വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 8—ആമുഖം

ഭാഗം 8—ആമുഖം

യഹോവ ശലോ​മോ​നു മഹത്തായ ജ്ഞാനം നൽകി അനു​ഗ്ര​ഹി​ച്ചു. ദേവാ​ലയം പണിയാ​നുള്ള പദവി​യും കൊടു​ത്തു. പക്ഷേ ശലോ​മോൻ പതി​യെ​പ്പ​തി​യെ യഹോ​വയെ വിട്ടു​പോ​യി. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, വ്യാജാ​രാ​ധകർ എങ്ങനെ​യാ​ണു ശലോ​മോ​നെ ദൈവ​ത്തിൽനിന്ന്‌ തിരി​ച്ചു​ക​ള​ഞ്ഞ​തെന്ന്‌ മക്കൾക്കു പറഞ്ഞു​കൊ​ടു​ക്കുക. രാജ്യം വിഭജി​ക്ക​പ്പെട്ടു; ചീത്ത രാജാ​ക്ക​ന്മാർ ജനതയെ വിശ്വാ​സ​ത്യാ​ഗ​ത്തി​ലേ​ക്കും വിഗ്ര​ഹാ​രാ​ധ​ന​യി​ലേ​ക്കും നയിച്ചു. ഈ സമയത്ത്‌ യഹോ​വ​യു​ടെ അനേകം വിശ്വസ്‌ത​പ്ര​വാ​ച​ക​ന്മാർ ഉപദ്ര​വി​ക്ക​പ്പെ​ടു​ക​യും കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. വടക്കേ ദേശം വിശ്വാ​സ​ത്യാ​ഗ​ത്തിൽ മുങ്ങി​ത്താ​ഴാൻ ഇസബേൽ രാജ്ഞി ഇടയാക്കി. ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ലെ ഇരുണ്ട നാളു​ക​ളാ​യി​രു​ന്നു അത്‌. ഇസ്രാ​യേ​ല്യ​രു​ടെ കൂട്ടത്തിൽ യഹോ​വ​യു​ടെ വിശ്വസ്‌ത​രായ അനേകം ദാസന്മാർ അപ്പോ​ഴും ഉണ്ടായി​രു​ന്നു. യഹോ​ശാ​ഫാത്ത്‌ രാജാവ്‌, ഏലിയ പ്രവാ​ചകൻ എന്നിവർ അവരിൽ ചിലരാണ്‌.

ഈ വിഭാഗത്തിൽ

പാഠം 44

യഹോ​വയ്‌ക്ക്‌ ഒരു ആലയം

ദൈവം ശലോ​മോൻ രാജാ​വി​ന്റെ അപേക്ഷ കേൾക്കു​ക​യും വലിയ പദവികൾ ശലോ​മോ​നു കൊടു​ക്കു​ക​യും ചെയ്യുന്നു.

പാഠം 45

ഒരു രാജ്യം വിഭജി​ക്ക​പ്പെ​ടു​ന്നു

അനേകം ഇസ്രാ​യേ​ല്യ​രും യഹോ​വയെ ആരാധി​ക്കു​ന്നതു നിറു​ത്തു​ന്നു.

പാഠം 46

കർമേൽ പർവത​ത്തി​ലെ പരീക്ഷണം

ആരാണു സത്യ​ദൈവം—യഹോ​വ​യോ ബാലോ?

പാഠം 47

യഹോവ ഏലിയയെ ശക്തി​പ്പെ​ടു​ത്തി

ദൈവ​ത്തി​നു നിങ്ങ​ളെ​യും ശക്തി​പ്പെ​ടു​ത്താൻ കഴിയു​മെന്നു തോന്നു​ന്നു​ണ്ടോ?

പാഠം 48

വിധവ​യു​ടെ മകന്‌ ജീവൻ തിരി​ച്ചു​കി​ട്ടി!

ഒരേ വീട്ടിൽ രണ്ട്‌ അത്ഭുതങ്ങൾ!

പാഠം 49

ദുഷ്ടരാ​ജ്ഞി​ക്കു കിട്ടിയ ശിക്ഷ

നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം തട്ടി​യെ​ടു​ക്കാൻവേണ്ടി ഇസബേൽ അയാളെ കൊല്ലാൻ പദ്ധതി​യി​ടു​ന്നു! ഇസബേ​ലി​ന്റെ ദുഷ്ടത യഹോ​വ​യു​ടെ ശ്രദ്ധയിൽപ്പെ​ടാ​തി​രി​ക്കു​ന്നില്ല.

പാഠം 50

യഹോ​ശാ​ഫാ​ത്തി​നു​വേണ്ടി യഹോവ യുദ്ധം ചെയ്യുന്നു

ശത്രു​ജ​ന​തകൾ യഹൂദയെ ആക്രമി​ക്കാൻ ഒരുങ്ങു​മ്പോൾ നല്ല രാജാ​വായ യഹോ​ശാ​ഫാത്ത്‌ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നു.