വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംതൃപ്‌ത ജീവിതം സാധ്യമോ?

സംതൃപ്‌ത ജീവിതം സാധ്യമോ?

സംതൃപ്‌ത ജീവിതം സാധ്യ​മോ?

“സംതൃ​പ്‌തി ദരി​ദ്രനെ ധനിക​നാ​ക്കു​ന്നു; അതൃപ്‌തി ധനികനെ ദരി​ദ്ര​നാ​ക്കു​ന്നു.” —ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ.

സംതൃ​പ്‌തി വില​കൊ​ടു​ത്തു വാങ്ങാ​വുന്ന ഒന്നല്ല എന്നാണ്‌ അദ്ദേഹം പറഞ്ഞതി​ന്റെ സാരം. പണമു​ണ്ടാ​ക്കാ​നും നേട്ടങ്ങൾ വെട്ടി​പ്പി​ടി​ക്കാ​നും നെട്ടോ​ട്ട​മോ​ടുന്ന, അയൽക്കാ​രന്റെ അഭിവൃ​ദ്ധി​യിൽ അസൂയ​പ്പെ​ടുന്ന ഒരു സമൂഹ​ത്തിൽ, സംതൃപ്‌ത ജീവിതം അസാധ്യ​മാ​ണെന്നു തോന്നി​യാൽ അതിശ​യി​ക്കാ​നില്ല. പിൻവ​രുന്ന കാര്യ​ങ്ങ​ളിൽ ഏതെങ്കി​ലും നിങ്ങളെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടോ?

• ‘ഇതുകൂ​ടി വാങ്ങൂ, ജീവിതം ധന്യമാ​ക്കൂ’ എന്നു ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ക്കുന്ന പരസ്യ​ക്ക​മ്പ​നി​കൾ.

• മറ്റുള്ള​വ​രു​മാ​യി തട്ടിച്ചു​നോ​ക്കി സ്വന്തം മൂല്യം അളക്കാൻ പ്രേരി​പ്പി​ക്കുന്ന, മത്സരബു​ദ്ധി നിറഞ്ഞു​നിൽക്കുന്ന കലാലയ അന്തരീക്ഷം അല്ലെങ്കിൽ തൊഴിൽ രംഗം.

• നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ വിലമ​തി​ക്കാൻ മനസ്സു കാണി​ക്കാത്ത ആളുകൾ.

• സ്വന്തം സൗഭാ​ഗ്യ​ങ്ങൾ പ്രദർശി​പ്പിച്ച്‌ നിങ്ങളിൽ അസൂയ ജനിപ്പി​ക്കാൻ ശ്രമി​ക്കുന്ന കൂട്ടു​കാർ.

• ജീവി​ത​ത്തി​ലെ ഉത്തരം കിട്ടാത്ത ചോദ്യ​ങ്ങൾ.

ഇങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ സംതൃ​പ്‌തി​യോ​ടി​രി​ക്കാൻ സാധി​ക്കു​മോ? സാധി​ക്കു​മെന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ സ്വന്തം അനുഭ​വ​ത്തിൽനി​ന്നു പറയു​ക​യു​ണ്ടാ​യി. സമൃദ്ധി​യും ഇല്ലായ്‌മ​യും അദ്ദേഹം അനുഭ​വി​ച്ചി​ട്ടുണ്ട്‌. ആളുക​ളു​ടെ ബഹുമാ​നാ​ദ​ര​ങ്ങൾക്കും പരിഹാ​സ​ത്തി​നും അദ്ദേഹം പാത്ര​മാ​യി​ട്ടുണ്ട്‌. എന്നാൽ, “ഏതു സാഹച​ര്യ​ത്തി​ലും തൃപ്‌ത​നാ​യി​രി​ക്കാൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു” എന്ന്‌ പൗലോസ്‌ പറഞ്ഞു.—ഫിലി​പ്പി​യർ 4:11, 12.

ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടാൻ പഠിച്ചി​ട്ടി​ല്ലാ​ത്ത​വർക്ക്‌ സംതൃ​പ്‌ത​രാ​യി​രി​ക്കുക എന്നതിന്റെ അർഥം മനസ്സി​ലാ​വില്ല. എന്നാൽ പൗലോ​സി​ന്റെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ സംതൃ​പ്‌തി​യു​ടെ രഹസ്യം പഠി​ച്ചെ​ടു​ക്കാ​നാ​കും. ദൈവ​വ​ച​ന​മായ ബൈബി​ളിൽനിന്ന്‌ ആ രഹസ്യം മനസ്സി​ലാ​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌.