വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | മക്കളെ വളർത്തൽ

കുട്ടി​കളെ പ്രശം​സി​ക്കേ​ണ്ടത്‌ എങ്ങനെ?

കുട്ടി​കളെ പ്രശം​സി​ക്കേ​ണ്ടത്‌ എങ്ങനെ?

വെല്ലു​വി​ളി

കുട്ടി​കളെ എത്ര പ്രശം​സി​ച്ചാ​ലും അധിക​മാ​കില്ല എന്ന്‌ ചിലർ പറയുന്നു. മറ്റു ചിലരാ​കട്ടെ, കുട്ടി​കളെ കൂടുതൽ പ്രശം​സി​ക്കു​ന്നത്‌, അവരെ വഷളാ​ക്കു​മെ​ന്നും എന്തും ചെയ്യാ​നുള്ള അവകാ​ശ​മു​ണ്ടെന്ന്‌ ചിന്തി​ക്കാൻ പ്രേരി​പ്പി​ക്കു​മെ​ന്നും വിശ്വ​സി​ക്കു​ന്നു.

നിങ്ങൾ കുട്ടിയെ എത്ര​ത്തോ​ളം പ്രശം​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ഏത്‌ രീതി​യി​ലുള്ള പ്രശം​സ​യാണ്‌ നൽകു​ന്നത്‌ എന്നതു​കൂ​ടെ കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. എങ്ങനെ​യുള്ള പ്രശം​സ​യാണ്‌ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌, ഏത്‌ പ്രശംസ കുട്ടിയെ ഹാനി​ക​ര​മാ​യി ബാധി​ക്കും, ഏറ്റവും മികച്ച ഫലമു​ള​വാ​ക്കുന്ന പ്രശംസ എങ്ങനെ നൽകാം തുടങ്ങി​യവ.

നിങ്ങൾ അറി​യേ​ണ്ടത്‌

എല്ലാത്തരം പ്രശം​സ​യും ഒരു​പോ​ലെ ഗുണം ചെയ്യില്ല. പിൻവ​രുന്ന കാര്യങ്ങൾ കാണുക.

അമിത​മാ​യി പ്രശം​സി​ക്കു​ന്നത്‌ ഹാനി​ക​ര​മാ​യേ​ക്കാം. ആത്മവി​ശ്വാ​സം വർധി​പ്പി​ക്കു​ന്ന​തി​നാ​യി ചില മാതാ​പി​താ​ക്കൾ കുട്ടി​കൾക്ക്‌ അർഹി​ക്കാത്ത പ്രശംസ അമിത​മാ​യി നൽകുന്നു. എന്നാൽ, “മാതാ​പി​താ​ക്കൾ കാര്യങ്ങൾ ഊതി​വീർപ്പി​ക്കു​ക​യാ​ണെ​ന്നും അവർ പറയു​ന്നത്‌ വെറും​വാ​ക്കാ​ണെ​ന്നും മനസ്സി​ലാ​ക്കാ​നുള്ള കഴിവ്‌” കുട്ടി​കൾക്കു​ണ്ടെന്ന്‌ ഡോ. ഡേവിഡ്‌ വാൾഷ്‌ പറയുന്നു. മാത്രമല്ല, “ലഭിച്ച പ്രശംസ യഥാർഥ​ത്തിൽ അർഹി​ക്കു​ന്ന​ത​ല്ലെ​ന്നും അതിനാൽ മാതാ​പി​താ​ക്കളെ വിശ്വ​സി​ക്കാൻ കഴിയി​ല്ലെ​ന്നും ഉള്ള നിഗമ​ന​ത്തിൽ കുട്ടികൾ എത്തി​ച്ചേർന്നേ​ക്കാം.” a

കഴിവു​ക​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രശംസ മെച്ച​പ്പെ​ട്ട​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ മകൾക്ക്‌ ചിത്രം വരയ്‌ക്കാ​നുള്ള കഴിവു​ണ്ടെ​ന്നി​രി​ക്കട്ടെ. സ്വാഭാ​വി​ക​മാ​യും നിങ്ങൾ അവളെ പ്രശം​സി​ക്കും. അത്‌ അവളുടെ കഴിവിൽ കൂടുതൽ പ്രാവീ​ണ്യം നേടാൻ സഹായി​ക്കും. എന്നാൽ ഇതിന്‌ ചില പോരാ​യ്‌മ​ക​ളു​മുണ്ട്‌. ജന്മസി​ദ്ധ​മായ കഴിവു​ക​ളെ​പ്രതി മാത്രം പ്രശം​സി​ക്കു​ക​യാ​ണെ​ങ്കിൽ അത്തരം കഴിവു​കൾ ഉണ്ടെങ്കി​ലേ കാര്യ​മു​ള്ളൂ എന്ന്‌ കുട്ടി ചിന്തി​ച്ചേ​ക്കാം. പുതിയ ദൗത്യങ്ങൾ ഏൽപ്പി​ച്ചാൽ പരാജ​യ​പ്പെ​ടു​മോ എന്ന പേടി കാരണം അവ ഏറ്റെടു​ക്കാൻ മടികാ​ണി​ച്ചേ​ക്കാം. അവൾ അല്‌പം ശ്രമം ചെയ്‌ത്‌ നേടി​യെ​ടു​ക്കേണ്ട കാര്യം വരു​മ്പോൾ, ‘ഞാൻ അതിനു പറ്റിയ ആളല്ല, എന്നെ​ക്കൊണ്ട്‌ അതിന്‌ കഴിയില്ല—വെറുതെ എന്തിന്‌ ശ്രമിച്ച്‌ പരാജ​യ​പ്പെ​ടണം’ എന്ന്‌ അവൾ ന്യായ​വാ​ദം ചെയ്‌തേ​ക്കാം.

നിരന്ത​ര​മാ​യ ശ്രമത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രശം​സ​യാണ്‌ ഏറ്റവും മെച്ചം. ജന്മസി​ദ്ധ​മാ​യി ലഭിച്ച കഴിവു​ക​ളെ​ക്കു​റിച്ച്‌ മാത്രം പ്രശം​സി​ക്കു​ന്ന​തി​നു പകരം കഠിനാ​ധ്വാ​ന​വും നിരന്ത​ര​മായ ശ്രമവും ചെയ്‌ത​തി​നെ​പ്രതി കുട്ടി​കളെ പ്രശം​സി​ക്കു​ക​യാ​ണെ​ങ്കിൽ അവർ ഒരു അടിസ്ഥാ​ന​സ​ത്യം മനസ്സി​ലാ​ക്കും—പ്രാപ്‌തി​കൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിന്‌ ക്ഷമയും കഠിനാ​ധ്വാ​ന​വും ആവശ്യ​മാണ്‌. ഈ വസ്‌തുത അവർ മനസ്സി​ലാ​ക്കി​യാൽ, “ആഗ്രഹി​ക്കുന്ന ഫലം നേടി​യെ​ടു​ക്കാൻ എത്ര​ത്തോ​ളം കഠിനാ​ധ്വാ​നം ചെയ്യേ​ണ്ട​തു​ണ്ടോ അത്‌ ചെയ്യാൻ അവർ തയാറാ​യി​രി​ക്കും. ഇതിനി​ടെ പിഴവു​കൾ സംഭവി​ച്ചാൽ അതിനെ ഒരു പരാജ​യ​മാ​യി​ട്ടല്ല, പകരം വിജയ​ത്തി​ലേ​ക്കുള്ള ചവിട്ടു​പ​ടി​യാ​യി അവർ വീക്ഷി​ക്കും” എന്ന്‌ സ്‌നേ​ഹ​ത്തോ​ടെ​യും ആത്മവി​ശ്വാ​സ​ത്തോ​ടെ​യും മുന്നേ​റു​ന്ന​തി​നാ​യി . . . (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

ജന്മസി​ദ്ധ​മായ കഴിവു​ക​ളെയല്ല, പകരം കഠിനാ​ധ്വാ​നത്തെ അഭിന​ന്ദി​ക്കുക. “ഈ ചിത്രം പൂർത്തി​യാ​ക്കാൻ നീ വളരെ കഠിനാ​ധ്വാ​നം ചെയ്‌തി​ട്ടുണ്ട്‌” എന്നു പറയു​ന്ന​താണ്‌ “നീ ജന്മനാ ഒരു കലാകാ​രൻതന്നെ” എന്നു പറയു​ന്ന​തി​നെ​ക്കാൾ ഗുണം ചെയ്യു​ന്നത്‌. മേൽപ്പറഞ്ഞ രണ്ട്‌ പ്രസ്‌താ​വ​ന​ക​ളും പ്രശംസ തന്നെയാണ്‌. എന്നാൽ, രണ്ടാമത്‌ പറഞ്ഞ പ്രസ്‌താ​വ​ന​യി​ലൂ​ടെ, ജന്മസി​ദ്ധ​മായ കഴിവു​കൾ പ്രകട​മാ​ക്കാ​നാ​കുന്ന മേഖല​ക​ളിൽ മാത്രമേ കുട്ടിക്ക്‌ തിളങ്ങാൻ കഴിയൂ എന്ന്‌ നിങ്ങൾപോ​ലും അറിയാ​തെ അവന്റെ മനസ്സിൽ ഉൾനടു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌.

കഠിനാ​ധ്വാ​നം ചെയ്‌ത​തി​നെ​പ്രതി കുട്ടിയെ പ്രശം​സി​ക്കു​മ്പോൾ, ഇപ്പോ​ഴുള്ള കഴിവു​കൾ പരിശീ​ല​ന​ത്തി​ലൂ​ടെ മെച്ച​പ്പെ​ടു​ത്താൻ കഴിയും എന്ന്‌ കുട്ടിയെ പഠിപ്പി​ക്കു​ക​യാണ്‌ നിങ്ങൾ. അത്‌, കൂടുതൽ ആത്മവി​ശ്വാ​സ​ത്തോ​ടെ പുതിയ ദൗത്യങ്ങൾ ഏറ്റെടു​ക്കാൻ കുട്ടിയെ പ്രേരി​പ്പി​ക്കും.—ബൈബിൾത​ത്ത്വം: സദൃശ​വാ​ക്യ​ങ്ങൾ 14:23.

പരാജ​യ​ങ്ങ​ളെ നേരി​ടാൻ കുട്ടിയെ സഹായി​ക്കുക. നല്ലതു ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വർക്കു​പോ​ലും തെറ്റുകൾ പറ്റാറുണ്ട്‌, ചില​പ്പോൾ ആവർത്തിച്ച്‌. (സദൃശവാക്യങ്ങൾ 24:16). എന്നാൽ, ഓരോ വീഴ്‌ച​യിൽനി​ന്നും അവർ എഴു​ന്നേൽക്കു​ക​യും തങ്ങൾക്കു​ണ്ടായ അനുഭ​വ​ത്തിൽനിന്ന്‌ പാഠം പഠിച്ച്‌ മുന്നോട്ട്‌ നീങ്ങു​ക​യും ചെയ്യും. ഇത്തര​മൊ​രു സ്വഭാവം കുട്ടി​യിൽ വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

വീണ്ടും കഠിനാ​ധ്വാ​ന​ത്തിൽത്തന്നെ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, “കണക്കിൽ നീ മിടു​ക്കി​യാണ്‌” എന്ന്‌ നിങ്ങൾ മകളോട്‌ പറയുന്നു. പക്ഷെ അടുത്ത കണക്കു​പ​രീ​ക്ഷ​യിൽ അവൾ തോ​റ്റെന്ന്‌ സങ്കൽപ്പി​ക്കുക. അതോടെ, കണക്കിൽ ഉണ്ടായി​രുന്ന ആ പ്രത്യേക കഴിവ്‌ നഷ്ടപ്പെ​ട്ടെ​ന്നും ഇനി ഒന്നും ചെയ്യാ​നി​ല്ലെ​ന്നും അവൾ തീരു​മാ​നി​ച്ചേ​ക്കാം.

എന്നാൽ, കുട്ടി​യു​ടെ കഠിനാ​ധ്വാ​ന​ത്തി​ലാണ്‌ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ങ്കിൽ പരാജ​യ​ഭീ​തി കൂടാതെ മുന്നേ​റാ​നുള്ള കുട്ടി​യു​ടെ പ്രാപ്‌തി​യെ നിങ്ങൾ വർധി​പ്പി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. തിരി​ച്ച​ടി​കളെ ഒരു ദുരന്ത​മാ​യി കാണാതെ തിരി​ച്ച​ടി​ക​ളാ​യി മാത്രം കാണാൻ കുട്ടിയെ സഹായി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ അവൾ ശ്രമം ഉപേക്ഷിച്ച്‌ പിന്മാ​റു​ന്ന​തി​നു പകരം മറ്റൊരു വഴി കണ്ടെത്തു​ക​യോ അല്ലെങ്കിൽ കൂടു​ത​ലാ​യി പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം.—ബൈബിൾത​ത്ത്വം: യാക്കോബ്‌ 3:2.

പ്രചോ​ദ​ന​മേ​കുന്ന വിമർശ​നങ്ങൾ നൽകുക. കുട്ടി​യു​ടെ പോരാ​യ്‌മ​ക​ളെ​ക്കു​റിച്ച്‌ ഉചിത​മായ രീതി​യിൽ പറയു​ക​യു​ന്നത്‌ അവന്റെ ആത്മവി​ശ്വാ​സത്തെ തകർക്കു​ക​യാ​യി​രി​ക്കില്ല, പകരം വളരാൻ സഹായി​ക്കു​ക​യാ​യി​രി​ക്കും. ഒപ്പം അർഹി​ക്കുന്ന അഭിന​ന്ദ​ന​വും പതിവാ​യി നൽകു​മ്പോൾ കൂടു​ത​ലായ പുരോ​ഗ​തിക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചുള്ള ബുദ്ധി​യു​പ​ദേശം അവൻ സ്വീക​രി​ക്കാ​നാണ്‌ സാധ്യത. പിന്നീട്‌ അവൻ നേട്ടങ്ങൾ കൈവ​രി​ക്കു​മ്പോൾ അത്‌ നിങ്ങൾക്ക്‌ ഇരുവർക്കും സന്തോ​ഷി​ക്കാ​നുള്ള കാര്യ​മാ​യി​ത്തീ​രു​ക​യും ചെയ്യും.—ബൈബിൾത​ത്ത്വം: സദൃശ​വാ​ക്യ​ങ്ങൾ 13:4. ◼ (g15-E 11)

a എല്ലാ പ്രായ​ത്തി​ലു​മുള്ള കുട്ടികൾ “ഇല്ല” എന്ന്‌ കേൾക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌—മാതാ​പി​താ​ക്കൾക്ക്‌ അത്‌ പറയാൻ കഴിയുന്ന വിധങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.