വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വരാനിരിക്കുന്ന പുതിയ ലോകം

വരാനിരിക്കുന്ന പുതിയ ലോകം

ഡൗൺലോഡ്‌:

  1. 1. ഒരു നിമിഷം കാണ്മിൻ ആ ദൃശ്യം

    എത്ര ചേതോ​ഹരം ആ കാഴ്‌ചകൾ

    ചിരി തൂകും പൈതങ്ങൾ

    കദനങ്ങൾ പോയ്‌മറഞ്ഞ ലോകം

    സുന്ദരമീ ഭൂമി​യിൽ എങ്ങും

    വസിച്ചീ​ടു​ന്നി​താ മനുഷ്യ​രൊ​ന്നായ്‌

    ചന്ദ്രനുള്ള കാല​ത്തോ​ളം

    ദൈവ​ത്തിൻ ആർദ്ര സ്‌നേഹ ദയ നമ്മൾ

    ആസ്വദി​ക്കും നാം

    യേശു​വിൻ രാജ്യ​ത്തി​ലായ്‌

    ആ പുതു ലോകത്തിൽ.

    (കോറസ്‌)

    പ്രത്യാശ തീ ജ്വാല​യായ്‌

    പ്രത്യാ​ശ​യെ​ങ്ങും നങ്കൂര​മായ്‌

    പ്രത്യാ​ശ​യോ നമ്മിൽ ജ്വലി​ക്കു​ന്നു

    സ്വയം നാം കാണു​മ്പോൾ

    ആ പുതു ലോകത്തിൽ.

  2. 2. ഒരു നിമിഷം കാണ്മിൻ ആ ദൃശ്യം

    ആ മലയോ​ര​ത്തായ്‌ ആറ്റരി​കി​ലായ്‌ ഇതാ

    ഒരു ഭവനം സുന്ദരം

    അതിൻ വാതിൽ കടന്നു വന്നിതാ

    നിന്റെ പ്രിയ​രിൽ ഒരാൾ

    പുണരാൻ നീട്ടിയ കൈക​ളോ​ടെ

    തുളു​മ്പും മിഴി​ക​ളാൽ

    എത്ര നമ്മൾ കാത്തി​രു​ന്നൊ​ന്നു കാണാൻ

    ദൈവ​ത്തിൻ സ്‌നേഹം

    മരണം നീക്കീ​ടും

    ആ പുതു ലോകത്തിൽ.

    (കോറസ്‌)

    പ്രത്യാശ തീ ജ്വാല​യായ്‌

    പ്രത്യാ​ശ​യെ​ങ്ങും നങ്കൂര​മായ്‌

    പ്രത്യാ​ശ​യോ നമ്മിൽ ജ്വലി​ക്കു​ന്നു

    സ്വയം നാം കാണു​മ്പോൾ

    ആ പുതു ലോകത്തിൽ.

    (ബ്രിഡ്‌ജ്‌)

    ദിവ്യ വാഗ്‌ദാനങ്ങൾ ദിവ്യ വാഗ്‌ദാ​നങ്ങൾ

    നിറവേറിടും നിശ്ചയം താൻ.

    സകല ജീവജാലങ്ങളും സകല ജീവജാ​ല​ങ്ങ​ളും

    ഉല്ലസി​ച്ചി​ടും മോദ​മോ​ടീ ഭൂമി​യിൽ.

    (കോറസ്‌)

    പ്രത്യാശ തീജ്വാ​ല​യായ്‌

    പ്രത്യാ​ശ​യെ​ങ്ങും നങ്കൂര​മായ്‌

    പ്രത്യാ​ശ​യോ നമ്മിൽ ജ്വലി​ക്കു​ന്നു

    സ്വയം നാം കാണു​മ്പോൾ

    ആ പുതു ലോകത്തിൽ പുതു ലോക​ത്തിൽ

    ആ പുതു ലോകത്തിൽ പുതു ലോക​ത്തിൽ

    ആ പുതു ലോകത്തിൽ പുതു ലോക​ത്തിൽ

    ആ പുതു ലോകത്തിൽ പുതു ലോക​ത്തിൽ.