വിവരങ്ങള്‍ കാണിക്കുക

ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതത്തിന്റെ ഭാഗമ​ല്ലാ​ത്ത​വ​രെ അവർ ഒഴിവാക്കാറുണ്ടോ?

ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതത്തിന്റെ ഭാഗമ​ല്ലാ​ത്ത​വ​രെ അവർ ഒഴിവാക്കാറുണ്ടോ?

 സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നിട്ട്‌ പ്രസം​ഗ​പ്ര​വർത്ത​നം നിറു​ത്തി​ക്ക​ള​യു​ക​യോ സഹവി​ശ്വാ​സി​ക​ളു​മാ​യുള്ള സഹവാസം ഉപേക്ഷി​ക്കു​ക​യോ ചെയ്യു​ന്ന​വ​രെ ഞങ്ങൾ അകറ്റി​നി​റു​ത്താ​റി​ല്ല. വാസ്‌ത​വ​ത്തിൽ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ അവർക്ക്‌ ഉണ്ടായി​രു​ന്ന താത്‌പ​ര്യം വീണ്ടെ​ടു​ക്കാ​നാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്‌.

 ഗുരു​ത​ര​മാ​യ ഒരു പാപം ചെയ്‌ത വ്യക്തിയെ ഞങ്ങൾ ഒന്നും​നോ​ക്കാ​തെ പുറത്താ​ക്കു​ക​യി​ല്ല. എന്നാൽ സ്‌നാ​ന​മേറ്റ ഒരു സാക്ഷി ബൈബി​ളി​ന്റെ ധാർമി​ക​സം​ഹി​ത ലംഘി​ക്കു​ന്നത്‌ ശീലമാ​ക്കു​ക​യും അതേക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ആ വ്യക്തിയെ സഭയിൽനിന്ന്‌ പുറത്താ​ക്കും; ആ വ്യക്തി​യു​മാ​യു​ള്ള സഹവാസം ഞങ്ങൾ പാടേ ഒഴിവാ​ക്കു​ക​യും ചെയ്യും. കാരണം, “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​യു​വിൻ” എന്ന്‌ ബൈബിൾ വ്യക്തമാ​യി നിർദേ​ശി​ക്കു​ന്നു.—1 കൊരി​ന്ത്യർ 5:13.

 എന്നാൽ പുറത്താ​ക്ക​പ്പെട്ട വ്യക്തിക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ഭാര്യ​യും മക്കളും ഉണ്ടെങ്കി​ലോ? കുടും​ബ​വു​മാ​യു​ള്ള ആ വ്യക്തി​യു​ടെ മതപര​മാ​യ ബന്ധത്തിന്‌ മാറ്റം വരു​മെ​ങ്കി​ലും കുടും​ബാം​ഗ​ങ്ങ​ളു​മാ​യുള്ള സ്വാഭാ​വി​ക​ബ​ന്ധ​ത്തിന്‌ ഒന്നും സംഭവി​ക്കു​ന്നി​ല്ല. ദാമ്പത്യ​വും കുടും​ബ​ത്തി​ലെ സ്‌നേ​ഹ​വും ഇടപെ​ട​ലു​ക​ളും പഴയതു​പോ​ലെ തുടരും.

 പുറത്താ​ക്ക​പ്പെട്ട വ്യക്തി​കൾക്കും ഞങ്ങളുടെ മതപര​മാ​യ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​വു​ന്ന​താണ്‌. അവർ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ സഭയിലെ മൂപ്പന്മാ​രിൽനിന്ന്‌ ആത്മീയ ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ സ്വീക​രി​ക്കാ​നു​ള്ള അവസര​വു​മുണ്ട്‌. പുറത്താ​ക്ക​പ്പെട്ട വ്യക്തിയെ വീണ്ടും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീ​രാൻ സഹായി​ക്കു​ക എന്നതാണ്‌ അതിന്റെ ലക്ഷ്യം. തെറ്റായ ജീവി​ത​രീ​തി ഒഴിവാ​ക്കുകയും ബൈബിൾനി​ല​വാ​ര​ങ്ങൾക്കൊത്ത്‌ ജീവി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നെന്ന്‌ തെളി​യി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ പുറത്താ​ക്ക​പ്പെട്ട ഏതൊരു വ്യക്തി​ക്കും വീണ്ടും ഒരു യഹോവയുടെ സാക്ഷിയാകാവുന്നതാണ്‌.