വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു​വി​ന്റെ ബലിയിൽനിന്ന്‌ പ്രയോ​ജനം നേടുക

യേശു​വി​ന്റെ ബലിയിൽനിന്ന്‌ പ്രയോ​ജനം നേടുക

 വർഷത്തി​ലൊ​രി​ക്കൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും അവർ ക്ഷണിച്ച ലക്ഷക്കണ​ക്കി​നാ​ളു​ക​ളും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ ലോക​മെ​ങ്ങു​മാ​യി കൂടി​വ​രാ​റുണ്ട്‌. യേശു​വി​ന്റെ കല്പന അനുസ​രി​ച്ചാണ്‌ അത്‌. (ലൂക്കോസ്‌ 22:19) മനുഷ്യർക്കു​വേണ്ടി യേശു തന്റെ സ്വന്തം ജീവൻ നൽകി​യ​തി​നെ വിലമ​തി​ക്കാ​നും അതിന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാ​നും ഈ ആചരണം സഹായി​ക്കു​ന്നു. യേശു​വി​ന്റെ ബലി ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും നമ്മുടെ ജീവി​തത്തെ എങ്ങനെ സ്വാധീ​നി​ക്കു​മെ​ന്നും അവി​ടെ​നിന്ന്‌ മനസ്സി​ലാ​ക്കാം.—യോഹ​ന്നാൻ 3:16.

 നിങ്ങൾ ഈ വർഷത്തെ സ്‌മാ​രകം കൂടിയ ആളാ​ണെ​ങ്കി​ലും അല്ലെങ്കി​ലും നിങ്ങൾക്ക്‌ എങ്ങനെ യേശു​വി​ന്റെ ബലിമ​ര​ണ​ത്തിൽനി​ന്നും പ്രയോ​ജനം നേടാം? അതിനാ​യി രണ്ടു പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ചെയ്യണ​മെന്നു യേശു പഠിപ്പി​ച്ചു:

  1.  1. ദൈവ​ത്തെ​യും യേശു​വി​നെ​യും കുറിച്ച്‌ പഠിക്കുക. തന്റെ സ്വർഗീ​യ​പി​താ​വി​നോ​ടു പ്രാർഥി​ച്ച​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.”—യോഹ​ന്നാൻ 17:3.

  2.  2. പഠിച്ച​ത​നു​സ​രിച്ച്‌ പ്രവർത്തി​ക്കുക. താൻ പഠിപ്പിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ക​കൂ​ടെ വേണ​മെന്ന്‌ യേശു എടുത്തു​പ​റഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, പ്രസി​ദ്ധ​മായ മലയിലെ പ്രസംഗം യേശു അവസാ​നി​പ്പി​ച്ചത്‌, തന്റെ ‘വചനങ്ങൾ കേട്ടിട്ട്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്ന​വരെ’ അഭിന​ന്ദി​ച്ചു​കൊ​ണ്ടാണ്‌. (ലൂക്കോസ്‌ 6:46-48) മറ്റൊരു അവസര​ത്തിൽ യേശു ഇങ്ങനെ​യും പറഞ്ഞു: “ഈ കാര്യ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.”—യോഹ​ന്നാൻ 13:17.

 ദൈവ​ത്തെ​യും യേശു​വി​നെ​യും കുറിച്ച്‌ കൂടുതൽ പഠിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? പഠിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെന്നു നിങ്ങൾക്ക്‌ അറിയ​ണോ? ആ വിവരങ്ങൾ കണ്ടെത്താ​നുള്ള ചില വഴികൾ ഇതാ.

ബൈബിൾ കോഴ്‌സ്‌

 ഞങ്ങളുടെ സൗജന്യ ബൈബിൾപ​ഠ​ന​പ​രി​പാ​ടി അനേകം ആളുകളെ ബൈബിൾ പരി​ശോ​ധി​ച്ചു​നോ​ക്കാ​നും അതിൽ പറയുന്ന കാര്യങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാ​നും സഹായി​ച്ചി​ട്ടുണ്ട്‌.

  •   ഈ കോഴ്‌സി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, ബൈബിൾ പഠിക്കാ​നുള്ള സഹായം എന്ന പേജ്‌ സന്ദർശി​ക്കുക.

  •   യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തുള്ള ബൈബിൾപ​ഠനം എങ്ങനെ​യാ​ണെന്ന്‌ അറിയാൻ ബൈബിൾപ​ഠ​ന​ത്തി​ലേക്കു സ്വാഗതം എന്ന വീഡി​യോ കാണുക.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾ

 യഹോ​വ​യു​ടെ സാക്ഷികൾ ആഴ്‌ച​യിൽ രണ്ടു തവണ രാജ്യ​ഹാൾ എന്നറി​യ​പ്പെ​ടുന്ന അവരുടെ ആരാധ​നാ​സ്ഥ​ലത്ത്‌ കൂടി​വ​രാ​റുണ്ട്‌. അവിടെ നടക്കുന്ന മീറ്റി​ങ്ങു​ക​ളിൽ ഞങ്ങൾ ബൈബിൾ പഠിക്കു​ന്നു, പഠിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെ​ന്നും മനസ്സി​ലാ​ക്കു​ന്നു.

 ഈ മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കാൻ നിങ്ങ​ളൊ​രു സാക്ഷി​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. എല്ലാവ​രെ​യും ഞങ്ങൾ സ്വാഗതം ചെയ്യാ​റുണ്ട്‌. നിങ്ങളു​ടെ പ്രദേ​ശത്തെ സാഹച​ര്യ​മ​നു​സ​രിച്ച്‌ നേരി​ട്ടോ അല്ലെങ്കിൽ വീഡി​യോ കോൺഫ​റൻസ്‌ വഴിയോ ഈ യോഗങ്ങൾ കൂടാം.

  •   ഈ മീറ്റി​ങ്ങു​ക​ളിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കാ​മെന്ന്‌ അറിയാൻ രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ കാണുക.

ഓൺലൈൻ ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും

 യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചും യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ മൂല്യ​ത്തെ​ക്കു​റി​ച്ചും കൂടുതൽ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന പല ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും ഈ വെബ്‌​സൈ​റ്റി​ലുണ്ട്‌.

 ഉദാഹ​ര​ണ​ത്തിന്‌, ഒരാളു​ടെ മരണം എങ്ങനെ​യാ​ണു ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ പ്രയോ​ജനം ചെയ്യു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ “യേശു രക്ഷകനാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?,” “യേശു യാതനകൾ സഹിച്ച്‌ മരിച്ചത്‌ എന്തു​കൊണ്ട്‌?” എന്നീ ലേഖന​ങ്ങ​ളോ യേശു മരിച്ചത്‌ എന്തിനാണ്‌? എന്ന വീഡി​യോ​യോ കാണുക.