വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

വംശീ​യ​ത​യെ​ക്കു​റിച്ച്‌ മക്കളോ​ടു പറയേ​ണ്ടത്‌

വംശീ​യ​ത​യെ​ക്കു​റിച്ച്‌ മക്കളോ​ടു പറയേ​ണ്ടത്‌

 ആളുകൾ നിറത്തി​ന്റെ​യോ ദേശത്തി​ന്റെ​യോ പേരിൽ മറ്റുള്ള​വ​രോ​ടു വേർതി​രിവ്‌ കാണി​ക്കു​ന്നതു നിങ്ങളു​ടെ കുട്ടി ചെറു​പ്പം​മു​തലേ ശ്രദ്ധി​ച്ചേ​ക്കാം. വംശീ​യ​വേർതി​രിവ്‌ നിങ്ങളു​ടെ മക്കളി​ലേക്കു വരാതി​രി​ക്കാൻ അവരെ എങ്ങനെ സഹായി​ക്കാം? നിങ്ങളു​ടെ മകനോ മകളോ വംശീ​യ​വി​ദ്വേ​ഷ​ത്തിന്‌ ഇരയാ​യാൽ എന്തു ചെയ്യാം?

ഈ ലേഖന​ത്തിൽ

 വംശവ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ കുട്ടി​ക​ളോട്‌ എങ്ങനെ സംസാ​രി​ക്കാം?

 എന്തു പറയാം? മനുഷ്യർ എല്ലാവ​രും ഒരു​പോ​ലെയല്ല. ആളുക​ളു​ടെ നിറം, രൂപം, സംസ്‌കാ​രം, രീതികൾ ഇതി​ലെ​ല്ലാം ഉള്ള വൈവി​ധ്യം വളരെ മനോ​ഹ​ര​മാണ്‌. എന്നാൽ ഈ വ്യത്യാ​സ​ങ്ങൾതന്നെ ആളുക​ളോ​ടു തരംതി​രിവ്‌ കാണി​ക്കു​ന്ന​തി​നു പലപ്പോ​ഴും കാരണ​മാ​യി​രി​ക്കു​ന്നു.

 വ്യത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും എല്ലാ മനുഷ്യ​രു​ടെ​യും പൂർവി​കൻ ഒരാളാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വേർതി​രിവ്‌ കാണി​ക്കാൻ നമുക്ക്‌ ഒരു കാരണ​വു​മില്ല. നമ്മൾ എല്ലാവ​രും ബന്ധുക്ക​ളാണ്‌.

“ദൈവം ഒരു മനുഷ്യ​നിൽനിന്ന്‌ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി.”പ്രവൃ​ത്തി​കൾ 17:26.

 “ഞങ്ങളുടെ മക്കൾ വ്യത്യസ്‌ത വംശത്തി​ലും സംസ്‌കാ​ര​ത്തി​ലും ഉള്ള ആളുക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ച​പ്പോൾ അവർക്കു​തന്നെ ഒരു കാര്യം മനസ്സി​ലാ​യി; ആരെയും നമ്മൾ വിലകു​റച്ച്‌ കാണരുത്‌. എല്ലാവ​രും നമ്മുടെ സ്‌നേ​ഹ​ത്തിന്‌ അർഹരാണ്‌.”—ക്യാരൻ.

  വംശീ​യ​വി​ദ്വേ​ഷ​ത്തെ​ക്കു​റിച്ച്‌ എന്തു പറഞ്ഞു​കൊ​ടു​ക്കാം?

 വംശത്തി​ന്റെ പേരിൽ മോശ​മാ​യി പെരു​മാ​റി​യ​തി​ന്റെ​യോ ക്രൂരത കാണി​ച്ച​തി​ന്റെ​യോ വാർത്തകൾ ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങളു​ടെ കുട്ടി കേൾക്കും. അപ്പോൾ നിങ്ങൾ അവർക്ക്‌ എന്തു പറഞ്ഞു​കൊ​ടു​ക്കും? അവരുടെ പ്രായ​മ​നു​സ​രി​ച്ചു​വേണം കാര്യങ്ങൾ വിശദീ​ക​രി​ക്കാൻ.

  •   3-5 വയസ്സു​വരെ. പാരന്റ്‌സ്‌ മാസി​ക​യിൽ വന്ന ഡോ. അലിസൺ ബ്രിസ്‌കോ സ്‌മി​ത്തി​ന്റെ വാക്കുകൾ ഇതായി​രു​ന്നു: ‘ന്യായവും അന്യാ​യ​വും എന്താ​ണെ​ന്നൊ​ക്കെ കൊച്ചു​കു​ട്ടി​കൾക്കു​പോ​ലും മനസ്സി​ലാ​കും. അതു​കൊ​ണ്ടു​തന്നെ അനീതി​യെ​ക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ക്കാൻ നിങ്ങൾക്കു ധാരാളം അവസരങ്ങൾ കിട്ടും.’

‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’പ്രവൃ​ത്തി​കൾ 10:34, 35.

  •   6-12 വയസ്സു​വരെ. ഈ പ്രായ​ത്തി​ലുള്ള കുട്ടി​കൾക്കു കാര്യങ്ങൾ അറിയാൻ വളരെ ആകാം​ക്ഷ​യാ​യി​രി​ക്കും. അതു​കൊ​ണ്ടു​തന്നെ നമ്മളെ കുഴപ്പി​ക്കുന്ന കുറെ ചോദ്യ​ങ്ങൾ അവർ ചോദി​ക്കും. നിങ്ങൾക്കു കഴിയു​ന്ന​തു​പോ​ലെ അതിന്‌ ഉത്തരം കൊടു​ക്കുക. ഇനി, അവർ സ്‌കൂ​ളി​ലും മാധ്യ​മ​ങ്ങ​ളി​ലും കാണുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ക്കുക. അങ്ങനെ സംസാ​രി​ക്കു​മ്പോൾ വംശീ​യ​വി​വേ​ചനം തെറ്റാ​ണെന്ന്‌ അവർക്കു പറഞ്ഞു​കൊ​ടു​ക്കാ​നാ​കും.

“നിങ്ങൾ എല്ലാവ​രും ഐക്യ​വും സഹാനു​ഭൂ​തി​യും സഹോ​ദ​ര​പ്രി​യ​വും മനസ്സലി​വും താഴ്‌മ​യും ഉള്ളവരാ​യി​രി​ക്കുക.”1 പത്രോസ്‌ 3:8.

  •   13-19 വയസ്സു​വരെ. ഈ പ്രായ​ത്തി​ലുള്ള കുട്ടി​കൾക്ക്‌ വലിയ​വ​ലിയ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​നുള്ള കഴിവുണ്ട്‌. അതു​കൊ​ണ്ടു​തന്നെ വംശീ​യ​ത​യെ​ക്കു​റി​ച്ചുള്ള വാർത്താ​റി​പ്പോർട്ടു​കൾ കേൾക്കു​മ്പോൾ കൗമാ​ര​ത്തി​ലുള്ള നിങ്ങളു​ടെ കുട്ടി​ക​ളോ​ടൊ​പ്പ​മി​രുന്ന്‌ അതെക്കു​റിച്ച്‌ ചർച്ച ചെയ്യാ​നാ​കും.

‘ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാപ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പി​ച്ച​വ​രാണ്‌ പക്വത​യു​ള്ളവർ.’എബ്രായർ 5:14, അടിക്കു​റിപ്പ്‌.

 “നമ്മൾ എവിടെ ജീവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും എപ്പോ​ഴെ​ങ്കി​ലും ഒക്കെ നമ്മുടെ മക്കൾ വംശീ​യ​വി​വേ​ചനം കാണാ​നോ അതിന്‌ ഇരയാ​വാ​നോ ഇടയുണ്ട്‌. അതു​കൊണ്ട്‌ അവരോട്‌ വംശീ​യ​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം. നമ്മൾ പറഞ്ഞു​കൊ​ടു​ത്തി​ല്ലെ​ങ്കിൽ മറ്റുള്ളവർ ശരി​യെന്നു പറയു​ന്ന​താ​യി​രി​ക്കും അവർ വിശ്വ​സി​ക്കുക. അതു പലപ്പോ​ഴും തെറ്റായ വിവര​ങ്ങ​ളും ആയിരി​ക്കും.”—റ്റാനിയ.

 നിങ്ങൾക്കു​തന്നെ മാതൃക വെക്കാം

 മറ്റുള്ള​വരെ കണ്ടാണ്‌ കുട്ടികൾ പഠിക്കു​ന്നത്‌. അതു​കൊണ്ട്‌ മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ സംസാ​ര​വും പ്രവൃ​ത്തി​യും ഒക്കെ ശ്രദ്ധി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌:

  •   മറ്റു വംശത്തിൽപ്പെട്ട ആളുകളെ താഴ്‌ത്തി​ക്കെ​ട്ടുന്ന രീതി​യി​ലോ കളിയാ​ക്കുന്ന രീതി​യി​ലോ സംസാ​രി​ക്കാ​റു​ണ്ടോ? “നിങ്ങളു​ടെ കുട്ടി നിങ്ങൾ പറയു​ന്ന​തും ചെയ്യു​ന്ന​തും ഒക്കെ ഒപ്പി​യെ​ടു​ക്കും. എന്നിട്ട്‌ അതു​പോ​ലെ​തന്നെ ചെയ്യും” എന്നു കുട്ടി​ക​ളു​ടെ മാനസി​കാ​രോ​ഗ്യ​ത്തെ​ക്കു​റിച്ച്‌ പഠനം നടത്തുന്ന അമേരി​ക്ക​യി​ലെ ഒരു സംഘടന പറയുന്നു.

  •   മറ്റു സ്ഥലങ്ങളിൽനി​ന്നുള്ള ആളുക​ളോ​ടൊ​പ്പം ആയിരി​ക്കാൻ നിങ്ങൾക്ക്‌ ഇഷ്ടമാ​ണോ? ശിശു​രോ​ഗ​വി​ദഗ്‌ധ​യായ അലന സോമ പറയു​ന്നതു കേൾക്കൂ: “നിങ്ങളു​ടെ കുട്ടി . . . പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആളുക​ളു​മാ​യി കൂട്ടു​കൂ​ട​ണ​മെ​ങ്കിൽ ആദ്യം നിങ്ങൾ അതു ചെയ്‌തു​കാ​ണി​ക്കണം.”

“എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക.”1 പത്രോസ്‌ 2:17.

 “വർഷങ്ങ​ളാ​യി ഞങ്ങൾ ചെയ്യുന്ന ഒരു കാര്യ​മുണ്ട്‌. പല ദേശത്തു​നി​ന്നുള്ള ആളുകൾ വരു​മ്പോൾ അവരെ ഞങ്ങളുടെ വീട്ടി​ലേക്കു ക്ഷണിക്കും. അവരുടെ ഭക്ഷണ​ത്തെ​ക്കു​റി​ച്ചും അവർ ആസ്വദി​ക്കുന്ന സംഗീ​ത​ത്തെ​ക്കു​റി​ച്ചും ഞങ്ങൾ പഠിക്കാൻ ശ്രമിച്ചു. ചില​പ്പോൾ ആ നാട്ടിലെ ഡ്രസ്സ്‌ ഒക്കെ ഞങ്ങൾ ഇടാറുണ്ട്‌. ആളുക​ളെ​ക്കു​റിച്ച്‌ പറയു​മ്പോൾ ഞങ്ങൾ അവരുടെ വംശ​ത്തെ​ക്കു​റി​ച്ചല്ല അവരെ​പ്പ​റ്റി​യാണ്‌ പറയാറ്‌. ഞങ്ങളുടെ സംസ്‌കാ​ര​മാണ്‌ ഏറ്റവും വലിയത്‌ എന്ന രീതി​യിൽ ഞങ്ങൾ സംസാ​രി​ക്കാ​റു​മില്ല.”—ക്യാറ്റ​റീന.

 നിങ്ങളു​ടെ കുട്ടി വേർതി​രി​വിന്‌ ഇരയാ​യാൽ

 തുല്യ​ത​യെ​ക്കു​റിച്ച്‌ ഒരുപാട്‌ ചർച്ചകൾ നടക്കു​ന്നു​ണ്ടെ​ങ്കി​ലും ഇപ്പോ​ഴും എല്ലായി​ട​ത്തും വംശീ​യ​ത​യുണ്ട്‌. അതിനർഥം നിങ്ങളു​ടെ കുട്ടി​യും ചില​പ്പോൾ മോശ​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം, പ്രത്യേ​കിച്ച്‌ നിങ്ങൾ ഒരു ന്യൂന​പ​ക്ഷ​ത്തി​ന്റെ ഭാഗമാ​ണെ​ങ്കിൽ. അങ്ങനെ സംഭവി​ച്ചാൽ. . .

 വസ്‌തു​ത​കൾ മനസ്സി​ലാ​ക്കുക. ആ വ്യക്തി അതു മനഃപൂർവം ചെയ്‌ത​താ​ണോ? അതോ അറിയാ​തെ പറ്റി​പ്പോ​യ​താ​ണോ? (യാക്കോബ്‌ 3:2) ഇതെക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ക്കേ​ണ്ട​തു​ണ്ടോ? അതോ വിട്ടു​ക​ള​യാ​വു​ന്ന​തേ​യു​ള്ളോ?

 ഇക്കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ ന്യായ​ബോ​ധം കാണി​ക്കണം. “പെട്ടെന്നു നീരസ​പ്പെ​ട​രുത്‌” എന്ന ബൈബി​ളി​ന്റെ ഉപദേശം പ്രയോ​ജനം ചെയ്യു​ന്ന​താണ്‌. (സഭാ​പ്ര​സം​ഗകൻ 7:9) വംശീ​യ​തയെ നിസ്സാ​ര​മാ​യി കാണണ​മെന്നല്ല അതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. ആരെങ്കി​ലും ചെറു​താ​യി കളിയാ​ക്കു​ക​യോ മോശ​മാ​യി നിങ്ങ​ളോട്‌ ഇടപെ​ടു​ക​യോ ചെയ്യു​മ്പോൾ അതെല്ലാം വംശീ​യ​വി​ദ്വേ​ഷം കൊണ്ടാ​ണെന്നു ചിന്തി​ക്ക​രുത്‌.

 ഉറപ്പാ​യും ഓരോ സാഹച​ര്യ​വും വ്യത്യസ്‌ത​മാണ്‌. അതു​കൊണ്ട്‌ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു മുമ്പ്‌ ശരിക്കും എന്താണ്‌ നടന്ന​തെന്നു കണ്ടുപി​ടി​ക്കുക.

“വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം; അതു മനുഷ്യന്‌ അപമാ​ന​കരം.”സുഭാ​ഷി​തങ്ങൾ 18:13.

 വസ്‌തു​തകൾ മനസ്സി​ലാ​ക്കി​യ​ശേഷം മാതാ​പി​താ​ക്കൾ സ്വയം ചോദി​ക്കുക:

  •   ‘എല്ലാ ആളുക​ളും മുൻവി​ധി​യു​ള്ള​വ​രാ​ണെ​ന്നും ആരെങ്കി​ലും കളിയാ​ക്കി​യാൽ ഉടനെ അതു തന്റെ വംശത്തെ ഇഷ്ടമി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും എന്റെ കുട്ടി ചിന്തി​ക്കാൻ ഇടയാ​കു​മോ? അങ്ങനെ ചിന്തി​ച്ചാൽ അതു നല്ലതാ​യി​രി​ക്കു​മോ?’

  •   ‘“ആളുകൾ പറയുന്ന ഓരോ വാക്കി​നും വേണ്ടതി​ല​ധി​കം ശ്രദ്ധ കൊടു​ക്ക​രുത്‌” എന്ന ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ച്ചാൽ എന്റെ കുട്ടിക്കു പ്രയോ​ജനം കിട്ടു​മോ?’—സഭാ​പ്ര​സം​ഗകൻ 7:21.

“വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നിങ്ങളു​ടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ.”—ഫിലി​പ്പി​യർ 4:5.

 അവർ ചെയ്‌തതു മനഃപൂർവ​മാ​ണെന്നു തോന്നു​ന്നു​ണ്ടെ​ങ്കി​ലോ? “നീ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതു സാഹച​ര്യം തണുപ്പി​ക്കു​ക​യോ വഷളാ​ക്കു​ക​യോ ചെയ്‌തേ​ക്കാം” എന്നു കുട്ടി​യോ​ടു പറയുക. കളിയാ​ക്കു​ക​യോ വേദനി​പ്പി​ക്കു​ക​യോ ചെയ്യു​ന്ന​യാൾ പലപ്പോ​ഴും നമ്മുടെ ഭാഗത്തെ പ്രതി​ക​രണം നോക്കി​യി​രി​ക്കു​ക​യാ​യി​രി​ക്കും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ അതു വിട്ടു​ക​ള​യു​ന്ന​താ​യി​രി​ക്കും കൂടുതൽ നല്ലത്‌.

“വിറകി​ല്ലെ​ങ്കിൽ തീ കെട്ടു​പോ​കും.”—സുഭാ​ഷി​തങ്ങൾ 26:20.

 എന്നാൽ പ്രശ്‌നം വഷളാ​കില്ല എന്നു തോന്നു​ന്നെ​ങ്കിൽ നിങ്ങളു​ടെ കുട്ടിക്ക്‌ ആ വ്യക്തി​യോ​ടു സംസാ​രി​ക്കാം. അവരോ​ടു (ശാന്തമാ​യി) കുട്ടിക്ക്‌ ഇങ്ങനെ പറയാം: “ശരിക്കും വിഷമി​പ്പി​ക്കുന്ന ഒരു കാര്യ​മാണ്‌ നിങ്ങൾ ഇപ്പോൾ പറഞ്ഞത്‌ (അല്ലെങ്കിൽ ചെയ്‌തത്‌).”

 ഈ പ്രശ്‌നം റിപ്പോർട്ട്‌ ചെയ്യണ​മെന്നു തോന്നു​ന്നു​ണ്ടെ​ങ്കി​ലോ? പ്രശ്‌നം അങ്ങനെ നിസ്സാ​ര​മാ​യി തള്ളിക്ക​ള​യാൻ പറ്റാത്ത​താ​ണെ​ങ്കി​ലോ അല്ലെങ്കിൽ കുട്ടി​യു​ടെ സുരക്ഷയ്‌ക്കു ഭീഷണി​യാ​കു​ന്നു​ണ്ടെ​ങ്കി​ലോ നിങ്ങൾക്കു സ്‌കൂൾ അധികാ​രി​ക​ളോ​ടോ ആവശ്യ​മെ​ങ്കിൽ പോലീ​സി​നോ​ടോ സംസാ​രി​ക്കാം.