വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വിദ്യാർഥി​യു​ടെ ധർമസ​ങ്കടം

ഒരു വിദ്യാർഥി​യു​ടെ ധർമസ​ങ്കടം

സാം ആകെ അസ്വസ്ഥ​നാണ്‌. മനസ്സിൽ വല്ലാ​ത്തൊ​രു സംഘർഷം. ചാൾസ്‌ ഡാർവി​നും അദ്ദേഹ​ത്തി​ന്റെ പരിണാ​മ​സി​ദ്ധാ​ന്ത​വും ശാസ്‌ത്രീയ പുരോ​ഗ​തിക്ക്‌ എന്തെല്ലാം സംഭാ​വ​നകൾ നൽകി​യി​രി​ക്കു​ന്നു​വെ​ന്നും മാനവ​രാ​ശി​യെ അന്ധവി​ശ്വാ​സ​ങ്ങ​ളിൽനിന്ന്‌ എങ്ങനെ മുക്തമാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നും അവൻ ഏറെ ആദരി​ക്കുന്ന അവന്റെ അധ്യാ​പിക വിവരി​ച്ചു​ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. അടുത്തത്‌ വിദ്യാർഥി​കൾക്ക്‌ അഭി​പ്രാ​യം പറയാ​നുള്ള സമയമാണ്‌.

സാം ധർമസ​ങ്ക​ട​ത്തി​ലാ​യി. ഭൂമി​യെ​യും അതിലെ ചരാച​ര​ങ്ങ​ളെ​യും സൃഷ്ടി​ച്ചതു ദൈവ​മാ​ണെന്ന്‌ മാതാ​പി​താ​ക്കൾ അവനെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. അവരുടെ അഭി​പ്രാ​യ​ത്തിൽ സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം വിശ്വാ​സ​യോ​ഗ്യ​മാണ്‌; പരിണാ​മ​വാ​ദ​മാ​കട്ടെ, തെളി​വു​ക​ളു​ടെ പിന്തു​ണ​യി​ല്ലാത്ത വെറു​മൊ​രു സിദ്ധാ​ന്ത​വും. മാതാ​പി​താ​ക്ക​ളും അധ്യാ​പി​ക​യും തികഞ്ഞ ആത്മാർഥ​ത​യോ​ടെ​യാണ്‌ തങ്ങളുടെ പക്ഷം സമർഥി​ക്കാൻ ശ്രമി​ക്കു​ന്നത്‌. എന്നാൽ ഇവയിൽ ഏതു വിശ്വ​സി​ക്കണം, സാം ഇപ്പോൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നം അതാണ്‌.

ഓരോ അധ്യയ​ന​വർഷ​വും ലോക​മെ​മ്പാ​ടു​മുള്ള ആയിര​ക്ക​ണ​ക്കിന്‌ ക്ലാസ്സ്‌ മുറി​ക​ളിൽ ഇത്തരം രംഗങ്ങൾ അരങ്ങേ​റു​ന്നുണ്ട്‌. സാമി​നെ​പ്പോ​ലുള്ള കുട്ടികൾ അപ്പോൾ എന്താണു ചെയ്യേ​ണ്ടത്‌? കാര്യങ്ങൾ നന്നായി അപഗ്ര​ഥിച്ച്‌ അതിന്റെ അടിസ്ഥാ​ന​ത്തിൽ ഒരു നിഗമ​ന​ത്തിൽ എത്തുന്ന​താ​യി​രി​ക്കി​ല്ലേ ഉചിതം? പരിണാ​മ​ത്തി​നാ​ണോ സൃഷ്ടി​ക്കാ​ണോ തെളി​വു​ക​ളു​ടെ പിൻബലം ഉള്ളതെന്ന്‌ പരി​ശോ​ധി​ച്ച​ശേഷം ഏതിൽ വിശ്വ​സി​ക്ക​ണ​മെന്ന്‌ അവർ തീരു​മാ​നി​ക്കണം.

കേൾക്കു​ന്ന​തെ​ല്ലാം കണ്ണുമ​ടച്ചു വിശ്വ​സി​ക്കു​ന്ന​തിന്‌ എതിരെ ബൈബിൾ നമുക്കു മുന്നറി​യി​പ്പു നൽകു​ന്നുണ്ട്‌. “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു” എന്ന്‌ ഒരു ബൈബിൾ എഴുത്തു​കാ​രൻ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:15) സ്വന്തം വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗിച്ച്‌, കേൾക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം സത്യമാ​ണോ​യെന്ന്‌ ഉറപ്പു​വ​രു​ത്താൻ ബൈബിൾ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—റോമർ 12:1, 2.

സ്‌കൂ​ളു​ക​ളിൽ സൃഷ്ടി​വാ​ദം പഠിപ്പി​ക്ക​ണ​മെന്നു വാദി​ക്കുന്ന മതസം​ഘ​ട​ന​കളെ പിന്തു​ണ​യ്‌ക്കു​കയല്ല ഈ ലഘുപ​ത്രി​ക​യു​ടെ ഉദ്ദേശ്യം. മറിച്ച്‌, ജീവൻ യാദൃ​ച്ഛി​ക​മാ​യി ഉളവാ​യ​താ​ണെ​ന്നും സൃഷ്ടിയെ സംബന്ധിച്ച ബൈബിൾവി​വ​രണം ഒരു കെട്ടു​ക​ഥ​യാ​ണെ​ന്നും പഠിപ്പി​ക്കു​ന്ന​വ​രു​ടെ വാദങ്ങൾക്ക്‌ അടിസ്ഥാ​ന​മു​ണ്ടോ​യെന്ന്‌ പരി​ശോ​ധി​ക്കു​ക​യാണ്‌ ഇതിന്റെ ലക്ഷ്യം.

നാം ഇപ്പോൾ ജീവന്റെ അടിസ്ഥാ​ന​ഘ​ട​ക​മായ കോശ​ങ്ങളെ ഒന്ന്‌ അടുത്തു നിരീ​ക്ഷി​ക്കാൻ പോകു​ക​യാണ്‌. കോശ​ങ്ങൾക്കു​ള്ളിൽ നടക്കുന്ന വിസ്‌മ​യാ​വ​ഹ​മായ ചില പ്രവർത്ത​നങ്ങൾ അതിലൂ​ടെ നിങ്ങൾ മനസ്സി​ലാ​ക്കും. കൂടാതെ പരിണാ​മ​സി​ദ്ധാ​ന്തത്തെ പിന്താ​ങ്ങുന്ന ചില അനുമാ​നങ്ങൾ വിശക​ല​നം​ചെ​യ്യാ​നുള്ള അവസര​വും നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കും.

ജീവൻ ഉണ്ടായത്‌ പരിണാ​മ​ത്താ​ലോ, അതോ സൃഷ്ടി​യാ​ലോ? ഇന്നല്ലെ​ങ്കിൽ നാളെ നാമെ​ല്ലാം ഈ ചോദ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​താ​യി വന്നേക്കാം. ഒരുപക്ഷേ, ഇതി​നോ​ട​കം​തന്നെ നിങ്ങൾ ഇതേക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെന്നു വിശ്വ​സി​ക്കാൻ അനേക​രെ​യും പ്രേരി​പ്പി​ച്ചി​ട്ടുള്ള ചില വസ്‌തു​ത​ക​ളാണ്‌ ഈ ലഘുപ​ത്രി​ക​യിൽ ഉൾക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നത്‌.