വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്കു സ്‌നാ​ന​മേൽക്കാ​നുള്ള പക്വത​യാ​യോ?

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്കു സ്‌നാ​ന​മേൽക്കാ​നുള്ള പക്വത​യാ​യോ?

“നിങ്ങളിൽ ഒരുവൻ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. അതു തീർക്കാ​നുള്ള വകയു​ണ്ടോ എന്നറി​യാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കു​കൂ​ട്ടു​ക​യി​ല്ല​യോ?” —ലൂക്കോ. 14:28.

ഗീതം: 120, 64

പിൻവരുന്ന രണ്ടു ലേഖനങ്ങൾ സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവരികയും സ്‌നാനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്കു വേണ്ടിയുള്ളതാണ്‌

1, 2. (എ) ഇന്ന് ദൈവ​ജ​ന​ത്തി​നു സന്തോ​ഷ​മേ​കുന്ന ഒരു കാര്യം ഏതാണ്‌? (ബി) സ്‌നാ​ന​ത്തി​ന്‍റെ അർഥം മനസ്സി​ലാ​ക്കാൻ മാതാ​പി​താ​ക്കൾക്കും മൂപ്പന്മാർക്കും ചെറു​പ്പ​ക്കാ​രെ എങ്ങനെ സഹായി​ക്കാ​നാ​കും?

“കുഞ്ഞാ​യി​രു​ന്ന​പ്പോൾ മുതൽ എനിക്കു മോനെ അറിയാം. മോൻ സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്നു​വെന്ന് അറിഞ്ഞ​തിൽ എനിക്ക് വളരെ സന്തോ​ഷ​മുണ്ട്. ഞാൻ ഒരു കാര്യം ചോദി​ക്കട്ടെ, ‘മോൻ എന്തു​കൊ​ണ്ടാണ്‌ സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്നത്‌?’” ഒരു മൂപ്പൻ 12 വയസ്സുള്ള ക്രിസ്റ്റ​ഫ​റി​നോട്‌ ചോദി​ച്ച​താണ്‌ ഇത്‌. അങ്ങനെ ചോദി​ക്കാൻ അദ്ദേഹ​ത്തിന്‌ മതിയായ കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഓരോ വർഷവും ആയിര​ക്ക​ണ​ക്കിന്‌ ചെറു​പ്പ​ക്കാർ സ്‌നാ​ന​മേൽക്കു​ന്നത്‌ നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നു. (സഭാ. 12:1) എന്നാൽ ആ തീരു​മാ​നം അവർ സ്വന്തമാ​യിട്ട് എടുക്കു​ന്ന​താ​ണെ​ന്നും സ്‌നാ​ന​ത്തി​ന്‍റെ അർഥം എന്താ​ണെന്ന് അവർക്ക് അറിയാ​മെ​ന്നും ക്രിസ്‌ത്യാ​നി​ക​ളായ മാതാ​പി​താ​ക്ക​ളും സഭയിലെ മൂപ്പന്മാ​രും ഉറപ്പു​വ​രു​ത്താൻ ആഗ്രഹി​ക്കും.

2 ഒരു ക്രിസ്‌ത്യാ​നി​യെ സംബന്ധിച്ച് സമർപ്പ​ണ​വും സ്‌നാ​ന​വും പുതിയ ഒരു ജീവി​ത​ത്തി​ന്‍റെ തുടക്ക​മാ​ണെന്ന് ബൈബി​ളിൽനിന്ന് നമ്മൾ പഠിക്കു​ന്നു. ഈ പുതിയ ജീവിതം യഹോ​വ​യിൽനിന്ന് ധാരാളം അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും, എന്നാൽ അതോ​ടൊ​പ്പം സാത്താ​നിൽനിന്ന് എതിർപ്പു​ക​ളും. (സദൃ. 10:22; 1 പത്രോ. 5:8) അതു​കൊ​ണ്ടാണ്‌, ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെന്ന് കുട്ടി​കളെ പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കൾ സമയ​മെ​ടു​ക്കേ​ണ്ടത്‌. മാതാ​പി​താ​ക്കൾ വിശ്വാ​സ​ത്തി​ല​ല്ലെ​ങ്കിൽ സമർപ്പ​ണ​ത്തി​ന്‍റെ​യും സ്‌നാ​ന​ത്തി​ന്‍റെ​യും അർഥം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ മൂപ്പന്മാർ സ്‌നേ​ഹ​പൂർവം ചെറു​പ്പ​ക്കാ​രെ സഹായി​ക്കും. (ലൂക്കോസ്‌ 14:27-30 വായി​ക്കുക.) ഒരു കെട്ടി​ട​ത്തി​ന്‍റെ നിർമാ​ണം പൂർത്തി​യാ​ക്കാൻ തയ്യാ​റെ​ടുപ്പ് ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ യഹോ​വയെ “അന്ത്യ​ത്തോ​ളം” വിശ്വസ്‌ത​മാ​യി സേവി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ ചെറു​പ്പ​ക്കാർ സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ സജ്ജരാ​കണം. (മത്താ. 24:13) എന്നെന്നും യഹോ​വയെ സേവി​ക്കു​മെ​ന്നുള്ള ഉറച്ച തീരു​മാ​ന​മെ​ടു​ക്കാൻ ചെറു​പ്പ​ക്കാ​രെ എന്തു സഹായി​ക്കും? നമുക്ക് നോക്കാം.

3. (എ) സ്‌നാ​ന​ത്തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് യേശു​വി​ന്‍റെ​യും പത്രോ​സി​ന്‍റെ​യും വാക്കുകൾ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (മത്താ. 28:19, 20; 1 പത്രോ. 3:21) (ബി) നമ്മൾ ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും, എന്തിനു​വേണ്ടി?

3 സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​ര​നോ ചെറു​പ്പ​ക്കാ​രി​യോ ആണോ നിങ്ങൾ? എങ്കിൽ തീർച്ച​യാ​യും ഏറ്റവും നല്ലൊരു ലക്ഷ്യമാണ്‌ അത്‌! യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​മേൽക്കു​ക​യെ​ന്നത്‌ ഒരു വലിയ ബഹുമ​തി​യാണ്‌, ഒരു ക്രിസ്‌ത്യാ​നി ചെയ്യേണ്ട കാര്യ​വു​മാണ്‌. മഹാക​ഷ്ട​ത്തി​ന്‍റെ സമയത്ത്‌ രക്ഷ നേടു​ന്ന​തിന്‌ അതി​പ്ര​ധാ​ന​മായ ഒരു പടിയാണ്‌ ഇത്‌. (മത്താ. 28:19, 20; 1 പത്രോ. 3:21) സ്‌നാ​ന​മേൽക്കു​ന്ന​തി​ലൂ​ടെ നിങ്ങൾ എന്നും യഹോ​വയെ സേവി​ക്കു​മെന്ന് വാക്കു കൊടു​ത്തി​ട്ടു​ണ്ടെന്ന് കാണി​ക്കു​ക​യാണ്‌. ആ വാക്കു പാലി​ക്കാൻ നിങ്ങൾ ആത്മാർഥ​മാ​യി ആഗ്രഹി​ക്കും. അതു​കൊണ്ട് നിങ്ങൾ സ്‌നാ​ന​മേൽക്കാ​റാ​യോ എന്ന് മനസ്സി​ലാ​ക്കാൻ പിൻവ​രുന്ന ചോദ്യ​ങ്ങൾ നിങ്ങളെ സഹായി​ക്കും. (1) എനിക്ക് ഈ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പക്വത​യാ​യോ? (2) അത്‌ ചെയ്യാ​നുള്ള വ്യക്തി​പ​ര​മായ ആഗ്രഹം എനിക്കു​ണ്ടോ? (3) യഹോ​വയ്‌ക്ക് സമർപ്പി​ക്കുക എന്നതിന്‍റെ അർഥം എന്താ​ണെന്ന് എനിക്ക് വ്യക്തമാ​യി അറിയാ​മോ? നമുക്ക് ഇപ്പോൾ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യാം.

വേണ്ടത്ര പക്വത പ്രാപി​ക്കു​മ്പോൾ

4, 5 (എ) സ്‌നാനം മുതിർന്ന​വർക്കു​വേണ്ടി മാത്ര​മുള്ള ഒരു ക്രമീ​ക​ര​ണ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്? (ബി) പക്വത​യുള്ള ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കുക എന്നതിന്‍റെ അർഥം എന്താണ്‌?

4 ഒരു നിശ്ചിത പ്രായ​മാ​യവർ മാത്രമേ സ്‌നാ​ന​മേൽക്കാ​വൂ എന്ന് ബൈബിൾ പറയു​ന്നില്ല. സദൃശ​വാ​ക്യ​ങ്ങൾ 20:11-ൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “ബാല്യ​ത്തി​ലെ ക്രിയ​ക​ളാൽ തന്നേ ഒരുത്തന്‍റെ പ്രവൃത്തി വെടി​പ്പും നേരു​മു​ള്ള​താ​കു​മോ എന്നു അറിയാം.” ശരി ചെയ്യുക, യഹോ​വയ്‌ക്കു സമർപ്പി​ക്കുക എന്നതി​ന്‍റെ​യൊ​ക്കെ അർഥം കുട്ടി​കൾക്കു​പോ​ലും മനസ്സി​ലാ​ക്കാൻ കഴിയു​മെ​ന്നാണ്‌ ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട് പക്വത തെളി​യി​ക്കു​ക​യും യഹോ​വയ്‌ക്കു സമർപ്പി​ക്കു​ക​യും ചെയ്‌ത ഒരു ചെറു​പ്പ​ക്കാ​രൻ കൈ​ക്കൊ​ള്ളേണ്ട ഉചിത​വും പ്രധാ​ന​പ്പെ​ട്ട​തും ആയ ഒരു പടിയാണ്‌ സ്‌നാനം.—സദൃ. 20:7.

5 പക്വത​യു​ള്ള​വ​രാ​യി​രി​ക്കുക എന്നതിന്‍റെ അർഥം എന്താണ്‌? പക്വത എന്നത്‌ എല്ലായ്‌പോ​ഴും ഒരു വ്യക്തി​യു​ടെ പ്രായ​ത്തെ​യോ ശാരീ​രി​ക​വ​ളർച്ച​യെ​യോ കുറി​ക്കു​ന്നില്ല. പക്വത​യു​ള്ളവർ “ശരിയും തെറ്റും തിരി​ച്ച​റി​യാൻ തക്കവിധം ഉപയോ​ഗ​ത്താൽ തങ്ങളുടെ വിവേ​ച​നാ​പ്രാപ്‌തി​യെ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ര​ത്രേ” എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 5:14) പക്വത​യുള്ള വ്യക്തിക്ക് ശരി ഏതാ​ണെന്ന് വ്യക്തമാ​യി അറിയാം. അത്‌ ചെയ്യാൻ അദ്ദേഹം ഹൃദയ​ത്തിൽ നിശ്ചയി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട് അദ്ദേഹം തെറ്റി​ലേക്ക് എളുപ്പം ചായു​ക​യില്ല. ശരിയാ​യതു ചെയ്യാൻ ആ വ്യക്തി​യോട്‌ എപ്പോ​ഴും ആരെങ്കി​ലും പറയേണ്ട ആവശ്യ​വു​മില്ല. മാതാ​പി​താ​ക്ക​ളോ മറ്റു മുതിർന്ന​വ​രോ കൂടെ​യി​ല്ലെ​ങ്കി​ലും സ്‌നാ​ന​മേറ്റ ഒരു ചെറു​പ്പ​ക്കാ​രൻ ശരിയാ​യതു ചെയ്യു​മെന്ന് ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാ​നാ​കും.—ഫിലി​പ്പി​യർ 2:12 താരത​മ്യം ചെയ്യുക.

6, 7. (എ) ബാബിലോണിലായിരുന്നപ്പോൾ ദാനിയേൽ നേരിട്ട പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു? (ബി) ദാനി​യേൽ പക്വത​യു​ള്ള​വ​നാ​ണെന്ന് തെളി​യി​ച്ചത്‌ എങ്ങനെ?

6 ചെറു​പ്പ​ക്കാ​ര​നായ ഒരു വ്യക്തിക്ക് അത്തരം പക്വത കാണി​ക്കാൻ കഴിയു​മോ? നമുക്കു ദാനി​യേ​ലി​ന്‍റെ ദൃഷ്ടാന്തം നോക്കാം. മാതാ​പി​താ​ക്ക​ളു​ടെ അടുക്കൽനിന്ന് ബാബി​ലോ​ണി​ലേക്ക് കൊണ്ടു​പോ​യ​പ്പോൾ ദാനി​യേൽ കൗമാ​ര​ത്തി​ലാ​യി​രു​ന്നി​രി​ക്കണം. അധികം വൈകാ​തെ​തന്നെ ആ യുവാവ്‌ ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ അനുസ​രി​ക്കാത്ത ആളുകൾക്കു നടുവി​ലാ​യി. നമുക്ക് ആ സാഹച​ര്യ​മൊന്ന് അടുത്ത്‌ പരിചി​ന്തി​ക്കാം. രാജാ​വി​നെ സേവി​ക്കാൻ പ്രത്യേ​കം തിര​ഞ്ഞെ​ടുത്ത ഏതാനും ചെറു​പ്പ​ക്കാ​രിൽ ഒരാളെന്ന നിലയിൽ ബാബി​ലോ​ണിൽ ദാനി​യേ​ലിന്‌ ഒരു വിശി​ഷ്ട​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. (ദാനീ. 1:3-5, 13) ഇസ്രാ​യേ​ലിൽ ഒരിക്ക​ലും ലഭിക്കാൻ സാധ്യ​ത​യി​ല്ലാ​യി​രുന്ന സ്ഥാനമാ​നങ്ങൾ ബാബി​ലോ​ണിൽ ദാനി​യേ​ലി​നു ലഭിച്ചു.

7 യുവാ​വായ ദാനി​യേൽ ഇതി​നെ​യെ​ല്ലാം എങ്ങനെ​യാണ്‌ കണ്ടത്‌? തനിക്ക് മാറ്റം വരുത്താ​നോ തന്‍റെ വിശ്വാ​സം ദുർബ​ല​പ്പെ​ടു​ത്താ​നോ അവൻ ബാബി​ലോ​ണി​യരെ അനുവ​ദി​ച്ചോ? ഒരിക്ക​ലു​മില്ല! ബൈബിൾ പറയു​ന്നത്‌ ബാബി​ലോ​ണി​ലാ​യി​രു​ന്ന​പ്പോൾ “തന്നെത്താൻ അശുദ്ധ​മാ​ക്കു​ക​യില്ല എന്നു ദാനീ​യേൽ ഹൃദയ​ത്തിൽ നിശ്ചയി​ച്ചു” എന്നാണ്‌. അതായത്‌, വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട സകലതിൽനി​ന്നും അകന്നു​നിൽക്കു​മെന്ന് ദാനി​യേൽ ഉറച്ച തീരു​മാ​ന​മെ​ടു​ത്തു. (ദാനീ. 1:8) യഥാർഥ പക്വത​യു​ടെ എത്ര നല്ല തെളിവ്‌!

പക്വതയുള്ള ഒരു ചെറു​പ്പ​ക്കാ​രൻ രാജ്യ​ഹാ​ളിൽ ദൈവ​ത്തി​ന്‍റെ സുഹൃ​ത്താ​യും സ്‌കൂ​ളിൽ ലോക​ത്തി​ന്‍റെ സുഹൃ​ത്താ​യും അഭിന​യി​ക്കി​ല്ല (8-‍ാ‍ം ഖണ്ഡിക കാണുക)

8. ദാനി​യേ​ലി​ന്‍റെ മാതൃ​ക​യിൽനിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാ​നാ​കും?

8 ദാനി​യേ​ലി​ന്‍റെ മാതൃ​ക​യിൽനിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാ​നാ​കും? പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും പക്വത​യുള്ള ഒരു യുവവ്യ​ക്തി തന്‍റെ വിശ്വാ​സ​ങ്ങ​ളിൽ ഉറച്ചു​നിൽക്കും. ചുറ്റു​പാ​ടു​കൾക്ക​നു​സ​രിച്ച് നിറം മാറുന്ന ഓന്തി​നെ​പ്പോ​ലെ​യാ​യി​രി​ക്കില്ല അവൻ. പക്വത​യുള്ള ഒരു ചെറു​പ്പ​ക്കാ​രൻ രാജ്യ​ഹാ​ളിൽ ദൈവ​ത്തി​ന്‍റെ സുഹൃ​ത്താ​യും സ്‌കൂ​ളിൽ ലോക​ത്തി​ന്‍റെ സുഹൃ​ത്താ​യും അഭിന​യി​ക്കില്ല. നേരേ​മ​റിച്ച് പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾപ്പോ​ലും ആ വ്യക്തി വിശ്വസ്‌ത​നാ​യി നിലനിൽക്കും.—എഫെസ്യർ 4:14, 15 വായി​ക്കുക.

9, 10. (എ) അടുത്തി​ടെ നേരിട്ട വിശ്വാ​സ​ത്തി​ന്‍റെ പരി​ശോ​ധ​ന​യോ​ടു പ്രതി​ക​രിച്ച വിധം ചിന്തി​ക്കു​ന്ന​തിൽനിന്ന് ചെറു​പ്പ​ക്കാർക്ക് എങ്ങനെ പ്രയോ​ജനം ലഭി​ച്ചേ​ക്കാം? (ബി) സ്‌നാ​ന​ത്തി​ന്‍റെ അർഥം എന്താണ്‌?

9 തീർച്ച​യാ​യും ആരും പൂർണരല്ല. ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഇടയ്‌ക്കൊ​ക്കെ തെറ്റുകൾ വരുത്താ​റുണ്ട്. (സഭാ. 7:20) എന്നാൽ സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി​യാണ്‌ നിങ്ങ​ളെ​ങ്കിൽ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നം എത്ര ശക്തമാ​ണെന്ന് സ്വയ​മൊ​ന്നു വിലയി​രു​ത്തു​ന്നതു നല്ലതാ​യി​രി​ക്കും. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘ദൈവി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു എല്ലായ്‌പോ​ഴും പറ്റിനി​ന്ന​തി​ന്‍റെ ഒരു ജീവി​ത​രേഖ എനിക്കു​ണ്ടോ?’ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ട ഏറ്റവും ഒടുവി​ലത്തെ സാഹച​ര്യ​ത്തിൽ നിങ്ങൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ച​തെന്ന് ചിന്തി​ക്കുക. ആ സമയത്ത്‌, ചെയ്യേണ്ട ശരിയായ കാര്യം ഏതായി​രു​ന്നെന്ന് തീരു​മാ​നി​ക്കാൻ നിങ്ങൾക്ക് സാധി​ച്ചോ? ഇനി, ദാനി​യേ​ലി​ന്‍റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ നിങ്ങളു​ടെ ചില പ്രത്യേക കഴിവു​കൾ ഉപയോ​ഗി​ക്കാൻ സാത്താന്‍റെ ലോക​ത്തി​ലുള്ള ആരെങ്കി​ലും നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നെ​ങ്കി​ലോ? അത്തര​മൊ​രു പ്രലോ​ഭ​ന​ക​ര​മായ സാഹച​ര്യ​ത്തിൽ യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്ന് മനസ്സി​ലാ​ക്കാൻ നിങ്ങൾക്ക് കഴിയു​ന്നു​ണ്ടോ?—എഫെ. 5:17.

10 ഈ വ്യക്തി​പ​ര​മായ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അറിയു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? സ്‌നാ​ന​ത്തി​ന്‍റെ ഗൗരവം മനസ്സി​ലാ​ക്കാൻ അത്‌ നിങ്ങളെ സഹായി​ക്കും. സ്‌നാ​ന​പ്പെ​ടു​മ്പോൾ നിങ്ങൾ യഹോ​വയ്‌ക്കു പ്രധാ​ന​പ്പെട്ട ഒരു വാക്കു കൊടു​ത്തി​ട്ടു​ണ്ടെന്നു മറ്റുള്ളവർ അറിയും. പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ എന്നെന്നും സ്‌നേ​ഹി​ക്കു​മെ​ന്നും സേവി​ക്കു​മെ​ന്നും ആണ്‌ നിങ്ങൾ കൊടുത്ത വാക്ക്. (മർക്കോ. 12:30) സ്‌നാ​ന​മേൽക്കുന്ന എല്ലാവ​രും യഹോ​വയ്‌ക്കു കൊടുത്ത വാക്കു പാലി​ക്കാൻ ദൃഢചി​ത്ത​രാ​യി​രി​ക്കണം.—സഭാ​പ്ര​സം​ഗി 5:4, 5 വായി​ക്കുക.

ഇത്‌ നിങ്ങളു​ടെ വ്യക്തി​പ​ര​മായ ആഗ്രഹ​മാ​ണോ?

11, 12. (എ) സ്‌നാ​ന​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുന്ന വ്യക്തികൾ ഏതു കാര്യ​ത്തെ​ക്കു​റിച്ച് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കണം? (ബി) സ്‌നാനം എന്ന യഹോ​വ​യു​ടെ ക്രമീ​ക​രണം സംബന്ധിച്ച് ശരിയായ വീക്ഷണം നിലനി​റു​ത്താൻ നിങ്ങളെ എന്തു സഹായി​ക്കും?

11 യഹോ​വ​യു​ടെ ജനത്തിൽപ്പെട്ട എല്ലാവ​രും, ചെറു​പ്പ​ക്കാർപോ​ലും യഹോ​വയെ ‘സ്വമേ​ധയാ’ സേവി​ക്കു​മെന്ന് ബൈബിൾ പറയുന്നു. (സങ്കീ. 110:3) അതു​കൊണ്ട് സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി ഇത്‌ തന്‍റെ വ്യക്തി​പ​ര​മായ ആഗ്രഹ​മാ​ണെന്ന് ഉറപ്പു​വ​രു​ത്തണം. അതിന്‌ നിങ്ങളു​ടെ ആഗ്രഹം പരി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം, പ്രത്യേ​കിച്ച് വിശ്വാ​സ​ത്തി​ലുള്ള മാതാ​പി​താ​ക്കൾ വളർത്തി​ക്കൊ​ണ്ടു​വന്ന ഒരു വ്യക്തി​യാണ്‌ നിങ്ങ​ളെ​ങ്കിൽ.

12 വളർന്നു​വ​രവെ, നിങ്ങളു​ടെ കൂട്ടു​കാ​രോ കൂടെ​പ്പി​റ​പ്പു​ക​ളോ ഒക്കെ, സ്‌നാ​ന​മേൽക്കു​ന്നതു നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും. മറ്റുള്ള​വ​രൊ​ക്കെ സ്‌നാ​ന​മേൽക്കു​ന്ന​തു​കൊ​ണ്ടോ ഒരു നിശ്ചിത പ്രായ​മെ​ത്തി​യ​തു​കൊ​ണ്ടോ സ്‌നാ​ന​മേൽക്കാൻ നിങ്ങൾക്കു പ്രേരണ തോന്നി​യേ​ക്കാം, അതി​നെ​തി​രെ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാണ്‌ നിങ്ങളും സ്‌നാ​നത്തെ വീക്ഷി​ക്കു​ന്ന​തെന്ന് എങ്ങനെ ഉറപ്പു​വ​രു​ത്താം? സ്‌നാ​ന​മേൽക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന് ചിന്തി​ക്കാൻ സമയ​മെ​ടു​ക്കുക. ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും അതിന്‍റെ ചില കാരണങ്ങൾ നമ്മൾ പരിചി​ന്തി​ക്കും.

13. സ്‌നാ​ന​മേൽക്കാ​നുള്ള തീരു​മാ​നം നിങ്ങളു​ടെ ഹൃദയ​ത്തിൽനി​ന്നു​ള്ള​താ​ണെന്ന് എങ്ങനെ പറയാ​നാ​കും?

13 സ്‌നാ​ന​മേൽക്കാ​നുള്ള തീരു​മാ​നം ഹൃദയ​ത്തിൽനി​ന്നു​ള്ള​താ​ണോ എന്ന് നിങ്ങളു​ടെ പ്രാർഥ​നകൾ വെളി​പ്പെ​ടു​ത്തും. നിങ്ങൾ എത്ര കൂടെ​ക്കൂ​ടെ പ്രാർഥി​ക്കാ​റുണ്ട്? ഓരോ കാര്യ​വും എടുത്തു​പ​റഞ്ഞ് പ്രാർഥി​ക്കാ​റു​ണ്ടോ? ഇതിനുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് യഹോ​വ​യു​മാ​യി എത്ര​ത്തോ​ളം അടുപ്പ​മു​ണ്ടെന്ന് കാണി​ച്ചു​ത​ന്നേ​ക്കാം. (സങ്കീ. 25:4) നമ്മുടെ പ്രാർഥ​നയ്‌ക്കുള്ള ഉത്തരം മിക്ക​പ്പോ​ഴും യഹോവ തരുന്നത്‌ ബൈബി​ളി​ലൂ​ടെ​യാ​യി​രി​ക്കും. അതു​കൊണ്ട് യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും യഹോ​വയെ ഹൃദയ​പൂർവം സേവി​ക്കാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ എന്ന് തിരി​ച്ച​റി​യാൻ കഴിയുന്ന മറ്റൊരു വിധം നിങ്ങളു​ടെ പഠനശീ​ലങ്ങൾ പരി​ശോ​ധി​ക്കു​ന്ന​താണ്‌. (യോശു. 1:8) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്‍റെ വ്യക്തി​പ​ര​മായ ബൈബിൾപ​ഠനം ക്രമമു​ള്ള​താ​ണോ? കുടും​ബാ​രാ​ധ​ന​യിൽ ഞാൻ മനസ്സോ​ടെ പങ്കെടു​ക്കു​ന്നു​ണ്ടോ?’ സ്‌നാ​ന​മേൽക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നം യഥാർഥ​ത്തിൽ ഹൃദയ​ത്തിൽനി​ന്നു​ള്ള​താ​ണോ എന്ന് കണ്ടെത്താൻ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം സഹായി​ക്കും.

സമർപ്പ​ണ​ത്തി​ന്‍റെ അർഥം

14. സമർപ്പ​ണ​വും സ്‌നാ​ന​വും തമ്മിലുള്ള വ്യത്യാ​സം എന്താ​ണെന്ന് വ്യക്തമാ​ക്കുക.

14 സമർപ്പ​ണ​വും സ്‌നാ​ന​വും തമ്മിലുള്ള വ്യത്യാ​സം എന്താ​ണെന്ന് പല ചെറു​പ്പ​ക്കാർക്കും അറിയില്ല. യഹോ​വയ്‌ക്കു ജീവിതം സമർപ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്‌നാ​ന​മേൽക്കാ​റാ​യി​ട്ടി​ല്ലെ​ന്നാണ്‌ അവരിൽ ചിലർ പറയു​ന്നത്‌. എന്നാൽ അത്‌ ശരിയാ​ണോ? സമർപ്പണം എന്നത്‌ യഹോ​വയെ എന്നെന്നും സേവി​ച്ചു​കൊ​ള്ളാ​മെന്നു വാക്കു കൊടു​ത്തു​കൊണ്ട് നിങ്ങൾ നടത്തുന്ന പ്രാർഥ​ന​യാണ്‌. സ്‌നാ​ന​മേൽക്കു​മ്പോൾ യഹോ​വയ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ചി​ട്ടു​ണ്ടെന്ന് മറ്റുള്ള​വർക്കു തെളിവു കൊടു​ക്കു​ക​യാണ്‌. അതു​കൊണ്ട് സ്‌നാ​ന​മേൽക്കു​മ്പോൾ യഹോ​വയ്‌ക്കു സമർപ്പി​ക്കുക എന്നതിന്‍റെ അർഥം എന്താ​ണെന്ന് മനസ്സി​ലാ​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌.

15. സമർപ്പ​ണ​ത്തി​ന്‍റെ അർഥം എന്താണ്‌?

15 സമർപ്പണം നടത്തു​മ്പോൾ അപ്പോൾമു​തൽ നിങ്ങൾ യഹോ​വ​യു​ടേ​താണ്‌ എന്ന് യഹോ​വ​യോട്‌ പറയു​ക​യാണ്‌. ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം യഹോ​വയെ സേവി​ക്കു​ന്ന​താ​യി​രി​ക്കു​മെന്ന് നിങ്ങൾ വാക്കു കൊടു​ക്കു​ക​യാണ്‌. (മത്തായി 16:24 വായി​ക്കുക.) അത്തര​മൊ​രു വാഗ്‌ദാ​നം വളരെ ഗൗരവ​മാ​യി എടുക്കേണ്ട ഒന്നാണ്‌! (മത്താ. 5:33) അങ്ങനെ​യെ​ങ്കിൽ നിങ്ങൾ ഇനി നിങ്ങൾക്കു​ള്ള​വരല്ല, യഹോ​വയ്‌ക്കു​ള്ള​വ​രാണ്‌ എന്ന് എങ്ങനെ കാണി​ക്കാം?—റോമ. 14:8.

16, 17. (എ) സ്വയം ത്യജി​ക്കുക എന്നതിന്‍റെ അർഥം എന്താ​ണെന്ന് ദൃഷ്ടാ​ന്തീ​ക​രി​ക്കുക. (ബി) സമർപ്പണം നടത്തുന്ന ഒരു വ്യക്തി യഥാർഥ​ത്തിൽ എന്താണ്‌ പറയു​ന്നത്‌?

16 നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. ഒരു കൂട്ടു​കാ​രൻ നിങ്ങൾക്കൊ​രു കാർ സമ്മാന​മാ​യി തരുന്നു​വെന്നു സങ്കല്‌പി​ക്കുക. കാറിന്‍റെ ബുക്കും പേപ്പറും നിങ്ങളു​ടെ കൈയിൽ തന്നിട്ട് അദ്ദേഹം ഇങ്ങനെ പറയുന്നു: “ഈ കാർ ഇനി നിങ്ങളു​ടേ​താണ്‌.” എന്നാൽ അതിനു ശേഷം സുഹൃത്ത്‌ പറയുന്നു: “താക്കോൽ എന്‍റെ കൈയി​ലാ​യി​രി​ക്കും. വണ്ടി​യോ​ടി​ക്കു​ന്ന​തും ഞാൻത​ന്നെ​യാ​യി​രി​ക്കും, നീയല്ല.” ഈ സമ്മാന​ത്തെ​ക്കു​റിച്ച് നിങ്ങൾക്ക് എന്ത് തോന്നും? കാർ തന്ന ആ കൂട്ടു​കാ​ര​നെ​ക്കു​റി​ച്ചോ?

17 ഒരു വ്യക്തി യഹോ​വയ്‌ക്കു സമർപ്പി​ക്കു​മ്പോൾ, “ഞാൻ അങ്ങയ്‌ക്ക് എന്‍റെ ജീവിതം നൽകുന്നു, ഇനിമു​തൽ ഞാൻ അങ്ങയു​ടേ​താണ്‌” എന്ന് ദൈവ​ത്തോ​ടു പറയു​ക​യാണ്‌. ആ വ്യക്തി തന്‍റെ വാക്കു പാലി​ക്കു​മെന്ന് പ്രതീ​ക്ഷി​ക്കാ​നുള്ള അവകാശം യഹോ​വയ്‌ക്കുണ്ട്. എന്നാൽ ആ വ്യക്തി ദൈവത്തെ സേവി​ക്കാത്ത ഒരാളെ രഹസ്യ​മാ​യി പ്രണയി​ച്ചു​കൊണ്ട് ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ക്കു​ന്നെ​ങ്കി​ലോ? ശുശ്രൂ​ഷ​യി​ലെ സമയം കവർന്നെ​ടു​ക്കു​ന്ന​തോ മീറ്റിം​ഗു​കൾ നഷ്ടപ്പെ​ടു​ത്തു​ന്ന​തോ ആയ ഒരു ജോലി ആ വ്യക്തി സ്വീക​രി​ക്കു​ന്നെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ ആ വ്യക്തി യഹോ​വയ്‌ക്കു കൊടുത്ത വാക്ക് പാലി​ക്കു​കയല്ല. കാർ സമ്മാനി​ച്ചിട്ട് താക്കോൽ സ്വന്തം കൈയിൽ സൂക്ഷി​ക്കു​ന്ന​തി​നു തുല്യ​മാ​യി​രി​ക്കും അത്‌. ജീവിതം യഹോ​വയ്‌ക്കു സമർപ്പി​ക്കു​മ്പോൾ, “എന്‍റെ ജീവിതം ഇനി അങ്ങയ്‌ക്കു​ള്ള​താണ്‌, എനിക്കു​ള്ളതല്ല” എന്നു നമ്മൾ പറയു​ക​യാണ്‌. യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ നമ്മൾ ചെയ്യും, നമുക്ക് വ്യക്തി​പ​ര​മാ​യി ഇഷ്ടമി​ല്ലാത്ത കാര്യ​മാ​ണെ​ങ്കിൽപ്പോ​ലും. നമുക്ക് യേശു​വി​നെ അനുക​രി​ക്കാം. യേശു പറഞ്ഞു: “ഞാൻ സ്വർഗ​ത്തിൽനിന്ന് ഇറങ്ങി​വ​ന്നി​രി​ക്കു​ന്നത്‌ എന്‍റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യാ​ന​ത്രേ.”—യോഹ. 6:38.

18, 19. (എ) റോസി​ന്‍റെ​യും ക്രിസ്റ്റ​ഫ​റി​ന്‍റെ​യും വാക്കുകൾ സ്‌നാനം എന്നത്‌ അനേകം അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്ക് നയിക്കുന്ന ഒരു പദവി​യാ​ണെന്ന് പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (ബി) സ്‌നാനം എന്ന പദവി​യെ​ക്കു​റി​ച്ചു നിങ്ങൾക്ക് എന്തു തോന്നു​ന്നു?

18 വ്യക്തമാ​യും സ്‌നാനം എന്നത്‌ ഗൗരവ​മുള്ള ഒരു തീരു​മാ​ന​മാണ്‌. യഹോ​വയ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യുക എന്നത്‌ തീർച്ച​യാ​യും ഒരു വലിയ പദവി​യാണ്‌. യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സമർപ്പ​ണ​ത്തി​ന്‍റെ അർഥം എന്താ​ണെന്ന് മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്ന ചെറു​പ്പ​ക്കാർ ദൈവ​ത്തി​നു തങ്ങളുടെ ജീവിതം സമർപ്പി​ക്കാ​നോ സ്‌നാ​ന​മേൽക്കാ​നോ മടി കാണി​ക്കു​ക​യില്ല. ആ തീരു​മാ​ന​ത്തെ​ക്കു​റിച്ച് അവർക്ക് ഒരിക്ക​ലും ഖേദം തോന്നു​ക​യു​മില്ല. സ്‌നാ​ന​മേറ്റ കൗമാ​ര​ക്കാ​രി​യായ റോസ്‌ പറയുന്നു: “ഞാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. മറ്റെന്തു ചെയ്‌താ​ലും യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു ലഭിക്കു​ന്നത്ര സന്തോഷം കിട്ടു​ക​യില്ല. സ്‌നാ​ന​മേൽക്കാൻ എടുത്ത തീരു​മാ​ന​ത്തെ​ക്കാൾ ഉറപ്പോ​ടെ എടുത്ത മറ്റൊരു തീരു​മാ​ന​വും എന്‍റെ ജീവി​ത​ത്തിൽ ഉണ്ടായി​ട്ടില്ല.”

19 ഈ ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ പറഞ്ഞ ക്രിസ്റ്റ​ഫ​റി​നെ​ക്കു​റി​ച്ചെന്ത്? 12-‍ാ‍ം വയസ്സിൽ സ്‌നാ​ന​മേൽക്കാൻ എടുത്ത തീരു​മാ​ന​ത്തെ​ക്കു​റിച്ച് അദ്ദേഹ​ത്തിന്‌ എന്തു തോന്നു​ന്നു? അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്ത​തിൽ തികഞ്ഞ സന്തോ​ഷ​മു​ണ്ടെന്ന് അദ്ദേഹം പറയുന്നു. 17-‍ാ‍ം വയസ്സിൽ ക്രിസ്റ്റഫർ ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​യി, 18-‍ാ‍ം വയസ്സിൽ ശുശ്രൂ​ഷാ​ദാ​സ​നാ​യി. ഇന്ന് അദ്ദേഹം ബെഥേ​ലിൽ സേവി​ക്കു​ന്നു. ക്രിസ്റ്റഫർ പറയുന്നു: “സ്‌നാ​ന​മേൽക്കുക എന്നതാ​യി​രു​ന്നു ശരിയായ തീരു​മാ​നം. യഹോ​വയ്‌ക്കും സംഘട​നയ്‌ക്കും വേണ്ടി എനിക്കു ധാരാളം ചെയ്യാ​നാ​കു​ന്നുണ്ട്. അത്‌ എനിക്കു തികഞ്ഞ സംതൃപ്‌തി നൽകുന്നു.” സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക് അതിനു​വേണ്ടി എങ്ങനെ തയ്യാ​റെ​ടു​ക്കാം? അടുത്ത ലേഖനം ഈ ചോദ്യ​ത്തി​നുള്ള ഉത്തരം തരും.