വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 2

ഏതെങ്കി​ലും ജീവരൂ​പത്തെ ലഘുല​വെന്നു വിശേ​ഷി​പ്പി​ക്കാ​നാ​കു​മോ?

ഏതെങ്കി​ലും ജീവരൂ​പത്തെ ലഘുല​വെന്നു വിശേ​ഷി​പ്പി​ക്കാ​നാ​കു​മോ?

200-ലധികം വ്യത്യസ്‌ത ഇനം കോശ​ങ്ങ​ളാ​ലാണ്‌ നിങ്ങളു​ടെ ശരീരം നിർമി​ത​മാ​യി​രി​ക്കു​ന്നത്‌. അവയെ​ല്ലാം ആകസ്‌മി​ക​മാ​യി ഉണ്ടായ​താ​യി​രി​ക്കു​മോ?

നമ്മുടെ ശരീരത്തെ ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും സങ്കീർണ​മായ ഘടനക​ളിൽ ഒന്ന്‌ എന്നു വിശേ​ഷി​പ്പി​ക്കാ​വു​ന്ന​താണ്‌. ഏതാണ്ട്‌ നൂറു​ല​ക്ഷം​കോ​ടി അതിസൂക്ഷ്‌മ കോശ​ങ്ങ​ളാ​ലാണ്‌ അതു നിർമി​ത​മാ​യി​രി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ, 200-ലധികം വ്യത്യ​സ്‌ത​തരം കോശങ്ങൾ നമ്മുടെ ശരീര​ത്തി​ലുണ്ട്‌.7 അസ്ഥിയി​ലും രക്തത്തി​ലും മസ്‌തി​ഷ്‌ക​ത്തി​ലും മറ്റുമുള്ള കോശങ്ങൾ അവയിൽ ചിലതാണ്‌.8

ആകൃതിയിലും ധർമത്തി​ലും ഒക്കെ അതിശ​യ​ക​ര​മായ വൈവി​ധ്യം പുലർത്തു​ന്നു​വെ​ങ്കി​ലും നമ്മുടെ ശരീര​ത്തി​ലെ കോശങ്ങൾ അതിസ​ങ്കീർണ​മായ വിധത്തിൽ പരസ്‌പ​ര​ബ​ന്ധി​ത​മാ​യി പ്രവർത്തി​ക്കു​ന്നു. ത്വരി​ത​ഗ​തി​യിൽ വിവരങ്ങൾ കൈമാ​റാൻ ശേഷി​യുള്ള, കോടി​ക്ക​ണ​ക്കിന്‌ കമ്പ്യൂ​ട്ട​റു​ക​ളു​ടെ ആഗോള ശൃംഖ​ല​യായ ഇന്റർനെ​റ്റു​പോ​ലും ഇതി​നോ​ടുള്ള താരത​മ്യ​ത്തിൽ ഒന്നുമല്ല. ഏറ്റവും ലളിത​മായ കോശ​ങ്ങ​ളിൽപ്പോ​ലും കാണുന്ന സാങ്കേ​തിക മികവി​നോ​ടു കിടപി​ടി​ക്കാൻ, മനുഷ്യ​ന്റെ ഒരു കണ്ടുപി​ടി​ത്ത​ത്തി​നും ഇതുവരെ കഴിഞ്ഞി​ട്ടില്ല എന്നതാണ്‌ വാസ്‌തവം. അങ്ങനെ​യെ​ങ്കിൽ, നമ്മുടെ ശരീര​ത്തി​ന്റെ അടിസ്ഥാ​ന​ഘ​ട​ക​മായ കോശങ്ങൾ എങ്ങനെ​യാണ്‌ ഉണ്ടായത്‌?

പല ശാസ്‌ത്ര​ജ്ഞ​രും പറയു​ന്നത്‌: അടിസ്ഥാ​ന​പ​ര​മാ​യി ജീവ​കോ​ശ​ങ്ങളെ രണ്ടായി തിരി​ക്കാം—കോശ​മർമം ഉള്ളവയും ഇല്ലാത്ത​വ​യും. മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും സസ്യങ്ങ​ളു​ടെ​യും കോശ​ങ്ങ​ളിൽ മർമം ഉണ്ട്‌. എന്നാൽ ബാക്‌ടീ​രിയ-കോശ​ങ്ങ​ളിൽ മർമം ഇല്ല. മർമം ഉള്ള കോശ​ങ്ങളെ യൂകാ​രി​യോ​ട്ടിക്‌ (സമർമക കോശം) എന്നും മർമം ഇല്ലാത്ത​വയെ പ്രോ​കാ​രി​യോ​ട്ടിക്‌ (അമർമക കോശം) എന്നും വിളി​ക്കു​ന്നു. യൂകാ​രി​യോ​ട്ടിക്‌ കോശങ്ങൾ, പ്രോ​കാ​രി​യോ​ട്ടിക്‌ കോശ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ ഏറെ സങ്കീർണ​മാ​യ​തി​നാൽ ജന്തു-സസ്യ കോശങ്ങൾ ബാക്‌ടീ​രിയ-കോശ​ങ്ങ​ളിൽനി​ന്നും പരിണ​മി​ച്ചു വന്നതാ​യി​രി​ക്ക​ണ​മെന്ന്‌ പലരും കരുതു​ന്നു.

‘ലഘു’വായ ചില പ്രോ​കാ​രി​യോ​ട്ടിക്‌ കോശങ്ങൾ മറ്റു കോശ​ങ്ങളെ വിഴു​ങ്ങു​ക​യും കോടി​ക്ക​ണ​ക്കി​നു വർഷങ്ങ​ളോ​ളം അവയെ ദഹിപ്പി​ക്കാൻ കഴിയാ​തെ​വ​രു​ക​യും ചെയ്‌തു എന്നാണ്‌ ചിലരു​ടെ വാദം. ‘ആതിഥേയ’ കോശ​ങ്ങൾക്കു​ള്ളിൽ ദഹിക്കാ​തെ കിടന്നി​രുന്ന കോശ​ങ്ങ​ളു​ടെ ധർമത്തിൽ സമൂല​മായ മാറ്റം വരുത്താ​നും പ്രസ്‌തുത കോശ​ങ്ങൾസ​ഹി​തം ‘ആതിഥേയ’ കോശങ്ങൾ വിഭജി​ക്കാ​നും ഇടയാ​ക്കി​ക്കൊണ്ട്‌ ബുദ്ധി​വൈ​ഭ​വ​മൊ​ന്നും ഇല്ലാത്ത ‘പ്രകൃതി’ അതി​നൊ​രു പോം​വഴി കണ്ടുപി​ടി​ച്ചു​വെന്ന്‌ പ്രസ്‌തുത സിദ്ധാന്തം തുടരു​ന്നു.9 *

ബൈബിൾ പറയു​ന്നത്‌: ജീവൻ ഉളവാ​യ​തി​നു പിന്നിൽ ഒരു ബുദ്ധി​ശക്തി പ്രവർത്തി​ച്ചി​ട്ടു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു. അതിന്‌ ബൈബിൾ നൽകുന്ന ന്യായം ശ്രദ്ധി​ക്കുക: “ഏതു ഭവനവും നിർമി​ക്കാൻ ഒരാൾ വേണം; സകലവും നിർമി​ച്ച​വ​നോ ദൈവം​തന്നെ.” (എബ്രായർ 3:4) മറ്റൊരു ബൈബിൾഭാ​ഗം ഇങ്ങനെ​യും പറയുന്നു: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! ജ്ഞാന​ത്തോ​ടെ നീ അവയെ ഒക്കെയും ഉണ്ടാക്കി​യി​രി​ക്കു​ന്നു; ഭൂമി നിന്റെ സൃഷ്ടി​ക​ളാൽ നിറെ​ഞ്ഞി​രി​ക്കു​ന്നു. . . . അതിൽ സഞ്ചരി​ക്കുന്ന ചെറി​യ​തും വലിയ​തു​മായ അസംഖ്യ​ജ​ന്തു​ക്കൾ ഉണ്ട്‌.”—സങ്കീർത്തനം 104:24, 25.

ഒരു ‘ലഘു’ കോശ​ത്തി​നു​പോ​ലും അജൈവ രാസപ​ദാർഥ​ങ്ങ​ളിൽനിന്ന്‌ ഉളവാ​കാ​നാ​കു​മോ?

തെളിവുകൾ വെളി​പ്പെ​ടു​ത്തു​ന്നത്‌: മൈ​ക്രോ​ബ​യോ​ളജി എന്ന ശാസ്‌ത്ര​ശാ​ഖ​യു​ടെ വളർച്ച, അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും ലളിത​മായ പ്രോ​കാ​രി​യോ​ട്ടിക്‌ കോശ​ങ്ങ​ളു​ടെ വിസ്‌മ​യാ​വ​ഹ​മായ ഉള്ളറകൾ അടുത്തു നിരീ​ക്ഷി​ക്കുക സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. ഏതാണ്ട്‌ ഈ കോശ​ങ്ങൾപോ​ലെ​യൊ​ക്കെ ആയിരു​ന്നി​രി​ക്കണം ആദ്യ ജീവ​കോ​ശങ്ങൾ എന്ന്‌ പരിണാ​മ​വാ​ദി​ക​ളായ ശാസ്‌ത്രജ്ഞർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.10

പരിണാ​മ​സി​ദ്ധാ​ന്തം ശരിയാ​ണെ​ങ്കിൽ, ആദ്യത്തെ ‘ലഘു’കോശം ആകസ്‌മി​ക​മാ​യി ഉണ്ടായത്‌ എങ്ങനെ​യെ​ന്ന​തിന്‌ വസ്‌തു​നി​ഷ്‌ഠ​മായ ഒരു വിശദീ​ക​രണം നൽകാൻ അതിനു കഴിയണം. എന്നാൽ ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ങ്കിൽ, ഒരു അതിസൂക്ഷ്‌മ ജീവി​യിൽപ്പോ​ലും ജ്ഞാനപൂർവ​ക​മായ രൂപര​ച​ന​യു​ടെ തെളി​വു​കൾ ദൃശ്യ​മാ​യി​രി​ക്കണം. ഇപ്പോൾ നമുക്ക്‌ ഒരു പ്രോ​കാ​രി​യോ​ട്ടിക്‌ കോശ​ത്തി​ലൂ​ടെ ഒരു പര്യടനം നടത്തി​യാ​ലോ? അങ്ങനെ ചെയ്യവെ, ഇടയ്‌ക്കി​ടെ ചോദി​ക്കുക: ഇത്തര​മൊ​രു കോശ​ത്തിന്‌ ആകസ്‌മി​ക​മാ​യി ഉണ്ടാകാ​നാ​കു​മോ?

കോശ​ത്തി​ന്റെ സുരക്ഷാ​മ​തിൽ

ഒരു പ്രോ​കാ​രി​യോ​ട്ടിക്‌ കോശ​ത്തി​ലൂ​ടെ പര്യടനം നടത്തു​ന്ന​തിന്‌ നിങ്ങൾ ചുരു​ങ്ങി​ച്ചു​രു​ങ്ങി ഈ വാചക​ത്തി​ന്റെ ഒടുവി​ലുള്ള പൂർണ​വി​രാ​മ​ത്തെ​ക്കാൾ വളരെ​യേറെ ചെറു​താ​കേ​ണ്ട​തുണ്ട്‌. ബലിഷ്‌ഠ​വും വഴക്കമു​ള്ള​തു​മായ ഒരു സ്‌തരം, അതായത്‌ കോശ​സ്‌തരം, കടന്നാൽ മാത്രമേ നിങ്ങൾക്ക്‌ കോശ​ത്തി​നു​ള്ളിൽ പ്രവേ​ശി​ക്കാ​നാ​വൂ. ഇത്‌ ഒരു ഫാക്‌ട​റി​യു​ടെ, ഇഷ്ടിക​യും സിമന്റും ഒക്കെ ഉപയോ​ഗിച്ച്‌ നിർമി​ച്ചി​രി​ക്കുന്ന ചുറ്റു​മ​തിൽപോ​ലെ​യാ​ണെന്നു പറയാം. ഒരു കടലാ​സി​ന്റെ ഏതാണ്ട്‌ പതിനാ​യി​ര​ത്തിൽ ഒന്നു കനം മാത്രമേ ഈ സ്‌തര​ത്തി​നു​ള്ളൂ. എന്നാൽ കോശ​ത്തി​ന്റെ ഈ സ്‌തരം ഇഷ്ടിക കെട്ടി​യു​ണ്ടാ​ക്കിയ ഒരു മതിലി​നെ​ക്കാൾ വളരെ സങ്കീർണ​മാണ്‌. ഏതു വിധത്തിൽ?

ഒരു ഫാക്‌ട​റി​യു​ടെ ചുറ്റു​മ​തിൽപോ​ലെ, കോശ​സ്‌തരം പ്രതി​കൂല ചുറ്റു​പാ​ടു​ക​ളിൽനിന്ന്‌ കോശ​ത്തി​നു​ള്ളി​ലെ ഘടകങ്ങളെ സംരക്ഷി​ക്കു​ന്നു. എന്നാൽ ഈ സ്‌തര​ത്തിൽ സുഷി​ര​ങ്ങ​ളുണ്ട്‌; ഓക്‌സി​ജൻപോ​ലുള്ള ചെറിയ തന്മാ​ത്ര​കളെ അകത്തേ​ക്കും പുറ​ത്തേ​ക്കും കടത്തി​വി​ട്ടു​കൊണ്ട്‌ അത്‌ കോശ​ത്തി​നു ‘ശ്വസനം’ സാധ്യ​മാ​ക്കു​ന്നു. അതേസ​മയം കോശ​ത്തി​ന്റെ അനുമ​തി​യി​ല്ലാത്ത, അപകട​കാ​രി​ക​ളായ സങ്കീർണ തന്മാ​ത്ര​ക​ളു​ടെ പ്രവേ​ശ​നത്തെ അത്‌ തടയു​ക​യും ചെയ്യുന്നു. കൂടാതെ, ഉപയോ​ഗ​പ്ര​ദ​മായ തന്മാ​ത്രകൾ കോശ​ത്തിൽനി​ന്നു പുറത്തു​പോ​കു​ന്ന​തി​നെ​യും അതു തടയും. ഈ സ്‌തര​ത്തിന്‌ ഇത്ര ക്ഷമത​യോ​ടെ പ്രവർത്തി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌?

ഫാക്‌ട​റി​യു​ടെ കാര്യം​തന്നെ വീണ്ടും ചിന്തി​ക്കുക. സാധനങ്ങൾ പരി​ശോ​ധിച്ച്‌ അകത്തേ​ക്കും പുറ​ത്തേ​ക്കും കടത്തി​വി​ടുന്ന കാവൽക്കാർ കവാട​ത്തി​ങ്കൽ ഉണ്ടായി​രു​ന്നേ​ക്കാം. സമാന​മാ​യൊ​രു ധർമം നിർവ​ഹി​ക്കുന്ന ചില പ്രത്യേക പ്രോ​ട്ടീൻ തന്മാ​ത്രകൾ കോശ​സ്‌ത​ര​ത്തി​ലു​മുണ്ട്‌. അവ വാതി​ലു​ക​ളും കാവൽക്കാ​രു​മൊ​ക്കെ​യാ​യി വർത്തി​ക്കു​ന്നു.

ചില പ്രത്യേക പദാർഥ​ങ്ങ​ളെ​മാ​ത്രം അകത്തേ​ക്കും പുറ​ത്തേ​ക്കും കടത്തി​വി​ടുന്ന ‘കാവൽക്കാർ’ കോശസ്‌തരത്തിലുണ്ട്‌

ഈ പ്രോ​ട്ടീ​നു​ക​ളിൽ ചിലത്‌ (1) നടുവി​ലൂ​ടെ ദ്വാര​മു​ള്ള​വ​യാണ്‌. ചില പ്രത്യേ​ക​തരം തന്മാ​ത്ര​കളെ മാത്രമേ അവ അകത്തേ​ക്കും പുറ​ത്തേ​ക്കും കടത്തി​വി​ടു​ക​യു​ള്ളൂ. മറ്റു ചില പ്രോ​ട്ടീ​നു​ക​ളു​ടെ ഒരു വശം തുറന്നും (2) മറുവശം അടഞ്ഞു​മി​രി​ക്കും. അവയ്‌ക്കൊ​രു ഡോക്കിങ്‌ സൈറ്റ്‌ ഉണ്ട്‌ (3). ആ സൈറ്റി​ന്റെ അതേ ആകൃതി​യുള്ള വസ്‌തു​വി​ന്റെ പ്രവേ​ശനം മാത്രമേ അത്‌ അനുവ​ദി​ക്കു​ക​യു​ള്ളൂ. പ്രസ്‌തുത വസ്‌തു പ്രോ​ട്ടീ​ന്റെ ഒരു വശത്തു പ്രവേ​ശി​ക്കു​ന്ന​തോ​ടെ പ്രോ​ട്ടീ​ന്റെ മറുവശം തുറക്കു​ക​യും അങ്ങനെ ആ വസ്‌തു കോശ​സ്‌ത​ര​ത്തി​ലൂ​ടെ അകത്തേ​ക്കോ പുറ​ത്തേ​ക്കോ കടക്കു​ക​യും ചെയ്യുന്നു (4). ഈ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം ഒരു സാധാരണ കോശ​ത്തിൽപ്പോ​ലും നടക്കു​ന്നുണ്ട്‌.

ഫാക്‌ട​റി​ക്കു​ള്ളിൽ

‘കാവൽക്കാ​രു’ടെ അനുവാ​ദ​ത്തോ​ടെ നിങ്ങളി​പ്പോൾ പ്രോ​കാ​രി​യോ​ട്ടിക്‌ കോശ​ത്തി​നു​ള്ളിൽ പ്രവേ​ശി​ച്ചി​രി​ക്കു​ക​യാണ്‌. അതിനു​ള്ളിൽ പോഷ​ക​ങ്ങ​ളും ലവണങ്ങ​ളും മറ്റും അടങ്ങിയ ഒരു ദ്രാവകം നിറഞ്ഞി​രി​ക്കു​ന്നു. ദ്രാവ​ക​ത്തി​ലെ ഈ പദാർഥങ്ങൾ ഉപയോ​ഗി​ച്ചാണ്‌ കോശം അതിന്‌ ആവശ്യ​മായ വസ്‌തു​ക്കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌. എന്നാൽ ക്രമവും ചിട്ടയു​മി​ല്ലാ​തെ നടക്കുന്ന ഒരു പ്രക്രി​യയല്ല ഇത്‌. കാര്യ​ക്ഷ​മ​മാ​യി പ്രവർത്തി​ക്കുന്ന ഒരു ഫാക്‌ട​റി​പോ​ലെ, കോശം ആയിര​ക്ക​ണ​ക്കി​നു രാസ​പ്ര​വർത്ത​ന​ങ്ങളെ ഏകോ​പി​പ്പി​ക്കു​ക​യും അങ്ങനെ, നിയത​മായ ക്രമത്തി​ലും നിർദിഷ്ട സമയമ​നു​സ​രി​ച്ചും ഈ രാസ​പ്ര​വർത്ത​നങ്ങൾ നടക്കാ​നി​ട​യാ​കു​ക​യും ചെയ്യുന്നു.

ഒരു കോശ​ത്തി​ന്റെ മുഖ്യ ധർമങ്ങ​ളി​ലൊ​ന്നാണ്‌ പ്രോ​ട്ടീൻ നിർമാ​ണം. എങ്ങനെ​യാണ്‌ കോശം അതു ചെയ്യു​ന്നത്‌? ആദ്യ പടിയാ​യി, കോശം അടിസ്ഥാന നിർമാണ ഘടകങ്ങ​ളായ ഏതാണ്ട്‌ 20 തരം അമിനോ ആസിഡു​കൾ നിർമി​ക്കു​ന്നു. തുടർന്ന്‌ അവയെ റൈ​ബോ​സോ​മു​കൾക്ക്‌ (5) കൈമാ​റു​ന്നു. ഏതു പ്രോ​ട്ടീ​നാ​ണോ നിർമി​ക്ക​പ്പെ​ടേ​ണ്ടത്‌ അതിന​നു​സൃ​ത​മാ​യി ഈ റൈ​ബോ​സോ​മു​കൾ, ഒരു ഓട്ടോ​മാ​റ്റിക്‌ മെഷീൻപോ​ലെ, അമിനോ ആസിഡു​കളെ ഒരു പ്രത്യേക ക്രമത്തിൽ കൂട്ടി​യി​ണ​ക്കു​ന്നു. ഒരു കേന്ദ്രീ​കൃത കമ്പ്യൂട്ടർ പ്രോ​ഗ്രാം ഒരു ഫാക്‌ട​റി​യി​ലെ പ്രവർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തു​പോ​ലെ, ഒരു കോശ​ത്തി​ന്റെ ധർമങ്ങ​ളിൽ പലതി​നെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ ഒരു ‘കമ്പ്യൂട്ടർ പ്രോ​ഗ്രാം’ അഥവാ കോഡ്‌ ഭാഷയി​ലുള്ള ഡിഎൻഎ ആണ്‌ (6). ഏതു പ്രോ​ട്ടീൻ, എങ്ങനെ നിർമി​ക്കണം എന്നതു സംബന്ധി​ച്ചുള്ള വിശദ​മായ നിർദേ​ശ​ങ്ങ​ളു​ടെ ഒരു പകർപ്പ്‌ (7) ഡിഎൻഎ-യിൽനിന്ന്‌ റൈ​ബോ​സോ​മി​നു ലഭിക്കു​ന്നു.

പ്രോ​ട്ടീൻ നിർമാ​ണ​ത്തിൽ അടുത്ത​താ​യി സംഭവി​ക്കു​ന്ന​തി​നെ വിസ്‌മ​യാ​വഹം എന്നേ വിശേ​ഷി​പ്പി​ക്കാ​നാ​വൂ! ഓരോ പ്രോ​ട്ടീ​നും ഒരു നിശ്ചി​ത​രീ​തി​യിൽ മടങ്ങി തനതായ ത്രിമാ​ന​രൂ​പം കൈവ​രി​ക്കു​ന്നു (8). ഈ രൂപത്തി​ന​നു​സൃ​ത​മാ​യാണ്‌ ഓരോ പ്രോ​ട്ടീ​ന്റെ​യും ധർമം നിർണ​യി​ക്ക​പ്പെ​ടു​ന്നത്‌. * ഒരു യന്ത്രത്തി​ന്റെ ഭാഗങ്ങൾ ഒന്നൊ​ന്നാ​യി കൂട്ടി​യി​ണ​ക്കുന്ന ഒരു പ്രൊ​ഡക്ഷൻ ലൈൻ ഭാവന​യിൽ കാണുക. യന്ത്രത്തി​ന്റെ ഓരോ ഭാഗവും കൃത്യ​മാ​യി കൂട്ടി​ച്ചേർക്ക​പ്പെ​ട്ടെ​ങ്കിൽ മാത്രമേ അതു ശരിയാ​യി പ്രവർത്തി​ക്കു​ക​യു​ള്ളൂ. അതു​പോ​ലെ​ത​ന്നെ​യാണ്‌ പ്രോ​ട്ടീ​ന്റെ കാര്യ​വും. ഒരു പ്രോ​ട്ടീ​ന്റെ ഘടകങ്ങൾ നിയത​മാ​യി ക്രമീ​ക​രി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യോ അതു മടങ്ങി നിശ്ചിത രൂപം കൈവ​രി​ക്കാ​തി​രി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ അതിന്‌ അതിന്റെ ധർമം ശരിയാ​യി നിർവ​ഹി​ക്കാ​നാ​വില്ല. മാത്രമല്ല, അവ കോശ​ത്തി​നു ഹാനി​വ​രു​ത്തു​ക​പോ​ലും ചെയ്‌തേ​ക്കാം.

കോശ ‘ഫാക്‌ടറി’​—പ്രോ​ട്ടീൻ നിർമി​ക്ക​പ്പെ​ടു​ന്നു: ഒരു യന്ത്രവ​ത്‌കൃത ഫാക്‌ട​റി​പോ​ലെ​യാണ്‌ കോശം. വ്യത്യസ്‌ത ഭാഗങ്ങൾ കൂട്ടി​യി​ണക്കി സങ്കീർണ​മായ ഉത്‌പ​ന്നങ്ങൾ ഉണ്ടാക്കുന്ന ധാരാളം ‘യന്ത്രങ്ങൾ’ കോശത്തിലുണ്ട്‌

പ്രോ​ട്ടീൻ എങ്ങനെ​യാണ്‌ നിർമാ​ണ​സ്ഥ​ല​ത്തു​നിന്ന്‌ അതിന്റെ ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ച്ചേ​രു​ന്നത്‌? കോശം ഓരോ പ്രോ​ട്ടീ​നും നിർമി​ക്കു​ന്നത്‌ ഒരു ‘മേൽവി​ലാ​സം’ (address tag) സഹിത​മാണ്‌. ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ച്ചേ​രാൻ ഈ ‘വിലാസം’ പ്രോ​ട്ടീ​നെ സഹായി​ക്കു​ന്നു. ഓരോ മിനി​ട്ടി​ലും ആയിര​ക്ക​ണ​ക്കി​നു പ്രോ​ട്ടീ​നു​കൾ നിർമിച്ച്‌ അയയ്‌ക്കു​ന്നു​ണ്ടെ​ങ്കി​ലും അവയെ​ല്ലാം കൃത്യ​മാ​യി അവയുടെ ലക്ഷ്യസ്ഥാ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നു.

ഈ വസ്‌തു​ത​ക​ളു​ടെ പ്രസക്തി എന്ത്‌? ഏറ്റവും ലളിത​മായ ജീവരൂ​പ​ങ്ങ​ളി​ലെ​പോ​ലും സങ്കീർണ തന്മാ​ത്ര​കൾക്ക്‌ സമാന​മായ മറ്റു തന്മാ​ത്രകൾ തനിയെ ഉത്‌പാ​ദി​പ്പി​ക്കാ​നാ​വില്ല. കോശ​ത്തി​നു പുറത്ത്‌ അവ വിഘടി​ക്കും. കോശ​ത്തി​നു​ള്ളിൽ മറ്റു സങ്കീർണ തന്മാ​ത്ര​ക​ളു​ടെ സഹായ​മി​ല്ലാ​തെ അവയ്‌ക്ക്‌ സമാന​മായ വേറെ തന്മാ​ത്രകൾ ഉത്‌പാ​ദി​പ്പി​ക്കാ​നു​മാ​വില്ല. ഉദാഹ​ര​ണ​ത്തിന്‌, അഡി​നോ​സിൻ ട്രൈ​ഫോ​സ്‌ഫേറ്റ്‌ (എറ്റിപി) എന്നറി​യ​പ്പെ​ടുന്ന പ്രത്യേ​ക​തരം ഊർജ​സം​ഭരണ തന്മാ​ത്രകൾ നിർമി​ക്കു​ന്ന​തിന്‌ എൻ​സൈ​മു​കൾ ആവശ്യ​മാണ്‌. എന്നാൽ എറ്റിപി-യിൽനി​ന്നുള്ള ഊർജം ഉണ്ടെങ്കി​ലേ എൻ​സൈ​മു​കൾ നിർമി​ക്കാ​നാ​വൂ. സമാന​മാ​യി, എൻ​സൈ​മു​ക​ളു​ടെ നിർമാ​ണ​ത്തിന്‌ ഡിഎൻഎ (ഡിഎൻഎ-യെക്കു​റിച്ച്‌ 3-ാം ഭാഗത്ത്‌ ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും) ആവശ്യ​മാണ്‌. ഡിഎൻഎ നിർമി​ക്ക​ണ​മെ​ങ്കി​ലോ, എൻ​സൈ​മു​ക​ളും വേണം. ഇനി, മറ്റ്‌ പ്രോ​ട്ടീ​നു​ക​ളു​ടെ കാര്യ​മെ​ടു​ത്താ​ലും, അവയുടെ നിർമാ​ണ​ത്തിന്‌ കോശം വേണം. അതേസ​മയം പ്രോ​ട്ടീൻ ഉണ്ടെങ്കി​ലേ കോശങ്ങൾ നിർമി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. *

മൈ​ക്രോ​ബ​യോ​ള​ജിസ്റ്റ്‌ ആയ റാഡൂ പോപാ ബൈബി​ളി​ലെ സൃഷ്ടി​പ്പിൻ വിവര​ണ​ത്തോട്‌ യോജി​ക്കു​ന്നില്ല. എന്നിട്ടും 2004-ൽ അദ്ദേഹം ഇങ്ങനെ ചോദി​ച്ചു: “പരീക്ഷ​ണ​ശാ​ല​യി​ലെ നിയ​ന്ത്രി​ത​വും ക്രമീ​കൃ​ത​വു​മായ പരിത​സ്ഥി​തി​യിൽപ്പോ​ലും ജീവൻ ഉളവാ​ക്കാൻ നാം പരാജ​യ​പ്പെ​ട്ടി​ടത്ത്‌ പ്രകൃ​തിക്ക്‌ അത്‌ എങ്ങനെ സാധ്യ​മാ​കാ​നാണ്‌?”13 “ഒരു ജീവ​കോ​ശ​ത്തി​ലെ സങ്കീർണ​മായ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം കണക്കി​ലെ​ടു​ക്കു​മ്പോൾ, അവയെ​ല്ലാം ഒരേ സമയത്ത്‌ ആകസ്‌മി​ക​മാ​യി ആരംഭി​ച്ചു എന്നത്‌ ഏതാണ്ട്‌ അസാധ്യ​മെന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു,” അദ്ദേഹം കൂട്ടി​ച്ചേർത്തു.14

ബലിഷ്‌ഠ​മായ അടിത്ത​റ​യി​ല്ലാത്ത ഒരു അംബര​ചും​ബി തീർച്ച​യാ​യും തകർന്ന​ടി​യും. ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ വ്യക്തമായ ഒരു വിശദീ​ക​രണം നൽകാൻ കഴിയാത്ത പരിണാമ സിദ്ധാ​ന്ത​ത്തി​ന്റെ കാര്യ​വും അങ്ങനെതന്നെയാണ്‌

നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? ഭൂമി​യിൽ ജീവൻ ഉളവാ​കു​ന്ന​തിന്‌ ദൈവിക ഇടപെ​ട​ലൊ​ന്നും ആവശ്യ​മില്ല എന്നാണ്‌ പരിണാ​മ​സി​ദ്ധാ​ന്തം പറയു​ന്നത്‌. എന്നാൽ ജീവ​നെ​ക്കു​റിച്ച്‌ ശാസ്‌ത്ര​ലോ​കം പുതിയ കണ്ടെത്ത​ലു​കൾ നടത്തു​ന്തോ​റും അത്‌ യാദൃ​ച്ഛി​ക​മാ​യി ഉളവാ​കാ​നുള്ള സാധ്യ​ത​യ്‌ക്കു മങ്ങലേൽക്കു​ന്ന​താ​യി കണ്ടുവ​രു​ന്നു. ഈ വിഷമ​സ​ന്ധി​യിൽനി​ന്നു കരകയ​റാൻ, പരിണാ​മ​ത്തെ​ക്കു​റി​ച്ചുള്ള സിദ്ധാ​ന്ത​ത്തെ​യും ജീവോ​ത്‌പ​ത്തി​യെ​ക്കു​റി​ച്ചുള്ള സമസ്യ​യെ​യും രണ്ടുത​ട്ടിൽ കാണാൻ പരിണാ​മ​വാ​ദി​ക​ളായ ചില ശാസ്‌ത്രജ്ഞർ ശ്രമി​ക്കു​ന്നു. എന്നാൽ അതു ശരിയാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

ഭാഗ്യം തുണച്ച ആകസ്‌മി​ക​മായ ചില സംഭവ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ ജീവൻ ഉളവായി എന്ന ആശയമാണ്‌ പരിണാ​മ​സി​ദ്ധാ​ന്ത​ത്തിന്‌ ആധാരം. ഇന്ന്‌ ജീവ​ലോ​കത്തു കാണുന്ന വിസ്‌മ​യാ​വ​ഹ​മായ വൈവി​ധ്യ​ങ്ങ​ളും സങ്കീർണ​ത​യു​മെ​ല്ലാം ആകസ്‌മി​ക​മായ മറ്റൊരു സംഭവ​പ​ര​മ്പ​ര​യി​ലൂ​ടെ കൈവ​ന്ന​താ​ണെ​ന്നും അത്‌ പറയുന്നു. ഒരു സിദ്ധാ​ന്ത​ത്തിന്‌ അടിത്ത​റ​യി​ല്ലെ​ങ്കിൽ, അതിന്മേൽ പണിതു​യർത്തി​യി​രി​ക്കുന്ന മറ്റു സിദ്ധാ​ന്ത​ങ്ങ​ളു​ടെ സ്ഥിതി എന്താകും? ജീവൻ എങ്ങനെ ഉത്ഭവി​ച്ചു​വെന്ന അടിസ്ഥാന വസ്‌തുത വിശദീ​ക​രി​ക്കാ​നാ​വാത്ത പരിണാ​മ​സി​ദ്ധാ​ന്തം തകർന്ന​ടി​യു​മെ​ന്ന​തി​നു സംശയ​മില്ല, അടിത്ത​റ​യി​ടാ​തെ പണിതു​യർത്തുന്ന ഒരു അംബര​ചും​ബി നിലം​പൊ​ത്തു​ന്ന​തു​പോ​ലെ.

ഒരു ‘ലഘു’ കോശ​ത്തി​ന്റെ ഘടന​യെ​യും പ്രവർത്ത​ന​ത്തെ​യും കുറിച്ചു നടത്തിയ ഹ്രസ്വ​മായ ഈ അവലോ​കനം എന്താണ്‌ വ്യക്തമാ​ക്കു​ന്നത്‌? തെളി​വു​കൾ എന്താണ്‌ സൂചി​പ്പി​ക്കു​ന്നത്‌? കോശങ്ങൾ ആകസ്‌മി​ക​മാ​യി ഉണ്ടാ​യെ​ന്നോ, അതോ ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പ​ന​യു​ടെ ഫലമായി ഉണ്ടാ​യെ​ന്നോ? നിങ്ങൾക്ക്‌ ഇപ്പോ​ഴും സംശയം ബാക്കി​യാ​ണെ​ങ്കിൽ കോശ​ങ്ങ​ളു​ടെ പ്രവർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കുന്ന ‘മാസ്റ്റർ പ്രോ​ഗ്രാം’ നമു​ക്കൊന്ന്‌ അടുത്തു നിരീ​ക്ഷി​ക്കാം.

^ ഇതു സാധ്യ​മാ​ണെന്നു പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ തെളി​യി​ക്കാ​നാ​യി​ട്ടില്ല.

^ കോശത്തിൽ നിർമി​ക്ക​പ്പെ​ടുന്ന ഒരുതരം പ്രോ​ട്ടീ​നാണ്‌ എൻ​സൈ​മു​കൾ. ഒരു പ്രത്യേക രാസ​പ്ര​വർത്ത​നത്തെ ത്വരി​ത​പ്പെ​ടു​ത്തു​ന്ന​തിന്‌ അതൊരു നിശ്ചിത വിധത്തിൽ മടങ്ങേ​ണ്ട​തുണ്ട്‌. നൂറു​ക​ണ​ക്കിന്‌ എൻ​സൈ​മു​ക​ളു​ടെ ഏകോ​പി​ച്ചുള്ള പ്രവർത്ത​ന​മാണ്‌ കോശ​പ്ര​വർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കു​ന്നത്‌.

^ ലക്ഷക്കണക്കിനു വ്യത്യസ്‌ത ഇനത്തിൽപ്പെട്ട11 ഏതാണ്ട്‌ സഹസ്ര​കോ​ടി പ്രോ​ട്ടീൻ തന്മാത്രകളാൽ12 നിർമി​ത​മാണ്‌ മനുഷ്യ​ശ​രീ​ര​ത്തി​ലെ ചില കോശങ്ങൾ.