വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​പ്രോ​ജക്ട്‌

ആഴത്തി​ലുള്ള പഠനം ഉണർന്നി​രി​ക്കാൻ സഹായി​ക്കും

ആഴത്തി​ലുള്ള പഠനം ഉണർന്നി​രി​ക്കാൻ സഹായി​ക്കും

ദാനി​യേൽ 9:1-19 വായി​ക്കുക. ആഴത്തി​ലുള്ള പഠനത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

സന്ദർഭം മനസ്സി​ലാ​ക്കുക. അതിനു മുമ്പു​ണ്ടായ സംഭവങ്ങൾ എന്തെല്ലാ​മാണ്‌, അവ ദാനി​യേ​ലി​നെ എങ്ങനെ​യാണ്‌ സ്വാധീ​നി​ച്ചത്‌? (ദാനി. 5:29–6:5) ദാനി​യേ​ലി​ന്റെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നു​മാ​യി​രു​ന്നു?

ആഴത്തിൽ പഠിക്കുക. ദാനി​യേൽ നോക്കിയ “വിശു​ദ്ധ​ഗ്ര​ന്ഥങ്ങൾ” ഏതെല്ലാ​മാ​യി​രി​ക്കും? (ദാനി. 9:2, അടിക്കു​റിപ്പ്‌; dp 309 ¶2) ദാനി​യേൽ സ്വന്തം പാപവും ഒപ്പം ഇസ്രാ​യേൽ ജനതയു​ടെ പാപവും ഏറ്റുപ​റ​ഞ്ഞത്‌ എന്തു​കൊണ്ട്‌? (ലേവ്യ 26:39-42; 1 രാജാ. 8:46-50; dp 182-184) ദാനി​യേൽ ദൈവ​വ​ചനം ആഴത്തിൽ പഠിക്കുന്ന ഒരാളാ​യി​രു​ന്നെന്ന്‌ അദ്ദേഹ​ത്തി​ന്റെ പ്രാർഥന കാണി​ക്കു​ന്നത്‌ എങ്ങനെ?—ദാനി. 9:11-13.

നമുക്കുള്ള പാഠങ്ങൾ വേർതി​രി​ച്ചെ​ടു​ക്കുക. സ്വയം ചോദി​ക്കുക:

  • ‘ലോക​സം​ഭ​വങ്ങൾ കണ്ട്‌, ശ്രദ്ധ പതറു​ന്നത്‌ ഒഴിവാ​ക്കാൻ എനിക്ക്‌ എന്തു ചെയ്യാം?’ (മീഖ 7:7)

  • ‘ദാനി​യേ​ലി​നെ​പ്പോ​ലെ ദൈവ​വ​ചനം ആഴത്തിൽ പഠിക്കു​ന്നത്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?’ (w04 8/1 12 ¶17)

  • ‘ഏതെല്ലാം വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ ഉണർന്നി​രി​ക്കാൻ എന്നെ സഹായി​ക്കും?’ (മത്താ. 24:42, 44; w12 8/15 5 ¶7-8)