ക്രിസ്ത്യാനികളായി ജീവിക്കാം
ബൈബിൾപഠന വീഡിയോകൾ എങ്ങനെ ഉപയോഗിക്കാം?
ശുശ്രൂഷയിൽ ഉപയോഗിക്കാൻ, ബൈബിൾപഠനത്തെക്കുറിച്ച് പറയുന്ന നാല് വീഡിയോകളുണ്ട്. ഇതിൽ ഓരോന്നിന്റെയും ഉദ്ദേശ്യം എന്താണ്?
-
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?—ദൈർഘ്യമേറിയത്: ഈ വീഡിയോയുടെ ഉദ്ദേശ്യം, ഏതു മതപശ്ചാത്തലത്തിൽപ്പെട്ട ആളുകളുടെയും ഉള്ളിൽ ബൈബിളിനോടുള്ള താത്പര്യം ഉണർത്തുക എന്നതാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കു ബൈബിൾ തരുന്ന ഉത്തരം പരിശോധിക്കാൻ അതു പ്രോത്സാഹിപ്പിക്കുന്നു. ഒരു ഉദാഹരണമെന്ന നിലയിൽ, അങ്ങനെയൊരു ചോദ്യവും അതിനുള്ള ഉത്തരവും ആ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. എങ്ങനെ ഒരു ബൈബിൾപഠനത്തിനായി അപേക്ഷിക്കാമെന്നും അതിലുണ്ട്.
-
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? (ഹ്രസ്വവീഡിയോ): ദൈർഘ്യമേറിയ വീഡിയോയുടെ അതേ ഉദ്ദേശ്യംതന്നെയാണ് ഇതിനും, പക്ഷേ അതിന്റെ മൂന്നിലൊന്ന് ദൈർഘ്യമേ ഉള്ളൂ. അധികം സംസാരിക്കാൻ സമയമില്ലാത്ത വീടുകളിൽ, ഈ വീഡിയോ കുറച്ചുകൂടെ നല്ലതായിരിക്കും.
-
ബൈബിളധ്യയനം—അത് എന്താണ്?: നമ്മുടെ സൗജന്യ ബൈബിൾപഠനപരിപാടിയിൽ താത്പര്യം ഉണർത്താനും അതിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. എങ്ങനെ ഒരു ബൈബിൾപഠനത്തിന് അപേക്ഷിക്കാമെന്നും ഇതിലുണ്ട്.
-
ബൈബിൾപഠനത്തിലേക്കു സ്വാഗതം: ബൈബിൾവിദ്യാർഥികളെ കാണിക്കാനാണ് ഈ വീഡിയോ. ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ രണ്ടാം പേജിലാണ് ഈ വീഡിയോയുടെ കാര്യം പറയുന്നതെങ്കിലും, ജീവിതം ആസ്വദിക്കാം ലഘുപത്രിക ചർച്ച ചെയ്യുമ്പോൾത്തന്നെ ഇതു കാണിക്കാവുന്നതാണ്. ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്നും ചർച്ച എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നും ഈ വീഡിയോയിലുണ്ട്.
ഈ ഓരോ വീഡിയോയ്ക്കും ഓരോ പ്രത്യേക ഉദ്ദേശ്യമുണ്ടെങ്കിലും, ഉചിതമായിരിക്കുന്ന ഏതു സാഹചര്യത്തിലും ഇത് ആളുകളെ കാണിക്കുകയോ അയച്ചുകൊടുക്കുകയോ ചെയ്യാം. ഈ വീഡിയോകളുമായി പരിചയത്തിലാകാനും ശുശ്രൂഷയിൽ ഇവ നന്നായി ഉപയോഗിക്കാനും പ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നു.