വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

നശിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭൂമി—ബൈബി​ളി​നു പറയാ​നു​ള്ളത്‌

നശിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭൂമി—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 “നമ്മളെ ഒരു ദുരന്തം കാത്തി​രി​ക്കു​ന്നു. ലോക​ത്തെ​ങ്ങും കാലാ​വ​സ്ഥാ​മാ​റ്റ​ത്തി​നു വേഗത കൂടി​യി​രി​ക്കു​ക​യാണ്‌. പ്രധാന നഗരങ്ങൾ വെള്ളത്തിന്‌ അടിയി​ലാ​കാൻപോ​കു​ന്നു. ഏതാണ്ട്‌ പത്തു ലക്ഷം ഇനം സസ്യജ​ന്തു​ജാ​ല​ങ്ങ​ളു​ടെ നിലനിൽപ്പ്‌ ഭീഷണി​യി​ലാണ്‌. മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടി​ല്ലാ​ത്ത​തരം ഉഷ്‌ണ​ത​രം​ഗം, ഭയപ്പെ​ടു​ത്തുന്ന കൊടു​ങ്കാ​റ്റു​കൾ, വ്യാപ​ക​മായ ജലക്ഷാമം. ഇക്കാര്യ​ങ്ങ​ളൊ​ന്നും ഭാവനാ​സൃ​ഷ്ടി​യോ അതിശ​യോ​ക്തി​യോ അല്ല. ഊർജ​സ്രോ​ത​സ്സു​ക​ളു​ടെ കാര്യ​ത്തിൽ ഇപ്പോ​ഴത്തെ നയം തുടർന്നാൽ നമ്മളെ കാത്തി​രി​ക്കുന്ന കാര്യ​ങ്ങ​ളാ​ണിത്‌. ഇതു പറയു​ന്നതു ശാസ്‌ത്ര​ജ്ഞ​ന്മാ​രാണ്‌.”—2022 ഏപ്രിൽ 4-നു പ്രസി​ദ്ധീ​ക​രിച്ച കാലാ​വ​സ്ഥാ​മാ​റ്റ​ത്തെ​ക്കു​റി​ച്ചുള്ള റിപ്പോർട്ട്‌ ചർച്ച ചെയ്യാൻ കൂടിവന്ന അന്താരാ​ഷ്‌ട്ര സമിതി​യിൽവെച്ച്‌ ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യു​ടെ സെക്ര​ട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ്‌ നടത്തിയ പ്രസം​ഗ​ത്തിൽനിന്ന്‌.

 “വരാനി​രി​ക്കുന്ന വർഷങ്ങ​ളിൽ കാലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ ഗുരു​ത​ര​പ്ര​ശ്‌നങ്ങൾ ഐക്യ​നാ​ടു​ക​ളി​ലെ 423 ദേശീ​യോ​ദ്യാ​ന​ങ്ങ​ളെ​യും കാര്യ​മാ​യി ബാധി​ക്കു​മെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ ഇപ്പോൾ മുന്നറി​യി​പ്പു തരുക​യാണ്‌. ഉയരുന്ന താപനി​ല​യാണ്‌ ഏറ്റവും വലിയ ഭീഷണി. കാട്ടുതീ, പ്രളയം, ഉരുകി​ത്തീ​രുന്ന മഞ്ഞുപാ​ളി​കൾ, ഉയരുന്ന കടൽനി​രപ്പ്‌, ഉഷ്‌ണ​ത​രം​ഗം എന്നീ ഭീഷണി​ക​ളെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ ബൈബി​ളി​ലെ ചില ദുരന്ത​സൂ​ച​നകൾ ഓർത്തു​പോ​കു​ന്നു.”—“യെല്ലോ​സ്റ്റോ​ണി​ലെ പ്രളയം, വരാനി​രി​ക്കുന്ന പ്രതി​സ​ന്ധി​ക​ളു​ടെ ഒരു സൂചന,” ദ ന്യൂ​യോർക്ക്‌ ടൈംസ്‌ , 2022 ജൂൺ 15.

 ഭൂമി​യു​ടെ പാരി​സ്ഥി​തി​ക​പ്ര​ശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​ര​മു​ണ്ടോ? ഉണ്ടെങ്കിൽ ആരായി​രി​ക്കും പരിഹ​രി​ക്കുക? ബൈബിൾ ഇതെക്കു​റിച്ച്‌ എന്താണു പറയു​ന്ന​തെന്നു നോക്കാം.

ഈ പാരി​സ്ഥി​തി​ക​പ്ര​ശ്‌നങ്ങൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​താണ്‌

 ദൈവം ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കു​മെന്ന്‌’ ബൈബിൾ പറയുന്നു. (വെളി​പാട്‌ 11:18) ഈ ബൈബിൾവാ​ക്യം മൂന്നു കാര്യങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നു:

  1.  1. മനുഷ്യ​രു​ടെ പ്രവൃ​ത്തി​കൾ ഭൂമിക്കു കാര്യ​മാ​യി ദോഷം ചെയ്യും.

  2.  2. ഭൂമിയെ നശിപ്പി​ക്കു​ന്ന​തിന്‌ ഒരു അവസാ​ന​മു​ണ്ടാ​കും.

  3.  3. മനുഷ്യ​രല്ല, ദൈവ​മാണ്‌ ഈ ഭൗമ​ഗ്ര​ഹ​ത്തി​ന്റെ പാരി​സ്ഥി​തി​ക​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാൻ പോകു​ന്നത്‌.

ഭൗമ​ഗ്ര​ഹ​ത്തി​ന്റെ ഭാവി സുരക്ഷി​ത​മാണ്‌

 “ഭൂമി എന്നും നിലനിൽക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 1:4) ഭൂമി​യിൽ എന്നും മനുഷ്യ​രു​ണ്ടാ​യി​രി​ക്കും.

  •   “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്തനം 37:29.

 ഭൂമി​യു​ടെ പൂർണ​മായ സൗന്ദര്യ​വും മനോ​ഹാ​രി​ത​യും തിരി​ച്ചു​വ​രും.

  •   “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1.