വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നീ അവനെ കണ്ടെത്തും’

‘നീ അവനെ കണ്ടെത്തും’

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ക

‘നീ അവനെ കണ്ടെത്തും’

1 ദിനവൃ​ത്താ​ന്തം 28:9

ദൈവത്തെ അറിയാ​മോ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ നിങ്ങൾ എന്ത്‌ ഉത്തരം പറയും? അത്ര എളുപ്പ​ത്തിൽ ആ ചോദ്യ​ത്തിന്‌ ഉത്തരം പറയാ​നാ​വില്ല. കാരണം, ദൈവത്തെ അറിയു​ന്നു എന്നു പറയുന്ന ഒരാൾക്ക്‌ അവന്റെ ഹിത​ത്തെ​യും വഴിക​ളെ​യും കുറിച്ച്‌ വ്യക്തമായ അറിവു​ണ്ടാ​യി​രി​ക്കണം. ഈ വിധത്തിൽ ദൈവത്തെ അറിയു​മ്പോൾ അവനു​മാ​യി നമുക്ക്‌ ഒരു ഉറ്റ ബന്ധമു​ണ്ടാ​യി​രി​ക്കും. എന്നാൽ ദൈവ​വു​മാ​യി അങ്ങനെ​യൊ​രു അടുപ്പം സാധ്യ​മാ​ണോ? ആണെങ്കിൽ എങ്ങനെ? ദാവീ​ദു​രാ​ജാവ്‌ മകനായ ശലോ​മോ​നു നൽകിയ ഉപദേ​ശ​ത്തിൽ അതിന്‌ ഉത്തരമുണ്ട്‌. 1 ദിനവൃ​ത്താ​ന്തം 28:9-ൽ അതു കാണാം.

ദാവീദ്‌ ഇസ്രാ​യേൽ ദേശം ഭരിക്കാൻ തുടങ്ങി​യിട്ട്‌ ഏതാണ്ട്‌ 40 വർഷമാ​യി. അവന്റെ വാഴ്‌ച​ക്കാ​ലത്ത്‌ ദേശത്ത്‌ സമാധാ​ന​വും സമൃദ്ധി​യും ഉണ്ടായി. എന്നാൽ ഇപ്പോൾ ദാവീദ്‌ സിംഹാ​സനം ഒഴിയേണ്ട സമയമാ​യി​രി​ക്കു​ക​യാണ്‌. അവന്റെ പുത്ര​നായ ശലോ​മോ​നാണ്‌ അടുത്ത അവകാശി. ശലോ​മോ​നാ​കട്ടെ തീരെ ചെറു​പ്പ​മാണ്‌. (1 ദിനവൃ​ത്താ​ന്തം 29:1) ദാവീദ്‌ തന്റെ പുത്രന്‌ എന്ത്‌ ഉപദേ​ശ​മാ​ണു നൽകു​ന്നത്‌?

വർഷങ്ങ​ളാ​യി ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവിച്ച ദാവീദ്‌ സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ മകന്‌ ഇങ്ങനെ​യൊ​രു ഉപദേശം നൽകുന്നു: ‘എന്റെ മകനേ, ശലോ​മോ​നേ, നിന്റെ അപ്പന്റെ ദൈവത്തെ അറിയുക.’ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ചില പൊതു​വി​വ​രങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​ലും ഉപരി​യായ ചിലത്‌ ആ ഉപദേ​ശ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു​വെന്നു വ്യക്തം. കാരണം, ദാവീ​ദി​ന്റെ ദൈവ​മായ യഹോ​വയെ ആരാധി​ച്ചി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു ശലോ​മോൻ. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏതാണ്ട്‌ മൂന്നി​ലൊ​രു ഭാഗം അക്കാലത്ത്‌ ദൈവ​ജ​ന​ത്തിന്‌ ലഭ്യമാ​യി​രു​ന്നു. ആ തിരു​വെ​ഴു​ത്തു​ക​ളിൽ ദൈവ​ത്തെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കുന്ന വിവര​ങ്ങ​ളെ​ല്ലാം ശലോ​മോന്‌ അറിയാ​മാ​യി​രു​ന്നു. ‘അറിയുക’ എന്നതിന്റെ മൂലപദം “ഗാഢമായ അടുപ്പത്തെ” അർഥമാ​ക്കു​ന്നു എന്നാണ്‌ പണ്ഡിത​മതം. അതെ, തന്നെ​പ്പോ​ലെ തന്റെ പുത്ര​നും ദൈവ​വു​മാ​യി ഒരു ഉറ്റ ബന്ധം വളർത്തി​യെ​ടു​ക്ക​ണ​മെന്ന്‌ ദാവീദ്‌ ആഗ്രഹി​ച്ചു.

ദൈവ​വു​മാ​യു​ള്ള ആ അടുപ്പം ശലോ​മോ​ന്റെ മനോ​ഭാ​വ​ത്തെ​യും ജീവി​ത​ഗ​തി​യെ​യും സ്വാധീ​നി​ക്കേ​ണ്ടി​യി​രു​ന്നു. ദാവീദ്‌ തന്റെ പുത്രനെ ഇപ്രകാ​രം ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: ‘(ദൈവത്തെ) പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും നല്ലമന​സ്സോ​ടും കൂടെ സേവി​ക്കുക.’ ദൈവത്തെ അറിയുക എന്ന ഉപദേശം നൽകി​യ​തി​നു ശേഷമാണ്‌ ദൈവത്തെ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദാവീദ്‌ പറഞ്ഞത്‌ എന്ന കാര്യം ശ്രദ്ധി​ക്കുക. ദൈവത്തെ വേണ്ടവി​ധം അറിയുന്ന ഒരു വ്യക്തി അവനെ സേവി​ക്കാൻ പ്രേരി​ത​നാ​യി​ത്തീ​രും. എന്നാൽ പാതി​മ​ന​സ്സോ​ടെ അല്ലെങ്കിൽ ഇരുമ​ന​സ്സോ​ടെ അല്ല ദൈവത്തെ സേവി​ക്കേ​ണ്ടത്‌. (സങ്കീർത്തനം 12:2; 119:113) മറിച്ച്‌, ദാവീദ്‌ മകനോട്‌ ആവശ്യ​പ്പെ​ട്ട​തു​പോ​ലെ പൂർണ​ഹൃ​ദ​യ​ത്തോ​ടും പൂർണ​മ​ന​സ്സോ​ടും കൂടെ ആയിരി​ക്കണം.

ശരിയായ ആന്തര​ത്തോ​ടെ ദൈവത്തെ ആരാധി​ക്കാൻ ദാവീദ്‌ മകനെ ഉപദേ​ശി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? ദാവീദ്‌ വിശദ​മാ​ക്കു​ന്നു: “യഹോവ സർവ്വഹൃ​ദ​യ​ങ്ങ​ളെ​യും പരി​ശോ​ധി​ക്ക​യും വിചാ​ര​ങ്ങ​ളും നിരൂ​പ​ണ​ങ്ങ​ളും എല്ലാം ഗ്രഹി​ക്ക​യും ചെയ്യുന്നു.” തന്റെ പിതാ​വായ ദാവീ​ദി​നെ പ്രീതി​പ്പെ​ടു​ത്തുക എന്ന ഉദ്ദേശ്യ​ത്തി​ലല്ല ശലോ​മോൻ ദൈവത്തെ സേവി​ക്കേ​ണ്ടി​യി​രു​ന്നത്‌. മറിച്ച്‌ യഹോ​വയെ സേവി​ക്കാ​നുള്ള ആത്മാർഥ​മായ ആഗ്രഹം അവന്‌ ഉണ്ടായി​രി​ക്ക​ണ​മാ​യി​രു​ന്നു. കാരണം അങ്ങനെ​യു​ള്ള​വ​രെ​യാണ്‌ യഹോവ അന്വേ​ഷി​ക്കു​ന്നത്‌.

തന്റെ പിതാ​വി​ന്റെ മാതൃക പിന്തു​ടർന്ന്‌ ശലോ​മോൻ യഹോ​വ​യോട്‌ അടുത്തു ചെല്ലു​മാ​യി​രു​ന്നോ? ശലോ​മോ​നാണ്‌ അതു തീരു​മാ​നി​ക്കേ​ണ്ടി​യി​രു​ന്നത്‌. ദാവീദ്‌ മകനോട്‌ ഇങ്ങനെ പറയുന്നു: “നീ അവനെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷി​ക്കു​ന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്ക​ള​യും.” ദൈവ​വു​മാ​യി ഉറ്റബന്ധ​മുള്ള ഒരു ആരാധ​ക​നാ​യി​രി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ യഹോ​വയെ അറിയാൻ ശലോ​മോൻ നല്ല ശ്രമം ചെയ്യണ​മാ​യി​രു​ന്നു. a

നാം യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാൻ യഹോവ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ദാവീദ്‌ മകനു നൽകിയ ഉപദേ​ശ​ത്തിൽനിന്ന്‌ വ്യക്തമാ​കു​ന്നു. എന്നാൽ യഹോ​വ​യു​മാ​യി ഒരു ഗാഢബന്ധം വളർത്തി​യെ​ടു​ക്കാൻ, നാം അവനെ അന്വേ​ഷി​ക്കണം. അതിനാ​യി നാം തിരു​വെ​ഴു​ത്തു​കൾ നന്നായി പഠിക്കണം. യഹോ​വയെ ഈ വിധത്തിൽ അറിയു​ന്നത്‌ അവനെ ‘പൂർണ​ഹൃ​ദ​യ​ത്തോ​ടും നല്ല മനസ്സോ​ടും​കൂ​ടെ’ സേവി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കും. തന്റെ ദാസന്മാ​രിൽനിന്ന്‌ അങ്ങനെ​യുള്ള ഭക്തിയും ആരാധ​ന​യു​മാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌; അനന്യ​ഭ​ക്തിക്ക്‌ അവൻ അർഹനാ​ണു​താ​നും.—മത്തായി 22:37.

[അടിക്കു​റിപ്പ്‌]

a ഖേദകരമെന്നു പറയട്ടെ, ശലോ​മോൻ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കാൻ തുടങ്ങി​യെ​ങ്കി​ലും അവൻ ആ വിശ്വ​സ്‌ത​ഗ​തി​യിൽ തുടർന്നില്ല.—1 രാജാ​ക്ക​ന്മാർ 11:4.