വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കുക—ബൈബിൾ നൽകുന്ന സഹായം

വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കുക—ബൈബിൾ നൽകുന്ന സഹായം

 “ആളുകൾക്കിടയിലെ വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കാൻ തുടങ്ങി​യാ​ലേ ലോകത്ത്‌ സമാധാ​നം ഉണ്ടാകൂ.”—യുനെ​സ്‌കോ ഡിക്ല​റേഷൻ ഓഫ്‌ പ്രിൻസി​പ്പൽസ്‌ ഓൺ ടോള​റൻസ്‌, 1995.

 നേരെ​മ​റിച്ച്‌ അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ മറ്റുള്ള​വ​രോട്‌ അനാദ​ര​വും വെറു​പ്പും തോന്നാൻ ഇടയുണ്ട്‌. അത്തരം വികാ​രങ്ങൾ പലപ്പോ​ഴും വെറുപ്പ്‌ നിറഞ്ഞ പ്രസ്‌താ​വ​ന​കൾക്കും വേർതി​രി​വി​നും അക്രമ​ത്തി​നും വഴി​വെ​ക്കു​ന്നു.

 എന്നാൽ മറ്റുള്ള​വ​രു​ടെ വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കുക എന്ന ആശയം പലരും പല രീതി​യി​ലാണ്‌ എടുക്കു​ന്നത്‌. ചിലർ ചിന്തി​ക്കു​ന്നത്‌, അങ്ങനെ ചെയ്യുന്ന ഒരാൾ മറ്റുള്ളവർ എന്തു ചെയ്‌താ​ലും അതെല്ലാം അംഗീ​ക​രി​ക്കും എന്നാണ്‌. എന്നാൽ വേറെ ചിലർക്ക്‌ ബൈബി​ളി​ന്റെ വീക്ഷണ​മാണ്‌ ഉള്ളത്‌. അവർ പറയു​ന്നത്‌, വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കുന്ന ഒരാൾ വിശ്വാ​സ​ങ്ങ​ളും മൂല്യ​ങ്ങ​ളും തിര​ഞ്ഞെ​ടു​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശത്തെ ആദരി​ക്കും, എന്നാൽ അത്തരം വിശ്വാ​സ​ങ്ങ​ളും മൂല്യ​ങ്ങ​ളും അവർ സ്വീക​രി​ക്ക​ണ​മെ​ന്നില്ല എന്നാണ്‌.

 ഇക്കാലത്ത്‌ വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കുന്ന ഒരാളാ​കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു​ണ്ടോ?

ബൈബിൾ ഇതെക്കു​റിച്ച്‌ പറയു​ന്നത്‌

 വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അത്‌ ഇങ്ങനെ പറയുന്നു: “വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നിങ്ങളു​ടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ.” (ഫിലി​പ്പി​യർ 4:5) മറ്റുള്ള​വ​രോട്‌ പരിഗ​ണ​ന​യോ​ടെ, മര്യാ​ദ​യോ​ടെ, ശരിയായ രീതി​യിൽ പെരു​മാ​റാ​നാണ്‌ ബൈബിൾ പറയു​ന്നത്‌. ഈ ഉപദേ​ശ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കുന്ന വ്യക്തി, ഓരോ​രു​ത്തർക്കും അവരവ​രു​ടെ ഇഷ്ടമനു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ സ്വാത​ന്ത്ര്യ​ത്തെ മാനി​ക്കു​ന്നു. എന്നാൽ അവരുടെ മൂല്യങ്ങൾ അംഗീ​ക​രി​ക്കു​ക​യും അത്‌ പിൻപ​റ്റു​ക​യും ചെയ്യണ​മെ​ന്നില്ല.

 എന്നാൽ മനുഷ്യർ എങ്ങനെ പെരു​മാ​റണം എന്നതി​നെ​ക്കു​റിച്ച്‌ ദൈവം ചില നിലവാ​രങ്ങൾ വെച്ചി​ട്ടു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു. അവിടെ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മനുഷ്യാ, നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌.” (മീഖ 6:8) അതെ, ദൈവ​ത്തിൽനി​ന്നുള്ള നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. അതനു​സ​രിച്ച്‌ ജീവി​ച്ചാൽ ആളുകൾക്ക്‌ ഏറ്റവും നല്ല ജീവിതം ആസ്വദി​ക്കാ​നാ​കും.—യശയ്യ 48:17, 18.

 മറ്റുള്ള​വ​രെ വിധി​ക്കാ​നുള്ള അധികാ​രം ദൈവം നമുക്ക്‌ തന്നിട്ടില്ല. ബൈബി​ളിൽ പറയു​ന്നത്‌, “നിയമ​നിർമാ​താ​വും ന്യായാ​ധി​പ​നും ആയി ഒരുവനേ ഉള്ളൂ, . . . അപ്പോൾപ്പി​ന്നെ അയൽക്കാ​രനെ വിധി​ക്കാൻ നിങ്ങൾ ആരാണ്‌?” എന്നാണ്‌. (യാക്കോബ്‌ 4:12) സ്വന്തമാ​യി തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദൈവം ഓരോ​രു​ത്തർക്കും കൊടു​ത്തി​ട്ടുണ്ട്‌. ആ തീരു​മാ​ന​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വ​വും അവർതന്നെ എടുക്കണം.—ആവർത്തനം 30:19.

മറ്റുള്ള​വരെ ബഹുമാ​നി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

 നമ്മൾ “എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കണം” എന്നു ബൈബിൾ പറയുന്നു. (1 പത്രോസ്‌ 2:17) ബൈബിൾനി​ല​വാ​ര​ങ്ങൾക്ക്‌ ചേർച്ച​യിൽ ജീവി​ക്കുന്ന ഒരാൾ എല്ലാ ആളുക​ളെ​യും ബഹുമാ​നി​ക്കു​ന്നു, അവരുടെ വിശ്വാ​സ​ങ്ങ​ളും ജീവി​ത​രീ​തി​യും എന്താ​ണെ​ങ്കിൽപ്പോ​ലും. (ലൂക്കോസ്‌ 6:31) എന്നാൽ അതിനർഥം ബൈബിൾ പിൻപ​റ്റു​ന്നവർ, മറ്റുള്ള​വ​രു​ടെ എല്ലാ വിശ്വാ​സ​ങ്ങ​ളോ​ടും അഭി​പ്രാ​യ​ങ്ങ​ളോ​ടും യോജി​ക്ക​ണ​മെ​ന്നും മറ്റുള്ളവർ എടുക്കുന്ന എല്ലാ തീരു​മാ​ന​ങ്ങ​ളെ​യും പിന്തു​ണ​യ്‌ക്ക​ണ​മെ​ന്നും അല്ല. പകരം യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ മറ്റുള്ള​വ​രോട്‌ പരുഷ​മാ​യോ അപമര്യാ​ദ​യോ​ടെ​യോ ഇടപെ​ടാ​തെ, എല്ലാ ആളുക​ളോ​ടും നന്നായി പെരു​മാ​റാൻ അവർ പരമാ​വധി ശ്രമി​ക്കും.

 ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരിക്കൽ ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി. ആ സ്‌ത്രീ​യു​ടെ മതവി​ശ്വാ​സം യേശു അംഗീ​ക​രി​ക്കു​ന്ന​ത​ല്ലാ​യി​രു​ന്നു. അതു​പോ​ലെ, ആ സ്‌ത്രീ താമസി​ച്ചി​രു​ന്നത്‌ ഭർത്താ​വ​ല്ലാത്ത ഒരു പുരു​ഷ​നോ​ടൊ​പ്പ​വും ആയിരു​ന്നു. യേശു കുറ്റം​വി​ധി​ച്ചി​രുന്ന ഒരു ജീവി​ത​രീ​തി​യാ​യി​രു​ന്നു അത്‌. എന്നിട്ടും ആ സ്‌ത്രീ​യോട്‌ യേശു ബഹുമാ​ന​ത്തോ​ടെ സംസാ​രി​ച്ചു.—യോഹ​ന്നാൻ 4:9, 17-24.

 യേശു​വി​നെ​പ്പോ​ലെ, ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ കേൾക്കാൻ താത്‌പ​ര്യ​മു​ള്ള​വ​രോട്‌ തങ്ങളുടെ വിശ്വാ​സ​ങ്ങൾക്കു പിന്നിലെ കാരണങ്ങൾ വിശദീ​ക​രി​ക്കാൻ തയ്യാറാണ്‌. പക്ഷേ അവർ അത്‌ ചെയ്യു​ന്നത്‌ “ആഴമായ ബഹുമാ​ന​ത്തോ​ടു​കൂ​ടെ” ആയിരി​ക്കും. (1 പത്രോസ്‌ 3:15) തങ്ങളുടെ വിശ്വാ​സങ്ങൾ മറ്റുള്ള​വ​രു​ടെ മേൽ അടി​ച്ചേൽപ്പി​ക്ക​രുത്‌ എന്നു ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോട്‌ നിർദേ​ശി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ‘വഴക്കു​ണ്ടാ​ക്കാ​തെ എല്ലാവ​രോ​ടും ശാന്തമാ​യി ഇടപെ​ടു​ന്നവർ’ ആയിരി​ക്ക​ണ​മെന്ന്‌ ബൈബിൾ പറയുന്നു. ‘എല്ലാവ​രോ​ടും’ എന്നതിൽ വ്യത്യസ്‌ത വിശ്വാ​സങ്ങൾ ഉള്ളവരും ഉൾപ്പെ​ടു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 2:24.

വെറു​പ്പി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

 “എല്ലാവ​രു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ പരി​ശ്ര​മി​ക്കുക” എന്നു ബൈബിൾ നമ്മളോട്‌ പറയുന്നു. (എബ്രായർ 12:14) സമാധാ​നം പ്രിയ​പ്പെ​ടുന്ന ഒരാൾ വെറുപ്പ്‌ ഒഴിവാ​ക്കും. സ്വന്തം മൂല്യ​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാ​തെ​തന്നെ മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ അദ്ദേഹം കഠിന​ശ്രമം ചെയ്യും. (മത്തായി 5:9) മറ്റുള്ളവർ തങ്ങളോട്‌ മോശ​മാ​യി ഇടപെ​ട്ടാൽപ്പോ​ലും അവരോട്‌ ദയയോ​ടെ ഇടപെ​ട്ടു​കൊണ്ട്‌ ശത്രു​ക്കളെ സ്‌നേ​ഹി​ക്കാ​നാണ്‌ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌.—മത്തായി 5:44.

 പക്ഷെ, ബൈബി​ളിൽ ഇങ്ങനെ​യും പറയു​ന്നുണ്ട്‌: മറ്റുള്ള​വരെ തരംതാ​ഴ്‌ത്തു​ന്ന​തോ അവർക്ക്‌ ഹാനി വരുത്തു​ന്ന​തോ ആയ കാര്യങ്ങൾ ചെയ്യു​ന്നത്‌ ദൈവം “വെറു​ക്കു​ന്നു” അഥവാ അത്‌ ദൈവ​ത്തിന്‌ “അറപ്പാണ്‌” എന്ന്‌. (സുഭാ​ഷി​തങ്ങൾ 6:16-19) ഇവിടെ “വെറുപ്പ്‌” എന്ന പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ തെറ്റായ പ്രവൃ​ത്തി​ക​ളോട്‌ തോന്നുന്ന കടുത്ത ഇഷ്ടക്കേ​ടാണ്‌. എന്നാൽ അത്തരം പ്രവൃ​ത്തി​കൾ ചെയ്യുന്ന ആളുകൾ ജീവി​ത​ത്തിൽ മാറ്റം വരുത്തി ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അവരോ​ടു ക്ഷമിക്കാ​നും അവരെ സഹായി​ക്കാ​നും ദൈവം തയ്യാറാണ്‌.—യശയ്യ 55:7.

ഈ വിഷയ​ത്തോ​ടു ബന്ധപ്പെട്ട ചില ബൈബിൾവാ​ക്യ​ങ്ങൾ

 തീത്തോസ്‌ 3:2: ‘വിട്ടു​വീഴ്‌ച ചെയ്യു​ന്ന​വ​രാ​യി എല്ലാ മനുഷ്യ​രോ​ടും നല്ല സൗമ്യത കാണി​ക്കുക.’

 വിട്ടു​വീ​ഴ്‌ച കാണി​ക്കുന്ന ഒരാൾ, വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളു​ള്ള​വ​രോട്‌ സൗമ്യ​മാ​യി പ്രതി​ക​രി​ക്കും. അതു പരസ്‌പരം ബഹുമാ​നം വളർത്തും.

 മത്തായി 7:12: “അതു​കൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം.”

 നമ്മുടെ കാഴ്‌ച​പ്പാ​ടു​ക​ളും വികാ​ര​ങ്ങ​ളും മനസ്സി​ലാ​ക്കി മറ്റുള്ളവർ നമ്മളോട്‌ ബഹുമാ​ന​ത്തോ​ടെ ഇടപെ​ടാ​നാണ്‌ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നത്‌. യേശു പഠിപ്പിച്ച പ്രസി​ദ്ധ​മായ ഈ നിയമം എങ്ങനെ പ്രാവർത്തി​ക​മാ​ക്കാൻ കഴിയും എന്ന്‌ കൂടു​ത​ലാ​യി അറിയാൻ, “എന്താണ്‌ സുവർണ​നി​യമം?” എന്ന ലേഖനം കാണുക.

 യോശുവ 24:15: “ആരെ സേവി​ക്ക​ണ​മെന്നു നിങ്ങൾ ഇന്നു തീരു​മാ​നി​ക്കുക.”

 സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശത്തെ ആദരി​ക്കു​മ്പോൾ നമ്മൾ സമാധാ​നം ഉണ്ടാക്കു​ക​യാണ്‌.

 പ്രവൃ​ത്തി​കൾ 10:34: ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല.’

 ദൈവം ഒരിക്ക​ലും സംസ്‌കാ​ര​ത്തി​ന്റെ​യോ ദേശത്തി​ന്റെ​യോ പശ്ചാത്ത​ല​ത്തി​ന്റെ​യോ വംശത്തി​ന്റെ​യോ ഒന്നും പേരിൽ ആരോ​ടും വേർതി​രിവ്‌ കാണി​ക്കു​ന്നില്ല. ദൈവത്തെ അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ എല്ലാ ആളുക​ളോ​ടും ബഹുമാ​ന​ത്തോ​ടെ ഇടപെ​ടും.

 ഹബക്കൂക്ക്‌ 1:12, 13: “ദുഷ്ടത (ദൈവ​ത്തിന്‌) അസഹ്യ​മാ​ണ​ല്ലോ.”

 ദൈവ​ത്തി​ന്റെ സഹിഷ്‌ണു​ത​യ്‌ക്ക്‌ ഒരു പരിധി​യുണ്ട്‌. ദുഷ്ടരായ ആളുക​ളു​ടെ പ്രവൃ​ത്തി​കൾ ദൈവം എന്നേക്കും വെച്ചു​പൊ​റി​പ്പി​ക്കില്ല. കൂടുതൽ അറിയാൻ, ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണുക.

 റോമർ 12:19: “ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കുക. കാരണം, ‘“പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും” എന്ന്‌ യഹോവ പറയുന്നു’ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.” a

 പ്രതി​കാ​രം ചെയ്യാൻ യഹോവ ആർക്കും അധികാ​രം കൊടു​ത്തി​ട്ടില്ല. ദൈവം താൻ നിശ്ചയി​ച്ചി​രി​ക്കുന്ന സമയത്തു​തന്നെ നീതി നടപ്പാ​ക്കും. കൂടുതൽ അറിയാൻ, “നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?” എന്ന ലേഖനം വായി​ക്കുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.