വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

രാഷ്‌ട്രീ​യം ആളുകളെ ഭിന്നി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

രാഷ്‌ട്രീ​യം ആളുകളെ ഭിന്നി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ലോക​മെ​ങ്ങു​മുള്ള രാജ്യ​ങ്ങ​ളിൽ ആളുകളെ ഭിന്നി​പ്പി​ക്കുന്ന ഒന്നായി മാറി​യി​രി​ക്കു​ക​യാണ്‌ രാഷ്‌ട്രീയം. 2022-ൽ ഒരു ഗവേഷ​ണ​കേ​ന്ദ്രം (Pew Research Center) 19 രാജ്യ​ങ്ങ​ളിൽ നടത്തിയ സർവേ അനുസ​രിച്ച്‌ “ആ രാജ്യ​ങ്ങ​ളി​ലെ 65 ശതമാനം മുതിർന്ന​വ​രും പറയു​ന്നത്‌, അവരുടെ രാജ്യത്ത്‌ വ്യത്യസ്‌ത രാഷ്‌ട്രീ​യ​പാർട്ടി​കളെ പിന്തു​ണ​യ്‌ക്കുന്ന ആളുകൾക്കി​ട​യിൽ വളരെ ശക്തമായ വിയോ​ജി​പ്പു​കൾ ഉണ്ടെന്നാണ്‌.”

 രാഷ്‌ട്രീ​യ​ത്തി​ന്റെ പേരി​ലുള്ള ഇത്തരം ഭിന്നി​പ്പു​കൾ നിങ്ങളു​ടെ നാട്ടി​ലു​ണ്ടോ? എന്താണ്‌ അതിന്റെ കാരണം? അത്‌ പരിഹ​രി​ക്കാൻ പറ്റുമോ? അതെക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്ന​തെന്നു നോക്കാം.

ഭിന്നത​യും ആളുക​ളു​ടെ മനോ​ഭാ​വ​വും

 നമ്മുടെ ഈ കാലത്തെ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ലം’ എന്നാണ്‌. ഈ “അവസാ​ന​കാ​ലത്ത്‌” ഐക്യം തകർക്കുന്ന തരത്തി​ലുള്ള മനോ​ഭാ​വങ്ങൾ ആളുകൾ കാണി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.

  •   ‘അവസാനകാലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും ആയിരി​ക്കും.’—2 തിമൊ​ഥെ​യൊസ്‌ 3:1-3.

 എത്ര ശ്രമം നടത്തി​യി​ട്ടും ഒരു മികച്ച ഭരണം കാഴ്‌ച​വെ​ക്കാൻ ഗവൺമെ​ന്റു​കൾക്കു കഴിയു​ന്നില്ല. അതിന്‌ ഒരു കാരണം അവർക്കി​ട​യി​ലുള്ള അഭി​പ്രാ​യ​ഭി​ന്ന​ത​യാണ്‌. അതു​കൊ​ണ്ടു​തന്നെ അവർക്ക്‌ ഒന്നിച്ചു​നിന്ന്‌ പൊതു​ജ​ന​ങ്ങ​ളു​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക ബുദ്ധി​മു​ട്ടാണ്‌, പലപ്പോ​ഴും അത്‌ അസാധ്യ​വു​മാണ്‌. ബൈബിൾ പറഞ്ഞി​രി​ക്കു​ന്നത്‌ എത്രയോ സത്യമാണ്‌ എന്നല്ലേ ഇതിലൂ​ടെ തെളി​യു​ന്നത്‌!

  •   “മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ . . . അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു.”—സഭാ​പ്ര​സം​ഗകൻ 8:9.

 എങ്കിലും ബൈബിൾ ഒരു പരിഹാ​രം കാണി​ച്ചു​ത​രു​ന്നുണ്ട്‌. സമൂഹ​ത്തി​ലെ ഭിന്നത​ക​ളെ​ല്ലാം മാറ്റാൻ കഴിവുള്ള ഒരു വ്യക്തി ഭരിക്കുന്ന ഗവൺമെന്റ്‌ വരു​മെന്നു ബൈബിൾ പറയുന്നു.

കരുത​ലുള്ള, യോഗ്യ​നായ ഒരു നേതാവ്‌

 പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്കാൻ കഴിവുള്ള അതുല്യ​നായ ഒരു നേതാ​വി​നെ​പ്പറ്റി ബൈബിൾ പറയുന്നു. യേശു​ക്രി​സ്‌തു​വാണ്‌ അത്‌. യേശു​വിന്‌ ശക്തിയുണ്ട്‌, അധികാ​ര​മുണ്ട്‌, മനുഷ്യർക്കി​ട​യിൽ ഐക്യ​വും സമാധാ​ന​വും കൊണ്ടു​വ​രാ​നുള്ള ആഗ്രഹ​വു​മുണ്ട്‌.

  •   “അവന്റെ കാലത്ത്‌ നീതി​മാ​ന്മാർ തഴച്ചു​വ​ള​രും; . . . സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും.”—സങ്കീർത്തനം 72:7.

  •   “സകല ജനതക​ളും അവനെ സേവി​ക്കും.”—സങ്കീർത്തനം 72:11.

 എല്ലാം തികഞ്ഞ ഒരു നേതാ​വാണ്‌ യേശു. കാരണം യേശു​വിന്‌ ആളുക​ളോട്‌ സ്‌നേ​ഹ​മുണ്ട്‌, അവരെ സഹായി​ക്കാ​നുള്ള ആഗ്രഹ​വു​മുണ്ട്‌, പ്രത്യേ​കി​ച്ചും അനീതി അനുഭ​വി​ക്കുന്ന ആളുകളെ.

  •   “സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്രനെ അവൻ രക്ഷിക്കും; എളിയ​വ​നെ​യും ആരോ​രു​മി​ല്ലാ​ത്ത​വ​നെ​യും അവൻ വിടു​വി​ക്കും. എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും; പാവ​പ്പെ​ട്ട​വന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചി​പ്പി​ക്കും.”—സങ്കീർത്തനം 72:12-14.

 ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌, അതായത്‌ യേശു​വി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള സ്വർഗീ​യ​ഗ​വൺമെ​ന്റി​നെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കുക. ആ ഭരണത്തെ എങ്ങനെ പിന്തു​ണ​യ്‌ക്കാ​മെ​ന്നും അതിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും അറിയാൻ . . .