വിവരങ്ങള്‍ കാണിക്കുക

ലോകസമാധാനം—നമ്മുടെ എത്തുപാ​ടി​ല​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ലോകസമാധാനം—നമ്മുടെ എത്തുപാ​ടി​ല​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ബൈബി​ളി​ന്റെ ഉത്തരം

 ലോക​സ​മാ​ധാ​ന​ത്തി​നാ​യുള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു, ഇനി​യൊട്ട്‌ വിജയി​ക്കാ​നും പോകു​ന്നി​ല്ല. പിൻവ​രു​ന്ന കാരണ​ങ്ങ​ളാൽ:

  •   “സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ.” (യിരെമ്യ 10:23) നമ്മളെ​ത്ത​ന്നെ ഭരിക്കാ​നു​ള്ള പ്രാപ്‌തി​യോ​ടെ​യോ അവകാ​ശ​ത്തോ​ടെ​യോ അല്ല ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നിലനിൽക്കു​ന്ന സമാധാ​നം നേടാ​നു​ള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾ വിജയി​ക്കി​ല്ല.

  •   “പ്രഭു​ക്ക​ന്മാ​രെ ആശ്രയിക്കരുത്‌; രക്ഷയേ​കാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്‌. അവരുടെ ശ്വാസം പോകുന്നു, അവർ മണ്ണി​ലേ​ക്കു മടങ്ങുന്നു; അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.” (സങ്കീർത്തനം 146:3, 4) നല്ല ഭരണാ​ധി​കാ​രി​കൾക്കു​പോ​ലും യുദ്ധങ്ങ​ളു​ടെ അടിസ്ഥാ​ന​കാ​ര​ണ​ങ്ങൾക്ക്‌ ശാശ്വ​ത​പ​രി​ഹാ​രം കാണാ​നാ​കി​ല്ല.

  •   “എന്നാൽ അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെ​ന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളു​ക. കാരണം മനുഷ്യർ. . . ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്തവരും” ആയിരി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 3:1-4) ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ ‘അവസാ​ന​കാ​ല​ത്താണ്‌’ നമ്മൾ ജീവി​ക്കു​ന്നത്‌. മേൽപ്പറഞ്ഞ പ്രബല​മാ​യ മനോ​ഭാ​വ​ങ്ങൾ സമാധാ​നം നേടാ​നു​ള്ള ശ്രമങ്ങളെ ദുഷ്‌ക​ര​മാ​ക്കു​ന്നു.

  •   “ഭൂമി​ക്കും സമു​ദ്ര​ത്തി​നും ഹാ, കഷ്ടം! തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്ന്‌ അറിഞ്ഞ്‌ പിശാച്‌ ഉഗ്ര​കോ​പ​ത്തോ​ടെ നിങ്ങളു​ടെ അടു​ത്തേ​ക്കു വന്നിരിക്കുന്നു.” (വെളിപാട്‌ 12:12) ദൈവ​ത്തി​ന്റെ ശത്രു​വാ​യ പിശാ​ചി​ന്റെ പ്രവർത്ത​ന​ങ്ങൾ ഭൂമി​യിൽ മാത്ര​മാ​യി പരിമി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അവന്റെ ഹാനി​ക​ര​മാ​യ മനോ​ഭാ​വ​ത്തി​നു വഴങ്ങാൻ അവൻ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു. പിശാച്‌ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി” ആയിരി​ക്കു​ന്നി​ട​ത്തോ​ളം കാലം നമുക്ക്‌ സമാധാ​ന​ത്തോ​ടെ ജീവി​ക്കാ​നാ​കി​ല്ല.—യോഹ​ന്നാൻ 12:31.

  •   ദൈവ​രാ​ജ്യം ദൈവത്തെ എതിർക്കു​ന്ന “ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കി​യിട്ട്‌ അതു മാത്രം എന്നും നിലനിൽക്കും.” (ദാനിയേൽ 2:44) ശാശ്വ​ത​മാ​യ ലോക​സ​മാ​ധാ​ന​ത്തി​നാ​യുള്ള നമ്മുടെ ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തു​ന്നത്‌ മനുഷ്യ​ഗ​വ​ണ്മെ​ന്റു​ക​ളല്ല, ദൈവ​രാ​ജ്യം ആയിരി​ക്കും.—സങ്കീർത്ത​നം 145:16.