യശയ്യ 42:1-25

42  ഇതാ, ഞാൻ പിന്തു​ണ​യ്‌ക്കുന്ന എന്റെ ദാസൻ!+ ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ,+ എന്റെ അംഗീ​കാ​ര​മു​ള്ളവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ പകർന്നി​രി​ക്കു​ന്നു;+അവൻ ജനതകൾക്കു ന്യായം നടത്തി​ക്കൊ​ടു​ക്കും.+   അവൻ ശബ്ദമു​യർത്തു​ക​യോ നിലവി​ളി​ക്കു​ക​യോ ഇല്ല,തെരു​വീ​ഥി​ക​ളിൽ അവൻ തന്റെ സ്വരം കേൾപ്പി​ക്കില്ല.+   ചതഞ്ഞ ഈറ്റ അവൻ ഒടിച്ചു​ക​ള​യില്ല,പുകയുന്ന തിരി കെടു​ത്തി​ക്ക​ള​യു​ക​യു​മില്ല.+ അവൻ വിശ്വ​സ്‌ത​ത​യോ​ടെ നീതി നടപ്പാ​ക്കും.+   അവൻ ഭൂമി​യിൽ നീതി സ്ഥാപി​ക്കും;അവൻ കെട്ടു​പോ​കു​ക​യോ ചതഞ്ഞു​പോ​കു​ക​യോ ഇല്ല.+അവന്റെ നിയമത്തിനായി* ദ്വീപു​കൾ കാത്തി​രി​ക്കു​ന്നു.   ആകാശത്തിന്റെ സ്രഷ്ടാവ്‌, അതിനെ വിരി​ച്ചൊ​രു​ക്കിയ മഹാ​ദൈവം,+ഭൂമിയെ വിരിച്ച്‌ അതിൽ സകലവും നിർമിച്ച ദൈവം,+അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+അതിൽ നടക്കു​ന്ന​വർക്കു ജീവൻ* നൽകുന്ന ദൈവം,+യഹോവ എന്ന സത്യ​ദൈവം, ഇങ്ങനെ പറയുന്നു:   “യഹോവ എന്ന ഞാൻ നീതി​യോ​ടെ നിന്നെ വിളി​ച്ചി​രി​ക്കു​ന്നു;ഞാൻ നിന്റെ കൈപി​ടി​ച്ചി​രി​ക്കു​ന്നു. ഞാൻ നിന്നെ രക്ഷിച്ച്‌ ജനത്തിന്‌ ഒരു ഉടമ്പടി​യാ​യി കൊടു​ക്കും,+നിന്നെ ഞാൻ ജനതകൾക്കു വെളി​ച്ച​മാ​ക്കും.+   അങ്ങനെ നീ അന്ധരുടെ കണ്ണുകൾ തുറക്കും,+തടവു​കാ​രെ കുണ്ടറ​യിൽനിന്ന്‌ മോചി​പ്പി​ക്കും,തടവറ​യു​ടെ ഇരുളിൽ കഴിയു​ന്ന​വരെ പുറത്ത്‌ കൊണ്ടു​വ​രും.+   യഹോവ! അതാണ്‌ എന്റെ പേര്‌;എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടു​ക്കില്ല;*എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.+   ഇതാ, ആദ്യം പറഞ്ഞവ സംഭവി​ച്ചി​രി​ക്കു​ന്നു;ഞാൻ ഇനി പുതിയവ പ്രസ്‌താ​വി​ക്കും. അവ ആരംഭി​ക്കും​മു​മ്പു​തന്നെ ഞാൻ അവയെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടു പറയുന്നു.”+ 10  സമുദ്രസഞ്ചാരികളേ, സമു​ദ്ര​ത്തി​ലുള്ള സകലവും തേടി​പ്പോ​കു​ന്ന​വരേ,ദ്വീപു​ക​ളേ, ദ്വീപു​വാ​സി​കളേ,+യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടൂ,+ഭൂമി​യു​ടെ അതിരു​ക​ളിൽനിന്ന്‌ അവനെ സ്‌തു​തി​ച്ചു​പാ​ടൂ.+ 11  കേദാരിന്റെ+ വാസസ്ഥ​ല​ങ്ങ​ളും,വിജന​ഭൂ​മി​യും അതിലെ നഗരങ്ങ​ളും ശബ്ദം ഉയർത്തട്ടെ,+ പാറ​ക്കെ​ട്ടു​ക​ളിൽ വസിക്കു​ന്നവർ സന്തോ​ഷാ​രവം മുഴക്കട്ടെ;പർവത​ശി​ഖ​ര​ങ്ങ​ളിൽനിന്ന്‌ അവർ ആർത്തു​വി​ളി​ക്കട്ടെ. 12  അവർ യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കട്ടെ,ദ്വീപു​ക​ളിൽ ദൈവ​ത്തി​ന്റെ മഹിമ പ്രസി​ദ്ധ​മാ​ക്കട്ടെ.+ 13  ഒരു വീര​നെ​പ്പോ​ലെ യഹോവ പുറ​പ്പെ​ടും.+ ഒരു യോദ്ധാ​വി​നെ​പ്പോ​ലെ തന്റെ തീക്ഷ്‌ണത ജ്വലി​പ്പി​ക്കും.+ ദൈവം ആർത്തു​വി​ളി​ക്കും, പോർവി​ളി മുഴക്കും;താൻ ശത്രു​ക്ക​ളെ​ക്കാൾ ശക്തനാ​ണെന്നു തെളി​യി​ക്കും.+ 14  “ഞാൻ ഏറെക്കാ​ലം ക്ഷമയോ​ടി​രു​ന്നു, ഞാൻ സ്വയം അടക്കി മിണ്ടാ​തി​രു​ന്നു. പ്രസവി​ക്കു​ന്ന ഒരു സ്‌ത്രീ​യെ​പ്പോ​ലെ,ഞാൻ ഒരേ സമയം ഞരങ്ങു​ക​യും കിതയ്‌ക്കു​ക​യും നെടു​വീർപ്പി​ടു​ക​യും ചെയ്യും. 15  ഞാൻ മലക​ളെ​യും കുന്നു​ക​ളെ​യും നശിപ്പി​ച്ചു​ക​ള​യും,അവയിലെ സസ്യജാ​ല​മെ​ല്ലാം കരിച്ചു​ക​ള​യും. നദികളെ ഞാൻ തുരുത്തുകളായി* മാറ്റും,ഈറ്റ നിറഞ്ഞ തടാകങ്ങൾ വറ്റിച്ചു​ക​ള​യും.+ 16  ഞാൻ അന്ധന്മാരെ അവർക്കു പരിചി​ത​മ​ല്ലാത്ത വഴിയി​ലൂ​ടെ കൊണ്ടു​പോ​കും,+അവർ സഞ്ചരി​ച്ചി​ട്ടി​ല്ലാത്ത വഴിക​ളി​ലൂ​ടെ നടത്തും.+ അവർക്കു മുന്നി​ലുള്ള ഇരുട്ടി​നെ ഞാൻ പ്രകാ​ശ​മാ​ക്കി മാറ്റും,+കുന്നും കുഴി​യും നിറഞ്ഞ പ്രദേശം നിരപ്പാ​ക്കും.+ ഇങ്ങനെ​യെ​ല്ലാം ഞാൻ അവർക്കു​വേണ്ടി ചെയ്യും; ഞാൻ അവരെ ഉപേക്ഷി​ക്കില്ല.” 17  വാർത്തുണ്ടാക്കിയ രൂപങ്ങ​ളോട്‌,* “നിങ്ങളാ​ണ്‌ ഞങ്ങളുടെ ദൈവങ്ങൾ” എന്നു പറയു​ക​യുംകൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​ങ്ങ​ളിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്ന​വർപിന്തി​രിഞ്ഞ്‌ ഓടേ​ണ്ടി​വ​രും; അവർ നാണം​കെ​ട്ടു​പോ​കും.+ 18  ബധിരരേ, ശ്രദ്ധി​ച്ചു​കേൾക്കുക;അന്ധരേ, സൂക്ഷി​ച്ചു​നോ​ക്കുക.+ 19  എന്റെ ദാസന​ല്ലാ​തെ മറ്റാരാ​ണ്‌ അന്ധൻ?ഞാൻ അയച്ച സന്ദേശ​വാ​ഹ​ക​നെ​പ്പോ​ലെ ബധിരൻ ആരുണ്ട്‌? പ്രതി​ഫ​ലം ലഭിച്ച​വ​നെ​പ്പോ​ലെ അന്ധത ബാധിച്ച മറ്റാരു​ണ്ട്‌?യഹോ​വ​യു​ടെ ദാസ​നെ​പ്പോ​ലെ അന്ധൻ വേറെ ആരുണ്ട്‌?+ 20  നീ പലതും കാണുന്നു, പക്ഷേ ജാഗ്രത കാണി​ക്കു​ന്നില്ല. ചെവി​കൊണ്ട്‌ കേൾക്കു​ന്നു, പക്ഷേ ശ്രദ്ധി​ക്കു​ന്നില്ല.+ 21  യഹോവ സന്തോ​ഷ​ത്തോ​ടെ തന്റെ നിയമം* ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു;തന്റെ നീതി​യെ​പ്രതി അതിനെ ശ്രേഷ്‌ഠ​മാ​ക്കി​യി​രി​ക്കു​ന്നു. 22  എന്നാൽ ഇവർ കൊള്ള​യും കവർച്ച​യും അനുഭ​വി​ക്കേ​ണ്ടി​വന്ന ഒരു ജനമാണ്‌;+അവരെ​ല്ലാം കുഴി​ക​ളിൽ കുടു​ങ്ങി​യി​രി​ക്കു​ന്നു; അവരെ കാരാ​ഗൃ​ഹ​ത്തിൽ അടച്ചി​രി​ക്കു​ന്നു.+ അവരെ കൊള്ള​യ​ടി​ച്ചി​രി​ക്കു​ന്നു, രക്ഷിക്കാൻ ആരുമില്ല,+അവരെ കവർച്ച ചെയ്‌തി​രി​ക്കു​ന്നു; “അവരെ വിട്ടു​ത​രുക!” എന്നു പറയാൻ അവർക്ക്‌ ആരുമില്ല. 23  നിങ്ങളിൽ ആര്‌ ഇതു കേൾക്കും? ആര്‌ ഇതു കേൾക്കു​ക​യും ഭാവിയെ ഓർത്ത്‌ ശ്രദ്ധ നൽകു​ക​യും ചെയ്യും? 24  ആരാണു യാക്കോ​ബി​നെ കൊള്ള​ക്കാ​രു​ടെ കൈയിൽ ഏൽപ്പി​ച്ചത്‌?ആരാണ്‌ ഇസ്രാ​യേ​ലി​നെ കവർച്ച​ക്കാർക്കു കൈമാ​റി​യത്‌? യഹോ​വ​യാണ്‌ അങ്ങനെ ചെയ്‌തത്‌; അവർ ദൈവ​ത്തിന്‌ എതിരെ പാപം ചെയ്‌തി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കാൻ അവർ മനസ്സു​കാ​ണി​ച്ചില്ല,ദൈവ​ത്തി​ന്റെ നിയമം* അവർ അനുസ​രി​ച്ചില്ല.+ 25  അതുകൊണ്ട്‌ ദൈവം അവന്റെ മേൽ വീണ്ടും​വീ​ണ്ടും കോപം ചൊരി​ഞ്ഞു,ക്രോ​ധ​വും യുദ്ധ​ക്കെ​ടു​തി​ക​ളും വർഷിച്ചു.+ അവന്റെ ചുറ്റു​മുള്ള സകലതി​നെ​യും അതു വിഴുങ്ങി; എന്നിട്ടും അവൻ ശ്രദ്ധി​ച്ചില്ല.+ അത്‌ അവന്‌ എതിരെ കത്തിജ്വ​ലി​ച്ചു; എന്നിട്ടും അവൻ അതു കാര്യ​മാ​ക്കി​യില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “ഉപദേ​ശ​ത്തി​നാ​യി.”
അഥവാ “ആത്മാവ്‌.”
അഥവാ “മറ്റാരു​മാ​യും പങ്കു​വെ​ക്കില്ല.”
അഥവാ “തീര​പ്ര​ദേ​ശ​മാ​ക്കി.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​ക​ളോ​ട്‌.”
അഥവാ “ഉപദേശം.”
അഥവാ “ഉപദേശം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം