വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരാതന ഈജി​പ്‌ഷ്യൻ ചുവർകൊ​ത്തു​പണി ബൈബിൾവി​വ​ര​ണ​ത്തി​ന്റെ കൃത്യത തെളി​യി​ക്കു​ന്നു

പുരാതന ഈജി​പ്‌ഷ്യൻ ചുവർകൊ​ത്തു​പണി ബൈബിൾവി​വ​ര​ണ​ത്തി​ന്റെ കൃത്യത തെളി​യി​ക്കു​ന്നു

 ഈജി​പ്‌തി​ലെ കർണക്കി​ലുള്ള അമുൻ ദേവന്റെ പുരാ​ത​ന​ക്ഷേ​ത്രം. അങ്ങോ​ട്ടുള്ള ഒരു പ്രവേ​ശ​ന​വീ​ഥിക്ക്‌ അടുത്താണ്‌ 26 അടി ഉയരമുള്ള, ചിത്ര​ലി​പി​യിൽ കൊത്തിയ ഈ ചുവർ സ്ഥിതി ചെയ്യു​ന്നത്‌. ഫറവോ ശീശക്ക്‌, യഹൂദ​യും വടക്കേ ഇസ്രാ​യേൽ രാജ്യ​വും ഉൾപ്പെ​ടെ​യുള്ള ഈജി​പ്‌തി​ലെ വടക്കു​കി​ഴക്കൻ ദേശങ്ങളെ കീഴ്‌പെ​ടു​ത്തി​യ​തി​ന്റെ ചിത്രീ​ക​ര​ണ​മാണ്‌ ഇതെന്നു പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

കർണക്ക്‌ ചുവർച്ചി​ത്ര​പ്പണി; ഉൾച്ചി​ത്ര​ത്തിൽ തടവു​കാ​രെ​യും കാണാം

 150-ലധികം തടവു​കാ​രെ അമുൻ, ശീശക്കി​ന്റെ അഥവാ ഷെഷോ​ങ്കി​ന്റെ അടു​ത്തേക്കു കൊണ്ടു​വ​രു​ന്ന​താ​ണു ചിത്ര​ത്തി​ലു​ള്ളത്‌. a ഓരോ തടവു​കാ​രും പ്രതി​നി​ധാ​നം ചെയ്യു​ന്നതു പിടി​ച്ച​ട​ക്ക​പ്പെട്ട നഗര​ത്തെ​യോ ജനതക​ളെ​യോ ആണ്‌. തടവു​കാ​രു​ടെ ശരീര​ത്തിൽ ഒരു ദീർഘ​വൃ​ത്ത​ത്തി​നു​ള്ളി​ലാ​യി ഓരോ നഗരത്തി​ന്റെ​യും പേര്‌ കൊത്തി​വെ​ച്ചി​ട്ടുണ്ട്‌. മിക്ക പേരു​ക​ളും ഇപ്പോ​ഴും വ്യക്തമാണ്‌, ചിലതു ബൈബിൾ വായന​ക്കാർക്കു വളരെ പരിചി​ത​വു​മാണ്‌. അതിൽ ചിലതാ​ണു ബേത്ത്‌-ശെയാൻ, ഗിബെ​യോൻ, മെഗി​ദ്ദോ, ശൂനേം എന്നിവ.

 യഹൂദയെ ഈജി​പ്‌ത്‌ കടന്നാ​ക്ര​മി​ച്ച​തി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ കാണാം. (1 രാജാ​ക്ക​ന്മാർ 14:25, 26) ശീശക്കി​ന്റെ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചുള്ള ചില വിശദാം​ശ​ങ്ങൾപോ​ലും ബൈബിൾ തരുന്നു. ബൈബി​ളിൽ ഇങ്ങനെ വായി​ക്കു​ന്നു: “രഹബെ​യാം രാജാ​വി​ന്റെ വാഴ്‌ച​യു​ടെ അഞ്ചാം വർഷം ഈജി​പ്‌തു​രാ​ജാ​വായ ശീശക്ക്‌ യരുശ​ലേ​മി​നു നേരെ വന്നു. ശീശക്കിന്‌ 1,200 രഥങ്ങളും 60,000 കുതി​ര​പ്പ​ട​യാ​ളി​ക​ളും ഉണ്ടായി​രു​ന്നു. . . . അസംഖ്യം​വ​രുന്ന ഒരു സൈന്യ​വും ഈജി​പ്‌തിൽനിന്ന്‌ അയാ​ളോ​ടൊ​പ്പം വന്നു. യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾ പിടി​ച്ച​ട​ക്കിയ ശീശക്ക്‌ ഒടുവിൽ യരുശ​ലേ​മിൽ എത്തി.”—2 ദിനവൃ​ത്താ​ന്തം 12:2-4.

 ശീശക്ക്‌ ഇസ്രാ​യേ​ലി​നെ ആക്രമി​ച്ച​തി​നു മറ്റു പുരാ​വ​സ്‌തു​ശാ​സ്‌ത്ര തെളി​വു​മുണ്ട്‌. ബൈബി​ളിൽ പറയുന്ന മെഗി​ദ്ദോ നഗരത്തിൽ കണ്ടെത്തിയ ഒരു ശിലാ​ശ​ക​ല​ത്തി​ലും “ഷെഷോങ്ക്‌” എന്ന പേരു കാണാം.

 ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ സത്യസ​ന്ധ​ത​യ്‌ക്കുള്ള ഉദാഹ​ര​ണ​മാ​ണു ശീശക്ക്‌ യഹൂദയെ ആക്രമി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ കൃത്യ​മായ രേഖ. ദേശത്തി​ന്റെ വിജയ​വും തോൽവി​യും അവർ സത്യസ​ന്ധ​മാ​യി രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​രി​ക്കു​ന്നു. മറ്റു പുരാതന എഴുത്തു​കാർ പൊതു​വേ ഇതു​പോ​ലെ സത്യസ​ന്ധ​മാ​യി എഴുതാ​റി​ല്ലാ​യി​രു​ന്നു.

a എബ്രായ ഉച്ചാരണം അനുസ​രി​ച്ചാ​ണു ബൈബി​ളിൽ “ശീശക്ക്‌” എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.