വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണത്തെയും വസ്‌തുക്കളെയും സ്‌നേഹിക്കാതെ ആളുകളെ സ്‌നേഹിക്കുക

പണത്തെയും വസ്‌തുക്കളെയും സ്‌നേഹിക്കാതെ ആളുകളെ സ്‌നേഹിക്കുക

രഹസ്യം 1

പണത്തെ​യും വസ്‌തു​ക്ക​ളെ​യും സ്‌നേ​ഹി​ക്കാ​തെ ആളുകളെ സ്‌നേ​ഹി​ക്കു​ക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ “പണസ്‌നേഹം സകലവിധ ദോഷ​ങ്ങൾക്കും മൂലമ​ല്ലോ.”—1 തിമൊ​ഥെ​യൊസ്‌ 6:10.

വെല്ലുവിളി ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ട്ടി​രി​ക്ക​രുത്‌ എന്ന സന്ദേശം നമ്മു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കാൻ മത്സരി​ക്കു​ക​യാണ്‌ ഇന്നത്തെ പരസ്യ​ക്ക​മ്പ​നി​കൾ. വിപണി​യി​ലെ ഏറ്റവും പുതിയ, ഏറ്റവും നല്ല, ഏറ്റവും വലിയ സാധന​സാ​മ​ഗ്രി​കൾ സ്വന്തമാ​ക്കാ​നാ​യി രാപകൽ ജോലി​ചെ​യ്‌ത്‌ പണമു​ണ്ടാ​ക്കാൻ ഇവർ ആളുകളെ നിർബ​ന്ധി​ക്കു​ന്നു. പണത്തിന്‌ അപാര​മായ വശ്യത​യുണ്ട്‌; ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നാം അതിന്റെ മാസ്‌മ​ര​വ​ല​യ​ത്തിൽ കുടു​ങ്ങി​പ്പോ​കും. എന്നാൽ ധനമോ​ഹി​യായ ഒരു വ്യക്തിക്ക്‌ എത്ര പണം കിട്ടി​യാ​ലും തൃപ്‌തി​വ​രില്ല എന്ന്‌ ബൈബിൾ പറയുന്നു. “ദ്രവ്യ​പ്രി​യന്നു ദ്രവ്യം കിട്ടീ​ട്ടും ഐശ്വ​ര്യ​പ്രി​യന്നു ആദായം കിട്ടീ​ട്ടും തൃപ്‌തി​വ​രു​ന്നില്ല” എന്ന്‌ ശലോ​മോൻ രാജാവ്‌ എഴുതി.—സഭാ​പ്ര​സം​ഗി 5:10.

നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ യേശു​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കുക; വസ്‌തു​വ​ക​ക​ളെയല്ല, ആളുകളെ സ്‌നേ​ഹി​ക്കാൻ പഠിക്കുക. ആളുക​ളോ​ടുള്ള സ്‌നേ​ഹം​നി​മി​ത്തം തനിക്കു​ള്ള​തെ​ല്ലാം, സ്വന്തം ജീവൻപോ​ലും, ത്യജി​ക്കാൻ യേശു സന്നദ്ധനാ​യി. (യോഹ​ന്നാൻ 15:13) “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ല​ത്രേ” എന്നാണ്‌ യേശു പറഞ്ഞത്‌. (പ്രവൃ​ത്തി​കൾ 20:35) നമ്മുടെ സമയവും സമ്പത്തു​മൊ​ക്കെ മറ്റുള്ള​വർക്കാ​യി ചെലവ​ഴി​ക്കുന്ന ശീലം നമുക്കു​ണ്ടെ​ങ്കിൽ ആളുകൾ തിരി​ച്ചും അതു ചെയ്യും. “കൊടു​ത്തു​ശീ​ലി​ക്കു​വിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും” എന്ന്‌ യേശു പറഞ്ഞു. (ലൂക്കോസ്‌ 6:38) പണത്തിന്റെ പുറകേ പായു​ന്നത്‌ വലിയ വേദന​യും ദുരി​ത​ങ്ങ​ളും വരുത്തി​വെ​ക്കും. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) നേരെ​മ​റിച്ച്‌, സ്‌നേ​ഹി​ക്കു​ക​യും സ്‌നേ​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌ യഥാർഥ സംതൃ​പ്‌തി കൈവ​രു​ത്തും.

ജീവിതം കുറച്ചു​കൂ​ടി ലളിത​മാ​ക്കാ​നാ​കു​മോ എന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. നിങ്ങൾക്കു​ള്ള​തോ നിങ്ങൾ വാങ്ങാൻ ആഗ്രഹി​ക്കു​ന്ന​തോ ആയ സാധന​സാ​മ​ഗ്രി​ക​ളു​ടെ എണ്ണം വെട്ടി​ച്ചു​രു​ക്കാൻ കഴിയു​മോ? അങ്ങനെ​യാ​കു​മ്പോൾ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾക്കാ​യി—മറ്റുള്ള​വരെ സഹായി​ക്കാ​നും നിങ്ങൾക്കു​ള്ള​തെ​ല്ലാം നൽകിയ ദൈവത്തെ സേവി​ക്കാ​നും—സമയവും ഊർജ​വും മാറ്റി​വെ​ക്കാൻ നിങ്ങൾക്കാ​കും.—മത്തായി 6:24; പ്രവൃ​ത്തി​കൾ 17:28.

[4-ാം പേജിലെ ചിത്രം]

“കൊടു​ത്തു​ശീ​ലി​ക്കു​വിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും”