വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പറയുന്ന ശരിയും തെറ്റും ഇക്കാലത്ത്‌ നോ​ക്കേ​ണ്ട​തു​ണ്ടോ?

ബൈബിൾ പറയുന്ന ശരിയും തെറ്റും ഇക്കാലത്ത്‌ നോ​ക്കേ​ണ്ട​തു​ണ്ടോ?

 മിക്ക ആളുക​ളും, എന്തിന്‌ ക്രിസ്‌ത്യാ​നി​ക​ളു​പോ​ലും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും വിവാ​ഹ​ത്തെ​ക്കു​റി​ച്ചും ബൈബിൾ പറയുന്ന കാര്യങ്ങൾ ഇക്കാല​ത്തി​നു പറ്റിയ​ത​ല്ലെന്നു ചിന്തി​ക്കു​ന്നു. കാലത്തി​ന​നു​സ​രിച്ച്‌ മാറാ​നാണ്‌ പല ക്രൈ​സ്‌ത​വ​സ​ഭ​ക​ളും ശ്രമി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ മുമ്പ്‌ തെറ്റെന്ന്‌ പറഞ്ഞി​രുന്ന കാര്യ​ങ്ങ​ളൊ​ക്കെ അവർ ഇപ്പോൾ അംഗീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു. ബൈബിൾ പറയുന്ന ശരിയും തെറ്റും ഒക്കെ ഇക്കാലത്ത്‌ നോ​ക്കേ​ണ്ട​തു​ണ്ടോ? ഉണ്ട്‌. അതിന്റെ കാരണം നമുക്ക്‌ നോക്കാം.

മനുഷ്യർക്ക്‌ ദൈവ​ത്തി​ന്റെ സഹായ​മി​ല്ലാ​തെ പറ്റില്ല

 മാർഗ​നിർദേ​ശ​ത്തി​നാ​യി മനുഷ്യർ സ്രഷ്ടാ​വി​ലേക്കു നോക്കണം. ആ രീതി​യി​ലാണ്‌ ദൈവം അവരെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ (മനുഷ്യ​നു​ള്ള​ത​ല്ല​ല്ലോ).” (യിരെമ്യ 10:23) തീരു​മാ​നങ്ങൾ എടുക്കാ​നുള്ള കഴിവ്‌ ദൈവ​മായ യഹോവ a മനുഷ്യർക്കു കൊടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ശരിയും തെറ്റും ഏതാ​ണെന്ന്‌ സ്വയം തീരു​മാ​നി​ക്കാ​നുള്ള അധികാ​ര​മോ പ്രാപ്‌തി​യോ ദൈവം അവർക്കു കൊടു​ത്തി​ട്ടില്ല. ആ കാര്യ​ത്തിൽ നമ്മൾ ദൈവ​ത്തിൽ ആശ്രയി​ക്കാ​നാണ്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 3:5.

 ശരി​യേത്‌ തെറ്റേത്‌ എന്ന്‌ ദൈവം ബൈബി​ളി​ലൂ​ടെ നമുക്ക്‌ പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. ഈ നിർദേ​ശങ്ങൾ നമ്മൾ ശ്രദ്ധി​ക്കേ​ണ്ട​തി​ന്റെ രണ്ടു കാരണങ്ങൾ ഇപ്പോൾ നോക്കാം.

  •   ദൈവ​മാണ്‌ നമ്മളെ സൃഷ്ടി​ച്ചത്‌. (സങ്കീർത്തനം 100:3) നമുക്ക്‌ ശരിക്കും സന്തോ​ഷ​വും ശാരീ​രി​ക​വും മാനസി​ക​വും വൈകാ​രി​ക​വും ആയ ആരോ​ഗ്യ​വും തരുന്നത്‌ എന്താ​ണെന്ന്‌ സ്രഷ്ടാ​വെന്ന നിലയിൽ ദൈവ​മായ യഹോ​വ​യ്‌ക്കാണ്‌ അറിയാ​വു​ന്നത്‌. ദൈവം പറഞ്ഞു​ത​രുന്ന കാര്യങ്ങൾ നമ്മൾ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ നമ്മൾ എന്തൊക്കെ അനുഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം. (ഗലാത്യർ 6:7) അതിലും പ്രധാ​ന​മാ​യി, നമുക്ക്‌ ഏറ്റവും നല്ലത്‌ വന്നുകാ​ണാ​നാണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം. അതു​കൊ​ണ്ടാണ്‌ ബൈബിൾ യഹോ​വയെ “നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന” ദൈവം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌.—യശയ്യ 48:17.

  •   നമ്മുടെ ആഗ്രഹങ്ങൾ നമ്മളെ വഴി​തെ​റ്റി​ച്ചേ​ക്കാം. ഹൃദയം പറയു​ന്ന​തെ​ന്തോ അതാണ്‌ ശരി എന്നാണ്‌ പലരും ചിന്തി​ക്കു​ന്നത്‌. നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹ​ങ്ങ​ളും മാത്രം നോക്കി ശരിയും തെറ്റും സ്വയം തീരു​മാ​നി​ക്കു​ന്ന​തിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ? ബൈബിൾ പറയു​ന്നത്‌, “ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും സാഹസ​ത്തി​നു തുനി​യു​ന്ന​തും ആണ്‌” എന്നാണ്‌. (യിരെമ്യ 17:9) ദൈവം പറയു​ന്ന​തിന്‌ എതിരു ചെയ്യാ​നാണ്‌ ഹൃദയ​ത്തിൽ തോന്നു​ന്ന​തെ​ങ്കിൽ അതു നമ്മളെ വഴി​തെ​റ്റി​ക്കും. ആ വഴിയേ പോയാൽ പിന്നീട്‌ നമ്മൾ ദുഃഖി​ക്കേ​ണ്ടി​വ​രും.—സുഭാ​ഷി​തങ്ങൾ 28:26; സഭാ​പ്ര​സം​ഗകൻ 10:2.

ശരിയും തെറ്റും സംബന്ധിച്ച്‌ ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽ മതനേ​താ​ക്ക​ന്മാർ മാറ്റം വരുത്തു​ന്നതു ശരിയാ​ണോ?

 ഒരിക്ക​ലു​മല്ല! ദൈവ​ത്തെ​ക്കു​റി​ച്ചും നമ്മൾ എങ്ങനെ ആയിരി​ക്കണം എന്നതി​നെ​ക്കു​റി​ച്ചും ദൈവ​ത്തി​നു പറയാ​നു​ള്ളത്‌ എന്താ​ണെന്ന്‌ ബൈബി​ളി​ലുണ്ട്‌. (1 കൊരി​ന്ത്യർ 6:9-11; ഗലാത്യർ 5:19-23) ആളുകൾ ഈ സത്യം അറിയാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 2:3, 4) അതു​കൊണ്ട്‌ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷകർ എപ്പോ​ഴും ദൈവ​വ​ച​ന​ത്തിൽ പറയുന്ന കാര്യ​ങ്ങ​ളാണ്‌ ആളുകളെ പഠിപ്പി​ക്കേ​ണ്ടത്‌.—തീത്തോസ്‌ 1:7-9.

 ബൈബിൾ പറയുന്ന കാര്യ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ ആഗ്രഹ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ പലയാ​ളു​ക​ളും തങ്ങൾ “കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന” കാര്യങ്ങൾ പഠിപ്പി​ക്കുന്ന മതനേ​താ​ക്ക​ന്മാ​രു​ടെ അടു​ത്തേക്ക്‌ പോകു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 4:3, അടിക്കു​റിപ്പ്‌) എന്നാൽ ദൈവ​വ​ചനം വ്യക്തമാ​യി ഈ മുന്നറി​യിപ്പ്‌ തരുന്നുണ്ട്‌: “നല്ലതിനെ മോശ​മെ​ന്നും മോശ​മാ​യ​തി​നെ നല്ലതെ​ന്നും പറയു​ന്ന​വർക്ക്‌ . . . കഷ്ടം.” (യശയ്യ 5:20) അതു​കൊണ്ട്‌ ശരിയും തെറ്റും സംബന്ധിച്ച്‌ ദൈവം പറയുന്ന കാര്യ​ങ്ങ​ളിൽ വെള്ളം ചേർക്കുന്ന മതനേ​താ​ക്ക​ന്മാ​രെ ദൈവം ശിക്ഷി​ക്കു​മെന്ന്‌ ഉറപ്പാണ്‌.

എല്ലാവ​രും ബൈബിൾ അനുസ​രി​ച്ചു​തന്നെ ജീവി​ക്ക​ണ​മെന്ന്‌ നിർബന്ധം പിടി​ക്ക​ണ​മെ​ന്നാ​ണോ?

 അല്ല. ദൈവ​ത്തിന്‌ ഇഷ്ടപ്പെട്ട രീതി​യിൽ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ യേശു​ക്രി​സ്‌തു പഠിപ്പി​ച്ചത്‌ അനുസ​രി​ക്കും, യേശു ജീവി​ച്ച​തു​പോ​ലെ ജീവി​ക്കും. യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌ മറ്റുള്ള​വരെ വിധി​ക്കാ​നല്ല, പകരം എല്ലാവ​രെ​യും സ്‌നേ​ഹി​ക്കാ​നും ബഹുമാ​നി​ക്കാ​നും ആണ്‌.—മത്തായി 5:43, 44; 7:1.

 യേശു​വി​ന്റെ അനുഗാ​മി​കൾ, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളാണ്‌ തങ്ങൾക്കു പ്രധാ​ന​മെന്ന്‌ സ്വന്തം ജീവി​തം​കൊണ്ട്‌ തെളി​യി​ക്കും. എന്നാൽ ആ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ആഗ്രഹി​ക്കാത്ത ആളുകൾ ഉണ്ടെന്ന സത്യവും അവർ അംഗീ​ക​രി​ക്കും. (മത്തായി 10:14) രാഷ്‌ട്രീ​യ​സ്വാ​ധീ​ന​മോ മറ്റെ​ന്തെ​ങ്കി​ലും മാർഗ​മോ ഉപയോ​ഗിച്ച്‌ ദൈവം പറയുന്ന കാര്യങ്ങൾ മറ്റുള്ള​വ​രു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ അധികാ​ര​പ്പെ​ടു​ത്തി​യില്ല.—യോഹ​ന്നാൻ 17:14, 16; 18:36.

ബൈബിൾ പറയു​ന്ന​തു​പോ​ലെ ജീവി​ച്ചാൽ എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

 ശരിയും തെറ്റും സംബന്ധിച്ച്‌ ദൈവം പറയു​ന്ന​തു​പോ​ലെ ജീവി​ച്ചാൽ ഇപ്പോൾ മാത്രമല്ല ഭാവി​യി​ലും അനു​ഗ്ര​ഹങ്ങൾ ലഭിക്കും. (സങ്കീർത്തനം 19:8, 11) ആ അനു​ഗ്ര​ഹ​ങ്ങ​ളിൽ ചിലതാണ്‌:

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.