വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന ബൈബിൾപഠന പരിപാ​ടി എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന ബൈബിൾപഠന പരിപാ​ടി എന്താണ്‌?

 നിങ്ങൾക്കു ബൈബിൾ പഠിക്കാൻ ആഗ്രഹ​മു​ണ്ടോ? അതിനു​വേണ്ടി മികച്ച ഒരു ബൈബിൾപഠന പരിപാ​ടി യഹോ​വ​യു​ടെ സാക്ഷികൾ ഒരുക്കി​യി​ട്ടുണ്ട്‌. ഈ കോഴ്‌സ്‌ നിങ്ങളെ എങ്ങനെ സഹായി​ക്കും?

  •   ഒരു സന്തോ​ഷ​മുള്ള ജീവിതം ഉണ്ടായി​രി​ക്കാൻ

  •   ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ

  •   ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ ഉറപ്പു​ത​രുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ

ഈ പേജിൽ

 എന്താണ്‌ ഈ ബൈബിൾപ​ഠനം?

 വിഷയം​വി​ഷ​യ​മാ​യി ബൈബിൾ പഠിക്കാൻ നിങ്ങളെ ഒരു അധ്യാ​പകൻ സഹായി​ക്കും. ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ രസകര​മായ ഈ ബൈബിൾപഠന പരിപാ​ടി. ഇതിലൂ​ടെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നും അതു നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും പതി​യെ​പ്പ​തി​യെ നിങ്ങൾ മനസ്സി​ലാ​ക്കും. കൂടുതൽ അറിയാൻ ഈ വീഡി​യോ കാണുക.

 ഈ കോഴ്‌സിന്‌ ഫീസ്‌ ഉണ്ടോ?

 ഇല്ല. യേശു ശിഷ്യ​ന്മാർക്കു കൊടുത്ത ഒരു നിർദേ​ശ​മാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ അനുസ​രി​ക്കു​ന്നത്‌: “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു. സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കുക.” (മത്തായി 10:8) അതു​പോ​ലെ ഈ കോഴ്‌സി​ന്റെ ഭാഗമാ​യി നിങ്ങൾക്കു ബൈബി​ളി​ന്റെ ഒരു കോപ്പി​യും ജീവിതം ആസ്വദി​ക്കാം എന്ന പ്രസി​ദ്ധീ​ക​ര​ണ​വും ലഭിക്കും. അതിനും വില ഈടാ​ക്കില്ല.

 എത്ര നാളത്തെ കോഴ്‌സാണ്‌ ഇത്‌?

 മൊത്തം 60 പാഠങ്ങ​ളാ​ണു പഠിക്കാ​നു​ള്ളത്‌. എത്ര വേഗത്തിൽ പഠിക്ക​ണ​മെന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. പൊതു​വെ ആഴ്‌ച​യിൽ ഒന്നോ അതില​ധി​ക​മോ പാഠങ്ങൾ പഠിക്കാൻ പല വിദ്യാർഥി​ക​ളും ഇഷ്ടപ്പെ​ടു​ന്നു.

 ഈ കോഴ്‌സിൽ ചേരാൻ എന്താണു ചെയ്യേ​ണ്ടത്‌?

  1.  1. ഓൺലൈൻ അപേക്ഷ പൂരി​പ്പി​ക്കുക. അതിൽ കൊടു​ക്കുന്ന നിങ്ങളു​ടെ വ്യക്തി​ഗ​ത​വി​വ​രങ്ങൾ, നിങ്ങൾ ആവശ്യ​പ്പെ​ട്ട​തു​പോ​ലെ ഒരു യഹോ​വ​യു​ടെ സാക്ഷി നിങ്ങളെ ബന്ധപ്പെ​ടു​ന്ന​തി​നു​വേണ്ടി മാത്രമേ ഉപയോ​ഗി​ക്കൂ.

  2.  2. ഒരു അധ്യാ​പകൻ നിങ്ങളെ ബന്ധപ്പെ​ടും. ഈ ബൈബിൾപഠന പരിപാ​ടി​യിൽ എന്താണ്‌ ഉള്ളതെന്ന്‌ അധ്യാ​പകൻ വിശദീ​ക​രി​ച്ചു​ത​രും. നിങ്ങൾക്ക്‌ എന്തെങ്കി​ലും ചോദ്യ​മു​ണ്ടെ​ങ്കിൽ അപ്പോൾ ചോദി​ക്കാ​നാ​കും.

  3.  3. പഠിക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ അധ്യാ​പ​ക​നു​മൊത്ത്‌ നിങ്ങൾക്കു ചെയ്യാം. നേരി​ട്ടോ അല്ലെങ്കിൽ ടെലി​ഫോ​ണി​ലൂ​ടെ​യോ വീഡി​യോ കോളി​ലൂ​ടെ​യോ കത്തിലൂ​ടെ​യോ മെയി​ലി​ലൂ​ടെ​യോ ഒക്കെ നിങ്ങൾക്കു പഠിക്കാം. പഠനത്തി​നാ​യി സാധാരണ ഒരു മണിക്കൂർ ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നാൽ നിങ്ങളു​ടെ സാഹച​ര്യ​മ​നു​സ​രിച്ച്‌ അതു കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യാം.

 ഒരു തവണ ഈ പഠനം എനി​ക്കൊ​ന്നു പരീക്ഷി​ച്ചു​നോ​ക്കാൻ പറ്റുമോ?

 പറ്റും. അതിനാ​യി ഓൺലൈൻ അപേക്ഷ പൂരി​പ്പി​ക്കുക. നിങ്ങളെ വിളി​ക്കുന്ന വ്യക്തി​യോ​ടു ബൈബിൾപ​ഠനം ഒന്ന്‌ പരീക്ഷി​ച്ചു​നോ​ക്കാൻ ആഗ്രഹി​ക്കു​ന്നു എന്നു പറയുക. അധ്യാ​പ​ക​നോ അധ്യാ​പി​ക​യോ മൂന്നു പാഠങ്ങ​ളുള്ള ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രി​ക​യാ​യി​രി​ക്കും ഇതിനു​വേണ്ടി ഉപയോ​ഗി​ക്കുക. അങ്ങനെ നിങ്ങൾക്ക്‌ ഈ പഠനം ഒന്നു പരീക്ഷി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌.

 ഈ ബൈബിൾപ​ഠനം സ്വീക​രി​ച്ചാൽ എന്നെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ നിർബ​ന്ധി​ക്കു​മോ?

 ഇല്ല. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആളുകളെ ബൈബിൾ പഠിപ്പി​ക്കാൻ ഇഷ്ടമാണ്‌. പക്ഷേ ഞങ്ങളുടെ മതത്തിൽ ചേരാൻ ഞങ്ങൾ ആരെയും നിർബ​ന്ധി​ക്കില്ല. എന്തു വിശ്വ​സി​ക്കണം എന്നു തീരു​മാ​നി​ക്കാൻ ഓരോ വ്യക്തി​കൾക്കും അവകാ​ശ​മു​ണ്ടെന്ന്‌ ഞങ്ങൾ മനസ്സി​ലാ​ക്കു​ന്നു. ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്നത്‌ എന്ന്‌ ആളുകൾക്കു കാണി​ച്ചു​കൊ​ടു​ക്കുക മാത്രമേ ഞങ്ങൾ ചെയ്യു​ന്നു​ള്ളൂ.—1 പത്രോസ്‌ 3:15.

 എനിക്ക്‌ എന്റെ സ്വന്തം ബൈബിൾ ഉപയോ​ഗി​ക്കാ​മോ?

 ഉപയോ​ഗി​ക്കാം. നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഏതു ബൈബിൾഭാ​ഷാ​ന്ത​ര​വും ഉപയോ​ഗി​ക്കാം. വ്യക്തവും കൃത്യ​വും ആയ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​മാണ്‌ ഞങ്ങൾ ഉപയോ​ഗി​ക്കാ​റു​ള്ളത്‌. എന്നാൽ പലർക്കും അവർക്കു പരിച​യ​മുള്ള ബൈബിൾഭാ​ഷാ​ന്തരം ഉപയോ​ഗി​ക്കാ​നാ​യി​രി​ക്കും ഇഷ്ടമെന്ന്‌ ഞങ്ങൾ മനസ്സി​ലാ​ക്കു​ന്നു.

 പഠനത്തി​നാ​യി എനിക്ക്‌ മറ്റുള്ള​വ​രെ​യും കൂടെ​ക്കൂ​ട്ടാൻ കഴിയു​മോ?

 കഴിയും. കുടും​ബത്തെ മൊത്ത​മോ നിങ്ങളു​ടെ കൂട്ടു​കാ​രെ​യോ ആരെ വേണ​മെ​ങ്കി​ലും നിങ്ങൾക്ക്‌ ഉൾപ്പെ​ടു​ത്താം.

 ഞാൻ മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടെ ബൈബിൾ പഠിച്ചി​ട്ടു​ണ്ടെ​ങ്കി​ലോ? എനിക്ക്‌ വീണ്ടും പഠിക്കാ​മോ?

 പഠിക്കാം. മുമ്പ്‌ നിങ്ങൾ പഠിച്ച​തി​നെ​ക്കാ​ളും രസകര​മാ​യി​രി​ക്കും ഇപ്പോ​ഴത്തെ പഠനരീ​തി. കാരണം ഇന്നത്തെ ആളുക​ളു​ടെ ആവശ്യം മനസ്സി​ലാ​ക്കി​യാണ്‌ അതു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ഇപ്പോൾ കൂടുതൽ ചിത്ര​ങ്ങ​ളും വീഡി​യോ​ക​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. മാത്രമല്ല രസകര​മാ​യി ചർച്ച ചെയ്യുന്ന ഒരു രീതി​യാ​യി​രി​ക്കും അതിനു​ള്ളത്‌.

 ഒരു അധ്യാ​പ​കന്റെ സഹായ​മി​ല്ലാ​തെ​യുള്ള പഠനരീ​തി​കൾ നിങ്ങൾക്കു​ണ്ടോ?

 ഉണ്ട്‌. മിക്ക വിദ്യാർഥി​കൾക്കും അധ്യാ​പ​കന്റെ സഹായ​ത്തോ​ടെ പഠിക്കു​ന്നത്‌ നല്ലതായി തോന്നി​യി​ട്ടുണ്ട്‌. എന്നാൽ മറ്റു ചിലർക്ക്‌ ആദ്യം ഒറ്റയ്‌ക്കൊന്ന്‌ പഠിച്ചു​നോ​ക്കാ​നാ​യി​രി​ക്കും ഇഷ്ടം. അതിനു നിങ്ങളെ സഹായി​ക്കുന്ന സൗജന്യ​മായ പല പഠനോ​പ​ക​ര​ണ​ങ്ങ​ളും “ബൈബിൾപഠന സഹായി​കൾ” എന്ന പേജിൽ കാണാ​നാ​കും. പ്രയോ​ജനം ചെയ്യുന്ന ചില പഠനോ​പ​ക​ര​ണങ്ങൾ ഇതാണ്‌: