വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഷ്ടപ്പാ​ടു​കൾ, വാർധ​ക്യം, മരണം—ഇതെല്ലാം എന്തുകൊണ്ട്‌ ?

കഷ്ടപ്പാ​ടു​കൾ, വാർധ​ക്യം, മരണം—ഇതെല്ലാം എന്തുകൊണ്ട്‌ ?

നമ്മുടെ സ്രഷ്ടാവ്‌ നമ്മളെ സ്വന്തം മക്കളെ​പ്പോ​ലെ​യാണ്‌ കാണു​ന്നത്‌. അതു​കൊണ്ട്‌ നമ്മൾ ജീവി​ത​ത്തിൽ കഷ്ടപ്പെ​ടാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നില്ല. പിന്നെ എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​കൾ?

ഭൂമി​യി​ലെ ആദ്യത്തെ മനുഷ്യർ കഷ്ടപ്പാ​ടു​കൾക്ക്‌ തുടക്ക​മി​ട്ടു

“ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”—റോമർ 5:12.

ഭൂമി​യി​ലെ ആദ്യത്തെ മനുഷ്യ​രാ​യി ദൈവം ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടിച്ച്‌ ഏദെൻ തോട്ട​മെന്ന പറുദീ​സാ​ഭൂ​മി​യിൽ ആക്കി. ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും അവർക്ക്‌ ഒരു കുറവു​മി​ല്ലാ​യി​രു​ന്നു. ഒരു മരം ഒഴികെ, തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നു​മുള്ള പഴങ്ങൾ കഴിക്കാ​മെന്ന്‌ ദൈവം അവരോ​ടു പറഞ്ഞി​രു​ന്നു. എന്നാൽ ആദാമും ഹവ്വയും ആ മരത്തിൽനി​ന്നുള്ള പഴം കഴിക്കാൻ തീരു​മാ​നി​ച്ചു. അങ്ങനെ അവർ പാപം ചെയ്‌തു. (ഉൽപത്തി 2:15-17; 3:1-19) ആ അനുസ​ര​ണ​ക്കേടു കാരണം ദൈവം അവരെ ഏദെൻ തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി, അവരുടെ ജീവിതം ദുരി​ത​പൂർണ​മാ​യി. പിന്നീട്‌ അവർക്കു മക്കൾ ഉണ്ടായി, അവരും കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. അവരെ​ല്ലാം പ്രായ​മാ​കു​ക​യും മരിക്കു​ക​യും ചെയ്‌തു. (ഉൽപത്തി 3:23; 5:5) നമ്മളും ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളാണ്‌. അതു​കൊ​ണ്ടാണ്‌ നമ്മൾ രോഗി​ക​ളാ​കു​ക​യും പ്രായ​മാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌.

ദുഷ്ടാ​ത്മാ​ക്കൾ—കഷ്ടപ്പാടുകളുടെ മറ്റൊരു കാരണം

“ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌.”—1 യോഹ​ന്നാൻ 5:19.

ആ ‘ദുഷ്ടനാണ്‌’ സാത്താൻ. ദൈവ​ത്തിന്‌ എതിരെ മത്സരിച്ച ഒരു ദൂതനാ​യി​രു​ന്നു അവൻ. (യോഹ​ന്നാൻ 8:44; വെളി​പാട്‌ 12:9) പിന്നീട്‌ മറ്റു ചില ദൂതന്മാ​രും സാത്താ​നൊ​പ്പം ചേർന്നു, അവരാണ്‌ ഭൂതങ്ങൾ. ഈ ദുഷ്ടാ​ത്മാ​ക്കൾ തങ്ങളുടെ ശക്തി ഉപയോ​ഗിച്ച്‌ ആളുകളെ വഞ്ചിക്കു​ന്നു. നമ്മളെ സ്രഷ്ടാ​വിൽനിന്ന്‌ അകറ്റാൻ ശ്രമി​ക്കു​ക​യും തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രലോ​ഭി​പ്പി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 106:35-38; 1 തിമൊ​ഥെ​യൊസ്‌ 4:1) ആളുക​ളു​ടെ ജീവി​ത​ത്തിൽ ദുരി​തങ്ങൾ സമ്മാനി​ക്കു​മ്പോൾ സാത്താ​നും ഭൂതങ്ങൾക്കും സന്തോ​ഷ​മാണ്‌ തോന്നു​ന്നത്‌.

നമ്മൾതന്നെ വരുത്തി​വെ​യ്‌ക്കുന്ന കഷ്ടപ്പാ​ടു​കൾ

“ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഗലാത്യർ 6:7.

പാരമ്പ​ര്യ​മാ​യി കിട്ടിയ പാപവും സാത്താന്റെ പ്രവർത്ത​ന​ങ്ങ​ളും കാരണം ഇന്നു നമ്മൾ പല വിധങ്ങ​ളിൽ കഷ്ടപ്പെ​ടു​ന്നു. എന്നാൽ ചില​പ്പോ​ഴൊ​ക്കെ നമ്മൾത​ന്നെ​യാ​യി​രി​ക്കും നമ്മുടെ കഷ്ടപ്പാ​ടി​നു കാരണം. അത്‌ എങ്ങനെ? ആളുകൾ മോശ​മായ കാര്യങ്ങൾ ചെയ്യു​ക​യും ബുദ്ധി​ശൂ​ന്യ​മായ തീരു​മാ​നങ്ങൾ എടുക്കു​ക​യും ചെയ്യു​മ്പോൾ അതിന്റെ ഫലം അവർതന്നെ കൊ​യ്യേ​ണ്ടി​വ​രും. അതേസ​മയം നല്ല കാര്യങ്ങൾ ചെയ്‌താൽ, അവർ നല്ലത്‌ കൊയ്യും. ഒരു ഉദാഹ​രണം നോക്കാം, നിങ്ങൾ ഒരു ഭർത്താ​വോ പിതാ​വോ ആണെന്നു ചിന്തി​ക്കുക. നിങ്ങൾ സത്യസ​ന്ധ​രാ​യി​രി​ക്കു​ക​യും നന്നായി കഠിനാ​ധ്വാ​നം ചെയ്യു​ക​യും കുടും​ബത്തെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ നല്ലതു​തന്നെ കൊയ്യും, നിങ്ങളു​ടെ കുടും​ബം സന്തോ​ഷ​മു​ള്ള​താ​യി​രി​ക്കും. അതേസ​മയം നിങ്ങൾ മടിയ​നും മദ്യപാ​നി​യും കളിച്ച്‌ കാശു​തീർക്കുന്ന ഒരാളും ആണെങ്കി​ലോ? നിങ്ങളു​ടെ കുടും​ബം പട്ടിണി​യി​ലാ​യേ​ക്കാം. അതു​കൊണ്ട്‌ നമ്മുടെ സ്രഷ്ടാവ്‌ പറയു​ന്നത്‌ കേൾക്കു​ന്ന​തല്ലേ ജ്ഞാനം? നമ്മൾ നല്ലതു മാത്രം കൊയ്‌ത്‌, ‘മനസ്സമാ​ധാ​ന​ത്തോ​ടെ’ ജീവി​ക്കു​മ്പോൾ നമ്മുടെ സ്രഷ്ടാ​വും സന്തോ​ഷി​ക്കും.—സങ്കീർത്തനം 119:165.

നമ്മൾ “അവസാ​ന​കാ​ലത്ത്‌” ജീവി​ക്കു​ന്ന​തു​കൊ​ണ്ടും കഷ്ടപ്പെ​ടു​ന്നു

“അവസാ​ന​കാ​ലത്ത്‌ . . . മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും . . . മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും . . . ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും . . . ആയിരി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

ഇന്നുള്ള മിക്കവ​രും ആ വാക്യ​ങ്ങ​ളി​ലേ​തു​പോ​ലുള്ള ആളുകൾ അല്ലേ? നമ്മൾ ജീവി​ക്കു​ന്നത്‌ ഈ ലോക​ത്തി​ന്റെ ‘അവസാ​ന​കാ​ല​ത്താണ്‌’ എന്നതിന്റെ ഒരു തെളി​വാണ്‌ ഇത്‌. അതു​പോ​ലെ നമ്മുടെ നാളിൽ യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും രോഗ​ങ്ങ​ളും ഉണ്ടാകു​മെന്ന്‌ തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. (മത്തായി 24:3, 7, 8; ലൂക്കോസ്‌ 21:10, 11) ഇതും കഷ്ടപ്പാ​ടു​കൾക്കും മരണത്തി​നും വഴി​തെ​ളി​ക്കു​ന്നു.