വിവരങ്ങള്‍ കാണിക്കുക

ഫിലിപ്പീൻസിലെ അധ്യാ​പകർ JW.ORG-ന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കു​ന്നു

ഫിലിപ്പീൻസിലെ അധ്യാ​പകർ JW.ORG-ന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കു​ന്നു

രണ്ടായി​ര​ത്തി​പ​തി​നാ​റിൽ ഫിലിപ്പീൻസിലെ സാമ്പോ​വാം​ഗ ഡെൽ നോർറ്റെ പ്രദേ​ശത്തെ ഒരു കൂട്ടം അധ്യാ​പ​കർക്കു മുന്നിൽ, തങ്ങളുടെ വെബ്‌​സൈറ്റ്‌ ആയ jw.org-ലെ വീഡി​യോ​ക​ളു​ടെ​യും ലേഖന​ങ്ങ​ളു​ടെ​യും വിദ്യാ​ഭ്യാ​സ​മൂ​ല്യം അവതരി​പ്പി​ച്ചു​കാ​ണി​ക്കാ​നുള്ള അവസരം യഹോ​വ​യു​ടെ സാക്ഷി​കൾക്കു ലഭിച്ചു. അവിടത്തെ തലസ്ഥാ​ന​ന​ഗ​രി​യായ ഡിപോ​ലോ​ഗി​ലുള്ള വിദ്യാ​ഭ്യാ​സ ഡിപ്പാർട്ടു​മെന്റ്‌ സാക്ഷികൾ ആദ്യം സന്ദർശി​ച്ചു. അവിടത്തെ ഉദ്യോ​ഗ​സ്ഥർക്കു jw.org വളരെ ഇഷ്ടമായി. സാമ്പോ​വാം​ഗ ഡെൽ നോർറ്റെ​യി​ലെ പല മുനി​സി​പ്പാ​ലി​റ്റി​ക​ളിൽനി​ന്നുള്ള അധ്യാ​പ​കർക്കു​വേണ്ടി നടത്താ​നി​രി​ക്കുന്ന മൂന്നു സെമി​നാ​റു​ക​ളിൽ 30 മിനിട്ട്‌ ദൈർഘ്യ​മുള്ള ഒരു അവതരണം കാണി​ക്കാൻ അവർ സാക്ഷി​കളെ ക്ഷണിച്ചു.

അവതരണം അവതരി​പ്പി​ച്ചത്‌

ഓരോ സെമി​നാ​റി​ലും പങ്കെടുത്ത ഏതാണ്ട്‌ 300 അധ്യാ​പ​കരെ, jw.org-ൽനിന്ന്‌ തിര​ഞ്ഞെ​ടുത്ത ചില വീഡി​യോ​ക​ളും ലേഖന​ങ്ങ​ളും സാക്ഷികൾ കാണിച്ചു. കൂടി​വ​ന്ന​വർക്കു കൂടുതൽ ഇഷ്ടമാ​യത്‌ “കടത്തിൽനിന്ന്‌ കര കയറാൻ” (ഇംഗ്ലീഷ്‌) എന്ന ലേഖന​മാണ്‌. പല അധ്യാ​പ​ക​രും പറഞ്ഞത്‌ ഈ വിവരങ്ങൾ കുട്ടി​കൾക്കു മാത്രമല്ല അധ്യാ​പ​കർക്കും പ്രയോ​ജനം ചെയ്യു​ന്ന​താ​ണെ​ന്നാണ്‌. കൂടി​വ​ന്ന​വ​രെ​ല്ലാ​വ​രും ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും? എന്ന ലഘുലേഖ സ്വീക​രി​ച്ചു. jw.org-ൽ ലഭ്യമാ​യി​ട്ടുള്ള സഹായ​ക​വും രസകര​വും ആയ അനേകം വിവര​ങ്ങ​ളെ​ക്കു​റിച്ച്‌ അതിൽ പറയു​ന്നുണ്ട്‌. ചില അധ്യാ​പകർ ആ വെബ​സൈ​റ്റിൽനിന്ന്‌ വീഡി​യോ​കൾ ഡൗൺലോഡ്‌ ചെയ്യു​ക​യും ചെയ്‌തു.

മൂന്ന്‌ അവതര​ണ​ങ്ങ​ളും വിജയ​ക​ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ കൗൺസി​ലർമാ​രും മറ്റ്‌ അധ്യാ​പ​ക​രും ഉൾപ്പെടെ ഏകദേശം 600 പേർക്കു​വേണ്ടി കൂടു​ത​ലായ അവതര​ണങ്ങൾ സംഘടി​പ്പി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ വിദ്യാ​ഭ്യാ​സ ഡിപ്പാർട്ടു​മെന്റ്‌ ചെയ്‌തു. വീണ്ടും ഒരുപാ​ടു വിലമ​തി​പ്പി​ന്റെ വാക്കുകൾ സാക്ഷി​കൾക്കു കേൾക്കാ​നാ​യി.

“ഈ വെബ്‌​സൈറ്റ്‌ വലിയ ഒരു സഹായ​മാണ്‌”

സെമി​നാ​റിൽ പങ്കെടു​ത്ത​വ​രിൽ ചിലർ, ആ അവതര​ണ​വും വെബ്‌​സൈ​റ്റും എങ്ങനെ പ്രയോ​ജനം ചെയ്‌തെന്നു പിന്നീടു പറഞ്ഞു. “ഞാൻ എന്റെ നന്ദി അറിയി​ക്കാൻ ആഗ്രഹി​ക്കു​ക​യാണ്‌. എന്റെ വിദ്യാർഥി​കളെ പഠിപ്പി​ക്കാൻ വളരെ ഉപകാ​ര​പ്പെ​ടുന്ന ഒരു സൈറ്റാ​ണിത്‌” എന്നാണ്‌ ഒരു ടീച്ചർ പറഞ്ഞത്‌. മറ്റൊരു അധ്യാ​പിക പറഞ്ഞു: “എനിക്ക്‌ പഠിക്കാ​നുള്ള ഒരുപാ​ടു കാര്യങ്ങൾ ഇതിലുണ്ട്‌, പ്രത്യേ​കിച്ച്‌ പിരി​മു​റു​ക്കം കുറയ്‌ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌. ചെറു​പ്പ​ക്കാർക്കു മാത്രമല്ല പ്രായ​മാ​യ​വർക്കും ഈ വെബ്‌​സൈറ്റ്‌ വലിയ ഒരു സഹായ​മാണ്‌.”

സെമി​നാ​റിൽ പങ്കെടുത്ത 350-ലേറെ അധ്യാ​പകർ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ച്ചു. യഹോ​വ​യു​ടെ സാക്ഷികൾ അവർക്കു കൂടുതൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ നൽകു​ക​യും ബൈബി​ളിൽനി​ന്നുള്ള പ്രാ​യോ​ഗി​ക​മാർഗ​നിർദേ​ശങ്ങൾ അവരു​മാ​യി പങ്കു​വെ​ക്കു​ക​യും ചെയ്‌തു.

സാമ്പോ​വാം​ഗ ഡെൽ നോർറ്റെ​യിൽ വെച്ച്‌ നടന്ന jw.org അവതര​ണ​ങ്ങ​ളിൽ 1000-ത്തിലധി​കം അധ്യാ​പകർ പങ്കെടു​ത്ത​തി​ലും പഠിപ്പി​ക്കു​ന്ന​തിന്‌ വെബ്‌​സൈറ്റ്‌ നല്ലൊരു ഉപാധി​യാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കി​യ​തി​ലും സാക്ഷി​കൾക്കു വലിയ സന്തോഷം തോന്നി. ധാർമി​ക​വും ആത്മീയ​വും ആയ നിർദേ​ശങ്ങൾ പകർന്നു​കൊ​ടു​ക്കുന്ന ഈ മൂല്യ​വ​ത്തായ വിദ്യാ​ഭ്യാ​സ​സ​ഹാ​യി, ലോക​മെ​ങ്ങു​മുള്ള അധ്യാ​പ​കർക്കു പ്രയോ​ജനം ചെയ്യു​ന്ന​താണ്‌. a

a ഫിലിപ്പീൻസിലെ വിദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങളെ നിയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ വിദ്യാർഥി​കൾക്കു കുറെ അറിവ്‌ പകർന്നു​കൊ​ടു​ക്കാൻ മാത്രമല്ല “അവരുടെ ധാർമി​ക​വും ആത്മീയ​വും ആയ മൂല്യങ്ങൾ ശക്തമാ​ക്കു​ന്ന​തി​നും സ്വഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും അച്ചടക്കം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ന്ന​തി​നും” വേണ്ടി​യാണ്‌.—1987-ലെ റിപ്പബ്ലിക്‌ ഓഫ്‌ ഫിലിപ്പീൻസിന്റെ ഭരണഘ​ട​ന​യു​ടെ അനു​ച്ഛേദം 14, ഭാഗം 3.2.