വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—തയ്‌വാനിൽ

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—തയ്‌വാനിൽ

ഇപ്പോൾ തങ്ങളുടെ 30-കളിലാ​യി​രി​ക്കു​ന്ന ചൂങ്‌ ക്യുങും ജൂലിയും വിവാ​ഹി​ത​ദ​മ്പ​തി​ക​ളാണ്‌. അഞ്ചു വർഷം മുമ്പു​വ​രെ ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​യിൽ സാധാരണ പയനി​യർമാ​രാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു അവർ. “ഞങ്ങൾ ഒരു പാർട്ട്-ടൈം ജോലി ചെയ്‌ത്‌ സുഖമാ​യി ജീവി​ക്കു​ക​യാ​യി​രു​ന്നു” എന്ന് ചൂങ്‌ ക്യുങ്‌ പറയുന്നു. “നല്ല കാലാ​വ​സ്ഥ​യും സ്വസ്ഥമായ ജീവി​ത​രീ​തി​യും ആയിരു​ന്നു ഞങ്ങൾ അവിടെ ആസ്വദി​ച്ചി​രു​ന്നത്‌. കുടും​ബ​ത്തോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം ചെലവ​ഴി​ച്ച സന്തോ​ഷ​ക​ര​മാ​യ കാലങ്ങ​ളാ​യി​രു​ന്നു അത്‌.” എന്നിരു​ന്നാ​ലും, ചൂങ്‌ ക്യുങി​ന്‍റെ​യും ജൂലി​യു​ടെ​യും മനസ്സാക്ഷി അവരെ അലട്ടി. എന്തായി​രു​ന്നു കാരണം? യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ പ്രവർത്തി​ക്കാൻ പറ്റിയ സാഹച​ര്യ​മാ​ണു തങ്ങളു​ടേ​തെന്ന് അവർക്ക് അറിയാ​മാ​യി​രു​ന്നു. എന്നാൽ, ആവശ്യ​മാ​യ മാറ്റങ്ങൾ വരുത്താൻ അവർ തയ്യാറാ​യ​തു​മി​ല്ല.

അങ്ങനെ​യി​രി​ക്കെ, 2009-ൽ നടന്ന കൺ​വെൻ​ഷ​നിൽ കേട്ട ഒരു പ്രസംഗം തങ്ങളുടെ ജീവി​ത​ത്തെ​ക്കു​റി​ച്ചു ഗൗരവ​പൂർവം ചിന്തി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചു. ശുശ്രൂ​ഷ​യിൽ കൂടുതൽ പ്രവർത്തി​ക്കാൻ സാധി​ക്കു​ന്ന​വ​രെ ഉദ്ദേശിച്ച് പ്രസം​ഗ​കൻ പറഞ്ഞു: “ഇതേക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കു​ക: ഒരു കാർ ഓടി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ മാത്രമേ അതിന്‍റെ ദിശ തിരി​ച്ചു​വി​ടാൻ ഡ്രൈ​വർക്കു കഴിയു​ക​യു​ള്ളൂ. സമാന​മാ​യി, നാം മുന്നോ​ട്ടു നീങ്ങു​ന്നെ​ങ്കിൽ അതായത്‌ ലാക്കിൽ എത്തി​ച്ചേ​രാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നെ​ങ്കിൽ മാത്രമേ നമ്മുടെ ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തിൽ യേശു നമ്മെ നയിക്കു​ക​യു​ള്ളൂ.” * ഇത്‌ പ്രസം​ഗ​കൻ തങ്ങളോ​ടു നേരിട്ടു പറയു​ന്ന​താ​യി ആ ദമ്പതി​കൾക്ക് അനുഭ​വ​പ്പെ​ട്ടു. അതേ കൺ​വെൻ​ഷ​നിൽ, തയ്‌വാ​നിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്ന ഒരു ദമ്പതി​ക​ളെ അഭിമു​ഖം നടത്തു​ക​യും ചെയ്‌തി​രു​ന്നു. ശുശ്രൂ​ഷ​യിൽ തങ്ങൾക്കു ലഭിച്ച സന്തോ​ഷ​ത്തെ​ക്കു​റിച്ച് അവർ വിശദീ​ക​രി​ക്കു​ക​യും കൂടുതൽ സഹോ​ദ​ര​ങ്ങ​ളെ അവിടെ ആവശ്യ​മു​ണ്ടെന്ന് എടുത്തു​പ​റ​യു​ക​യും ചെയ്‌തു. ഈ വാക്കു​ക​ളും തങ്ങളോ​ടു നേരിട്ടു പറഞ്ഞതു​പോ​ലെ ചൂങ്‌ ക്യുങി​നും ജൂലി​ക്കും തോന്നി.

“ആ കൺ​വെൻ​ഷ​നെ തുടർന്ന്, തയ്‌വാ​നി​ലേ​ക്കു മാറി​ത്താ​മ​സി​ക്കാ​നു​ള്ള തീരു​മാ​ന​മെ​ടു​ക്കാൻവേണ്ട ധൈര്യ​ത്തി​നാ​യി ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു” എന്നു ജൂലി പറയുന്നു. “പക്ഷേ, ഞങ്ങൾക്കു ഭയമാ​യി​രു​ന്നു. ആഴമുള്ള കുളത്തി​ലേക്ക് ആദ്യമാ​യി ചാടാൻ മടിച്ചു​നിൽക്കു​ന്ന ഒരു കൊച്ചു​കു​ട്ടി​യു​ടേ​തി​നു സമാന​മാ​യ അവസ്ഥയി​ലാ​യി​രു​ന്നു ഞങ്ങൾ” എന്നു അവൾ കൂട്ടി​ച്ചേർത്തു. എന്നാൽ “ചാടാൻ” അവരെ പ്രേരി​പ്പി​ച്ച ഒരു തിരു​വെ​ഴുത്ത്‌ സഭാ​പ്ര​സം​ഗി 11:4 ആണ്‌. അവിടെ ഇങ്ങനെ പറയുന്നു: “കാറ്റിനെ വിചാ​രി​ക്കു​ന്ന​വൻ വിതെ​ക്ക​യി​ല്ല; മേഘങ്ങളെ നോക്കു​ന്ന​വൻ കൊയ്‌ക​യു​മി​ല്ല.” ചൂങ്‌ ക്യുങ്‌ ഇങ്ങനെ  പറയുന്നു: “‘വിചാ​രി​ച്ചും നോക്കി​യും​’ നിൽക്കു​ന്ന​തി​നു പകരം ‘വിതയ്‌ക്കാ​നും കൊയ്യാ​നും​’ ഞങ്ങൾ തീരു​മാ​നി​ച്ചു​റ​ച്ചു.” ഈ വിഷയം സംബന്ധിച്ച് അവർ വളരെ​യ​ധി​കം പ്രാർഥി​ക്കു​ക​യും മിഷന​റി​മാ​രു​ടെ ജീവച​രി​ത്ര​ങ്ങൾ വായി​ക്കു​ക​യും ചെയ്‌തു. കൂടാതെ, തയ്‌വാ​നി​ലേ​ക്കു മാറി​ത്താ​മ​സിച്ച് സേവി​ക്കു​ന്ന​വ​രു​മാ​യി ഇ-മെയി​ലി​ലു​ടെ​യും മറ്റും അന്വേ​ഷിച്ച് അവിടു​ത്തെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കി. പിന്നീട്‌ അവർ കാറും വീട്ടു​പ​ക​ര​ണ​ങ്ങ​ളും വിറ്റു, മൂന്നു മാസങ്ങൾക്കു ശേഷം തയ്‌വാ​നിൽ എത്തി​ച്ചേർന്നു.

പ്രസം​ഗ​വേ​ല​യി​ലെ സന്തോഷം കണ്ടെത്തു​ന്നു

തയ്‌വാ​നിൽ, രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യം അധിക​മു​ള്ള പ്രദേ​ശ​ങ്ങ​ളിൽ ഇപ്പോൾ 100-ലധികം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽനി​ന്നും വന്ന് സേവി​ക്കു​ന്നുണ്ട്. ഐക്യ​നാ​ടു​കൾ, ഓസ്‌​ട്രേ​ലി​യ, കാനഡ, കൊറിയ, ജപ്പാൻ, ഫ്രാൻസ്‌, ബ്രിട്ടൻ, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള, 21-നും 73-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രാണ്‌ അവർ. ഇവരിൽ 50-ലധികം പേർ ഏകാകി​ക​ളാ​യ സഹോ​ദ​രി​മാ​രാണ്‌. ഒരു വിദേ​ശ​രാ​ജ്യത്ത്‌ സേവനം അനുഷ്‌ഠി​ക്കാൻ തീക്ഷ്ണ​രാ​യ ഈ സഹോ​ദ​ര​ങ്ങ​ളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? നമുക്കു നോക്കാം.

ലോറ

കാനഡ​യിൽനി​ന്നുള്ള ഏകാകി​യാ​യ ലോറ എന്ന സഹോ​ദ​രി പശ്ചിമ​ത​യ്‌വാ​നിൽ ഒരു പയനി​യ​റാ​യി സേവി​ക്കു​ന്നു. പക്ഷേ, പത്തു വർഷം മുമ്പു​വ​രെ അവൾ പ്രസം​ഗ​വേല തീർത്തും ഇഷ്ടപ്പെ​ട്ടി​രു​ന്നി​ല്ല. ലോറ പറയുന്നു: “വയലിൽ അധികം പ്രവർത്തി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാൽ എനിക്ക് വൈദ​ഗ്‌ധ്യം കുറവാ​യി​രു​ന്നു. അതു​കൊണ്ട് ഞാൻ ശുശ്രൂഷ ആസ്വദി​ച്ചി​രു​ന്നി​ല്ല.” ഈ സാഹച​ര്യ​ത്തി​ലാണ്‌ കാനഡ​യി​ലു​ള്ള അവളുടെ സുഹൃ​ത്തു​ക്കൾ, ഒരു മാസത്തെ പ്രസം​ഗ​വേ​ല​യ്‌ക്കാ​യി അവരോ​ടൊ​പ്പം മെക്‌സി​ക്കോ​യി​ലേക്കു പോകാൻ അവളെ ക്ഷണിച്ചത്‌. അതേക്കു​റിച്ച് ലോറ പറയുന്നു: “ആദ്യമാ​യി​ട്ടാ​യി​രു​ന്നു ഇത്രയ​ധി​കം സമയം ഞാൻ വയലിൽ ചെലവ​ഴി​ച്ചത്‌. ഞാൻ അത്‌ ശരിക്കും ആസ്വദി​ച്ചു!”

സന്തോ​ഷ​ക​ര​മാ​യ ആ അനുഭവം, കാനഡ​യി​ലെ മറ്റൊരു ഭാഷ സംസാ​രി​ക്കു​ന്ന സഭയിൽ പോയി പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ അവളെ പ്രേരി​പ്പി​ച്ചു. അവൾ ഒരു ചൈനീസ്‌ ഭാഷാ​പ​ഠന കോഴ്‌സി​നു ചേരു​ക​യും ഒരു ചൈനീസ്‌ കൂട്ട​ത്തോ​ടൊ​പ്പം സേവി​ക്കു​ക​യും ചെയ്‌തു. കൂടാതെ, തയ്‌വാ​നി​ലേ​ക്കു മാറി​ത്താ​മ​സി​ക്കാൻ അവൾ ലക്ഷ്യം​വെ​ച്ചു. 2008 സെപ്‌റ്റം​ബ​റിൽ അവൾക്ക് ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​യി. ലോറ പറയുന്നു: “പുതിയ സാഹച​ര്യ​വു​മാ​യി ഇണങ്ങി​ച്ചേ​രു​ന്ന​തിന്‌ ഏകദേശം ഒരു വർഷം എടുത്തു. പക്ഷേ, ഇപ്പോൾ കാനഡ​യി​ലേ​ക്കു തിരി​ച്ചു​പോ​കു​ന്ന​തി​നെ​ക്കു​റിച്ച് എനിക്ക് ചിന്തി​ക്കാൻപോ​ലും കഴിയു​ന്നി​ല്ല,” പ്രസം​ഗ​വേ​ല​യെ ഇപ്പോൾ അവൾ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌? അവൾ ഇങ്ങനെ പറയുന്നു: “ഞാൻ ഇപ്പോൾ അത്‌ ശരിക്കും ആസ്വദി​ക്കു​ന്നു. ബൈബിൾവി​ദ്യാർഥി​കൾ യഹോ​വ​യെ അറിഞ്ഞ് ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നത്‌ കാണു​ന്ന​തി​നെ​ക്കാൾ സംതൃ​പ്‌തി തരുന്ന മറ്റൊ​ന്നി​ല്ല. അത്തരം സന്തോഷം പലപ്രാ​വ​ശ്യം അനുഭ​വി​ച്ച​റി​യാൻ തയ്‌വാ​നി​ലെ പ്രവർത്ത​നം എനിക്കു അവസരം നൽകി.”

 ഭാഷാ​പ്ര​ശ്‌നം കൈകാ​ര്യം ചെയ്യുന്നു

ബ്രയാ​നും മെഷെ​ലും

മുപ്പതു​ക​ളി​ലാ​യി​രി​ക്കുന്ന ദമ്പതി​ക​ളാ​യ ബ്രയാനും മെഷെലും എട്ടു വർഷം മുമ്പ് ഐക്യ​നാ​ടു​ക​ളിൽനിന്ന് തയ്‌വാ​നി​ലേ​ക്കു മാറി​ത്താ​മ​സി​ച്ചു. ശുശ്രൂ​ഷ​യിൽ കാര്യ​മാ​യൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ലെ​ന്നാണ്‌ ആദ്യം അവർക്കു തോന്നി​യത്‌. അപ്പോൾ അനുഭ​വ​സ​മ്പ​ന്ന​നാ​യ ഒരു മിഷനറി അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഒരു വ്യക്തിക്കു കേവലം ഒരു ലഘുലേഖ നൽകാൻ മാത്രമേ നിങ്ങൾക്കു കഴിയു​ന്നു​ള്ളു​വെ​ങ്കിൽപ്പോ​ലും, യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള ഒരു സന്ദേശം സാധ്യ​ത​യ​നു​സ​രിച്ച് ആദ്യമാ​യി​ട്ടാ​യി​രി​ക്കും അദ്ദേഹ​ത്തി​നു ലഭിച്ച​തെ​ന്നു ഓർക്കുക. ആയതി​നാൽ, ശുശ്രൂ​ഷ​യിൽ നിങ്ങൾക്ക് ഇപ്പോൾത്ത​ന്നെ ശ്രദ്ധേ​യ​മാ​യ ഒരു പങ്കുണ്ട്.” പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ ആ വാക്കുകൾ മടുത്തു​പി​ന്മാ​റാ​തി​രി​ക്കാൻ ബ്രയാ​നെ​യും മെഷെ​ലി​നെ​യും ഒരുപാ​ടു സഹായി​ച്ചു. മറ്റൊരു സഹോ​ദ​രൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ചൈനീസ്‌ ഭാഷ പഠിക്കു​ന്ന​തി​ലെ നിങ്ങളു​ടെ പുരോ​ഗ​തി ദിവസം​തോ​റും വിലയി​രു​ത്തി​യാൽ നിങ്ങൾ മടുത്തു​പോ​യേ​ക്കാം. അതിനു​പ​ക​രം, ഒരു സമ്മേളനം മുതൽ അടുത്ത സമ്മേളനം വരെ നിങ്ങൾ നേടിയ പുരോ​ഗ​തി വിലയി​രു​ത്തി നോക്കൂ.” അങ്ങനെ അവർ ക്രമേണ മെച്ച​പ്പെ​ട്ടു, അവർ ഫലപ്ര​ദ​രാ​യ പയനി​യർമാ​രാ​യി ഇന്ന് പ്രവർത്തി​ക്കു​ന്നു.

മറ്റൊരു ഭാഷ പഠിക്കുക എന്ന ദൗത്യം ഏറ്റെടു​ക്കാ​നു​ള്ള പ്രചോ​ദ​നം ലഭിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​യേ​ക്കും? നിങ്ങൾ സേവി​ക്കാൻ ഉദ്ദേശി​ക്കു​ന്ന രാജ്യം സന്ദർശി​ക്കാൻ കഴിയു​മോ? അവിടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി ഇടപഴ​കു​ക​യും അവരു​മൊത്ത്‌ പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കു​ക​യും ചെയ്യുക. ബ്രയാൻ പറയുന്നു: “അനേകർ രാജ്യ​സ​ന്ദേ​ശ​ത്തോ​ടു അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നത്‌ കാണു​ക​യും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഊഷ്‌മ​ള​സ്‌നേ​ഹം അനുഭ​വി​ക്കു​ക​യും ചെയ്യു​മ്പോൾ, അന്യഭാ​ഷാ​പ്ര​ദേ​ശത്ത്‌ സേവി​ക്കു​ക എന്ന വെല്ലു​വി​ളി ഏറ്റെടു​ക്കാൻ നിങ്ങൾ പ്രചോ​ദി​ത​രാ​കും.”

ഉപജീ​വ​ന​മാർഗ​ത്തി​ന്‍റെ കാര്യ​മോ?

ക്രി​സ്റ്റെ​നും മെഷെ​ലും

തയ്‌വാ​നിൽ “ആവശ്യാ​നു​സ​ര​ണം സേവി​ക്കു​ന്ന” ചിലർ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പി​ച്ചു​കൊ​ണ്ടാണ്‌ ഉപജീ​വ​ന​മാർഗം കണ്ടെത്തു​ന്നത്‌. ക്രിസ്റ്റെനും മെഷെലും സമു​ദ്ര​ഭ​ക്ഷ്യ​വി​ഭ​വ​ങ്ങൾ വിൽക്കു​ന്ന​വ​രാണ്‌. “ഞാൻ ഈ ജോലി ചെയ്യു​ന്നത്‌ ആദ്യമാ​യി​ട്ടാണ്‌. എങ്കിലും ഈ രാജ്യത്തു താമസം തുടരാൻ ഇത്തരം ജോലി എന്നെ സഹായി​ക്കു​ന്നു” എന്ന് ക്രിസ്റ്റെൻ പറയുന്നു. കുറച്ചു​നാ​ളു​കൾ കഴിഞ്ഞ​പ്പോ​ഴേ​ക്കും പലരും ക്രി​സ്റ്റെ​ന്‍റെ പക്കൽനി​ന്നും സ്ഥിരമാ​യി ഭക്ഷ്യവി​ഭ​വ​ങ്ങൾ വാങ്ങി​ത്തു​ട​ങ്ങി. ഈ പാർട്ട്-ടൈം ജോലി അദ്ദേഹ​ത്തി​ന്‍റെ​യും ഭാര്യ​യു​ടെ​യും സാമ്പത്തി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റാൻ സഹായി​ച്ചു. മാത്രമല്ല, തങ്ങളുടെ പ്രധാ​ന​വേ​ല​യാ​യ പയനിയർ ശുശ്രൂ​ഷ​യിൽ ‘മനുഷ്യ​രെ പിടി​ക്കാൻ’ ആവശ്യ​മാ​യ​ത്ര സമയം പ്രവർത്തി​ക്കാ​നും അത്‌ അവരെ സഹായി​ക്കു​ന്നു.

“ലക്ഷ്യത്തി​ലേ​ക്കു​ള്ള യാത്ര​യും ആസ്വദി​ക്കു​ക”

ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ദമ്പതി​ക​ളാ​യ വില്യമും ജെന്നിറും ഏഴു വർഷങ്ങൾക്കു മുമ്പാണ്‌ തയ്‌വാ​നിൽ എത്തി​ച്ചേർന്നത്‌. വില്യം പറയുന്നു: “ഭാഷ പഠിക്കുക, പയനി​യ​റാ​യി സേവി​ക്കു​ക, സഭയെ പരിപാ​ലി​ക്കു​ക, കുടും​ബ​ത്തി​നു​വേ​ണ്ടി സാമ്പത്തി​ക​മാ​യി കരുതുക തുടങ്ങിയ കാര്യ​ങ്ങ​ളെ​ല്ലാം​കൂ​ടെ ചില​പ്പോൾ എന്നെ തളർത്തി​ക്ക​ള​യു​ന്നു.” സേവന​ത്തിൽ തുടരാ​നും സന്തോഷം നിലനി​റു​ത്താ​നും അവരെ സഹായി​ച്ചത്‌ എന്താണ്‌? എത്തി​ച്ചേ​രാ​നാ​കു​ന്ന ലക്ഷ്യങ്ങൾ വെക്കാൻ അവർ ശ്രമി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ചൈനീസ്‌ ഭാഷ പഠിച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ അവർ അമിത​പ്ര​തീ​ക്ഷ വെച്ചു​പു​ലർത്തി​യി​ല്ല. അതു​കൊ​ണ്ടു​ത​ന്നെ, പുരോ​ഗ​തി മന്ദഗതി​യി​ലാ​യ​പ്പോ​ഴും അവർ നിരു​ത്സാ​ഹി​ത​രാ​യി ശ്രമം ഉപേക്ഷി​ച്ചി​ല്ല.

വില്യ​മും ജെന്നി​ഫ​റും

“ലക്ഷ്യസ്ഥാ​നം മാത്രമല്ല, ലക്ഷ്യത്തി​ലേ​ക്കു​ള്ള യാത്ര​യും ആസ്വദി​ക്കു​ക” എന്ന് ഒരിക്കൽ ഒരു സഞ്ചാര​മേൽവി​ചാ​ര​കൻ പറഞ്ഞത്‌ വില്യം ഓർക്കു​ന്നു. അതായത്‌, ഒരു ആത്മീയ​ല​ക്ഷ്യം വെച്ച​ശേ​ഷം അതു കൈവ​രി​ക്കു​ന്ന​തി​ലേക്കു നയിക്കുന്ന ഓരോ പടിക​ളും ആസ്വദി​ക്കു​ക. ആ ബുദ്ധി​യു​പ​ദേ​ശം ബാധക​മാ​ക്കി​യത്‌, തന്നെയും ഭാര്യ​യെ​യും പല വിധങ്ങ​ളിൽ സഹായി​ച്ചെന്ന് വില്യം പറയുന്നു. വഴക്കമു​ള്ള​വ​രാ​യി​രി​ക്കാ​നും, അവിടത്തെ പക്വത​യു​ള്ള സഹോ​ദ​ര​ന്മാ​രു​ടെ ബുദ്ധി​യു​പ​ദേ​ശം സ്വീക​രി​ക്കാ​നും, കാര്യങ്ങൾ ചെയ്യുന്ന വിധത്തിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​നും അത്‌ അവരെ സഹായി​ച്ചു. അങ്ങനെ, പുതിയ പ്രദേ​ശത്ത്‌ ശുശ്രൂഷ നന്നായി നിർവ​ഹി​ക്കാൻ അവർക്കു കഴിഞ്ഞു. “ദ്വീപി​ലെ ഞങ്ങളുടെ നിയമ​ന​ത്തോ​ടൊ​പ്പം അവിടത്തെ പ്രകൃ​തി​ഭം​ഗി ആസ്വദി​ക്കാൻ കുറച്ചു സമയം കണ്ടെത്താ​നും ആ നിർദേ​ശം ഞങ്ങളെ സഹായി​ച്ചു” എന്നു അദ്ദേഹം കൂട്ടി​ച്ചേർത്തു.

ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള എകാകി​യാ​യ മാഗൻ എന്ന പയനിയർ സഹോ​ദ​രി​യും, വില്യ​മി​നെ​യും ജെന്നി​ഫ​റി​നെ​യും പോലെ ചൈനീസ്‌ ഭാഷ കൂടുതൽ ഒഴു​ക്കോ​ടെ സംസാ​രി​ക്കു​ക എന്ന ‘ലക്ഷ്യത്തി​ലേ​ക്കു​ള്ള യാത്ര ആസ്വദി​ക്കു​ന്നു.’ തയ്‌വാ​നി​ലെ ഏറ്റവും വലിയ തുറമു​ഖ​മാ​യ കാവോ​ഹ്‌സി​യുങ്‌ എന്ന പ്രദേ​ശ​ത്തെ പ്രവർത്ത​നം വളരെ രസകര​മാണ്‌. കുറച്ചു സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഓരോ വാരാ​ന്ത​ത്തി​ലും മാഗൻ അവിടെ ബോട്ടു​കൾതോ​റും സുവാർത്ത പ്രസം​ഗി​ക്കു​ന്നു. ഇന്ത്യ, ഇന്തൊ​നീ​ഷ്യ, തായ്‌ലൻഡ്‌, ഫിലി​പ്പീൻസ്‌, ബംഗ്ലാ​ദേശ്‌, വന്വാട്ടു എന്നിങ്ങനെ നിരവധി രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള മത്സ്യബന്ധന തൊഴി​ലാ​ളി​ക​ളോട്‌ പ്രസം​ഗി​ക്കാൻ അവൾക്ക് സാധി​ച്ചി​രി​ക്കു​ന്നു. മാഗൻ ഇങ്ങനെ പറയുന്നു: “ഈ മത്സ്യബന്ധന തൊഴി​ലാ​ളി​കൾ തുറമു​ഖത്ത്‌ അധിക​നേ​രം ചെലവ​ഴി​ക്കു​ക​യി​ല്ലാ​ത്ത​തി​നാൽ അവരെ  കണ്ടുമു​ട്ടു​മ്പോൾ അവി​ടെ​വെ​ച്ചു​ത​ന്നെ ഞങ്ങൾ അധ്യയനം ആരംഭി​ക്കു​ന്നു. എല്ലാവ​രു​ടെ​യും അടുക്കൽ എത്താൻ കഴി​യേ​ണ്ട​തിന്‌ ഒരേ സമയം നാലോ അഞ്ചോ പേർക്ക് ഞാൻ പലപ്പോ​ഴും അധ്യയനം എടുക്കാ​റുണ്ട്.” അവളുടെ ചൈനീസ്‌ ഭാഷാ​പ​ഠ​നം സംബന്ധി​ച്ചോ? അവൾ ഇങ്ങനെ പറയുന്നു: “വേഗത്തിൽ പഠിക്ക​ണ​മെ​ന്നാണ്‌ എന്‍റെ ആഗ്രഹം. എന്നാൽ, ഒരിക്കൽ ഒരു സഹോ​ദ​രൻ പറഞ്ഞ വാക്കുകൾ ഞാൻ എപ്പോ​ഴും മനസ്സിൽ സൂക്ഷി​ക്കു​ന്നു: ‘നിങ്ങളു​ടെ പരമാ​വ​ധി ചെയ്യുക; ബാക്കി യഹോവ നോക്കി​ക്കൊ​ള്ളും.’”

മാഗൻ

സുരക്ഷി​തം, ലളിതം, സന്തോ​ഷ​ക​രം

ബ്രിട്ട​നിൽനി​ന്നു​ള്ള കാത്തി മറ്റൊരു രാജ്യത്ത്‌ സേവി​ക്കാ​നാ​യി മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു​മുമ്പ്, ഏകാകി​യാ​യ തനിക്കു ഏതു രാജ്യ​മാ​യി​രി​ക്കും സുരക്ഷി​തം എന്നതി​നെ​ക്കു​റിച്ച് ഒന്ന് അന്വേ​ഷി​ച്ചു​നോ​ക്കി. തന്‍റെ ആകുല​ത​കൾ അവൾ പ്രാർഥ​ന​യിൽ യഹോ​വ​യെ അറിയി​ച്ചു, മാത്രമല്ല ഏകാകി​യാ​യ ഒരു സഹോ​ദ​രി നേരി​ട്ടേ​ക്കാ​വു​ന്ന അപകട​ങ്ങ​ളെ​ക്കു​റിച്ച് അറിയാൻ പല ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലേക്കു കത്തുകൾ എഴുതു​ക​യും ചെയ്‌തു. അതിനു ശേഷം, തന്‍റെ കത്തുകൾക്കു ലഭിച്ച മറുപ​ടി​കൾ അവൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തി; തയ്‌വാ​നാ​യി​രി​ക്കും തനിക്കു പറ്റിയ സ്ഥലമെന്ന തീരു​മാ​ന​ത്തി​ലെ​ത്തു​ക​യും ചെയ്‌തു.

2004-ൽ, തന്‍റെ 31-‍ാ‍ം വയസ്സിൽ കാത്തി തയ്‌വാ​നി​ലേ​ക്കു മാറി​ത്താ​മ​സി​ച്ചു. അവിടെ അവൾ വളരെ ലളിത​മാ​യ ഒരു ജീവി​ത​മാണ്‌ നയിച്ചത്‌. അവൾ വിവരി​ക്കു​ന്നു: “പഴങ്ങളും പച്ചക്കറി​ക​ളും കുറഞ്ഞ വിലയ്‌ക്കു വാങ്ങാൻ പറ്റിയ സ്ഥലങ്ങൾ ഏതാ​ണെന്ന് ഞാൻ സഹോ​ദ​ര​ങ്ങ​ളോട്‌ ചോദി​ച്ച​റി​ഞ്ഞു. എന്‍റെ സമ്പാദ്യം മെച്ചമാ​യി ഉപയോ​ഗി​ക്കാൻ അവരുടെ നിർദേ​ശ​ങ്ങൾ എന്നെ സഹായി​ച്ചു.” ഒരു ലളിത​ജീ​വി​തം നയിക്കാൻ അവളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? കാത്തി പറയുന്നു: “ലളിത​മാ​യ ഭക്ഷണവും വസ്‌ത്ര​വും കൊണ്ട് തൃപ്‌തി​പ്പെ​ടാൻ എന്നെ സഹായി​ക്ക​ണ​മെന്ന് ഞാൻ യഹോ​വ​യോ​ടു കൂടെ​ക്കൂ​ടെ പ്രാർഥി​ക്കു​മാ​യി​രു​ന്നു. എന്‍റെ എല്ലാ ആഗ്രഹ​ങ്ങ​ളും നിറ​വേ​റു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും ഉള്ളതിൽ തൃപ്‌ത​യാ​യി​രി​ക്കാ​നും എന്‍റെ യഥാർഥ ആവശ്യങ്ങൾ തിരി​ച്ച​റി​യാ​നും യഹോവ എന്നെ പഠിപ്പി​ച്ചു; ഇത്‌ എന്‍റെ പ്രാർഥ​ന​കൾക്കു​ള്ള ഉത്തരമാ​യി ഞാൻ കരുതു​ന്നു.” അവൾ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “എന്‍റെ ലളിത​ജീ​വി​തം ഞാൻ ആസ്വദി​ക്കു​ന്നു; കാരണം ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധപ​തി​പ്പി​ക്കാൻ അതു എന്നെ സഹായി​ക്കു​ന്നു.”

കാത്തി

എന്നാൽ കാത്തി​യു​ടെ ജീവിതം ലളിത​മാ​യി​രി​ക്കു​മ്പോൾത്തന്നെ സന്തോ​ഷ​ക​ര​വും ആണ്‌. അതിന്‍റെ കാരണം അവൾ വിശദീ​ക​രി​ക്കു​ന്നു: “അനേകം ആളുകൾ സുവാർത്ത​യോ​ടു അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്ന ഒരു പ്രദേ​ശ​ത്തു പ്രസം​ഗി​ക്കാൻ എനിക്കു കഴിയു​ന്നു. അത്‌ എന്നെ വളരെ സന്തോ​ഷി​പ്പി​ക്കു​ന്നു!” അവൾ തയ്‌വാ​നിൽ പയനി​യ​റിങ്‌ തുടങ്ങിയ പട്ടണത്തിൽ രണ്ടു ചൈനീസ്‌ സഭകളെ ഉണ്ടായി​രു​ന്നു​ള്ളു. എന്നാൽ ഇപ്പോൾ അവിടെ ഏഴു സഭകളുണ്ട്. കാത്തി പറയുന്നു: “ആ അതിശ​യി​പ്പി​ക്കു​ന്ന വളർച്ച അടുത്തു​നി​ന്നു കാണാ​നും ആ കൊയ്‌ത്തു​വേ​ല​യിൽ ഒരു പങ്കു വഹിക്കാ​നും സാധി​ച്ചത്‌ എന്‍റെ ജീവി​ത​ത്തിൽ ആവേശം നിറയ്‌ക്കു​ന്നു!”

“അവർക്ക് ഈ എന്നെ​പ്പോ​ലും ആവശ്യ​മാ​യി​രു​ന്നു!”

ലേഖനാ​രം​ഭ​ത്തിൽ നാം കണ്ട ചൂങ്‌ ക്യുങി​ന്‍റെ​യും ജൂലി​യു​ടെ​യും കാര്യ​ത്തിൽ എന്താണ്‌ സംഭവി​ച്ചത്‌? ചൈനീസ്‌ ഭാഷ കാര്യ​മാ​യി അറിയി​ല്ലാ​ത്ത​തി​നാൽ സഭയ്‌ക്ക് തന്നെ​ക്കൊണ്ട് ഉപയോ​ഗ​മു​ണ്ടാ​വി​ല്ലെ​ന്നാണ്‌ ചൂങ്‌ ക്യുങ്‌ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ അവി​ടെ​യു​ള്ള സഹോ​ദ​ര​ങ്ങൾക്ക് മറിച്ചാണ്‌ തോന്നി​യത്‌. ചൂങ്‌ ക്യുങ്‌ പറയുന്നു: “ഞങ്ങളുടെ സഭ രണ്ട് സഭകളാ​യി​ത്തീർന്ന​പ്പോൾ ശുശ്രൂ​ഷാ​ദാ​സ​നാ​യി​രുന്ന എനിക്ക് കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിച്ചു. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ തന്നെയാ​ണു ഞാൻ സേവി​ക്കു​ന്ന​തെന്ന് എനിക്ക് ബോധ്യ​മാ​യി.” അദ്ദേഹം ഒരു പുഞ്ചി​രി​യോ​ടെ തുടരു​ന്നു: “അവർക്ക് ഈ എന്നെ​പ്പോ​ലും ആവശ്യ​മാ​യി​രു​ന്നു എന്ന് അറിയു​ന്നത്‌ അതിശയം തന്നെ.” ഇന്ന് അദ്ദേഹം ഒരു മൂപ്പനാ​യി സേവി​ക്കു​ക​യാണ്‌. ജൂലി ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഞങ്ങൾക്ക് ഇതുവരെ തോന്നി​യി​ട്ടി​ല്ലാ​ത്ത​ത്ര സംതൃ​പ്‌തി​യും സന്തോ​ഷ​വും ഇപ്പോൾ അനുഭ​വ​പ്പെ​ടു​ന്നു. ഞങ്ങൾ ഇവിടെ വന്നത്‌ മറ്റുള്ള​വ​രെ സഹായി​ക്കാ​നാണ്‌; പക്ഷേ, ഈ സന്തോ​ഷ​ക​ര​മാ​യ അനുഭ​വ​ത്തി​ലൂ​ടെ ഞങ്ങൾക്കാണ്‌ സഹായം ലഭിച്ചത്‌. ഇവിടെ സേവി​ക്കാൻ ഇടയാ​ക്കി​യ​തിന്‌ ഞങ്ങൾ യഹോ​വ​യ്‌ക്ക് നന്ദി പറയുന്നു!”

പല ദേശങ്ങ​ളി​ലും കൊയ്‌ത്തു​വേ​ല​ക്കാ​യി ഇനിയും ഒട്ടേറെ ആളുകളെ ആവശ്യ​മുണ്ട്. സ്‌കൂൾപ​ഠ​നം പൂർത്തി​യാ​ക്കി​യ​ശേ​ഷം ഇനി എന്തു ചെയ്യണ​മെ​ന്നു ചിന്തി​ക്കു​ന്ന ഒരു വ്യക്തി​യാ​ണോ നിങ്ങൾ? യഹോ​വ​യു​ടെ സംഘട​ന​യിൽ കൂടുതൽ ഫലപ്ര​ദ​നാ​കാൻ ആഗ്രഹി​ക്കു​ന്ന ഒരു ഏകാകി​യാ​ണോ നിങ്ങൾ? നിങ്ങളു​ടെ കുടും​ബ​ത്തിന്‌ സമൃദ്ധ​മാ​യ ഒരു ആത്മീയ​പൈ​തൃ​കം നൽകാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഇനി നിങ്ങൾ ജോലി​യിൽനിന്ന് വിരമിച്ച ഒരാളാ​ണെ​ങ്കിൽ, നിങ്ങളു​ടെ വില​യേ​റി​യ ജീവി​താ​നു​ഭ​വ​ങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നാ​കു​മോ? രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ച്ചു​കൊണ്ട് ശുശ്രൂഷ വർധി​പ്പി​ക്കാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, സമൃദ്ധ​മാ​യ അനു​ഗ്ര​ഹ​ങ്ങൾ നിങ്ങളെ കാത്തി​രി​ക്കു​ന്നു എന്നതിന്‌ യാതൊ​രു സംശയ​വു​മി​ല്ല.