വിവരങ്ങള്‍ കാണിക്കുക

സാമ്പത്തിക പ്രശ്‌ന​ങ്ങ​ളും കടബാധ്യതകളും—ബൈബി​ളി​നു സഹായി​ക്കാ​നാ​കു​മോ?

സാമ്പത്തിക പ്രശ്‌ന​ങ്ങ​ളും കടബാധ്യതകളും—ബൈബി​ളി​നു സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ന്റെ ഉത്തരം

 തീർച്ച​യാ​യും. താഴെ​പ്പ​റ​യു​ന്ന നാലു ബൈബിൾത​ത്ത്വ​ങ്ങൾ സാമ്പത്തിക പ്രശ്‌ന​ങ്ങ​ളും കടബാ​ധ്യ​ത​ക​ളും ഉൾപ്പെട്ട പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാൻ നമ്മളെ സഹായി​ക്കും:

  1.   ചെലവു​കൾ കണക്കു​കൂ​ട്ടു​ക. “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേ​ക്കു നീങ്ങുന്നു.” (സുഭാഷിതങ്ങൾ 21:5) എന്തെങ്കി​ലും വിൽക്കാ​നു​ണ്ടെന്ന്‌ കേൾക്കു​മ്പോൾത്ത​ന്നെ ഓടി​ച്ചെന്ന്‌ വാങ്ങരുത്‌. നമുക്ക്‌ ആവശ്യ​മു​ള്ളത്‌ എന്താ​ണെ​ന്നും അതിനു​വേ​ണ്ടി എത്ര​ത്തോ​ളം പണം ചെലവാ​ക്കാൻ ഉണ്ടെന്നും കണക്ക്‌ കൂട്ടി ഒരു ബജറ്റ്‌ തയ്യാറാ​ക്കു​ക, അത്രമാ​ത്രം ചെലവാ​ക്കു​ക.

  2.   അനാവ​ശ്യ​മാ​യ കടബാ​ധ്യ​ത​കൾ ഒഴിവാ​ക്കു​ക. “കടം വാങ്ങു​ന്ന​വൻ കടം കൊടു​ക്കു​ന്ന​വ​ന്റെ അടിമ.” (സുഭാഷിതങ്ങൾ 22:7) ഇപ്പോ​ഴു​ള്ള കടങ്ങൾ വീട്ടി​ത്തീർത്തി​ട്ടി​ല്ലെ​ങ്കിൽ അതു വീട്ടാ​നു​ള്ള മറ്റു മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ആരോ​ടാ​ണോ കടം വാങ്ങി​യത്‌ അവരു​മാ​യി സംസാ​രി​ക്കു​ക. അത്‌ അടച്ചു​തീർക്കാൻ ശ്രമി​ക്കു​ക. സുഭാ​ഷി​ത​ങ്ങൾ 6:1-5-ൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന വ്യക്തി​യു​ടെ അതേ മനോ​ഭാ​വ​ത്തോ​ടെ പ്രവർത്തി​ക്കു​ക: “പെട്ടെന്ന്‌ അയല്‌ക്കാരന്റെ അടുത്ത്‌ ചെന്ന്‌ താണു​കേണ്‌ യാചി​ക്കു​ക. . . നിന്റെ കണ്ണുകൾ ഉറക്കം തൂങ്ങരുത്‌; കൺപോളകൾ അടഞ്ഞു​പോ​ക​രുത്‌.” (സുഭാഷിതങ്ങൾ 6:1-5) ആദ്യ​ശ്ര​മം വിജയി​ച്ചി​ല്ലെ​ങ്കിൽപ്പോ​ലും അതിനാ​യി ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക.

  3.   പണത്തിന്‌ ഉചിത​മാ​യ സ്ഥാനം നൽകുക. “അസൂയാ​ലു​വാ​യ മനുഷ്യൻ സമ്പത്തി​നാ​യി കൊതിക്കുന്നു; ദാരി​ദ്ര്യം തന്നെ പിടി​കൂ​ടു​മെന്ന്‌ അവൻ അറിയുന്നില്ല.” (സുഭാഷിതങ്ങൾ 28:22) അസൂയ​യും അത്യാ​ഗ്ര​ഹ​വും സാമ്പത്തി​ക​ത്ത​കർച്ച​യി​ലേക്ക്‌ നയിക്കുക മാത്രമല്ല ആത്മീയ​കാ​ര്യ​ങ്ങ​ളെ ഞെരു​ക്കി​ക്ക​ള​യു​ക​യും ചെയ്യും.

  4.   ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കു​ക. “അതു​കൊണ്ട്‌ ഉണ്ണാനും ഉടുക്കാ​നും ഉണ്ടെങ്കിൽ നമുക്കു തൃപ്‌തരായിരിക്കാം.” (1 തിമൊ​ഥെ​യൊസ്‌ 6:8) പണത്തിനു സന്തോ​ഷ​മോ സംതൃ​പ്‌തി​യോ നൽകാ​നാ​കി​ല്ല. ലോക​ത്തിൽ ഏറ്റവും സന്തോഷം അനുഭ​വി​ക്കു​ന്ന ചില ആളുകൾ അത്ര പണക്കാ​രൊ​ന്നു​മല്ല. എന്നാൽ അവർ കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​വ​രും ദൈവ​വു​മാ​യി സൗഹൃ​ദ​മു​ള്ള​വ​രും ആണ്‌.—സുഭാ​ഷി​ത​ങ്ങൾ 15:17; 1 പത്രോസ്‌ 5:6, 7.