

തെറ്റു​ക​ളെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

തെറ്റു​ക​ളെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

 നിങ്ങൾ എന്തു ചെയ്യു​മാ​യി​രു​ന്നു?

 കരീന​യു​ടെ കാര്യ​ത്തിൽ സംഭവി​ച്ച​തി​നെ​ക്കു​റിച്ച്‌ വായി​ക്കു​ക. നിങ്ങളു​ടെ ജീവി​ത​ത്തി​ലും അതു​പോ​ലെ സംഭവി​ക്കു​ന്ന​താ​യി ഭാവന​യിൽ കാണുക. അവളുടെ സ്ഥാനത്തു നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു?

 കരീന: ഞാൻ സ്‌കൂ​ളി​ലേക്ക്‌ അമിത​വേ​ഗ​ത്തിൽ വണ്ടി ഓടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. പോലീസ്‌ എന്നെ പിടിച്ചു, പിഴയും അടപ്പിച്ചു. അത്‌ എനിക്ക്‌ വളരെ വിഷമ​മാ​യി. ഇക്കാര്യം ഞാൻ മമ്മി​യോ​ടു പറഞ്ഞു. സംഭവ​ത്തെ​ക്കു​റിച്ച്‌ ഡാഡി​യോ​ടു പറയാൻ മമ്മി ആവശ്യ​പ്പെ​ട്ടു. അത്‌ എനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു.

നിങ്ങൾ എന്തു ചെയ്യു​മാ​യി​രു​ന്നു?

  1.  എ: ഡാഡി ഇതി​നെ​ക്കു​റിച്ച്‌ ഒരിക്ക​ലും അറിയാൻപോ​കു​ന്നി​ല്ലെന്ന്‌ ചിന്തിച്ച്‌ മിണ്ടാ​തി​രി​ക്കും.

  2.  ബി: സംഭവി​ച്ച​തി​നെ​ക്കു​റിച്ച്‌ വള്ളിപു​ള്ളി വിടാതെ ഡാഡി​യോ​ടു പറയും.

 ഓപ്‌ഷൻ ‘എ’ തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങൾക്കു പ്രലോ​ഭ​നം തോന്നി​യേ​ക്കാം. നിങ്ങൾ ഇക്കാര്യം ഡാഡിയെ അറിയി​ച്ചു​വെന്ന്‌ മമ്മി വിചാ​രി​ക്കു​ക​യും ചെയ്യും. എന്നാൽ വണ്ടി ഓടി​ക്കു​ന്ന​തോ മറ്റെ​ന്തെ​ങ്കി​ലു​മാ​യി ബന്ധപ്പെ​ട്ടോ ഉള്ള നിങ്ങളു​ടെ തെറ്റുകൾ തുറന്നു​പ​റ​യു​ന്ന​തി​നു നല്ല കാരണ​ങ്ങ​ളുണ്ട്‌.

 നിങ്ങളു​ടെ തെറ്റുകൾ തുറന്നു​സ​മ്മ​തി​ക്കേ​ണ്ട​തി​ന്റെ മൂന്നു കാരണങ്ങൾ

  1.  1. അങ്ങനെ ചെയ്യു​ന്ന​താണ്‌ ശരി. ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉണ്ടായി​രി​ക്കേണ്ട നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു”—എബ്രായർ 13:18.

     “ചെയ്‌ത കാര്യ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാ​നും സത്യസ​ന്ധ​നാ​യി​രി​ക്കാ​നും ഒരു തെറ്റു പറ്റിയാൽ ഉടനെ തുറന്നു​സ​മ്മ​തി​ക്കാ​നും എനിക്കു വളരെ അധ്വാ​നി​ക്കേ​ണ്ടി​വ​ന്നു.”—അലെക്‌സിസ്‌.

  2.  2. തെറ്റു തുറന്നു​സ​മ്മ​തി​ക്കു​ന്ന​വ​രോട്‌ ആളുകൾ ക്ഷമിക്കാ​നു​ള്ള സാധ്യത കൂടു​ത​ലാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്ന​വൻ വിജയി​ക്കി​ല്ല; അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വ​നു കരുണ ലഭിക്കും.”—സുഭാ​ഷി​ത​ങ്ങൾ 28:13.

     “ഒരു തെറ്റ്‌ തുറന്നു​സ​മ്മ​തി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാണ്‌. അത്‌ ആളുക​ളു​ടെ വിശ്വാ​സം പിടി​ച്ചു​പ​റ്റാൻ സഹായി​ക്കും. നിങ്ങൾ സത്യസ​ന്ധ​രാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കും. ഒരു തെറ്റ്‌ സമ്മതി​ക്കു​ന്ന​തി​ലൂ​ടെ മോശ​മാ​കേണ്ട ഒരു സാഹച​ര്യ​ത്തെ നിങ്ങൾ നല്ലതി​ലേ​ക്കു നയിക്കും.”—റിച്ചാർഡ്‌.

  3.  3. ഏറ്റവും പ്രധാ​ന​മാ​യി അത്‌ യഹോ​വ​യാം ദൈവത്തെ പ്രസാ​ദി​പ്പി​ക്കും. ബൈബിൾ പറയുന്നു: “യഹോവ വഞ്ചകരെ വെറു​ക്കു​ന്നു, നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.”—സുഭാ​ഷി​ത​ങ്ങൾ 3:32.

     “ഗുരു​ത​ര​മാ​യ ഒരു തെറ്റ്‌ എന്റെ ഭാഗത്തു​നിന്ന്‌ ഉണ്ടായ​പ്പോൾ അത്‌ തുറന്നു​സ​മ്മ​തി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഞാൻ തിരി​ച്ച​റി​ഞ്ഞു. കാര്യങ്ങൾ യഹോ​വ​യു​ടെ വഴിക്കു ചെയ്യാ​തി​രി​ക്കു​മ്പോൾ യഹോ​വ​യിൽനിന്ന്‌ അനു​ഗ്ര​ഹ​ങ്ങൾ പ്രതീ​ക്ഷി​ക്കു​ക സാധ്യമല്ല.”—റെയ്‌ച്ചൽ.

 തെറ്റു സംഭവി​ച്ച​തി​നു ശേഷം തുടക്ക​ത്തിൽ പറഞ്ഞ കരീന എന്താണു ചെയ്‌തത്‌? പിഴ അടച്ച രസീത്‌ ഡാഡി​യിൽനിന്ന്‌ അവൾ ഒളിച്ചു​വെ​ച്ചു. അധിക​കാ​ല​ത്തേക്ക്‌ അങ്ങനെ ചെയ്യാൻ അവൾക്കു സാധി​ച്ചി​ല്ല. “ഒരു വർഷം കഴിഞ്ഞ​പ്പോൾ ചില ഇൻഷു​റൻസ്‌ രേഖകൾ അന്വേ​ഷി​ക്കു​ന്ന​തി​നി​ട​യിൽ എന്റെ പേരി​ലു​ള്ള രസീത്‌ ഡാഡി​യു​ടെ കണ്ണിൽപ്പെ​ട്ടു. അതോടെ വലിയ പ്രശ്‌ന​മാ​യി. ഇക്കാര്യം ഡാഡി​യോ​ടു പറയാ​തി​രു​ന്ന​തിന്‌ മമ്മിയും എന്നോട്‌ ദേഷ്യ​പ്പെ​ട്ടു.”

 പഠിച്ച പാഠം: തെറ്റുകൾ രഹസ്യ​മാ​ക്കി​വെ​ക്കു​ന്നത്‌ കാര്യങ്ങൾ വഷളാ​കാ​നേ ഉപകരി​ക്കൂ. അതിന്റെ പിഴ പിന്നീട്‌ എപ്പോ​ഴെ​ങ്കി​ലും ഒടു​ക്കേ​ണ്ടി​വ​രും.

 നിങ്ങളു​ടെ തെറ്റു​ക​ളിൽനിന്ന്‌ എങ്ങനെ പാഠം പഠിക്കാം.

 എല്ലാവ​രും തെറ്റു​വ​രു​ത്തു​ന്ന​വ​രാണ്‌. (റോമർ 3:23; 1 യോഹ​ന്നാൻ 1:8) നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ തെറ്റ്‌ സംഭവി​ക്കു​മ്പോൾത്ത​ന്നെ അതു തുറന്നു​സ​മ്മ​തി​ക്കു​ന്നത്‌ താഴ്‌മ​യു​ടെ​യും പക്വത​യു​ടെ​യും അടയാ​ള​മാണ്‌.

 അടുത്ത​പ​ടി തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിക്കുക എന്നതാണ്‌. സങ്കടക​ര​മെ​ന്നു പറയട്ടെ പല യുവജ​ന​ങ്ങ​ളും അതിനുള്ള അവസരം കളഞ്ഞു​കു​ളി​ക്കു​ന്നു. പ്രിസ്‌കി​ല്ല എന്നു പേരുള്ള കൗമാ​ര​ക്കാ​രിക്ക്‌ തോന്നു​ന്ന​തു​പോ​ലെ​യാണ്‌ അവർക്കും അനുഭ​വ​പ്പെ​ടു​ന്നത്‌. “ഞാൻ എനിക്ക്‌ പറ്റി​പ്പോ​യ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കും. ഞാൻ എന്നെ വിലകു​റ​ച്ചാണ്‌ കാണു​ന്നത്‌. അതു​കൊ​ണ്ടു​ത​ന്നെ എന്റെ തെറ്റുകൾ എടുത്താൽ പൊങ്ങാത്ത ഒരു വലിയ ഭാരമാ​യി എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു. എന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല എന്നൊരു ചിന്തയാണ്‌ എന്നെ എല്ലായ്‌പോ​ഴും വേട്ടയാ​ടു​ന്നത്‌.”

 നിങ്ങൾക്കും ഇതു​പോ​ലെ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ഓർക്കുക. കഴിഞ്ഞ​കാ​ല തെറ്റു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ കാർ ഓടി​ക്കു​മ്പോൾ പിൻവശം കാണാ​നു​ള്ള കണ്ണാടി​യിൽ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു​പോ​ലെ കഴിഞ്ഞ കാല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒന്നിനും കൊള്ളാത്ത വ്യക്തി​യാ​ണെ​ന്നു തോന്നാ​നും ജീവി​ത​ത്തിൽ വരാനി​രി​ക്കു​ന്ന വെല്ലു​വി​ളി​ക​ളെ നേരി​ടു​ന്ന​തി​നു​ള്ള ശക്തി ചോർത്തി​ക്ക​ള​യാ​നും മാത്രമേ ഉപകരി​ക്കൂ.

 പകരം സന്തുലി​ത​മാ​യ ഒരു വീക്ഷണം എന്തു​കൊണ്ട്‌ വളർത്തി​യെ​ടു​ത്തു​കൂ​ടാ?

 “പാഠം പഠിക്കുക, തെറ്റു വീണ്ടും ആവർത്തി​ക്കാ​തി​രി​ക്കു​ക എന്ന ഉദ്ദേശ്യ​ത്തിൽ മാത്രം കഴിഞ്ഞ​കാ​ല പിഴവു​ക​ളി​ലേ​ക്കു നോക്കുക. എന്നാൽ നിങ്ങളു​ടെ ശക്തി ചോർത്തി​ക്ക​ള​യു​ന്ന വിധത്തിൽ തെറ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള ചിന്തയിൽ മുഴു​കു​ന്നത്‌ നിറു​ത്തു​ക.”—എല്യറ്റ്‌.

 “ഓരോ തെറ്റും ഒരു പരിശീ​ല​ന​മാ​യി കാണാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. അങ്ങനെ പഠിക്കുന്ന ഓരോ പാഠവും എന്നെ കൂടുതൽ നല്ല വ്യക്തി​യാ​ക്കു​ന്നു. അടുത്ത തവണ അതേ സാഹച​ര്യ​ത്തെ മറ്റൊരു രീതി​യിൽ കൈകാ​ര്യം ചെയ്യാ​നും എനിക്കാ​കു​ന്നു. അങ്ങനെ​യൊ​രു നിലപാ​ടു സ്വീക​രി​ക്കു​ന്ന​താ​ണു നല്ലത്‌, മെച്ചപ്പെട്ട വ്യക്തി​യാ​യി വളരാൻ അതു നമ്മളെ സഹായി​ക്കും.”—വേര.