വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഐക്യമുള്ള ഒരു ഒറ്റജനത

ഐക്യമുള്ള ഒരു ഒറ്റജനത

ഡൗൺലോഡ്‌:

  1. 1. ശക്തമായ്‌ പാഞ്ഞടു​ക്കു​ന്നു

    യാഹിൻ ദാസരെ വെല്ലാൻ.

    പീഡന​ത്തിൻ കാലങ്ങൾ

    കാണും നാം മുൻചൊ​ന്ന​പോൽ.

    നമ്മൾ നേരി​ടും ധീരരായ്‌,

    യാഹു​ണ്ട​ല്ലോ ചാരെ​യായ്‌

    അവരേ​ന്തും വാളിനെ നാം

    ഭയക്കില്ല തെല്ലുമേ.

    (കോറസ്‌)

    യാഹിൻ ഏകജനം നമ്മൾ,

    പല ദേശത്താ​കി​ലും

    ദൃഢമായ്‌ നിൽക്കും ഒന്നായി നാം

    ജയം യാഹി​ന്റേ​ത​ല്ലോ,

    ജയം യാഹി​ന്റേ​ത​ല്ലോ.

  2. 2. ശാന്തരായ്‌ വിശ്വസ്‌ത​രായ്‌ നാം,

    കാത്തി​രി​പ്പൂ യാഹി​ന്നായ്‌.

    അത്യു​ന്ന​തൻ അവനേ​കും

    സ്‌നേ​ഹ​മോ നിലയ്‌ക്കില്ല.

    നമ്മെ യാഹെ​ന്നും കാത്തി​ടും

    കൈവി​ടി​ല്ലൊ​രു നാളും;

    തളരില്ല! വീഴു​കില്ല!

    ജീവി​ക്കും നാം യാഹി​ന്നായ്‌.

    (കോറസ്‌)

    യാഹിൻ ഏകജനം നമ്മൾ,

    പല ദേശത്താ​കി​ലും

    ദൃഢമായ്‌ നിൽക്കും ഒന്നായി നാം

    ജയം യാഹി​ന്റേ​ത​ല്ലോ.

    (ബ്രിഡ്‌ജ്‌)

    ധൈര്യമോടെയിതാ

    വൈരി​കൾ തൻ മുന്നി​ലായ്‌

    ഹൃദയങ്ങളേകുന്നിതാ

    നമ്മളെ​ന്നും യാഹി​ന്നായ്‌. . .

    (കോറസ്‌)

    യാഹിൻ ഏകജനം നമ്മൾ,

    പല ദേശത്താ​കി​ലും

    ദൃഢമായ്‌ നിൽക്കും ഒന്നായി നാം

    ജയം യാഹി​ന്റേ​ത​ല്ലോ,

    ജയം യാഹിന്റെ. . . അല്ലോ. . .!