വിവരങ്ങള്‍ കാണിക്കുക

മാതാപിതാക്കൾ വിവാ​ഹ​മോ​ച​നം നേടുന്നെങ്കിലോ?

മാതാപിതാക്കൾ വിവാ​ഹ​മോ​ച​നം നേടുന്നെങ്കിലോ?

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

 നിങ്ങളു​ടെ മനസ്സി​ലു​ള്ള വിഷമങ്ങൾ തുറന്നു​പ​റ​യു​ക. നിങ്ങൾക്ക്‌ എത്ര സങ്കടമു​ണ്ടെ​ന്നും നിങ്ങൾ എത്ര ആശയക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നും മാതാപിതാക്കൾ അറിയട്ടെ. എന്താണു നടക്കു​ന്ന​തെ​ന്നു വിശദീകരിക്കാൻ അവർക്കു കഴി​ഞ്ഞേ​ക്കും. അങ്ങനെ നിങ്ങളു​ടെ ഉത്‌ക​ണ്‌ഠ അല്‌പം കുറയ്‌ക്കാ​നാ​യേ​ക്കും.

 ആവശ്യ​മാ​യ പിന്തുണ തരാൻ മാതാപിതാക്കൾക്കു പറ്റുന്നില്ലെങ്കിൽ പക്വത​യു​ള്ള ഒരു സുഹൃ​ത്തി​നോ​ടു വിഷമങ്ങൾ തുറന്നു​പ​റ​യു​ക.—സദൃശവാക്യങ്ങൾ 17:17.

 അതിലു​പ​രി​യാ​യി, നിങ്ങളെ ശ്രദ്ധിക്കാൻ ‘പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​യ’ സ്വർഗീയപിതാവുണ്ട്‌. (സങ്കീർത്തനം 65:2) ദൈവം “നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ” ദൈവ​മു​മ്പാ​കെ നിങ്ങളു​ടെ ഹൃദയം പകരുക.—1 പത്രോസ്‌ 5:7.

നിങ്ങൾ ചെയ്യരു​താ​ത്തത്‌

ഒടിഞ്ഞ കൈ സുഖ​പ്പെ​ടു​ന്ന​തു​പോ​ലെ​യാണ്‌ മാതാപിതാക്കൾ വിവാ​ഹ​മോ​ച​നം നേടുമ്പോൾ അതിൽനിന്ന്‌ കരകയ​റു​ന്നത്‌—അതു വേദനാ​ക​ര​മാണ്‌, പക്ഷേ ക്രമേണ സുഖപ്പെടും

 പക വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌. ഡാനി​യേ​ലിന്‌ ഏഴു വയസ്സു​ള്ള​പ്പോ​ഴാണ്‌ അവന്റെ മാതാപിതാക്കൾ വേർപിരിയുന്നത്‌. “എന്റെ അപ്പനും അമ്മയും സ്വാർഥരായിരുന്നു” എന്ന്‌ ഡാനിയേൽ പറയുന്നു. “ഞങ്ങളെ​ക്കു​റിച്ച്‌ അവർ ചിന്തി​ച്ച​തേ​യി​ല്ല. അവർ ചെയ്‌തത്‌ ഞങ്ങളെ എങ്ങനെ ബാധി​ക്കു​മെന്ന്‌ അവർ ആലോ​ചി​ച്ചി​ല്ല.”

 ദേഷ്യ​വും അമർഷവും വിട്ടുകളയുന്നില്ലെങ്കിൽ അതു ഡാനി​യേ​ലി​നെ എന്ത്‌ അപകട​ത്തി​ലേ​ക്കു നയി​ച്ചേ​ക്കാം?—സൂചന: സദൃശവാക്യങ്ങൾ 29:22 വായിക്കുക.

 തനിക്കു ഹൃദയ​വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ങ്കി​ലും ആ മാതാ​പി​താ​ക്ക​ളോ​ടു ഡാനിയേൽ ക്ഷമിക്കു​ന്ന​തു നല്ലതാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?—സൂചന: എഫെസ്യർ 4:31, 32 വായി​ക്കു​ക.

 തനിക്കു​ത​ന്നെ നാശക​ര​മാ​യ പെരു​മാ​റ്റം ഒഴിവാ​ക്കു​ക. “മാതാപിതാക്കൾ വിവാ​ഹ​മോ​ച​നം നേടി​യ​തോ​ടെ എന്റെ സന്തോ​ഷ​മെ​ല്ലാം പോയി. ഞാൻ ആകെ നിരാശയിലായി,” ഡന്നി പറയുന്നു. “അതോടെ സ്‌കൂ​ളി​ലും പ്രശ്‌ന​ങ്ങ​ളാ​യി. ഞാൻ ഒരു വർഷം തോറ്റു. ഞാൻ ക്ലാസ്സിലെ കോമാ​ളി​യാ​യി മാറി. വഴക്കു​ണ്ടാ​ക്കു​ന്നത്‌ ഒരു സാധാ​ര​ണ​കാ​ര്യ​മാ​യി​രു​ന്നു.”

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു, ക്ലാസ്സിൽ കോമാ​ളി​വേ​ഷം കെട്ടു​ക​യോ വഴക്കു​ണ്ടാ​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ ഡന്നി എന്തിനുള്ള ശ്രമമാ​യി​രു​ന്നു?

 തനിക്കു​ത​ന്നെ നാശം വരുത്തി​യേ​ക്കാ​വു​ന്ന പെരു​മാ​റ്റം ഒഴിവാക്കാൻ ഗലാത്യർ 6:7-ലെ തത്ത്വം ഡന്നി​യെ​പ്പോ​ലു​ള്ള​വ​രെ എങ്ങനെ സഹായി​ച്ചേ​ക്കാം?

 വൈകാ​രി​കമുറിവുകൾ ഉണങ്ങാൻ സമയ​മെ​ടു​ക്കും. നിങ്ങളു​ടെ ജീവിതം ഒരു ക്രമവും താളവും വീണ്ടെ​ടു​ക്കു​ന്ന​തോ​ടെ നിങ്ങൾ വീണ്ടും സാധാ​ര​ണ​പോ​ലെ​യാ​കും.