വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​രാ​ജ്യ​ത്തിന്‌ ഇപ്പോൾ പിന്തുണ കൊടു​ക്കാം!

ദൈവ​രാ​ജ്യ​ത്തിന്‌ ഇപ്പോൾ പിന്തുണ കൊടു​ക്കാം!

നിങ്ങളുടെ പ്രദേ​ശത്ത്‌ ഒരു കൊടു​ങ്കാറ്റ്‌ അടിക്കാൻ പോകു​ന്നെന്നു വിചാ​രി​ക്കുക. ഗവൺമെന്റ്‌ അധികാരികൾ നിങ്ങൾക്ക്‌ ഇങ്ങനെ മുന്നറിയിപ്പ്‌ തരുന്നു: “പെട്ടെ​ന്നു​തന്നെ സുരക്ഷി​ത​മായ സ്ഥലത്തേക്കു മാറൂ.” നിങ്ങൾ എന്തു ചെയ്യും? സുരക്ഷി​ത​മായ സ്ഥലത്തേക്കു മാറും, അല്ലേ?

ഒരർഥ​ത്തിൽ പറഞ്ഞാൽ ഇതു​പോ​ലെ ഒരു “കൊടു​ങ്കാറ്റ്‌” വീശി​യ​ടി​ക്കാൻ പോകുന്ന ഒരു സമയത്താണ്‌ നമ്മൾ എല്ലാവ​രും ജീവി​ക്കു​ന്നത്‌. യേശു അതിനെ “മഹാകഷ്ടത” എന്നാണ്‌ വിളി​ച്ചത്‌. (മത്തായി 24:21) ആർക്കും ആ മഹാക​ഷ്ട​ത​യിൽനിന്ന്‌ ഓടി ഒളിക്കാ​നാ​കില്ല. എന്നാൽ സംരക്ഷ​ണ​ത്തി​നാ​യി നമുക്കു ചില കാര്യങ്ങൾ ചെയ്യാം. എന്തൊക്കെ?

ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു​ക്രി​സ്‌തു ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക.” (മത്തായി 6:33) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കുക. അതിന്‌ അർഥം മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രാധാ​ന്യം നമ്മൾ ദൈവ​രാ​ജ്യ​ത്തി​നു കൊടു​ക്ക​ണ​മെ​ന്നാണ്‌. (മത്തായി 6:25, 32, 33) എന്തു​കൊ​ണ്ടാണ്‌ നമുക്ക്‌ അങ്ങനെ​യൊ​രു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌? കാരണം, പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യർക്ക്‌ ആകില്ല. ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ മനുഷ്യ​ന്റെ സങ്കീർണ​മായ പ്രശ്‌ന​ങ്ങൾക്കു അറുതി വരുത്താൻ കഴിയൂ.

ദൈവ​നീ​തിക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കുക. ദൈവ​ത്തി​ന്റെ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ച​യിൽ ജീവി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കണം. എന്തു​കൊണ്ട്‌? കാരണം, ശരിയും തെറ്റും സംബന്ധിച്ച്‌ നമ്മൾതന്നെ ഒരു നിലപാട്‌ എടുത്താൽ അതിന്റെ അവസാനം വലിയ ഒരു ദുരന്ത​മാ​യി​രി​ക്കും. (സുഭാ​ഷി​തങ്ങൾ 16:25) എന്നാൽ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ച്ചാൽ ദൈവ​ത്തെ​യും പ്രസാ​ദി​പ്പി​ക്കാം, നമുക്കും പ്രയോ​ജനം നേടാം.​—യശയ്യ 48:17, 18.

ദൈവ​ത്തി​ന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​ക്കു​ന്ന​തിൽ തുടരുക. കുറെ പണം ഉണ്ടാക്കി​യാൽ ജീവിതം സുരക്ഷി​ത​മാ​യി​രി​ക്കും എന്ന തെറ്റായ ചിന്തയിൽ പലരും വഴി​തെ​റ്റി​ക്ക​പ്പെ​ട്ടേ​ക്കാം എന്ന്‌ യേശു മുന്നറി​യിപ്പ്‌ നൽകി. മറ്റു ചിലർ ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ കഴിയാ​ത്ത​വണ്ണം ജീവിതം കെട്ടി​പ്പെ​ടു​ക്കുന്ന തത്രപ്പാ​ടി​ലാണ്‌.​—മത്തായി 6:19-21, 25-32.

ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടുത്ത്‌ പ്രവർത്തി​ക്കു​ന്ന​വർക്ക്‌ ഇപ്പോ​ഴും ഭാവി​യി​ലും ധാരാളം അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മെന്ന്‌ യേശു വാഗ്‌ദാ​നം ചെയ്‌തു.​—മത്തായി 6:33.

ഒന്നാം നൂറ്റാ​ണ്ടിൽ, യേശു​വി​ന്റെ ശിഷ്യ​ന്മാർ ദൈവ​ത്തി​ന്റെ രാജ്യ​വും നീതി​യും ഒന്നാമത്‌ അന്വേ​ഷി​ച്ചെ​ങ്കി​ലും അവർക്ക്‌ വേദന​യും കഷ്ടപ്പാ​ടും സഹി​ക്കേണ്ടി വന്നു. പക്ഷേ അവർ സംരക്ഷി​ക്ക​പ്പെട്ടു. എങ്ങനെ?

ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​രങ്ങൾ അനുസ​രിച്ച്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർ ജീവിച്ചു. അത്‌ അവരെ, ദൈവം പറഞ്ഞത്‌ കൂട്ടാ​ക്കാത്ത ആളുകൾ അനുഭ​വി​ക്കേ​ണ്ടി​വന്ന ദുരി​ത​ങ്ങ​ളിൽനിന്ന്‌ സംരക്ഷി​ച്ചു. ജീവി​ത​ത്തി​ലു​ണ്ടായ കടുത്ത പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻ ദൈവ​രാ​ജ്യം വരും എന്ന ഉറച്ച വിശ്വാ​സം അവരെ സഹായി​ച്ചു. കൂടാതെ, ദൈവം അവർക്ക്‌ ‘അസാധാ​ര​ണ​ശ​ക്തി​യും’ കൊടു​ത്തു.​—2 കൊരി​ന്ത്യർ 4:7-9.

നിങ്ങൾ ദൈവ​രാ​ജ്യം ഒന്നാമത്‌ അന്വേ​ഷി​ക്കു​മോ?

ദൈവ​രാ​ജ്യം ഒന്നാമത്‌ അന്വേ​ഷി​ക്കുക എന്ന യേശു​വി​ന്റെ കല്‌പന ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ച്ചു. അവർ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അന്നത്തെ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും പ്രസം​ഗി​ച്ചു. (കൊ​ലോ​സ്യർ 1:23) അതു​പോ​ലെ ഇന്ന്‌ ആരെങ്കി​ലും പ്രസം​ഗി​ക്കു​ന്നു​ണ്ടോ?

ഉണ്ട്‌. ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ ഈ ദുഷിച്ച ലോകത്തെ അവസാ​നി​പ്പി​ക്കു​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി അവർക്കു ചെയ്യാ​നാ​കു​ന്ന​തെ​ല്ലാം ചെയ്യുന്നു. “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”​—മത്തായി 24:14.

ആ സന്തോ​ഷ​വാർത്ത​യോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? ഒന്നാം നൂറ്റാ​ണ്ടി​ലെ, മാസി​ഡോ​ണി​യ​യി​ലെ ബരോവ നഗരത്തി​ലു​ള്ള​വരെ അനുക​രി​ക്കാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവർ അപ്പോ​സ്‌ത​ല​നായ പൗലോ​സിൽനിന്ന്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ “വളരെ ഉത്സാഹ​ത്തോ​ടെ” ആ സന്ദേശം സ്വീക​രി​ക്കു​ക​യും ‘ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും’ ചെയ്‌തു​കൊണ്ട്‌ അവർ പഠിച്ച​തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചു.​—പ്രവൃ​ത്തി​കൾ 17:11, 12.

നിങ്ങൾക്കും അതുതന്നെ ചെയ്യാം. ദൈവ​ത്തി​ന്റെ രാജ്യ​വും നീതി​യും ഒന്നാമത്‌ അന്വേ​ഷി​ച്ചു​കൊണ്ട്‌ ഇപ്പോൾത്തന്നെ നിങ്ങൾക്കു സുരക്ഷി​ത​ത്വം ആസ്വദി​ക്കാം. ഇനി ഭാവി​യിൽ നിലനിൽക്കുന്ന സമാധാ​ന​വും സുരക്ഷി​ത​ത്വ​വും നിങ്ങൾക്ക്‌ ആസ്വദി​ക്കാ​നാ​കും.