വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ സ്‌നാനമേൽക്കണോ?

ഞാൻ സ്‌നാനമേൽക്കണോ?

അധ്യായം 37

ഞാൻ സ്‌നാ​ന​മേൽക്ക​ണോ?

താഴെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്ന്‌ അടയാ​ള​പ്പെ​ടു​ത്തുക:

ക്രിസ്‌ത്യാനികൾ സ്‌നാ​ന​മേറ്റേ മതിയാ​കൂ.

□ ശരി

□ തെറ്റ്‌

സ്‌നാനപ്പെടുന്നത്‌ പിന്നീട്‌ വലിയ തെറ്റു​ക​ളൊ​ന്നും ചെയ്യാ​തി​രി​ക്കാൻ സഹായി​ക്കും, അതാണ്‌ സ്‌നാ​ന​പ്പെ​ടു​ന്ന​തി​ന്റെ പ്രധാന ഉദ്ദേശ്യം.

□ ശരി

□ തെറ്റ്‌

സ്‌നാനം രക്ഷയി​ലേ​ക്കുള്ള വാതിൽ തുറന്നു​ത​രും.

□ ശരി

□ തെറ്റ്‌

സ്‌നാനമേൽക്കാത്തിടത്തോളം എങ്ങനെ വേണ​മെ​ങ്കി​ലും ജീവി​ക്കാം. ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേണ്ടി വരില്ല.

□ ശരി

□ തെറ്റ്‌

കൂട്ടുകാരൊക്കെ സ്‌നാ​ന​മേൽക്കു​ന്നു​ണ്ടെ​ങ്കിൽ ഞാനും സ്‌നാ​ന​മേൽക്കാ​റാ​യി എന്നാണ്‌ അർഥം.

□ ശരി

□ തെറ്റ്‌

ദൈവം പറയു​ന്ന​തൊ​ക്കെ അനുസ​രിച്ച്‌ ജീവി​ക്കുന്ന ഒരാളാ​ണോ നിങ്ങൾ? ദൈവ​വു​മാ​യി നല്ലൊരു അടുപ്പം ഉണ്ടോ? നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാ​റു​ണ്ടോ? ഇങ്ങനെ​യൊ​ക്കെ ചെയ്യുന്ന ഒരാൾ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​തു​ട​ങ്ങു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. പക്ഷേ നിങ്ങൾ ശരിക്കും സ്‌നാ​ന​പ്പെ​ടാ​റാ​യോ എന്ന്‌ എങ്ങനെ അറിയും? അതു മനസ്സി​ലാ​ക്കാൻ നമുക്കു മുകളിൽ പറഞ്ഞ ആ അഞ്ചു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കാം.

ക്രിസ്‌ത്യാ​നി​കൾ സ്‌നാ​ന​മേറ്റേ മതിയാ​കൂ.

ശരിയാണ്‌. തന്റെ അനുഗാ​മി​കൾ സ്‌നാ​ന​മേൽക്ക​ണ​മെന്ന്‌ യേശു പറഞ്ഞു. (മത്തായി 28:19, 20) യേശു​വും സ്‌നാ​ന​മേറ്റു. അതു​കൊണ്ട്‌ യേശു​വി​നെ അനുഗ​മി​ക്കുന്ന ഒരാൾ സ്‌നാ​ന​മേൽക്കേ​ണ്ട​താണ്‌. പക്ഷേ ശരിക്കും ആഗ്രഹം തോന്നി​യി​ട്ടാ​യി​രി​ക്കണം അങ്ങനെ ചെയ്യു​ന്നത്‌. മാത്രമല്ല, നന്നായി ആലോ​ചിച്ച്‌ തീരു​മാ​നം എടുക്കാ​നുള്ള പക്വത​യു​ണ്ടാ​യി​രി​ക്കു​ക​യും വേണം.

സ്‌നാ​ന​പ്പെ​ടു​ന്നത്‌ പിന്നീട്‌ വലിയ തെറ്റു​ക​ളൊ​ന്നും ചെയ്യാ​തി​രി​ക്കാൻ സഹായി​ക്കും, അതാണ്‌ സ്‌നാ​ന​പ്പെ​ടു​ന്ന​തി​ന്റെ പ്രധാന ഉദ്ദേശ്യം.

തെറ്റാണ്‌. ഒരാൾ സ്‌നാ​ന​മേൽക്കു​മ്പോൾ അയാ​ളെ​ത്തന്നെ യഹോ​വയ്‌ക്കു സമർപ്പി​ച്ചി​രി​ക്കു​ന്നു എന്ന്‌ മറ്റുള്ള​വ​രു​ടെ മുമ്പാകെ കാണി​ക്കു​ക​യാണ്‌. പക്ഷേ ഒരു വ്യക്തി യഹോ​വയ്‌ക്കു തന്നെത്തന്നെ സമർപ്പി​ച്ചാ​ലും തെറ്റായ കാര്യ​ങ്ങ​ളോ​ടുള്ള ആഗ്രഹം അയാളു​ടെ ഉള്ളി​ന്റെ​യു​ള്ളിൽ ഉള്ളിട​ത്തോ​ളം അയാൾ തെറ്റു ചെയ്‌തേ​ക്കാം. ഒരാൾ തെറ്റു ചെയ്യാ​തി​രി​ക്ക​ണ​മെ​ങ്കിൽ ആ വ്യക്തിക്ക്‌ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോട്‌ സ്‌നേഹം തോന്നി​ത്തു​ട​ങ്ങണം, ആ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാ​നുള്ള ആഗ്രഹം വേണം. ശരിക്കും പറഞ്ഞാൽ ആ ആഗ്രഹ​മാണ്‌ സമർപ്പി​ക്കാൻതന്നെ ആ വ്യക്തിയെ പ്രേരി​പ്പി​ക്കേ​ണ്ടത്‌.

സ്‌നാനം രക്ഷയി​ലേ​ക്കുള്ള വാതിൽ തുറന്നു​ത​രും.

ശരിയാണ്‌. രക്ഷയി​ലേക്കു നയിക്കുന്ന ഒരു പ്രധാ​ന​കാ​ര്യ​മാണ്‌ സ്‌നാനം എന്നുത​ന്നെ​യാ​ണു ബൈബി​ളും പറയു​ന്നത്‌. (1 പത്രോസ്‌ 3:21) പക്ഷേ സ്‌നാ​ന​മേ​റ്റ​തു​കൊണ്ട്‌ രക്ഷ കിട്ടും എന്ന്‌ ഒരു ഗ്യാര​ണ്ടി​യു​മില്ല. രക്ഷ കിട്ടുക എന്ന ഉദ്ദേശ്യ​ത്തി​ലു​മല്ല ഒരാൾ സ്‌നാ​ന​മേൽക്കേ​ണ്ടത്‌. യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടും യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ എന്നെന്നും ആരാധി​ക്കാ​നുള്ള ആഗ്രഹം​കൊ​ണ്ടും ആയിരി​ക്കണം ഒരാൾ സ്‌നാ​ന​മേൽക്കേ​ണ്ടത്‌.—മർക്കോസ്‌ 12:29, 30.

സ്‌നാ​ന​മേൽക്കാ​ത്തി​ട​ത്തോ​ളം എങ്ങനെ വേണ​മെ​ങ്കി​ലും ജീവി​ക്കാം. ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേണ്ടി വരില്ല.

തെറ്റാണ്‌. യാക്കോബ്‌ 4:17-ാം വാക്യം ഇങ്ങനെ പറയുന്നു: “ഒരാൾ ശരി എന്താ​ണെന്ന്‌ അറിഞ്ഞി​ട്ടും അതു ചെയ്യു​ന്നി​ല്ലെ​ങ്കിൽ അതു പാപമാണ്‌.” അതു​കൊണ്ട്‌ ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേണ്ടി വരുന്നത്‌ സ്‌നാ​ന​മേ​റ്റോ ഇല്ലയോ എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലല്ല. നിങ്ങൾക്ക്‌ ശരി എന്താ​ണെന്ന്‌ അറിയാ​മെ​ങ്കിൽ, നന്നായി ആലോ​ചിച്ച്‌ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പക്വത​യു​ണ്ടെ​ങ്കിൽ അച്ഛനോ​ടോ അമ്മയോ​ടോ സഭയിലെ പക്വത​യുള്ള മറ്റൊ​രാ​ളോ​ടോ സംസാ​രി​ക്കുക. സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അവർ പറഞ്ഞു​ത​രും.

കൂട്ടു​കാ​രൊ​ക്കെ സ്‌നാ​ന​മേൽക്കു​ന്നു​ണ്ടെ​ങ്കിൽ ഞാനും സ്‌നാ​ന​മേൽക്കാ​റാ​യി എന്നാണ്‌ അർഥം.

തെറ്റാണ്‌. സ്‌നാനം എന്നത്‌ നിങ്ങളു​ടെ മാത്രം തീരു​മാ​ന​മാ​യി​രി​ക്കണം. മറ്റാ​രെ​യും നോക്കി എടുക്കേണ്ട ഒരു തീരു​മാ​നമല്ല അത്‌. (സങ്കീർത്തനം 110:3) യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ എന്തൊക്കെ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ നന്നായി മനസ്സി​ലാ​ക്കി​യ​തി​നു ശേഷം മാത്രം ഒരു തീരു​മാ​ന​മെ​ടു​ക്കുക. ആ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ നിങ്ങൾ ശരിക്കും തയ്യാറാ​ണെന്ന്‌ ഉറപ്പു​മു​ണ്ടാ​യി​രി​ക്കണം.—സഭാ​പ്ര​സം​ഗകൻ 5:4, 5.

ജീവി​തത്തെ മാറ്റി​മ​റി​ക്കുന്ന ഒരു തീരു​മാ​നം

സ്‌നാ​ന​മേൽക്കുക എന്നത്‌ ജീവി​തത്തെ ആകെ മാറ്റി​മ​റി​ക്കുന്ന ഒരു തീരു​മാ​ന​മാണ്‌. ആ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ നിങ്ങൾക്ക്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും. പക്ഷേ അതേസ​മയം അത്‌ വലി​യൊ​രു ഉത്തരവാ​ദി​ത്വ​വു​മാണ്‌. യഹോ​വയ്‌ക്ക്‌ നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ച​പ്പോൾ കൊടുത്ത വാക്ക്‌ പാലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം.

നിങ്ങൾക്ക്‌ അതിനുള്ള സമയമാ​യെന്നു തോന്നു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ ഏറ്റവു നല്ലൊരു കാര്യ​മാണ്‌ നിങ്ങൾ ചെയ്യാൻപോ​കു​ന്നത്‌. യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ ആരാധി​ക്കാ​നും യഹോ​വയ്‌ക്ക്‌ സ്വയം സമർപ്പി​ക്കു​മ്പോൾ കൊടു​ക്കുന്ന വാക്ക്‌ പാലി​ച്ചു​കൊണ്ട്‌ ജീവി​ക്കാ​നും ഉള്ള നല്ലൊരു അവസര​മാണ്‌ നിങ്ങളു​ടെ മുന്നി​ലു​ള്ളത്‌.—മത്തായി 22:36, 37.

അടുത്ത അധ്യാ​യ​ത്തിൽ

ജീവിതം വെറുതെ പാഴാ​ക്കി​ക്ക​ള​യാ​തെ ഏറ്റവും നല്ല വിധത്തിൽ ഉപയോ​ഗ​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന ലക്ഷ്യങ്ങൾ എങ്ങനെ വെക്കാ​മെന്നു പഠിക്കുക.

ഓർത്തിരിക്കേണ്ട വാക്യം

“നിങ്ങളു​ടെ ശരീര​ങ്ങളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പി​ച്ചു​കൊണ്ട്‌ ചിന്താ​പ്രാപ്‌തി ഉപയോ​ഗി​ച്ചുള്ള വിശു​ദ്ധ​സേ​വനം ചെയ്യുക.”—റോമർ 12:1.

എളുപ്പവഴി

ആത്മീയമായി പുരോ​ഗ​മി​ക്കാൻ നിങ്ങളെ സഹായി​ക്കാൻ പറ്റിയ ഒരാളെ സഭയിൽനിന്ന്‌ കണ്ടുപി​ടി​ക്കുക. അതിന്‌ അച്ഛനമ്മ​മാ​രു​ടെ സഹായം ചോദി​ക്കുക.—പ്രവൃ​ത്തി​കൾ 16:1-3.

നിങ്ങൾക്ക്‌ അറിയാ​മോ. . . ?

രക്ഷയ്‌ക്കുള്ള ‘അടയാ​ള​ത്തി​ന്റെ’ ഒരു പ്രധാ​ന​ഭാ​ഗ​മാണ്‌ സ്‌നാനം.—യഹസ്‌കേൽ 9:4-6.

ചെയ്‌തുനോക്കൂ!

സ്‌നാനം എന്ന ലക്ഷ്യത്തിൽ എത്തുന്ന​തി​നു​വേണ്ടി, ഞാൻ കൂടുതൽ മനസ്സി​ലാ​ക്കാൻ ആഗ്രഹി​ക്കുന്ന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ ഇതൊ​ക്കെ​യാണ്‌: ․․․․․

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ അച്ഛനമ്മ​മാ​രോട്‌ ചോദി​ച്ച​റി​യാൻ ഉദ്ദേശി​ക്കുന്ന കാര്യങ്ങൾ ഇവയാണ്‌: ․․․․․

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

● ഗൗരവ​മാ​യി എടുക്കേണ്ട ഒരു കാര്യ​മാണ്‌ സ്‌നാനം എന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

● ചില ചെറു​പ്പ​ക്കാർ സ്‌നാ​ന​മേൽക്കാ​നുള്ള യോഗ്യത എത്തുന്ന​തി​നു​മു​മ്പേ അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്തേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

● സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ ചില ചെറു​പ്പ​ക്കാർ അനാവ​ശ്യ​മാ​യി മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

[ആകർഷ​ക​വാ​ക്യം]

“സ്‌നാനമേറ്റ ആളാണ​ല്ലോ എന്നോർത്തത്‌ ശരിയായ തീരു​മാ​നങ്ങൾ എടുക്കാൻ എന്നെ സഹായി​ച്ചു. പിന്നീട്‌ ദോഷം ചെയ്‌തേ​ക്കാ​വുന്ന തെറ്റായ കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാ​നും സഹായി​ച്ചു.”—ഹോളി

[ചതുരം/ചിത്രം]

സ്‌നാനത്തെക്കുറിച്ച്‌ സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ

സ്‌നാനം എന്തിന്റെ പ്രതീ​ക​മാണ്‌? വെള്ളത്തിൽ മുങ്ങു​മ്പോൾ നിങ്ങൾ നിങ്ങളു​ടെ ഇഷ്ടപ്ര​കാ​ര​മുള്ള പഴയ ജീവിതം ഉപേക്ഷി​ക്കു​ന്നു എന്നാണ്‌ കാണി​ക്കു​ന്നത്‌. വെള്ളത്തിൽനിന്ന്‌ പൊങ്ങു​ന്നത്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊ​ണ്ടുള്ള പുതിയ ജീവിതം നിങ്ങൾ തുടങ്ങു​ന്ന​തി​നെ​യും പ്രതീ​ക​പ്പെ​ടു​ത്തു​ന്നു.

ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കുക എന്നതു​കൊണ്ട്‌ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌? ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​താ​യി​രി​ക്കും ഇനി നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മെന്ന്‌ യഹോ​വ​യ്‌ക്കു വാക്കു​കൊ​ടു​ക്കു​ന്ന​താണ്‌ സമർപ്പണം. നിങ്ങൾ ഇനി മുതൽ നിങ്ങളു​ടേ​ത​ല്ലെന്ന്‌ അർഥം. (മത്തായി 16:24) സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും പ്രാർഥ​ന​യി​ലൂ​ടെ നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാം. ഇത്‌ ചെയ്യേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌.

സ്‌നാനമേൽക്കുന്നതിന്‌ മുമ്പു​തന്നെ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം? ദൈവ​വ​ചനം പറയു​ന്ന​തു​പോ​ലെ ജീവി​ക്കണം. നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയണം. പ്രാർഥി​ച്ചു​കൊ​ണ്ടും ബൈബിൾ പഠിച്ചു​കൊ​ണ്ടും ദൈവ​വു​മാ​യി നല്ല അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കണം. നിങ്ങൾ യഹോ​വയെ ആരാധി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ ആഗ്രഹം തോന്നി​യി​ട്ടാ​യി​രി​ക്കണം. അല്ലാതെ, മറ്റുള്ള​വ​രു​ടെ നിർബന്ധം കാരണ​മാ​ക​രുത്‌.

സ്‌നാനമേൽക്കുന്നതിന്‌ പ്രത്യേക പ്രായ​പ​രി​ധി​യു​ണ്ടോ? പ്രായമല്ല പ്രധാ​ന​സം​ഗതി. എങ്കിലും സമർപ്പണം എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നുള്ള പ്രായ​വും പക്വത​യു​മൊ​ക്കെ വേണം​താ​നും.

നിങ്ങൾക്കു സ്‌നാ​ന​പ്പെ​ട​ണ​മെ​ന്നുണ്ട്‌, പക്ഷേ അച്ഛനും അമ്മയും പറയുന്നു കുറച്ചു​കൂ​ടെ കഴിയട്ടെ എന്ന്‌. അപ്പോൾ എന്തു ചെയ്യണം? ക്രിസ്‌ത്യാ​നി​യാ​യി ജീവി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ കുറച്ചു​കൂ​ടെ പരിചയം വരട്ടെ എന്നായി​രി​ക്കാം അവർക്കു തോന്നു​ന്നത്‌. അവർ പറയു​ന്നതു കേൾക്കുക. യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സൗഹൃദം കൂടുതൽ ശക്തമാ​ക്കാൻ ആ സമയം ഉപയോ​ഗി​ക്കുക.—1 ശമുവേൽ 2:26.

[ചതുരം]

അഭ്യാസം

സ്‌നാനമേൽക്കാൻ പ്ലാൻ ചെയ്യു​ന്നു​ണ്ടോ?

നിങ്ങൾ അതിനു റെഡി​യാ​ണോ എന്ന്‌ അറിയാൻ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം എഴുതുക. ഉത്തരം എഴുതു​ന്ന​തി​നു മുമ്പ്‌ കൊടു​ത്തി​രി​ക്കുന്ന വാക്യങ്ങൾ എടുത്തു​നോ​ക്കണേ.

യഹോവയിൽ ആശ്രയി​ക്കു​ന്നു​ണ്ടെന്ന്‌ ഇപ്പോൾത്തന്നെ നിങ്ങൾ എങ്ങനെ​യൊ​ക്കെ​യാണ്‌ തെളി​യി​ക്കു​ന്നത്‌?സങ്കീർത്തനം 71:5. ․․․․․

ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി നിങ്ങളു​ടെ വിവേ​ച​നാ​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ നിങ്ങൾ എങ്ങനെ​യാണ്‌ കാണി​ക്കു​ന്നത്‌?എബ്രായർ 5:14. ․․․․․

എത്ര കൂടെ​ക്കൂ​ടെ നിങ്ങൾ പ്രാർഥി​ക്കാ​റുണ്ട്‌? ․․․․․

കാര്യങ്ങൾ എടുത്തു​പ​റ​ഞ്ഞാ​ണോ നിങ്ങൾ പ്രാർഥി​ക്കു​ന്നത്‌? യഹോ​വയെ നിങ്ങൾ ഒരുപാട്‌ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ നിങ്ങളു​ടെ പ്രാർഥ​ന​യിൽനിന്ന്‌ വ്യക്തമാ​ണോ?സങ്കീർത്തനം 17:6. ․․․․․

പ്രാർഥനയുടെ കാര്യ​ത്തിൽ എന്തൊക്കെ മെച്ച​പ്പെ​ടു​ത്താ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? ․․․․․

ഒറ്റയ്‌ക്കിരുന്ന്‌ പതിവാ​യി ബൈബിൾ പഠിക്കാ​റു​ണ്ടോ? അതോ വല്ലപ്പോ​ഴും മാത്രമേ ഉള്ളോ?യോശുവ 1:8. ․․․․․

സ്വന്തമായിരുന്ന്‌ ബൈബിൾ പഠിക്കു​മ്പോൾ എന്തൊക്കെ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ പഠിക്കാറ്‌? ․․․․․

ഒറ്റയ്‌ക്കിരുന്ന്‌ ബൈബിൾ പഠിക്കുന്ന കാര്യ​ത്തിൽ എന്തൊക്കെ മെച്ച​പ്പെ​ടു​ത്താ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? ․․․․․

ശുശ്രൂഷ നന്നായി ചെയ്യാൻ കഴിയു​ന്നു​ണ്ടോ? (ഉദാഹ​ര​ണ​ത്തിന്‌, അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ മറ്റുള്ള​വർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ നിങ്ങൾക്കു പറ്റുന്നു​ണ്ടോ? താത്‌പ​ര്യം കാണി​ക്കു​ന്ന​വർക്കു മടക്കസ​ന്ദർശ​നങ്ങൾ നടത്താ​റു​ണ്ടോ? ഒരു ബൈബിൾപ​ഠനം നടത്തുക എന്ന ലക്ഷ്യത്തി​ലേക്കു നിങ്ങൾ പുരോ​ഗ​മി​ക്കു​ന്നു​ണ്ടോ?)

□ ഉണ്ട്‌ □ ഇല്ല

അച്ഛനും അമ്മയും ശുശ്രൂ​ഷ​യ്‌ക്കു പോകാ​ത്ത​പ്പോ​ഴും നിങ്ങൾ പോകു​മോ?പ്രവൃ​ത്തി​കൾ 5:42.

□ ഉവ്വ്‌ □ ഇല്ല

ശുശ്രൂഷ ചെയ്യുന്ന കാര്യ​ത്തിൽ എന്തൊക്കെ മെച്ച​പ്പെ​ടു​ത്താ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?2 തിമൊ​ഥെ​യൊസ്‌ 2:15. ․․․․․

എല്ലാ മീറ്റി​ങ്ങി​നും നിങ്ങൾ ഹാജരാ​കു​ന്നു​ണ്ടോ? അതോ ഇടയ്‌ക്കൊ​ക്കെ മുടക്കാ​റു​ണ്ടോ?എബ്രായർ 10:25. ․․․․․

മീറ്റിങ്ങുകളിൽ നിങ്ങൾ എങ്ങനെ​യൊ​ക്കെ​യാണ്‌ പങ്കെടു​ക്കു​ന്നത്‌? ․․․․․

അച്ഛനും അമ്മയ്‌ക്കും ഹാജരാ​കാൻ പറ്റാത്ത​പ്പോ​ഴും നിങ്ങൾ മീറ്റി​ങ്ങു​കൾക്ക്‌ ഹാജരാ​കാ​റു​ണ്ടോ (അങ്ങനെ ചെയ്യാൻ അവർ നിങ്ങളെ അനുവ​ദി​ക്കു​ന്നു​ണ്ടെ​ങ്കിൽ)?

□ ഉണ്ട്‌ □ ഇല്ല

ദൈവത്തിന്റെ ഇഷ്ടത്തി​ന​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക്‌ ശരിക്കും ഇഷ്ടമാ​ണോ?സങ്കീർത്തനം 40:8.

□ അതെ □ അല്ല

കൂട്ടുകാരുടെ നിർബ​ന്ധ​ത്തിന്‌ വഴങ്ങി​ക്കൊ​ടു​ക്കാ​തെ പിടി​ച്ചു​നിന്ന ചില സന്ദർഭങ്ങൾ പറയാ​മോ?റോമർ 12:2. ․․․․․

യഹോവയോടുള്ള നിങ്ങളു​ടെ സ്‌നേഹം ശക്തമാ​ക്കി​നി​റു​ത്താൻ എന്തൊക്കെ ചെയ്യാ​നാണ്‌ നിങ്ങൾ പ്ലാൻ ചെയ്യു​ന്നത്‌?യൂദ 20, 21. ․․․․․

നിങ്ങളുടെ അച്ഛനും അമ്മയും യഹോ​വയെ ആരാധി​ക്കു​ന്നത്‌ നിറു​ത്തി​യാ​ലും നിങ്ങൾ യഹോ​വയെ ആരാധി​ക്കു​മോ?മത്തായി 10:36, 37.

□ ഉവ്വ്‌ □ ഇല്ല

[ചിത്രം]

സ്‌നാനം എന്നത്‌ വിവാ​ഹം​പോ​ലെ​തന്നെ ജീവി​തത്തെ മാറ്റി​മ​റി​ക്കുന്ന ഒരു തീരു​മാ​ന​മാണ്‌. അതിനെ നിസ്സാ​ര​മാ​യി കാണരുത്‌