ദൈവവചനത്തിലെ നിധികൾ
ശുദ്ധാരാധന കൂടുതൽ സംഘടിതമാകുന്നു
ആലയത്തിലെ ചുമതലകൾക്കായി ദാവീദ് രാജാവ് ലേവ്യരെയും പുരോഹിതന്മാരെയും സംഘടിതരാക്കി (1ദിന 23:6, 27, 28; 24:1, 3; it-2-E 241, 686)
വിദഗ്ധരായ സംഗീതജ്ഞരെയും സംഗീതം അഭ്യസിക്കുന്നവരെയും ആലയത്തിൽ യഹോവയ്ക്കു സ്തുതി അർപ്പിക്കാൻ നിയമിച്ചു (1ദിന 25:1, 8; w94 5/1 10-11 ¶8)
കവാടത്തിന്റെ കാവൽക്കാരായും ധനകാര്യവിചാരകന്മാരായും അതുപോലെ മറ്റു നിയമനങ്ങളിലും ലേവ്യരെ നിയമിച്ചു (1ദിന 26:16-20; it-1-E 898)
യഹോവ എല്ലാം സംഘടിതമായി ചെയ്യുന്ന ദൈവമായതുകൊണ്ടാണ് നമ്മൾ യഹോവയെ സംഘടിതമായി ആരാധിക്കുന്നത്.—1കൊ 14:33.
ധ്യാനിക്കാൻ: സത്യാരാധനയ്ക്കായി ഇന്ന് എങ്ങനെയാണ് ക്രിസ്തീയസഭ സംഘടിതമായിരിക്കുന്നത്?