വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മക്കളെ പഠിപ്പിക്കാൻ

മറ്റുള്ള​വ​രോ​ടു പറയാ​വുന്ന ഒരു രഹസ്യം

മറ്റുള്ള​വ​രോ​ടു പറയാ​വുന്ന ഒരു രഹസ്യം

നിങ്ങ​ളോട്‌ ആരെങ്കി​ലും ഒരു രഹസ്യം പറഞ്ഞി​ട്ടു​ണ്ടോ?— a ഇപ്പോൾ ഞാൻ ഒരു രഹസ്യം പറയാം. “യുഗങ്ങ​ളാ​യി മറഞ്ഞി​രു​ന്ന​തും ഇപ്പോൾ വെളി​പ്പെ​ട്ടി​രി​ക്കു​ന്ന​തു​മായ പാവന​ര​ഹ​സ്യം” എന്നാണ്‌ ബൈബിൾ അതി​നെ​പ്പറ്റി പറയു​ന്നത്‌. (റോമർ 16:25) മുമ്പ്‌ ദൈവ​ത്തി​നു മാത്രമേ ഈ “പാവന​ര​ഹ​സ്യം” അറിയാ​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ ഈ രഹസ്യം പലരെ​യും അറിയി​ക്കാൻ ദൈവം ആഗ്രഹി​ച്ചു. അതിനു​വേണ്ടി ദൈവം എന്താണ്‌ ചെയ്‌ത​തെന്ന്‌ നമുക്കു നോക്കാം.

“പാവനം” എന്ന വാക്കിന്റെ അർഥം അറിയാ​മോ?— വിശു​ദ്ധ​മാ​യത്‌ അല്ലെങ്കിൽ വളരെ വിശേ​ഷ​പ്പെ​ട്ടത്‌ എന്നൊ​ക്കെ​യാണ്‌ അതിന്റെ അർഥം. വിശു​ദ്ധ​നായ ദൈവ​ത്തിൽനി​ന്നു​ള്ളത്‌ ആയതു​കൊ​ണ്ടാണ്‌ ഈ രഹസ്യത്തെ പാവന​ര​ഹ​സ്യം എന്നു വിളി​ക്കു​ന്നത്‌. ഈ രഹസ്യം അറിയാൻ ആർക്കൊ​ക്കെ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു?—സ്വർഗ​ത്തി​ലെ ദൂതന്മാർക്ക്‌. ഈ പാവന​ര​ഹ​സ്യം അറിയാൻ അവർ വലിയ താത്‌പ​ര്യം കാണി​ച്ചി​ട്ടു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു.—1 പത്രോസ്‌ 1:12.

ഭൂമി​യിൽ വന്നപ്പോൾ യേശു ഈ രഹസ്യ​ത്തെ​ക്കു​റി​ച്ചു കുറെ കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി. ശിഷ്യ​ന്മാ​രോ​ടാ​യി അവൻ ഇങ്ങനെ പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള പാവന​ര​ഹ​സ്യം ഗ്രഹി​ക്കാ​നുള്ള അനു​ഗ്രഹം ലഭിച്ചതു നിങ്ങൾക്ക​ത്രേ.” (മർക്കോസ്‌ 4:11) എന്തി​നെ​ക്കു​റി​ച്ചു​ള്ള​താണ്‌ ആ രഹസ്യം എന്നു മനസ്സി​ലാ​യോ?—ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌. ആ രാജ്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാ​നാണ്‌ യേശു നമ്മെ പഠിപ്പി​ച്ചത്‌.—മത്തായി 6:9, 10.

ദൂതന്മാർ എന്തി​നെ​ക്കു​റിച്ച്‌ അറിയാൻ ശ്രമി​ച്ചെ​ന്നാ​ണു നിങ്ങൾ വിചാ​രി​ക്കു​ന്നത്‌?

യേശു ഭൂമി​യിൽ വന്ന്‌ ആ രഹസ്യ​ത്തെ​പ്പറ്റി സംസാ​രി​ക്കു​ന്ന​തു​വരെ ദൈവ​രാ​ജ്യം ‘യുഗങ്ങ​ളോ​ളം’ ഒരു രഹസ്യ​മാ​യി​രു​ന്നു. അത്‌ എങ്ങനെ? നമുക്കു നോക്കാം. ആദാമും ഹവ്വായും അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തു​കൊണ്ട്‌ ദൈവം അവരെ ഏദെൻതോ​ട്ട​ത്തിൽനി​ന്നു പുറത്താ​ക്കി​യെ​ങ്കി​ലും ദൈവം ഭൂമിയെ ഒരു പറുദീ​സ​യാ​ക്കും എന്ന്‌ ദൈവ​ത്തി​ന്റെ ദാസന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. (ഉല്‌പത്തി 1:26-28; 2:8, 9; യെശയ്യാ​വു 45:18) ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കു​മ്പോൾ ലഭിക്കാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ ബൈബി​ളിൽ എഴുതി​യി​ട്ടുണ്ട്‌.—സങ്കീർത്തനം 37:11, 29; യെശയ്യാ​വു 11:6-9; 25:8; 33:24; 65:21-24.

ഇനി, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ ആരെയാണ്‌?—പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ. “സമാധാ​ന​പ്രഭു” എന്നാണ്‌ ബൈബിൾ അവനെ വിളി​ക്കു​ന്നത്‌. “ആധിപ​ത്യം അവന്റെ തോളിൽ ഇരിക്കും” എന്നും ബൈബിൾ പറയുന്നു. (യെശയ്യാ​വു 9:6, 7) ദൈവ​ത്തി​ന്റെ ‘പാവന​ര​ഹ​സ്യ​മായ ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള’ എല്ലാ കാര്യ​ങ്ങ​ളും നാം നന്നായി മനസ്സി​ലാ​ക്കണം. (കൊ​ലോ​സ്യർ 2:2) സ്വർഗ​ത്തി​ലാ​യി​രി​ക്കെ യേശു ശക്തനായ ഒരു ദൈവ​ദൂ​ത​നാ​യി​രു​ന്നു. പിന്നീട്‌ ദൈവം, തന്റെ പുത്രന്റെ ജീവൻ മറിയ​യു​ടെ ഉദരത്തി​ലേക്കു മാറ്റി. നമുക്കു​വേണ്ടി മരിക്കാ​നാണ്‌ ദൈവം അവനെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. യേശു​വി​ന്റെ ആ ബലിമ​രണം നമുക്ക്‌ നിത്യ​ജീ​വൻ നൽകി​ത്ത​രും.—മത്തായി 20:28; യോഹ​ന്നാൻ 3:16; 17:3.

പാവന​ര​ഹ​സ്യ​ത്തെ​ക്കു​റിച്ച്‌ നാം അറിയേണ്ട വേറെ​യും ചില കാര്യ​ങ്ങ​ളുണ്ട്‌: പുനരു​ത്ഥാ​നം പ്രാപിച്ച്‌ സ്വർഗ​ത്തി​ലാ​യി​രി​ക്കുന്ന യേശു​വി​നോ​ടൊ​പ്പം ഭരിക്കു​ന്ന​തി​നാ​യി ചില പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കൂടെ സ്വർഗ​ത്തിൽ പോകും.—എഫെസ്യർ 1:8-12.

അവരിൽ ചിലരു​ടെ പേരുകൾ ബൈബിൾ പറയു​ന്നുണ്ട്‌. യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാർ അതിൽപ്പെ​ടും. താൻ അവർക്കു​വേണ്ടി സ്ഥലമൊ​രു​ക്കാൻ പോകു​ക​യാ​ണെന്ന്‌ യേശു അവരോ​ടു പറഞ്ഞു. (യോഹ​ന്നാൻ 14:2, 3) താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന ബൈബിൾ വാക്യങ്ങൾ നോക്കി​യാൽ യേശു​വി​നോ​ടു​കൂ​ടെ ദൈവ​രാ​ജ്യ​ത്തിൽ ഭരിക്കാൻപോ​കുന്ന ചിലരു​ടെ പേരുകൾ കാണാം.—മത്തായി 10:2-4; മർക്കോസ്‌ 15:39-41; യോഹ​ന്നാൻ 19:25.

യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നി​രി​ക്കു​ന്ന​വ​രു​ടെ എണ്ണം എത്രയാ​ണെന്ന്‌ കാലങ്ങ​ളോ​ളം ആർക്കും അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ നമുക്ക്‌ അത്‌ അറിയാം. നിങ്ങൾക്ക്‌ അത്‌ അറിയാ​മോ?—അത്‌ 1,44,000 പേരാണ്‌. ഈ അറിവും ആ പാവന​ര​ഹ​സ്യ​ത്തിൽ ഉൾപ്പെ​ടു​ന്നു.—വെളി​പാട്‌ 14:1, 4.

“ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള പാവന​ര​ഹ​സ്യം” ആണ്‌ നമുക്ക്‌ അറിയാ​നാ​കു​ന്ന​തിൽവെച്ച്‌ ഏറ്റവും വിശേ​ഷ​പ്പെട്ട രഹസ്യം, എന്താ ശരിയല്ലേ?—അതു​കൊണ്ട്‌ ഈ പാവന​ര​ഹ​സ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു ശ്രമി​ക്കാം. അപ്പോൾ കഴിയു​ന്നത്ര ആളുക​ളോട്‌ ഈ രഹസ്യ​ത്തെ​ക്കു​റി​ച്ചു പറയാൻ നമുക്കു കഴിയും.

a നിങ്ങൾ കുട്ടിക്കു വായി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ ചോദ്യ​ചി​ഹ്ന​ത്തി​നു​ശേഷം നെടുവര വരുന്നി​ടത്തു നിറു​ത്താൻ ഓർമി​ക്കുക. എന്നിട്ട്‌, അഭി​പ്രാ​യം പറയാൻ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.