വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്തുക

ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്തുക

രഹസ്യം 5

ആത്മീയ ആവശ്യം തൃപ്‌തി​​പ്പെ​ടു​ത്തുക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ “തങ്ങളുടെ ആത്മീയ ആവശ്യ​​ത്തെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ അനുഗൃ​ഹീ​തർ.”—മത്തായി 5:3.

വെല്ലുവിളി ആയിര​ക്ക​ണ​ക്കി​നു മതങ്ങൾ ലോക​ത്തി​ലുണ്ട്‌. അവയിൽ പലതും പരസ്‌പര വിരു​ദ്ധ​ങ്ങ​ളായ ആത്മീയ ഉപദേ​ശ​ങ്ങ​ളാണ്‌ നൽകു​ന്നത്‌. സത്യമായ ഉപദേ​ശങ്ങൾ പഠിപ്പി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ള്ള​തു​മായ മതം ഏതാ​ണെന്ന്‌ എങ്ങനെ കണ്ടുപി​ടി​ക്കും? ഭക്തിയും ദൈവ​വി​ശ്വാ​സ​വു​​മെ​ല്ലാം യുക്തി​ര​ഹി​ത​മാ​​ണെ​ന്നാണ്‌ പ്രമു​ഖ​രായ ചില ചിന്തക​രു​ടെ വീക്ഷണം. എന്തിന്‌ അത്‌ അപകട​ക​ര​മാ​​ണെന്നു വിശ്വ​സി​ക്കു​ന്ന​വർപോ​ലു​മുണ്ട്‌. പേരു​കേട്ട ഒരു നിരീ​ശ്വ​ര​വാ​ദി​യു​ടെ അഭി​പ്രാ​യം സംക്ഷേ​പി​ച്ചു​​കൊണ്ട്‌ മക്‌ലീൻസ്‌ മാസിക എഴുതി: “ശാസ്‌ത്ര​ത്തി​നും നമ്മുടെ ബോ​ധേ​​ന്ദ്രി​യ​ങ്ങൾക്കും അതീത​മായ എന്തോ ഉണ്ടെന്ന ക്രിസ്‌തീയ സങ്കൽപ്പം . . . ഒരിക്കൽ മാത്ര​മുള്ള നമ്മുടെ ഈ ജീവി​ത​ത്തി​ന്റെ മൂല്യം ഇടിച്ചു​ക​ള​യു​ക​യാണ്‌. ഈ വിശ്വാ​സം അക്രമ​ങ്ങൾക്കും വഴി​വെ​ക്കു​ന്നു.”

നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ ദൈവം ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വു​കൾ പരി​ശോ​ധി​ക്കുക. (റോമർ 1:20; എബ്രായർ 3:4) പിൻവ​രുന്ന സുപ്ര​ധാന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ശ്രമി​ക്കുക: നമ്മുടെ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​​മെ​ന്താണ്‌? മരണാ​നന്തര ജീവിതം ഉണ്ടോ? ലോക​ത്തിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​കൾ ഉള്ളത്‌ എന്തു​കൊണ്ട്‌? ദൈവം എന്നിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തു​ന്നത്‌ സംതൃപ്‌ത ജീവിതം നയിക്കാൻ തീർച്ച​യാ​യും നിങ്ങളെ സഹായി​ക്കും.

ഇക്കാര്യ​ത്തിൽ ആര്‌ എന്തു പറഞ്ഞാ​ലും കണ്ണടച്ചു വിശ്വ​സി​ക്ക​ണ​​മെന്നല്ല അതിനർഥം. ദൈവ​ത്തിന്‌ സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മുടെ ചിന്താ​​പ്രാ​പ്‌തി ഉപയോ​ഗി​ക്ക​ണ​​മെന്ന്‌ ദൈവ​വ​ചനം പറയുന്നു. (റോമർ 12:1, 2) നിങ്ങളു​ടെ ശ്രമങ്ങൾക്ക്‌ തീർച്ച​യാ​യും ഫലം ലഭിക്കും. ബൈബിൾ പഠിക്കു​ക​യും അതിൽനി​ന്നുള്ള ഉപദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ക​യും ചെയ്‌താൽ പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​നും ഉത്‌കണ്‌ഠ ലഘൂക​രി​ക്കാ​നും ജീവിതം കൂടുതൽ സന്തുഷ്ട​മാ​ക്കാ​നും നിങ്ങൾക്കാ​കും. പൊള്ള​യായ ഒരു വാഗ്‌ദാ​നമല്ല ഇത്‌. ദൈവ​​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​​ളെ​യും കുറി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കി​യ​തിൽനിന്ന്‌ പ്രയോ​ജനം അനുഭ​വിച്ച ലക്ഷക്കണ​ക്കിന്‌ ആളുകൾ ലോക​​മെ​മ്പാ​ടു​മുണ്ട്‌. a

ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​കൾ പിൻപ​റ്റു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ച്ച​റി​യു​​മ്പോൾ ദൈവ​​ത്തോ​ടുള്ള നിങ്ങളു​ടെ ഭക്തിയു​ടെ ആഴം വർധി​ക്കും. താത്‌പ​ര്യ​​മെ​ങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​​ളോ​​ടൊ​പ്പം ബൈബിൾ പഠിക്കു​ന്ന​തി​​നെ​ക്കു​റി​ച്ചു നിങ്ങൾക്ക്‌ ചിന്തി​ക്കാ​വു​ന്ന​താണ്‌. ബൈബിൾ പഠിക്കു​​മ്പോൾ അപ്പൊ​സ്‌ത​ല​നായ പൗലോ​സി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ സത്യത നിങ്ങൾ അനുഭ​വി​ച്ച​റി​യും: “ഉള്ളതു​​കൊ​ണ്ടു തൃപ്‌തി​​പ്പെ​ടു​ന്ന​വന്‌ ദൈവ​ഭക്തി വലി​യൊ​രു ആദായം​തന്നെ.”—1 തിമൊ​​ഥെ​​യൊസ്‌ 6:6.

[അടിക്കു​റിപ്പ്‌]

a 2010 ജൂലൈ-സെപ്‌റ്റം​ബർ ലക്കം വീക്ഷാ​​ഗോ​പു​ര​ത്തി​ന്റെ 28-32 പേജു​ക​ളി​ലെ ജീവി​താ​നു​ഭ​വങ്ങൾ വായി​ക്കുക.

[8-ാം പേജിലെ ചിത്രം]

ദൈവത്തിന്‌ സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കു​ക