വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Comstock Images/Stockbyte via Getty Images

അഴിമ​തി​ക്കാ​രായ രാഷ്ട്രീ​യ​ക്കാർ—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

അഴിമ​തി​ക്കാ​രായ രാഷ്ട്രീ​യ​ക്കാർ—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

 വിശ്വ​സി​ക്കാൻ കഴിയുന്ന ഗവൺമെന്റ്‌ അധികാ​രി​ക​ളെ​യാണ്‌ ആളുകൾക്ക്‌ ആവശ്യം. അഴിമതി നിറഞ്ഞ രാഷ്ട്രീ​യം ആളുക​ളു​ടെ മനസ്സു മടുപ്പി​ച്ചി​രി​ക്കു​ക​യാണ്‌. 2023-ൽ പ്രസി​ദ്ധീ​ക​രിച്ച ഒരു ആഗോള സർവേ​യ​നു​സ​രിച്ച്‌, ആളുകൾ ഏറ്റവും കുറവ്‌ വിശ്വ​സി​ക്കുന്ന കൂട്ടത്തി​ലാണ്‌ ഗവൺമെന്റ്‌ നേതാ​ക്ക​ന്മാ​രെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. a

 ബൈബി​ളിൽ ഒരു ഗവൺമെ​ന്റി​നെ​ക്കു​റിച്ച്‌ പറയുന്നു. അതിന്റെ നേതാവ്‌ വിശ്വ​സി​ക്കാൻ പറ്റുന്ന, സത്യസ​ന്ധ​നായ, യാതൊ​രു അഴിമ​തി​യും നടത്താത്ത ഒരാളാണ്‌. ആ ഗവൺമെന്റ്‌ ദൈവ​രാ​ജ്യ​മാണ്‌. അതിന്റെ നേതാവ്‌ യേശു​ക്രി​സ്‌തു​വും.—യശയ്യ 9:7.

 ആളുക​ളെ​ക്കു​റിച്ച്‌ നല്ല കരുത​ലുള്ള ഒരു വ്യക്തി​യാണ്‌ യേശു എന്നതിന്‌ തെളി​വു​ക​ളുണ്ട്‌. (മത്തായി 9:35, 36) തന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വർക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു നീതി​യും സമാധാ​ന​വും നൽകും.—സങ്കീർത്തനം 72:12-14.

a എഡെൽമാൻ ട്രസ്റ്റ്‌ ബാരോ​മീ​റ്റർ ഗ്ലോബൽ റിപ്പോർട്ട്‌, 2023.