വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യീസ്റ്റ്‌ കോശം അതിസ​ങ്കീർണ​മാണ്‌. അതിന്റെ ക്രമീ​കൃ​ത​മായ കേന്ദ്ര​ഭാ​ഗത്ത്‌ ഡിഎൻഎ ഉണ്ട്‌. തന്മാ​ത്ര​കളെ തരംതി​രി​ക്കാ​നും വഹിച്ചു​കൊ​ണ്ടു​പോ​കാ​നും അവയ്‌ക്കു രൂപമാ​റ്റം വരുത്താ​നും വേണ്ട അതിസൂ​ക്ഷ്‌മ​മായ ‘യന്ത്രങ്ങൾ’ ഈ കോശ​ത്തി​ലുണ്ട്‌. ഈ പ്രവർത്ത​നങ്ങൾ കോശ​ങ്ങ​ളു​ടെ ജീവൻ നിലനി​റു​ത്താൻ വളരെ പ്രധാ​ന​മാണ്‌.

ജീവനിൽനിന്ന്‌ മനസ്സിലാകുന്നത്‌

ജീവനിൽനിന്ന്‌ മനസ്സിലാകുന്നത്‌

ജീവനുള്ളതെല്ലാം വളരു​ക​യും ചലിക്കു​ക​യും പെരു​കു​ക​യും ചെയ്യുന്നു. ജീവജാ​ലങ്ങൾ നമ്മുടെ ഈ ഗ്രഹത്തെ ഭംഗി​യു​ള്ള​താ​ക്കു​ന്നു. മനുഷ്യർക്കു ജീവനുള്ള വസ്‌തു​ക്ക​ളെ​ക്കു​റിച്ച്‌ മുമ്പ​ത്തെ​ക്കാൾ ഒരുപാ​ടു കാര്യങ്ങൾ ഇപ്പോൾ അറിയാം. ജീവന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ ജീവനിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? ചില കാര്യങ്ങൾ നോക്കാം.

ജീവൻ രൂപക​ല്‌പന ചെയ്‌ത​താ​യി​രി​ക്കണം. കോശങ്ങൾ കൂടി​ച്ചേർന്നാണ്‌ ഒരു ജീവി ഉണ്ടാകു​ന്നത്‌. ജീവികൾ ജീവ​നോ​ടെ നിലനിൽക്കാ​നും വർധി​ച്ചു​പെ​രു​കാ​നും ഓരോ കോശ​വും ആയിര​ക്ക​ണ​ക്കിന്‌ അതിസ​ങ്കീർണ​മായ പ്രക്രി​യകൾ നടത്തണം, ചെറി​യൊ​രു ഫാക്ടറി​പോ​ലെ. വളരെ ലഘുവായ ജീവരൂ​പ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, അപ്പമോ മറ്റോ ഉണ്ടാക്കാൻ ഉപയോ​ഗി​ക്കുന്ന യീസ്റ്റ്‌ ഒരു ഏകകോ​ശ​ജീ​വി​യാണ്‌. മനുഷ്യ​കോ​ശം വെച്ചു​നോ​ക്കി​യാൽ യീസ്റ്റ്‌ കോശം വളരെ ലളിത​മാ​യി കാണ​പ്പെ​ട്ടേ​ക്കാം, പക്ഷേ അതു തികച്ചും സങ്കീർണ​മാണ്‌. അതിനു ഡിഎൻഎ അടങ്ങിയ വളരെ ക്രമീ​കൃ​ത​മായ മർമം (nucleus) ഉണ്ട്‌. അതു കൂടാതെ, തന്മാ​ത്ര​കളെ തരംതി​രി​ക്കാ​നും വഹിച്ചു​കൊ​ണ്ടു​പോ​കാ​നും അവയ്‌ക്കു മാറ്റം വരുത്താ​നും വേണ്ട അതിസൂ​ക്ഷ്‌മ​മായ ‘യന്ത്രങ്ങൾ’ യീസ്റ്റ്‌ കോശ​ത്തി​ലുണ്ട്‌. ഈ പ്രവർത്ത​നങ്ങൾ കോശ​ങ്ങ​ളു​ടെ ജീവൻ നിലനി​റു​ത്താൻ വളരെ പ്രധാ​ന​മാണ്‌. ഇനി, യീസ്റ്റ്‌ കോശ​ത്തി​നു ഭക്ഷണം ഇല്ലാതി​രി​ക്കു​മ്പോൾ അതിൽ ഒരു സങ്കീർണ​മായ രാസ​പ്ര​ക്രിയ തുടങ്ങും. അങ്ങനെ കോശ​ത്തി​നു​ള്ളി​ലെ പ്രവർത്ത​ന​ങ്ങ​ളു​ടെ വേഗത കുറയും. അതു​കൊ​ണ്ടാ​ണു യീസ്റ്റ്‌ നമ്മുടെ അടുക്ക​ള​യിൽ കുറെ​ക്കാ​ലം സൂക്ഷി​ച്ചു​വെ​ക്കാൻ പറ്റുന്നത്‌. അപ്പം ഉണ്ടാക്കു​മ്പോൾ വീണ്ടും അതിന്റെ പ്രവർത്തനം സാധാ​ര​ണ​പോ​ലെ​യാ​കും.

മനുഷ്യ​കോ​ശ​ത്തെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കു​ന്ന​തി​നു​വേണ്ടി ശാസ്‌ത്രജ്ഞർ വർഷങ്ങ​ളാ​യി യീസ്റ്റ്‌ കോശ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ക​യാണ്‌. അവർക്കു മനസ്സി​ലാ​ക്കാൻ ഇനിയു​മുണ്ട്‌ കുറെ കാര്യങ്ങൾ. സ്വീഡ​നി​ലുള്ള ചാൾമേ​ഴ്‌സ്‌ സാങ്കേ​തി​ക​സർവ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ്സ​റായ റോസ്‌ കിങ്‌ ഇങ്ങനെ പറയുന്നു: “യീസ്റ്റി​ന്റെ​പോ​ലും പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​നുള്ള പരീക്ഷ​ണങ്ങൾ നടത്താൻവേ​ണ്ടത്ര ജീവശാ​സ്‌ത്രജ്ഞർ നമുക്കില്ല.”

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഇത്തിരി​ക്കു​ഞ്ഞ​നായ യീസ്റ്റ്‌ കോശ​ത്തി​ന്റെ അതിസ​ങ്കീർണത ഒരു രൂപക​ല്‌പ​ന​യു​ടെ തെളി​വാ​യി​രി​ക്കി​ല്ലേ? ഒരു രൂപര​ച​യി​താവ്‌ ഇല്ലാതെ ഇങ്ങനെ​യൊ​രു രൂപക​ല്‌പന ഉണ്ടാകു​മോ?

ജീവനു​ള്ള​തിൽനി​ന്നേ ജീവൻ ഉണ്ടാകൂ. ന്യൂക്ലി​യോ​റ്റൈ​ഡു​കൾ എന്ന തന്മാ​ത്രകൾ ചേർന്നാ​ണു ഡിഎൻഎ ഉണ്ടായി​രി​ക്കു​ന്നത്‌. ഓരോ മനുഷ്യ​കോ​ശ​ത്തി​ലും 320 കോടി ന്യൂക്ലി​യോ​റ്റൈ​ഡു​കൾ ഉണ്ട്‌. ഇവ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നതു കോശ​ങ്ങൾക്ക്‌ എൻ​സൈ​മു​ക​ളും പ്രോ​ട്ടീ​നു​ക​ളും ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ അത്ര കൃത്യ​മായ ഘടനയി​ലാണ്‌.

ന്യൂക്ലി​യോ​റ്റൈ​ഡു​ക​ളു​ടെ ലളിത​മായ ഇഴപോ​ലും യാദൃ​ച്ഛി​ക​മാ​യി, ശരിയായ ഘടനയിൽ വരാനുള്ള സാധ്യത 10150-ൽ (1-നു ശേഷം 150 പൂജ്യം ഉള്ള സംഖ്യ) 1 മാത്ര​മാ​ണെ​ന്നാ​ണു കണക്കാ​ക്കി​യി​രി​ക്കു​ന്നത്‌. ഒരിക്ക​ലും നടക്കാത്ത ഒരു കാര്യ​മാ​യി​രി​ക്കും ഇത്‌.

ജീവനി​ല്ലാ​ത്ത ഒന്നിൽനിന്ന്‌ തനിയെ ജീവൻ വന്നെന്നു ശാസ്‌ത്ര​പ​രീ​ക്ഷ​ണ​ങ്ങൾക്കൊ​ന്നും തെളി​യി​ക്കാൻ കഴിഞ്ഞി​ട്ടില്ല എന്നതാണു വസ്‌തുത.

മനുഷ്യ​ജീ​വൻ സമാന​ത​ക​ളി​ല്ലാ​ത്ത​താണ്‌. മറ്റു ജീവി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ജീവിതം ശരിക്കും ആസ്വദി​ക്കാ​നുള്ള സവി​ശേ​ഷ​തകൾ മനുഷ്യ​നുണ്ട്‌. കലാപ​ര​മായ കഴിവു​ക​ളും വികാ​രങ്ങൾ പ്രകടി​പ്പി​ക്കാ​നുള്ള കഴിവും മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ സ്ഥാപി​ക്കാൻവേണ്ട സ്വഭാ​വ​ഗു​ണ​ങ്ങ​ളും മനുഷ്യർക്കു പ്രത്യേ​ക​മാ​യുണ്ട്‌. മണവും ശബ്ദങ്ങളും നിറങ്ങ​ളും രുചി​ക​ളും കാഴ്‌ച​ക​ളും എല്ലാം നമ്മൾ ആസ്വദി​ക്കു​ന്നു. ഭാവി​കാ​ര്യ​ങ്ങൾ ആസൂ​ത്രണം ചെയ്യു​ക​യും ജീവി​ത​ത്തി​ന്റെ അർഥം അറിയാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഈ സവി​ശേ​ഷ​തകൾ നമ്മുടെ നിലനിൽപ്പി​നും പുനരു​ത്‌പാ​ദ​ന​ത്തി​നും ശരിക്കും ആവശ്യ​മാ​യ​തു​കൊണ്ട്‌ നമ്മളിൽ വികസിച്ച്‌ ഉണ്ടായ​താ​ണോ? അതോ ജീവൻ സ്‌നേ​ഹ​വാ​നായ ഒരു സ്രഷ്ടാ​വി​ന്റെ സമ്മാന​മാ​ണെ​ന്നാ​ണോ ഇതു കാണി​ക്കു​ന്നത്‌?