സുഭാ​ഷി​തങ്ങൾ 28:1-28

28  ആരും ഓടി​ക്കാ​ത്ത​പ്പോ​ഴും ദുഷ്ടന്മാർ ഓടുന്നു;എന്നാൽ നീതി​മാ​ന്മാർ സിംഹ​ത്തെ​പ്പോ​ലെ ധൈര്യ​മു​ള്ളവർ.+   ദേശത്ത്‌ ലംഘനങ്ങളുള്ളപ്പോൾ* പ്രഭു​ക്ക​ന്മാർ മാറി​മാ​റി വരും;+എന്നാൽ അറിവും വകതി​രി​വും ഉള്ള മനുഷ്യ​ന്റെ സഹായ​ത്താൽ പ്രഭു* ദീർഘ​കാ​ലം ഭരിക്കും.+   എളിയവനെ ചതിക്കുന്ന ദരിദ്രൻ+ആഹാരം മുഴുവൻ ഒഴുക്കി​ക്കൊ​ണ്ടു​പോ​കുന്ന മഴപോ​ലെ.   നിയമം ഉപേക്ഷി​ക്കു​ന്നവർ ദുഷ്ടനെ പ്രശം​സി​ക്കു​ന്നു;എന്നാൽ നിയമം പാലി​ക്കു​ന്നവർ അവരോ​ടു രോഷാ​കു​ല​രാ​കു​ന്നു.+   ദുഷ്ടന്മാർക്കു ന്യായം മനസ്സി​ലാ​ക്കാ​നാ​കില്ല;എന്നാൽ യഹോ​വയെ തേടു​ന്ന​വർക്കു സകലവും മനസ്സി​ലാ​കും.+   നിഷ്‌കളങ്കതയോടെ* നടക്കുന്ന ദരിദ്രൻവക്രത കാട്ടുന്ന ധനിക​നെ​ക്കാൾ നല്ലവൻ.+   വകതിരിവുള്ള മകൻ നിയമം അനുസ​രി​ക്കു​ന്നു;തീറ്റി​ഭ്രാ​ന്ത​രു​ടെ കൂട്ടുകാരൻ+ അപ്പന്‌ അപമാനം വരുത്തു​ന്നു.   പലിശയും കൊള്ള​പ്പ​ലി​ശ​യും വാങ്ങി സമ്പത്തു വാരിക്കൂട്ടിയാൽ+ആ സമ്പാദ്യ​മെ​ല്ലാം പാവ​പ്പെ​ട്ട​വ​നോ​ടു ദയ കാണി​ക്കു​ന്ന​വനു ലഭിക്കും.+   നിയമത്തിനു ചെവി കൊടു​ക്കാൻ മനസ്സി​ല്ലാ​ത്ത​വന്റെ പ്രാർഥ​ന​പോ​ലും അറപ്പു​ണ്ടാ​ക്കു​ന്നത്‌.+ 10  നേരുള്ളവനെ തെറ്റായ വഴിയി​ലേക്കു നയിക്കു​ന്നവൻ താൻ കുഴിച്ച കുഴി​യിൽ വീഴും;+എന്നാൽ നിഷ്‌ക​ളങ്കർ നന്മ അവകാ​ശ​മാ​ക്കും.+ 11  ധനവാനു താൻ ബുദ്ധി​മാ​നാ​ണെന്നു തോന്നു​ന്നു;+എന്നാൽ വകതി​രി​വുള്ള ദരിദ്രൻ അവന്റെ ഉള്ളിലി​രുപ്പ്‌ അറിയു​ന്നു.+ 12  നീതിമാന്മാർ വിജയി​ക്കു​മ്പോൾ ആഹ്ലാദം അലതല്ലു​ന്നു;എന്നാൽ ദുഷ്ടന്മാർ അധികാ​ര​ത്തിൽ എത്തു​മ്പോൾ ജനം ഓടി​യൊ​ളി​ക്കു​ന്നു.+ 13  സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല;+അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വനു കരുണ ലഭിക്കും.+ 14  എപ്പോഴും ജാഗ്രത കാണി​ക്കുന്ന മനുഷ്യൻ സന്തുഷ്ടൻ;എന്നാൽ ഹൃദയം കഠിന​മാ​ക്കു​ന്നവൻ ആപത്തിൽ ചെന്നു​ചാ​ടും.+ 15  നിസ്സഹായരായ ജനത്തെ ഭരിക്കുന്ന ദുഷ്ടഭ​ര​ണാ​ധി​കാ​രിമുരളുന്ന സിംഹ​ത്തെ​യും പാഞ്ഞടു​ക്കുന്ന കരടി​യെ​യും പോലെ.+ 16  വകതിരിവില്ലാത്ത നേതാവ്‌ അധികാ​രം ദുരു​പ​യോ​ഗം ചെയ്യുന്നു;+എന്നാൽ അന്യാ​യ​ലാ​ഭം വെറു​ക്കു​ന്ന​വനു ദീർഘാ​യുസ്സ്‌ ഉണ്ടാകും.+ 17  കൊലപാതകത്തിന്റെ പാപഭാരം* പേറു​ന്നവൻ തന്റെ ശവക്കുഴിവരെ* ഓടി​ക്കൊ​ണ്ടി​രി​ക്കും.+ ആരും അവനെ സഹായി​ക്ക​രുത്‌. 18  നിഷ്‌കളങ്കതയോടെ നടക്കു​ന്നവൻ രക്ഷപ്പെ​ടും;+എന്നാൽ വളഞ്ഞ വഴിയേ നടക്കു​ന്നവൻ പെട്ടെന്നു വീണു​പോ​കും.+ 19  മണ്ണിൽ കൃഷി​യി​റ​ക്കു​ന്ന​വനു ധാരാളം ആഹാര​മു​ണ്ടാ​കും;എന്നാൽ ഗുണമി​ല്ലാത്ത കാര്യ​ങ്ങൾക്കു പുറകേ പോകു​ന്നവൻ കടുത്ത ദാരി​ദ്ര്യം അനുഭ​വി​ക്കും.+ 20  വിശ്വസ്‌തനായ മനുഷ്യ​ന്‌ ഒരുപാ​ട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും;+എന്നാൽ സമ്പന്നനാ​കാൻ തിടുക്കം കൂട്ടു​ന്ന​വന്റെ നിഷ്‌ക​ളങ്കത പൊയ്‌പോ​കും.+ 21  പക്ഷപാതം കാണി​ക്കു​ന്നതു നന്നല്ല;+എന്നാൽ ഒരു കഷണം അപ്പത്തി​നു​വേണ്ടി മനുഷ്യൻ തെറ്റു ചെയ്‌തേ​ക്കാം. 22  അസൂയാലുവായ* മനുഷ്യൻ സമ്പത്തി​നാ​യി കൊതി​ക്കു​ന്നു;ദാരി​ദ്ര്യം തന്നെ പിടി​കൂ​ടു​മെന്ന്‌ അവൻ അറിയു​ന്നില്ല. 23  മുഖസ്‌തുതി പറയുന്നവനെക്കാൾ+ ശാസി​ക്കു​ന്ന​വ​നോ​ടാണ്‌മനുഷ്യ​നു പിന്നീട്‌ ഇഷ്ടം തോന്നുക.+ 24  അപ്പനെയും അമ്മയെ​യും കൊള്ള​യ​ടി​ച്ചിട്ട്‌,* “ഇതു തെറ്റല്ല” എന്നു പറയുന്നവൻ+ നാശം വരുത്തു​ന്ന​വന്റെ കൂട്ടാളി.+ 25  അത്യാഗ്രഹി* കലഹം ഊതി​ക്ക​ത്തി​ക്കു​ന്നു;എന്നാൽ യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്കെ​ല്ലാം ഐശ്വ​ര്യ​സ​മൃ​ദ്ധി ഉണ്ടാകും.*+ 26  സ്വന്തഹൃദയത്തെ ആശ്രയി​ക്കു​ന്നവർ വിഡ്‌ഢി​കൾ;+എന്നാൽ ജ്ഞാന​ത്തോ​ടെ നടക്കു​ന്നവർ രക്ഷപ്പെ​ടും.+ 27  ദരിദ്രർക്കു ദാനം ചെയ്യു​ന്ന​വന്‌ ഒരു കുറവു​മു​ണ്ടാ​കില്ല;+എന്നാൽ അവർക്കു നേരെ കണ്ണടയ്‌ക്കു​ന്ന​വ​രു​ടെ മേൽ ശാപങ്ങൾ കുന്നു​കൂ​ടും. 28  ദുഷ്ടന്മാർ അധികാ​ര​ത്തിൽ വരു​മ്പോൾ മനുഷ്യർ ഓടി​യൊ​ളി​ക്കു​ന്നു;എന്നാൽ അവർ നശിക്കു​മ്പോൾ നീതി​മാ​ന്മാർ പെരു​കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “വിപ്ലവങ്ങൾ ഉണ്ടാകു​മ്പോൾ.”
അക്ഷ. “അവൻ.”
അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം.”
അഥവാ “കുഴി​വരെ.”
അഥവാ “അത്യാ​ഗ്ര​ഹി​യായ.”
ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു.
മറ്റൊരു സാധ്യത “അഹങ്കാരി.”
അക്ഷ. “ആശ്രയി​ക്കു​ന്ന​വ​രെ​ല്ലാം തടിച്ചു​കൊ​ഴു​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം