വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Maremagnum/Corbis Documentary via Getty Images

ഉണർന്നിരിക്കുക!

അർമ​ഗെ​ദോൻ ഇസ്രാ​യേ​ലിൽ തുടങ്ങുമോ?—ബൈബിളിനു പറയാ​നു​ള്ളത്‌

അർമ​ഗെ​ദോൻ ഇസ്രാ​യേ​ലിൽ തുടങ്ങുമോ?—ബൈബിളിനു പറയാ​നു​ള്ളത്‌

 ഭൂമി​യിൽ ഏതെങ്കി​ലും ഒരു പ്രത്യേക ഭാഗത്ത്‌ നടക്കുന്ന ഒരു യുദ്ധ​ത്തെയല്ല, പകരം എല്ലാ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളും ദൈവ​വും തമ്മിൽ ലോക​മെ​ങ്ങു​മാ​യി നടക്കുന്ന യുദ്ധ​ത്തെ​യാണ്‌ അർമ​ഗെ​ദോൻ എന്നു ബൈബിൾ വിളി​ക്കു​ന്നത്‌.

  •   “ആ അരുള​പ്പാ​ടു​കൾ ഭൂതങ്ങ​ളിൽനി​ന്നു​ള്ള​വ​യാണ്‌. ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​നു. . .എബ്രായ ഭാഷയിൽ അർമ​ഗെ​ദോൻ എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു.”—വെളി​പാട്‌ 16:14, 16.

 അർമ​ഗെ​ദോൻ എന്ന വാക്ക്‌ “മെഗി​ദ്ദോ​പർവതം” എന്ന്‌ അർഥമുള്ള ഹർ മെഗി​ദ്ദോൻ എന്ന എബ്രായ പദത്തിൽനി​ന്നാണ്‌ വന്നത്‌. പുരാതന ഇസ്രാ​യേ​ലി​ലെ ഒരു നഗരമാ​യി​രു​ന്നു മെഗി​ദ്ദോ. അതു​കൊ​ണ്ടു​തന്നെ, അർമ​ഗെ​ദോൻ യുദ്ധം ഇസ്രാ​യേ​ലിൽവെ​ച്ചാ​യി​രി​ക്കും നടക്കു​ന്ന​തെന്ന്‌ ചിലർ വിശ്വ​സി​ക്കു​ന്നു. എന്നാൽ മെഗി​ദ്ദോ പ്രദേ​ശ​ത്തോ മധ്യപൂർവ ദേശത്തി​ലെ മറ്റേ​തെ​ങ്കി​ലും സ്ഥലത്തോ ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ​യും’ അവരുടെ സൈന്യ​ങ്ങ​ളെ​യും ഉൾക്കൊ​ള്ളി​ക്കാ​നാ​കില്ല.

 വെളി​പാട്‌ പുസ്‌ത​ക​ത്തിൽ “അടയാ​ള​ങ്ങ​ളി​ലൂ​ടെ” അല്ലെങ്കിൽ ആലങ്കാ​രി​ക​ഭാ​ഷ​യിൽ ആണ്‌ കാര്യങ്ങൾ വിവരി​ച്ചി​രി​ക്കു​ന്നത്‌. (വെളി​പാട്‌ 1:1) അർമ​ഗെ​ദോൻ എന്നത്‌ ശരിക്കു​മുള്ള ഒരു സ്ഥലമല്ല, പകരം ലോക​വ്യാ​പ​ക​മാ​യി രാഷ്‌ട്രീയ ഗവൺമെ​ന്റു​കൾ ദൈവ​ഭ​ര​ണ​ത്തിന്‌ എതിരെ അവസാ​ന​മാ​യി അണിനി​ര​ക്കുന്ന ഒരു സാഹച​ര്യ​മാണ്‌.—വെളി​പാട്‌ 19:11-16, 19-21.