വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തി​ലെ പുതിയ രണ്ട്‌ അംഗങ്ങൾ

ഭരണസം​ഘ​ത്തി​ലെ പുതിയ രണ്ട്‌ അംഗങ്ങൾ

JW.ORG-ൽ 2023 ജനുവരി 18 ബുധനാഴ്‌ച ഒരു പ്രത്യേക അറിയി​പ്പു വന്നു. ഗേജ്‌ ഫ്ലീഗിൾ, ജഫ്രി വിൻഡർ എന്നീ സഹോ​ദ​ര​ന്മാ​രെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​ങ്ങ​ളാ​യി നിയമി​ച്ചി​രി​ക്കു​ന്നു എന്നതാ​യി​രു​ന്നു അത്‌. ഈ രണ്ടു സഹോ​ദ​ര​ന്മാ​രും വർഷങ്ങ​ളാ​യി യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വ​രാണ്‌.

ഗേജ്‌ ഫ്ലീഗിളും ഭാര്യ നാദിയയും

ഫ്ലീഗിൽ സഹോ​ദരൻ വളർന്നത്‌ യു.എസ്‌.എ.-യിലെ പടിഞ്ഞാ​റൻ പെൻസിൽവേ​നി​യ​യി​ലാണ്‌. മാതാ​പി​താ​ക്കൾ അദ്ദേഹത്തെ സത്യത്തിൽ വളർത്തി​ക്കൊ​ണ്ടു​വന്നു. അദ്ദേഹം കൗമാ​ര​ത്തിൽ എത്തിയ​പ്പോൾ ആവശ്യം അധിക​മുള്ള ഒരു ചെറിയ ഉൾനാടൻ പട്ടണത്തി​ലേക്ക്‌ അദ്ദേഹ​ത്തി​ന്റെ കുടും​ബം മാറി​ത്താ​മ​സി​ച്ചു. അതുക​ഴിഞ്ഞ്‌ അധികം വൈകാ​തെ 1988 നവംബർ 20-ന്‌ സഹോ​ദരൻ സ്‌നാ​ന​പ്പെട്ടു.

ഫ്ലീഗിൽ സഹോ​ദ​രന്റെ മാതാ​പി​താ​ക്കൾ മുഴു​സ​മ​യ​സേ​വനം തിര​ഞ്ഞെ​ടു​ക്കാൻ അദ്ദേഹത്തെ എപ്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. അവർ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും ബഥേലം​ഗ​ങ്ങ​ളെ​യും ഇടയ്‌ക്കി​ട​യ്‌ക്ക്‌ വീട്ടി​ലേക്കു ക്ഷണിച്ചു. ആ സഹോ​ദ​രങ്ങൾ എത്ര സന്തോ​ഷ​മു​ള്ള​വ​രാ​ണെന്നു നേരി​ട്ടു​കാ​ണാൻ അതിലൂ​ടെ ഫ്ലീഗിൽ സഹോ​ദ​രന്‌ അവസരം കിട്ടി. സ്‌നാ​ന​പ്പെട്ട്‌ അധികം താമസി​യാ​തെ 1989 സെപ്‌റ്റം​ബർ 1-ന്‌ അദ്ദേഹം സാധാരണ മുൻനി​ര​സേ​വനം തുടങ്ങി. ബഥേലിൽ സേവി​ക്കുക എന്നത്‌ 12-ാം വയസ്സു​മു​തൽ സഹോ​ദ​രന്റെ ലക്ഷ്യമാ​യി​രു​ന്നു. മുൻനി​ര​സേ​വനം തുടങ്ങി രണ്ടു വർഷം കഴിഞ്ഞ​പ്പോൾ അദ്ദേഹ​ത്തിന്‌ അതിനു സാധിച്ചു. 1991 ഒക്ടോ​ബ​റിൽ സഹോ​ദരൻ ബ്രൂക്‌ലിൻ ബഥേലിൽ സേവി​ക്കാൻതു​ടങ്ങി.

ബഥേലിൽ ഫ്ലീഗിൽ സഹോ​ദരൻ ആദ്യത്തെ എട്ടു വർഷം അച്ചടി​ശാ​ല​യിൽ ആണ്‌ സേവി​ച്ചത്‌. അതിനു ശേഷം അദ്ദേഹത്തെ സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ലേക്കു മാറ്റി. ആ സമയത്ത്‌ സഹോ​ദരൻ കുറച്ച്‌ വർഷങ്ങൾ റഷ്യൻ ഭാഷയി​ലുള്ള ഒരു സഭയിൽ സേവി​ച്ചി​രു​ന്നു. 2006-ൽ ഫ്ലീഗിൽ സഹോ​ദരൻ നാദിയ സഹോ​ദ​രി​യെ വിവാഹം കഴിച്ചു. അങ്ങനെ സഹോ​ദ​രി​യും ബഥേൽ സേവന​ത്തി​ലേക്കു വന്നു. അവർ ഒരുമിച്ച്‌ പോർച്ചു​ഗീസ്‌ സഭയോ​ടൊ​പ്പ​വും പത്തു വർഷത്തി​ല​ധി​കം ഒരു സ്‌പാ​നിഷ്‌ സഭയോ​ടൊ​പ്പ​വും പ്രവർത്തി​ച്ചു. കുറെ വർഷം സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റിൽ ആയിരുന്ന ഫ്ലീഗിൽ സഹോ​ദ​രന്‌, ടീച്ചിങ്‌ കമ്മിറ്റി ഓഫീ​സി​ലേ​ക്കും കുറെ കഴിഞ്ഞ​പ്പോൾ സർവീസ്‌ കമ്മിറ്റി ഓഫീ​സി​ലേ​ക്കും നിയമ​ന​മാ​റ്റങ്ങൾ ഉണ്ടായി. 2022 മാർച്ചിൽ അദ്ദേഹത്തെ ഭരണസം​ഘ​ത്തി​ന്റെ സർവീസ്‌ കമ്മിറ്റി സഹായി​യാ​യി നിയമി​ച്ചു.

ജഫ്രി വിൻഡ​റും ഭാര്യ ആഞ്ചലയും

വിൻഡർ സഹോ​ദരൻ വളർന്നത്‌ യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യി​ലുള്ള മൊറി​യെറ്റ എന്ന സ്ഥലത്താണ്‌. അദ്ദേഹ​ത്തെ​യും മാതാ​പി​താ​ക്കൾ സത്യത്തി​ലാണ്‌ വളർത്തി​ക്കൊ​ണ്ടു​വ​ന്നത്‌. 1986 മാർച്ച്‌ 29-ന്‌ സഹോ​ദരൻ സ്‌നാ​ന​മേറ്റു. തൊട്ട​ടുത്ത മാസം​തന്നെ സഹായ മുൻനി​ര​സേ​വ​ന​വും തുടങ്ങി. അത്‌ ഒരുപാട്‌ ഇഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ മുൻനി​ര​സേ​വനം തുടരാൻ അദ്ദേഹം തീരു​മാ​നി​ച്ചു. അങ്ങനെ ഏതാനും മാസങ്ങൾ സഹായ മുൻനി​ര​സേ​വനം ചെയ്‌ത​ശേഷം 1986 ഒക്ടോബർ 1-ന്‌ അദ്ദേഹം ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​യി.

കൗമാ​ര​ത്തി​ലാ​യി​രു​ന്ന​പ്പോൾ സഹോ​ദരൻ ബഥേലി​ലാ​യി​രുന്ന തന്റെ രണ്ടു ചേട്ടന്മാ​രെ കാണാൻപോ​യി. ആ സന്ദർശ​ന​ത്തോ​ടെ​യാണ്‌ ബഥേലിൽ സേവി​ക്കാ​നുള്ള ഒരു ആഗ്രഹം സഹോ​ദ​രനു തോന്നി​ത്തു​ട​ങ്ങി​യത്‌. പിന്നീട്‌ 1990 മേയ്‌ മാസം വാൾക്കിൽ ബഥേലി​ലേക്ക്‌ സഹോ​ദ​രനു ക്ഷണം കിട്ടി.

ബഥേലിൽ വിൻഡർ സഹോ​ദരൻ പല നിയമ​നങ്ങൾ ചെയ്‌തു. ആദ്യം ക്ലീനിങ്ങ്‌ ഡിപ്പാർട്ടു​മെ​ന്റി​ലും പിന്നീട്‌ പഴങ്ങളും പച്ചക്കറി​ക​ളും ഉത്‌പാ​ദി​പ്പി​ക്കുന്ന ഫാം ഡിപ്പാർട്ടു​മെ​ന്റി​ലും ബഥേൽ ഓഫീ​സി​ലും ഒക്കെ അദ്ദേഹം സേവിച്ചു. 1997-ൽ സഹോ​ദരൻ ആഞ്ചല സഹോ​ദ​രി​യെ വിവാഹം കഴിച്ചു. അന്നു​തൊട്ട്‌ അവർ ഒരുമിച്ച്‌ ബഥേലിൽ സേവി​ക്കു​ന്നു. 2014-ൽ അവരെ വാർവി​ക്കി​ലേക്കു നിയമി​ച്ചു. അവിടെ അദ്ദേഹം ലോകാ​സ്ഥാന കെട്ടി​ട​ങ്ങ​ളു​ടെ നിർമാ​ണ​ത്തിൽ സഹായി​ച്ചു. 2016-ൽ വീണ്ടും ഒരു നിയമ​ന​മാ​റ്റം ഉണ്ടായി. പാറ്റേർസ​ണി​ലുള്ള വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തിൽ ഓഡി​യോ/വീഡി​യോ വിഭാ​ഗ​ത്തിൽ സഹോ​ദരൻ സേവി​ക്കാൻതു​ടങ്ങി. നാലു വർഷത്തി​നു​ശേഷം അവർ വീണ്ടും വാർവി​ക്കി​ലേക്കു വന്നു. ഇത്തവണ പേഴ്‌സണൽ കമ്മിറ്റി ഓഫീ​സി​ലാ​യി​രു​ന്നു സഹോ​ദ​രന്റെ നിയമനം. 2022 മാർച്ചിൽ വിൻഡർ സഹോ​ദ​രനെ ഭരണസം​ഘ​ത്തി​ന്റെ പേഴ്‌സണൽ കമ്മിറ്റി സഹായി​യാ​യി നിയമി​ച്ചു.

യഹോവ നമുക്ക്‌ ഈ ‘മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി തന്നിരി​ക്കു​ന്നു.’ അവർ തുടർന്നും ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ യഹോവ അവരെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കട്ടെ എന്നാണ്‌ നമ്മുടെ പ്രാർഥന.—എഫെ. 4:8.