യോന 1:1-17

1  അമിത്ഥാ​യി​യു​ടെ മകൻ യോനയ്‌ക്ക്‌*+ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം ലഭിച്ചു:  “നീ മഹാന​ഗ​ര​മായ നിനെവെയിലേക്കു+ ചെന്ന്‌ അതിനു ലഭിക്കാ​നി​രി​ക്കുന്ന ശിക്ഷ​യെ​ക്കു​റിച്ച്‌ പ്രഖ്യാ​പി​ക്കുക. അവരുടെ ദുഷ്ടത എന്റെ ശ്രദ്ധയിൽപ്പെ​ട്ടി​രി​ക്കു​ന്നു.”  പക്ഷേ യോന യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ തർശീ​ശി​ലേക്ക്‌ ഓടി​പ്പോ​കാൻ തീരു​മാ​നിച്ച്‌ യോപ്പ​യിൽ ചെന്നു, അവിടെ തർശീ​ശി​ലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. യഹോ​വ​യിൽനിന്ന്‌ അകലെ, തർശീ​ശി​ലേക്കു പോകാ​നാ​യി യോന യാത്ര​ക്കൂ​ലി കൊടു​ത്ത്‌ അവരോ​ടൊ​പ്പം ആ കപ്പലിൽ കയറി.  യഹോവ കടലിൽ ശക്തമായ ഒരു കാറ്റ്‌ അടിപ്പി​ച്ചു. കടൽ ഉഗ്രമാ​യി ക്ഷോഭി​ച്ചു, കപ്പൽ തകരു​മെ​ന്നാ​യി!  നാവികരെല്ലാം ഭയന്നു​വി​റച്ചു. അവർ ഓരോ​രു​ത്ത​രും സഹായ​ത്തി​നാ​യി അവരവ​രു​ടെ ദൈവത്തെ വിളിച്ച്‌ പ്രാർഥി​ക്കാൻതു​ടങ്ങി. കപ്പലിന്റെ ഭാരം കുറയ്‌ക്കാൻ അവർ അതിലുള്ള സാധനങ്ങൾ കടലിൽ എറിഞ്ഞു.+ എന്നാൽ യോന കപ്പലിന്റെ അടിത്ത​ട്ടിൽ കിടന്ന്‌ സുഖമാ​യി ഉറങ്ങു​ക​യാ​യി​രു​ന്നു.  കപ്പിത്താൻ യോന​യു​ടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “നീ എന്താണു കിടന്ന്‌ ഉറങ്ങു​ന്നത്‌? എഴു​ന്നേറ്റ്‌ നിന്റെ ദൈവത്തെ വിളിച്ച്‌ പ്രാർഥി​ക്കൂ! ചില​പ്പോൾ സത്യ​ദൈവം നമ്മളോ​ടു കരുണ കാണിച്ച്‌ നമ്മളെ രക്ഷി​ച്ചേ​ക്കും.”+  അവർ പരസ്‌പരം പറഞ്ഞു: “വരൂ, ഈ ദുരന്ത​ത്തിന്‌ ഉത്തരവാ​ദി ആരാ​ണെന്ന്‌ അറിയാൻ നമുക്കു നറുക്കി​ട്ട്‌ നോക്കാം.”+ അവർ നറുക്കി​ട്ടു, നറുക്കു യോന​യ്‌ക്കു വീണു.+  അവർ യോന​യോ​ടു ചോദി​ച്ചു: “ഞങ്ങളോ​ടു പറയൂ, നമുക്കു വന്ന ഈ ദുരന്ത​ത്തിന്‌ ആരാണ്‌ ഉത്തരവാ​ദി? എന്താണു താങ്കളു​ടെ ജോലി? എവി​ടെ​നി​ന്നാ​ണു താങ്കൾ വരുന്നത്‌? താങ്കൾ ഏതു രാജ്യ​ക്കാ​ര​നാണ്‌, ഏതു ജനതയിൽപ്പെ​ട്ട​യാ​ളാണ്‌?”  യോന പറഞ്ഞു: “ഞാനൊ​രു എബ്രാ​യ​നാണ്‌. കടലും കരയും ഉണ്ടാക്കിയ, സ്വർഗ​ത്തി​ലെ ദൈവ​മായ യഹോ​വയെ ഭയപ്പെടുന്നവനാണു* ഞാൻ.” 10  അതു കേട്ട​പ്പോൾ അവർക്ക്‌ ഒന്നുകൂ​ടെ ഭയമായി. അവർ ചോദി​ച്ചു: “താങ്കൾ എന്താണു ചെയ്‌തത്‌?” (താൻ യഹോ​വ​യു​ടെ അടുത്തു​നിന്ന്‌ ഓടി​പ്പോ​കു​ക​യാ​ണെന്നു യോന പറഞ്ഞ്‌ അവർ അറിഞ്ഞി​രു​ന്നു.) 11  കടൽ കൂടു​തൽക്കൂ​ടു​തൽ ക്ഷോഭി​ച്ച​പ്പോൾ അവർ യോന​യോ​ടു ചോദി​ച്ചു: “ഞങ്ങൾ താങ്കളെ എന്തു ചെയ്‌താ​ലാണ്‌ ഈ കടലൊ​ന്നു ശാന്തമാ​കുക?” 12  യോന പറഞ്ഞു: “എന്നെ എടുത്ത്‌ കടലിൽ ഇടുക, അപ്പോൾ കടൽ ശാന്തമാ​കും. കടൽ നിങ്ങ​ളോട്‌ ഇത്ര കോപി​ക്കാൻ കാരണ​ക്കാ​രൻ ഞാനാ​ണെന്ന്‌ എനിക്ക്‌ അറിയാം.” 13  എങ്കിലും കപ്പൽ കരയ്‌ക്കെ​ത്തി​ക്കാൻ അവർ ആഞ്ഞ്‌ തുഴഞ്ഞു. പക്ഷേ, ചുറ്റു​മുള്ള കടൽ കൂടു​തൽക്കൂ​ടു​തൽ ക്ഷോഭി​ച്ച​തു​കൊണ്ട്‌ അവർക്ക്‌ അതിനു കഴിഞ്ഞില്ല. 14  അപ്പോൾ അവർ യഹോ​വയെ വിളിച്ച്‌ പ്രാർഥി​ച്ചു: “അയ്യോ യഹോവേ, ഇയാൾ കാരണം ഞങ്ങൾ നശിച്ചു​പോ​ക​രു​തേ! നിരപ​രാ​ധി​യു​ടെ രക്തം ചൊരിഞ്ഞ കുറ്റം ഞങ്ങളുടെ മേൽ ചുമത്ത​രു​തേ. യഹോവേ, എല്ലാം അങ്ങയുടെ ഇഷ്ടമനു​സ​രി​ച്ചാ​ണ​ല്ലോ നടക്കു​ന്നത്‌.” 15  എന്നിട്ട്‌ അവർ യോനയെ എടുത്ത്‌ കടലി​ലേക്ക്‌ ഇട്ടു; കടൽ ശാന്തമാ​യി. 16  അപ്പോൾ അവർക്ക്‌ യഹോ​വ​യോ​ടു വലിയ ഭയം തോന്നി.+ അവർ യഹോ​വ​യ്‌ക്കൊ​രു ബലി അർപ്പി​ക്കു​ക​യും നേർച്ചകൾ നേരു​ക​യും ചെയ്‌തു. 17  യോനയെ വിഴു​ങ്ങാൻ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ മൂന്നു പകലും മൂന്നു രാത്രി​യും യോന മത്സ്യത്തി​ന്റെ വയറ്റിൽ കഴിഞ്ഞു.+

അടിക്കുറിപ്പുകള്‍

അർഥം: “പ്രാവ്‌.”
അഥവാ “ആരാധി​ക്കു​ന്ന​വ​നാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം