വിവരങ്ങള്‍ കാണിക്കുക

ജർമനിയിലെ കാർട്ടു​കൾ “അവധിക്കു പോകുന്നു”

ജർമനിയിലെ കാർട്ടു​കൾ “അവധിക്കു പോകുന്നു”

ലോകത്തെ പല പ്രമു​ഖ​ന​ഗ​ര​ങ്ങ​ളി​ലെ​യും കാൽന​ട​യാ​ത്ര​ക്കാർക്ക്‌ സുപരി​ചി​ത​മാ​യ ഒരു കാഴ്‌ച​യുണ്ട്‌: ബൈബി​ളി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന കാർട്ടു​കൾ. ഉദാഹ​ര​ണ​ത്തിന്‌, ജർമനിയിലെ ബർലിൻ, ഹാംബർഗ്‌, മ്യൂണിക്‌, കൊ​ളോൺ തുടങ്ങി പല തിര​ക്കേ​റി​യ നഗരങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഈ കാർട്ടു​കൾ കാണാം.

ജർമൻകാർ അവധി​ക്കാ​ലം ചെലവി​ടാൻപോ​കു​ന്ന ചെറിയ പട്ടണങ്ങ​ളി​ലും ഈ കാർട്ടു​കൾ ഫലപ്ര​ദ​മാ​ണോ? വടക്കുള്ള വിനോ​ദ​സ​ഞ്ചാ​ര നഗരങ്ങ​ളി​ലും തീര​ദേ​ശ​ങ്ങ​ളി​ലും ബാൾട്ടിക്കിലെയും വടക്കൻ കടലി​ലെ​യും ദ്വീപു​ക​ളി​ലും ഉള്ള ആളുക​ളു​ടെ പ്രതി​ക​ര​ണം എന്തായി​രു​ന്നു? ഈ ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരമാണ്‌ 2016-ൽ മധ്യയൂ​റോ​പ്പി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ സംഘടി​പ്പി​ച്ച പ്രത്യേ​ക​പ​രി​പാ​ടി. മെയ്‌ മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങ​ളിൽ 800-ഓളം യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ മെട്രോ നഗരങ്ങ​ളിൽ കാർട്ടു​കൾ ഉപയോ​ഗി​ച്ചു​ള്ള ഈ പരിപാ​ടി​യിൽ പങ്കെടു​ത്തത്‌. വടക്കൻ ജർമനിയുടെ 60 സ്ഥലങ്ങളിൽ കാർട്ടു​കൾ പ്രദർശി​പ്പി​ക്കാ​നാ​യി അങ്ങ്‌ ഓസ്‌ട്രി​യ​യി​ലെ വിയന്ന​യിൽനി​ന്നു​വ​രെ ചിലർ എത്തിയി​രു​ന്നു.

“നഗരത്തി​ന്റെ​ത​ന്നെ ഭാഗം”

ഈ പ്രദർശ​ന​പ​രി​പാ​ടിക്ക്‌ നല്ല പ്രതി​ക​ര​ണ​മാണ്‌ ലഭിച്ചത്‌. ഈ പരിപാ​ടി​യിൽ പങ്കെടുത്ത ഒരാൾ ഇങ്ങനെ പറഞ്ഞു: “ആളുക​ളെ​ല്ലാ​വ​രും നല്ല താത്‌പ​ര്യം കാണിച്ചു. അവർ നല്ല സൗഹൃ​ദ​ഭാ​വ​മു​ള്ള​വ​രും ആകാം​ക്ഷ​യു​ള്ള​വ​രും സംസാ​രി​ക്കാൻ മനസ്സു​ള്ള​വ​രും ആയിരു​ന്നു.” പ്ലോൺ എന്ന നഗരത്തി​ലേക്ക്‌ യാത്ര ചെയ്‌ത ഹെയ്‌ഡി പറയുന്നു: “കുറച്ച്‌ ദിവസങ്ങൾ കഴിഞ്ഞ​പ്പോൾ ഞങ്ങളെ ഈ നഗരത്തി​ന്റെ​ത​ന്നെ ഭാഗമാ​യി ആളുകൾ കരുതി. ഞങ്ങളെ കാണു​മ്പോൾത്ത​ന്നെ പലരും കൈവീ​ശി കാണി​ക്കു​മാ​യി​രു​ന്നു.” ബധിര​നാ​യ ഒരാൾ ആംഗ്യ​ഭാ​ഷ​യിൽ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എല്ലായി​ട​ത്തു​മു​ണ്ട​ല്ലോ!” അദ്ദേഹ​വും കൂട്ടു​കാ​രും ജർമനിയുടെ തെക്കു​കി​ഴ​ക്കൻ ഭാഗത്ത്‌ ബധിരർക്കു​വേ​ണ്ടി നടത്തിയ ഒരു പരിപാ​ടി​യിൽ പങ്കെടുത്ത്‌ മടങ്ങു​ക​യാ​യി​രു​ന്നു. അവി​ടെ​യും അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളെ കണ്ടിരു​ന്നു.

ചില തദ്ദേശ​വാ​സി​കൾപോ​ലും അവരെ പിന്തു​ണ​ച്ചു. വാംഗ​റൂങ്ങ്‌ എന്ന ദ്വീപി​ലെ ഒരു പോലീസ്‌ ഓഫീസർ സാക്ഷി​ക​ളെ കണ്ടിട്ട്‌, കൂടുതൽ ആളുക​ളു​ടെ അടുക്കൽ എങ്ങനെ എത്താ​മെന്ന്‌ പറഞ്ഞു​കൊ​ടു​ത്തു. വാറൻ ആൻ ഡെർ മ്യൂരി​റ്റ്‌സ്‌ എന്ന സ്ഥലത്തുള്ള ഒരു ടൂറിസം ബോട്ടി​ന്റെ ക്യാപ്‌റ്റൻ തന്റെ യാത്രി​ക​രെ പല ആകർഷ​ക​മാ​യ പ്രദേ​ശ​ങ്ങ​ളും കാണി​ച്ചു​കൊ​ടു​ത്തു. തുറമു​ഖ​ത്തു വെച്ചി​രി​ക്കു​ന്ന കാർട്ട്‌ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “അവിടെ, നിങ്ങൾക്ക്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാം.” പല വിനോ​ദ​സ​ഞ്ചാ​രി​ക​ളും കാർട്ടിന്‌ അടുത്ത്‌ എത്തുക​യും പോസ്റ്റ​റു​കൾ വായി​ക്കു​ക​യും ചെയ്‌തു.

വിനോ​ദ​സ​ഞ്ചാ​രി​കൾക്കും തദ്ദേശ​വാ​സി​കൾക്കും പിൻവ​രു​ന്ന മൂന്നു ലഘുപ​ത്രി​ക​ക​ളാണ്‌ കൂടുതൽ ഇഷ്ടപ്പെ​ട്ടത്‌:

  • ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? ഒരു വിനോ​ദ​സ​ഞ്ചാ​രി പറഞ്ഞു: “ഈ ചോദ്യം കുറെ നാളായി എന്റെ മനസ്സി​ലു​ള്ള​താണ്‌. ഏതായാ​ലും ഈ അവധി​ക്കാ​ലത്ത്‌ അതെക്കു​റിച്ച്‌ വായി​ക്കാ​മ​ല്ലോ!”

  • ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! മതം തന്നെ നിരാ​ശ​പ്പെ​ടു​ത്തി എന്നാണ്‌ പ്രായ​മു​ള്ള ഒരാൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു പറഞ്ഞത്‌. പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാൻ ഒരു മനുഷ്യ​നും കഴിയി​ല്ലെ​ന്നും ദൈവ​ത്തി​നു മാത്രമേ സാധിക്കൂ എന്നും യഹോ​വ​യു​ടെ സാക്ഷികൾ അദ്ദേഹത്തെ ബോധ്യ​പ്പെ​ടു​ത്തി. അദ്ദേഹം സന്തോ​ഷ​ത്തോ​ടെ ഈ ലഘുപ​ത്രി​ക വാങ്ങി വായി​ക്കാ​മെ​ന്നു പറഞ്ഞു.

  • എന്റെ ബൈബിൾപാഠങ്ങൾ. കൊച്ചു​കു​ട്ടി​കൾക്കു​വേണ്ടി തയ്യാറാ​ക്കി​യി​രി​ക്കു​ന്ന ഈ ലഘുപ​ത്രി​ക എടുക്കാൻ തന്റെ കുട്ടി​യോ​ടു ഒരു പിതാവ്‌ പറഞ്ഞു. എന്റെ ബൈബിൾ കഥാപു​സ്‌ത​കം​കൂ​ടി എടുത്തിട്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇത്‌ എന്റെ കുടും​ബ​ത്തിന്‌ ഗുണം ചെയ്യും.”

3,600-ലധികം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ വിവിധ കാർട്ടു​ക​ളിൽനിന്ന്‌ ആളുകൾ സ്വീക​രി​ച്ചത്‌. ചില ആളുകൾ വീണ്ടും സന്ദർശി​ക്കാ​നും ചർച്ചകൾ നടത്താ​നും യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടു.

ഈ പരിപാ​ടി​യിൽ പങ്കെടു​ത്ത​വർ അത്‌ നന്നേ ആസ്വദി​ച്ചു. ജോർജും ഭാര്യ മരീന​യും ബാൾട്ടിക്‌ കടലിന്‌ അടുത്തുള്ള പ്രദേ​ശ​ത്താ​ണു പോയത്‌. അവർ പറയുന്നു: “ആ പരിപാ​ടി ഒരു ഉഗ്രൻ സമ്മാനം​ത​ന്നെ​യാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ സൃഷ്ടി​ക്രി​യ​കൾ ആസ്വദി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു, അതേസ​മ​യം ആ ദൈവ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാ​നും.” 17 വയസ്സുള്ള ലുകെസ്‌ പറയുന്നു: “എനിക്ക്‌ അത്‌ ഒരുപാട്‌ ഇഷ്ടമായി. ഈ പരിപാ​ടി ഭയങ്കര രസമാ​യി​രു​ന്നെന്ന്‌ മാത്രമല്ല, ആളുകൾക്ക്‌ മൂല്യ​വ​ത്താ​യ എന്തെങ്കി​ലും കൊടു​ക്കാ​നും എനിക്കു കഴിഞ്ഞു.”