വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

തെക്കു​കി​ഴ​ക്കൻ ഏഷ്യ

ഒരു വന്യ​മൃ​ഗ​പ​രി​ര​ക്ഷണ സംഘടന പറയു​ന്ന​ത​നു​സ​രിച്ച് 1997-നും 2011-നും ഇടയ്‌ക്കു ജന്തുക്ക​ളു​ടെ​യും സസ്യങ്ങ​ളു​ടെ​യും നിരവധി പുതിയ ഇനങ്ങൾ കണ്ടെത്തി. ഇവയിൽ കടും​ചു​വപ്പു കണ്ണുള്ള കുഴി അണലി​യും (Trimeresurus rubeus) ഉൾപ്പെ​ടു​ന്നു. കമ്പോ​ഡിയ, ലാവോസ്‌, മ്യാൻമർ, തായ്‌ലൻഡ്‌, വിയറ്റ്‌നാം, ചൈന​യു​ടെ പ്രവി​ശ്യ​യായ യുനാൻ എന്നീ പ്രദേ​ശങ്ങൾ അടങ്ങുന്ന വിശാല മേക്കോ​ങി​ലാണ്‌ ഇവയെ കണ്ടെത്തി​യത്‌. 2011-ൽ കണ്ടെത്തി​യ​വ​യിൽ 82 സസ്യങ്ങൾ, 21 ഉരഗങ്ങൾ, 13 മത്സ്യങ്ങൾ, 5 ഉഭയജീ​വി​കൾ, 5 സസ്‌ത​നി​കൾ എന്നിവ ഉൾപ്പെ​ടു​ന്നു.

യൂറോപ്പ്

മോസ്‌കോ​യി​ലെ ഒരു പത്രറി​പ്പോർട്ട് പറയുന്ന പ്രകാരം മനുഷ്യ​ക്ക​ടത്ത്‌ “യൂറോ​പ്യൻ യൂണി​യ​നിൽ” മുഴു​വ​നും ഗുരു​ത​ര​മായ ഒരു പ്രശ്‌ന​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ദാരി​ദ്ര്യം, തൊഴി​ലി​ല്ലായ്‌മ, സ്‌ത്രീ​പു​രുഷ അസമത്വം എന്നീ കാര്യങ്ങൾ മുത​ലെ​ടു​ത്താണ്‌ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നും നിർബ​ന്ധി​ത​വേ​ലയ്‌ക്കും “മനുഷ്യാ​വ​യ​വ​ങ്ങ​ളു​ടെ നിയമ​വി​രു​ദ്ധ​വ്യാ​പാ​ര​ത്തി​നും” വേണ്ടി ആളുകളെ വിൽക്കു​ന്നത്‌.

ന്യൂസിലൻഡ

അമിത​മാ​യി ടിവി കാണു​ന്ന​തും, കുട്ടികൾ യൗവനാ​രം​ഭ​ത്തിൽ സാമൂ​ഹ്യ​വി​രുദ്ധ പ്രവർത്തി​ക​ളിൽ ഏർപ്പെ​ടു​ന്ന​തും തമ്മിൽ ബന്ധമു​ണ്ടെന്ന് കുട്ടി​ക​ളു​ടെ​യും കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും ടിവി കാണുന്ന ശീലം നിരീ​ക്ഷിച്ച ഗവേഷകർ കണ്ടെത്തു​ക​യു​ണ്ടാ​യി. ‘നല്ല നിലവാ​ര​മുള്ള പരിപാ​ടി​കൾ കാണുക, അതു​പോ​ലും ദിവസം ഒന്നോ രണ്ടോ മണിക്കൂ​റി​ല​ധി​കം ആകരുത്‌’ എന്ന ശുപാർശ ഈ ഗവേഷ​ക​രും പിന്തു​ണയ്‌ക്കു​ന്നു. (g14-E 05)

അലാസ്‌ക

അലാസ്‌ക​യി​ലു​ള്ള ഭൂരി​ഭാ​ഗം ഗ്രാമ​ങ്ങ​ളും പുഴയു​ടെ തീരത്തോ സമു​ദ്ര​തീ​ര​ത്തോ ആണ്‌ സ്ഥിതി ചെയ്യു​ന്നത്‌. 86 ശതമാ​ന​ത്തോ​ളം വരുന്ന ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ വെള്ള​പ്പൊ​ക്ക​വും മണ്ണൊ​ലി​പ്പും ഒരു പ്രശ്‌ന​മാണ്‌. സാധാ​ര​ണ​ഗ​തി​യിൽ തീരത്തു വന്ന് അടിയുന്ന മഞ്ഞുക​ട്ട​ക​ളാണ്‌ വെള്ള​പ്പൊ​ക്ക​ത്തിൽനിന്ന് ഈ പ്രദേ​ശ​ങ്ങളെ സംരക്ഷി​ക്കു​ന്നത്‌. എന്നാൽ ഉയർന്ന താപനില നിമിത്തം, മഞ്ഞുക​ട്ടകൾ രൂപ​പ്പെ​ടാൻ താമസി​ക്കു​ന്ന​തി​നാൽ ശരത്‌കാ​ല​ത്തു​ണ്ടാ​കുന്ന വൻമഴ ഈ പ്രദേ​ശ​ങ്ങ​ളിൽ ദുരന്തം വിതയ്‌ക്കു​ന്നെന്നു റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു.

ലോകം

സൗരോർജം, കാറ്റിൽനി​ന്നുള്ള ഊർജം എന്നിവ​പോ​ലെ, മലിനീ​ക​ര​ണ​മി​ല്ലാത്ത ഊർജം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നു ഭീമമായ സംഖ്യകൾ മുതൽമു​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും “20 വർഷത്തി​നു മുമ്പ്, ശരാശരി ഒരു യൂണിറ്റ്‌ ഊർജം ഉത്‌പാ​ദി​പ്പി​ക്കു​മ്പോൾ എത്ര​ത്തോ​ളം അന്തരീക്ഷം മലിന​മാ​കു​മാ​യി​രു​ന്നോ അതേ അളവിൽ ഇന്നും ഊർജോത്‌പാ​ദനം അന്തരീ​ക്ഷത്തെ മലിനീ​ക​രി​ക്കു​ന്നു” എന്ന് അന്താരാഷ്‌ട്ര ഊർജ ഏജൻസി​യു​ടെ ഡയറക്‌ടർ ജനറലായ മറിയ വാൻ ഡെർ ഹൂവെൻ പറയുന്നു.