വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ബ്രസീ​ലിൽ വിശപ്പു കുറച്ചു​കൊണ്ട്‌ തൂക്കം കുറയ്‌ക്കു​ന്ന​തി​നുള്ള മരുന്നു​ക​ളു​ടെ ഉപയോ​ഗം 1997 മുതൽ 2004 വരെയുള്ള വർഷങ്ങ​ളിൽ 500 ശതമാനം വർധിച്ചു.—ഫോൾയാ ഓൺലൈൻ, ബ്രസീൽ.

വൈമാ​നി​കർക്കു മറ്റുള്ള​വരെ അപേക്ഷിച്ച്‌ തിമിരം ബാധി​ക്കാ​നുള്ള സാധ്യത മൂന്നു​മ​ടങ്ങു കൂടു​ത​ലാണ്‌. ബഹിരാ​കാ​ശ​ത്തു​നി​ന്നു​വ​രുന്ന കിരണ​ങ്ങ​ളു​മാ​യി കൂടുതൽ സമ്പർക്ക​ത്തിൽ വരുന്ന​താ​യി​രി​ക്കാം അതിനു കാരണം.—ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ, യു.എസ്‌.എ.

അടുത്ത പത്തു വർഷത്തി​നു​ള്ളിൽ ഏഷ്യയി​ലെ 127 കോടി കുട്ടി​ക​ളിൽ പകുതി​യോ​ളം​പേർക്കും ശുദ്ധജലം, ഭക്ഷണം, ആരോ​ഗ്യ​പ​രി​പാ​ലനം, വിദ്യാ​ഭ്യാ​സം, പാർപ്പി​ടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാ​താ​യേ​ക്കും.—പ്ലാൻ ഏഷ്യ റിജി​യണൽ ഓഫീസ്‌, തായ്‌ലൻഡ്‌.

മറ്റുള്ളവർ ഊതി​വി​ടുന്ന പുക ശ്വസി​ക്കു​ന്നത്‌ “പലരും വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാൾ അപകട​ക​ര​മാണ്‌.” യു.എസ്‌.എ.-യിലെ കോള​റാ​ഡോ​യി​ലുള്ള പ്യൂ​ബ്ലോ​യിൽ ഓഫീ​സു​ക​ളി​ലും റസ്റ്ററന്റു​ക​ളി​ലും മറ്റു കെട്ടി​ട​ങ്ങൾക്കു​ള്ളി​ലും പുകവലി നിരോ​ധി​ച്ചു​കൊ​ണ്ടുള്ള നിയമം പ്രാബ​ല്യ​ത്തിൽ വന്ന്‌ 18 മാസത്തി​നു​ശേഷം അവി​ടെ​യു​ള്ള​വർക്കി​ട​യി​ലെ ഹൃദയാ​ഘാത നിരക്ക്‌ 27 ശതമാ​നം​കണ്ട്‌ കുറഞ്ഞു.—ടൈം, യു.എസ്‌.എ.

സ്‌പെ​യി​നിൽ വിവാ​ഹങ്ങൾ തകരുന്നു

2000-ത്തിൽ സ്‌പെ​യി​നിൽ നടന്ന വിവാ​ഹ​ങ്ങ​ളിൽ പകുതി​യും വേർപി​രി​യ​ലി​ലോ വിവാ​ഹ​മോ​ച​ന​ത്തി​ലോ കലാശി​ച്ചു. എന്നാൽ 2004 ആയപ്പോ​ഴേ​ക്കും അതു മൂന്നിൽ രണ്ടായി വർധിച്ചു. 1981-ൽ വിവാ​ഹ​മോ​ചനം സാധൂ​ക​രി​ച്ചു​കൊ​ണ്ടുള്ള നിയമം പ്രാബ​ല്യ​ത്തി​ലാ​യ​തി​നു​ശേഷം പത്തുല​ക്ഷ​ത്തി​ല​ധി​കം കുട്ടി​ക​ളാണ്‌ മാതാ​പി​താ​ക്ക​ളു​ടെ വേർപി​രി​യ​ലി​നു ദൃക്‌സാ​ക്ഷി​ക​ളാ​കേ​ണ്ടി​വ​ന്നത്‌. ദാമ്പത്യ​ത്ത​കർച്ച​യു​ടെ വർധന​യ്‌ക്കുള്ള കാരണം എന്താണ്‌? മനഃശാ​സ്‌ത്ര​ജ്ഞ​യായ പാട്രീ​ഷ്യ മാർട്ടി​നെസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “വിവാ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ അസ്ഥിര​ത​യ്‌ക്കുള്ള കാരണങ്ങൾ പ്രധാ​ന​മാ​യും സാംസ്‌കാ​രിക തലങ്ങളി​ലെ വ്യതി​യാ​നങ്ങൾ, മത-ധാർമിക നിലവാ​ര​ത്തി​ലുള്ള അധഃപ​തനം, തൊഴിൽമേ​ഖ​ല​ക​ളിൽ സ്‌ത്രീ​ക​ളു​ടെ വർധി​ച്ചു​വ​രുന്ന സാന്നി​ധ്യം, വീട്ടു​ജോ​ലി​കൾ ചെയ്യു​ന്ന​തി​ലെ ഭർത്താ​ക്ക​ന്മാ​രു​ടെ തികഞ്ഞ നിസ്സഹ​ക​രണം” എന്നിവ​യാണ്‌.

ചൈന​ക്കാ​രു​ടെ പൊണ്ണ​ത്ത​ടി

ചൈന​യിൽ “അടുത്ത പത്തുവർഷ​ത്തി​നു​ള്ളിൽ അപകട​ക​ര​മാം​വി​ധം അമിത​തൂ​ക്ക​മുള്ള 20 കോടി ആളുകൾ ഉണ്ടായി​രി​ക്കും” എന്ന്‌ ലണ്ടനിലെ ദ ഗാർഡി​യൻ ദിനപ്പ​ത്രം പറയുന്നു. “നഗരങ്ങൾതോ​റും ഫാസ്റ്റ്‌-ഫുഡ്‌ റസ്റ്ററന്റു​കൾ കൂണു​പോ​ലെ മുളയ്‌ക്കു​ക​യാണ്‌; ഒപ്പം കുറഞ്ഞ അളവി​ലുള്ള കായി​കാ​ധ്വാ​നം, എന്തിനും ഏതിനും വാഹനങ്ങൾ ഉപയോ​ഗി​ക്കുന്ന ശീലം, ടെലി​വി​ഷൻ, കമ്പ്യൂട്ടർ, വീഡി​യോ ഗെയിം എന്നിവ​യു​ടെ മുമ്പിൽ ചടഞ്ഞു​കൂ​ടി​യി​രി​ക്കാ​നുള്ള പ്രവണത എന്നിവ ഇടത്തര​ക്കാ​രു​ടെ ഇടയിൽ വർധി​ച്ചു​വ​രി​ക​യും ചെയ്യുന്നു.” പൊണ്ണ​ത്ത​ടി​യുള്ള കുട്ടി​ക​ളു​ടെ എണ്ണം വർഷം​തോ​റും 8 ശതമാനം വർധി​ക്കു​ന്നു. ഷാങ്‌​ഹൈ​യിൽ പ്രൈ​മറി സ്‌കൂൾ കുട്ടി​ക​ളിൽ 15 ശതമാ​ന​ത്തി​ല​ധി​കം ഇപ്പോൾത്തന്നെ പൊണ്ണ​ത്ത​ടി​യു​ള്ള​വ​രാണ്‌.

മയക്കു​മ​രു​ന്നു​പ​യോ​ഗ​ത്തി​ന്റെ മൂകസാ​ക്ഷി

ഇറ്റലി​യി​ലെ പോ നദിയിൽനി​ന്നെ​ടുത്ത വെള്ളത്തി​ന്റെ സാമ്പി​ളു​കൾ, നദീത​ട​വാ​സി​ക​ളു​ടെ കൊ​ക്കെയ്‌ൻ ഉപയോ​ഗം ഔദ്യോ​ഗിക കണക്കു​ക​ളെ​ക്കാൾ വളരെ കൂടു​ത​ലാ​ണെന്നു കാണി​ക്കു​ന്ന​താ​യി പാരി​സ്ഥി​തിക ആരോ​ഗ്യം (ഇംഗ്ലീഷ്‌) എന്ന മാസിക പ്രസി​ദ്ധീ​ക​രിച്ച ഒരു പഠനം വ്യക്തമാ​ക്കു​ന്നു. കൊ​ക്കെയ്‌ൻ ഉപയോ​ഗി​ക്കു​ന്നവർ ബെൻസോയ്‌ൽ എക്‌ഗൊ​നൈൻ എന്ന വിഘടിത ഉത്‌പന്നം മൂത്ര​ത്തി​ലൂ​ടെ പുറത്തു​വി​ടു​ന്നു. ശരീര​ത്തി​ലെ ഇതിന്റെ സാന്നി​ധ്യം പലപ്പോ​ഴും കൊ​ക്കെയ്‌ൻ ഉപയോ​ഗി​ച്ചു എന്നതിന്റെ ഫോറൻസിക്‌ തെളി​വാ​യി ഉപയോ​ഗി​ക്കാ​റുണ്ട്‌. അഴുക്കു​ചാ​ലു​ക​ളി​ലൂ​ടെ ഒഴുകി​യെ​ത്തുന്ന വെള്ളത്തി​ലെ മേൽപ്പറഞ്ഞ രാസവ​സ്‌തു​വി​ന്റെ അളവു സൂചി​പ്പി​ക്കു​ന്നത്‌ ഏകദേശം നാലു കിലോ​ഗ്രാം അല്ലെങ്കിൽ 40,000 മാത്ര കൊ​ക്കെയ്‌ൻ ദിവസേന ഉപയോ​ഗി​ക്കു​ന്നുണ്ട്‌ എന്നാണ്‌. മുമ്പ​ത്തേ​തി​നെ​ക്കാൾ 80 മടങ്ങാ​ണിത്‌.

ഒഴിവാ​ക്കാ​മാ​യി​രുന്ന മരണങ്ങൾ

“ഈ വർഷം, അഞ്ചു വയസ്സിൽ താഴെ​യുള്ള ഏകദേശം ഒരു കോടി പത്തുലക്ഷം കുട്ടികൾ മിക്കവാ​റും ഒഴിവാ​ക്കാ​നാ​കു​മാ​യി​രുന്ന കാരണ​ങ്ങ​ളാൽ മരണമ​ട​യും” എന്ന്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ 2005-ലെ റിപ്പോർട്ട്‌ പറയുന്നു. മാസം തികയാ​തെ​യുള്ള ജനനവും അണുബാ​ധ​യും ജനനസ​മ​യ​ത്തു​ണ്ടാ​കുന്ന ശ്വാസ​ത​ട​സ്സ​വും​പോ​ലെ ജനന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കുന്ന പ്രശ്‌നങ്ങൾ, ന്യു​മോ​ണി​യ​പോ​ലെ ശ്വാസ​കോ​ശ​സം​ബ​ന്ധ​മായ അണുബാ​ധകൾ, വയറി​ളക്കം, മലമ്പനി, അഞ്ചാം​പനി, എച്ച്‌ഐവി/എയ്‌ഡ്‌സ്‌ എന്നിവ​യാണ്‌ ഇത്തരം മരണങ്ങ​ളിൽ ഏകദേശം 90 ശതമാ​ന​ത്തി​നും കാരണം. “ഈ മരണങ്ങ​ളിൽ മിക്കവ​യും നിലവി​ലുള്ള ലളിത​വും താങ്ങാ​വു​ന്ന​തും ഫലപ്ര​ദ​വു​മായ ചികി​ത്സ​യി​ലൂ​ടെ തടയാ​വു​ന്ന​വ​യാണ്‌” എന്ന്‌ റിപ്പോർട്ടു പറയുന്നു. ഇതിനു​പു​റമേ വർഷം​തോ​റും ഗർഭധാ​ര​ണ​ത്തോ​ടും പ്രസവ​ത്തോ​ടും അനുബ​ന്ധിച്ച്‌ അഞ്ചു ലക്ഷത്തി​ല​ധി​കം സ്‌ത്രീ​ക​ളും മരണമ​ട​യു​ന്നു. “കാര്യ​ക്ഷ​മ​മായ ആരോ​ഗ്യ​പ​രി​ച​രണം എത്തുപാ​ടി​ന​ക​ലെ​യാണ്‌” എന്നതാണ്‌ അതിന്റെ മുഖ്യ​കാ​രണം.