വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

CreativeDesignArt/DigitalVision Vectors via Getty Images

ഉണർന്നിരിക്കുക!

വംശീ​യ​സ​മ​ത്വം ഒരു സ്വപ്‌ന​മാ​ണോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

വംശീ​യ​സ​മ​ത്വം ഒരു സ്വപ്‌ന​മാ​ണോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 വംശീ​യ​സ​മ​ത്വം ഒരിക്ക​ലും നടക്കാത്ത ഒരു സ്വപ്‌ന​മാ​ണെന്നു പല ആളുക​ളും കരുതു​ന്നു.

  •    “ലോക​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും വംശീയത എന്ന വിഷം, സമൂഹ​ങ്ങ​ളെ​യും സംഘട​ന​ക​ളെ​യും ആളുക​ളു​ടെ അനുദി​ന​ജീ​വി​ത​ത്തെ​യും ബാധി​ക്കു​ന്നുണ്ട്‌. ചില കൂട്ട​രോട്‌ വേർതി​രിവ്‌ കാണി​ക്കാൻ, വിവേചന കാണി​ക്കാൻ ഇത്‌ ഇടയാ​ക്കു​ന്നു.”—അന്റോ​ണി​യോ ഗുട്ടെ​റസ്‌, ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യു​ടെ സെക്ര​ട്ടറി ജനറൽ.

 വംശീ​യ​സ​മ​ത്വം എന്നെങ്കി​ലും സാധ്യ​മാ​കു​മോ? എന്താണ്‌ ബൈബിൾ പറയു​ന്നത്‌?

വംശീ​യ​സ​മ​ത്വം—ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാട്‌

 വ്യത്യസ്‌ത വംശത്തി​ലുള്ള ആളുകളെ ദൈവം എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നുണ്ട്‌.

  •    “ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യ​നിൽനിന്ന്‌ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി.”—പ്രവൃ​ത്തി​കൾ 17:26.

  •    ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’—പ്രവൃ​ത്തി​കൾ 10:34, 35.

 എല്ലാ മനുഷ്യ​രും ഒരൊറ്റ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണെ​ന്നും ദൈവം എല്ലാ വംശത്തി​ലും​പെട്ട ആളുകളെ അംഗീ​ക​രി​ക്കു​ന്നെ​ന്നും ബൈബിൾ കാണി​ച്ചു​ത​രു​ന്നു.

വംശീ​യ​സ​മ​ത്വം യാഥാർഥ്യ​മാ​കും—എങ്ങനെ?

 ദൈവ​രാ​ജ്യം എന്ന സ്വർഗീയ ഗവൺമെ​ന്റി​ലൂ​ടെ വംശീ​യ​സ​മ​ത്വം യാഥാർഥ്യ​മാ​കും. എല്ലാവ​രോ​ടും ഒരു​പോ​ലെ, നല്ല രീതി​യിൽ ഇടപെ​ടാൻ ഈ ഗവൺമെന്റ്‌ ആളുകളെ പഠിപ്പി​ക്കും. തങ്ങളുടെ ഉള്ളിൽ വംശീ​യ​ചി​ന്തകൾ ഉണ്ടെങ്കിൽ അതു മറിക​ട​ക്കാൻ ആളുകൾ അങ്ങനെ പഠിക്കും.

  •    ‘ദേശവാ​സി​കൾ നീതി എന്തെന്ന്‌ അറിയും.’—യശയ്യ 26:9.

  •    “യഥാർഥ​നീ​തി സമാധാ​നം വിളയി​ക്കും, യഥാർഥ​നീ​തി​യു​ടെ ഫലം ദീർഘ​കാ​ല​ത്തേക്കു നിലനിൽക്കുന്ന പ്രശാ​ന്ത​ത​യും സുരക്ഷി​ത​ത്വ​വും ആയിരി​ക്കും.”—യശയ്യ 32:17.

 മറ്റുള്ള​വ​രോട്‌ ആദര​വോ​ടെ​യും മാന്യ​ത​യോ​ടെ​യും ഇടപെ​ടാൻ ഇപ്പോൾത്തന്നെ ലക്ഷക്കണ​ക്കിന്‌ ആളുകൾ ബൈബി​ളിൽനിന്ന്‌ പഠിക്കു​ന്നുണ്ട്‌.