വിവരങ്ങള്‍ കാണിക്കുക

ബൈബിൾപുസ്‌തകങ്ങൾക്ക്‌ ആമുഖം

ഈ ഹ്രസ്വ വീഡി​യോ​കൾ ബൈബിൾപുസ്‌ത​ക​ങ്ങ​ളു​ടെ പശ്ചാത്ത​ല​ത്തെ​യും ഉള്ളടക്ക​ത്തെ​യും കുറി​ച്ചു​ള്ള മൂല്യ​വ​ത്താ​യ വിവരങ്ങൾ നൽകുന്നു. നിങ്ങളു​ടെ വ്യക്തി​പ​ര​മാ​യ ബൈബിൾ വായന​യും പഠനവും അർഥവ​ത്താ​ക്കാൻ ഈ പാഠങ്ങൾ ഉപയോ​ഗി​ക്കു​ക.

ബൈബി​ളിന്‌ ഒരു ആമുഖം

ഓരോ പുസ്‌ത​ക​വും ബൈബി​ളി​ന്റെ ഈ ആകമാ​ന​വി​ഷ​യ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണുക—യേശു രാജാ​വാ​യി​രി​ക്കുന്ന ദൈവ​രാ​ജ്യം യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കും.

ഉൽപത്തി—ആമുഖം

മനുഷ്യ​കു​ടും​ബ​ത്തി​ന്റെ ഉത്ഭവം, കഷ്ടപ്പാ​ടി​ന്റെ​യും മരണത്തി​ന്റെ​യും തുടക്കം എന്നീ പ്രധാ​ന​പ്പെട്ട വിവരങ്ങൾ ഉൽപത്തി പുസ്‌ത​ക​ത്തിൽ നമുക്കു കാണാം.

പുറപ്പാട്‌-ആമുഖം

ദൈവം ഇസ്രാ​യേൽ ജനതയെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വിച്ച്‌ ഒരു സമർപ്പി​ത​ജ​ന​മാ​യി കൂട്ടി​ച്ചേർത്തത്‌ എങ്ങനെ​യാ​ണെന്നു കാണുക.

ലേവ്യ—ആമുഖം

ദൈവ​ത്തി​ന്റെ വിശു​ദ്ധി​യെ​ക്കു​റി​ച്ചും നമ്മൾ വിശു​ദ്ധ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും ലേവ്യ പുസ്‌തകം പറയുന്നു.

ന്യായാധിപന്മാർ—ആമുഖം

അടിച്ചമർത്തിയവരിൽനിന്നും ഇസ്രായേൽ ജനത്തെ വിടുവിക്കാൻ ദൈവം ഉപയോഗിച്ച ധീരരായ, വിശ്വസ്‌തപുരുഷന്മാരുടെ പേരിലാണ്‌ ഈ പുസ്‌തകം അറിയപ്പെടുന്നത്‌.

രൂത്ത്‌—ആമുഖം

വിധവ​യായ ഒരു ചെറു​പ്പ​ക്കാ​രി, വിധവ​യായ തന്റെ അമ്മായി​യ​മ്മ​യോട്‌ നിസ്വാർഥ​മായ സ്‌നേഹം കാണി​ച്ച​തി​നെ​ക്കു​റി​ച്ചും യഹോവ ഇവരെ അനു​ഗ്ര​ഹി​ച്ച​തി​നെ​ക്കു​റി​ച്ചും രൂത്തിന്റെ പുസ്‌തകം പറയുന്നു.

1 ശമുവേൽ—ആമുഖം

ഇസ്രാ​യേ​ലി​ന്റെ ചരിത്രം ന്യായാ​ധി​പ​ന്മാ​രു​ടെ കാലത്തു​നിന്ന്‌ രാജാ​ക്ക​ന്മാ​രു​ടെ ഭരണകാ​ല​ത്തേക്കു കടക്കു​ന്നത്‌ എങ്ങനെ​യെന്നു കാണൂ.

2 ശമുവേൽ—ആമുഖം

താഴ്‌മ​യും വിശ്വാ​സ​വും ദാവീ​ദി​നെ നമുക്ക്‌ ഏറെ ഇഷ്ടം തോന്നുന്ന, ശ്രദ്ധേ​യ​നായ ഒരു ബൈബിൾ കഥാപാ​ത്ര​മാ​ക്കി​യത്‌ എങ്ങനെ​യെന്ന്‌ കാണുക.

1 രാജാക്കന്മാർ—ആമുഖം

ശലോ​മോ​ന്റെ ഭരണത്തിൻകീ​ഴി​ലെ സന്തോ​ഷ​മുള്ള നാളു​കൾമു​തൽ ഇസ്രാ​യേൽ രണ്ടായി പിരിഞ്ഞ പ്രക്ഷു​ബ്ധ​മായ നാളു​കൾവ​രെ​യുള്ള ചരിത്രം.

2 രാജാക്കന്മാർ—ആമുഖം

വിശ്വാ​സ​ത്യാ​ഗം വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലിൽ പടർന്നു​പി​ടി​ച്ച​തി​നെ​ക്കു​റി​ച്ചും കുറച്ചു​പേർ തന്നെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ച്ച​പ്പോൾ യഹോവ അവരെ അനു​ഗ്ര​ഹി​ച്ച​തി​നെ​ക്കു​റി​ച്ചും കാണുക.

1 ദിനവൃ​ത്താ​ന്തം—ആമുഖം

ദൈവ​ഭ​യ​മുള്ള ദാവീദ്‌, ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​കു​ന്നതു മുതൽ മരിക്കു​ന്നതു വരെയുള്ള ചരി​ത്ര​വും തലമു​റ​ക​ളെ​ക്കു​റി​ച്ചുള്ള വിവര​ണ​വും കാണുക.

2 ദിനവൃ​ത്താ​ന്തം—ആമുഖം

ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ ഈ ചരിത്രം അടിവ​ര​യിട്ട്‌ കാണി​ക്കു​ന്നു.

എസ്ര—ആമുഖം

ബാബി​ലോ​ണിൽനിന്ന്‌ തന്റെ ജനത്തെ മോചി​പ്പി​ക്കു​മെ​ന്നും യെരു​ശ​ലേ​മിൽസ​ത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​മെ​ന്നും ഉള്ള വാക്ക്‌ യഹോവ പാലി​ക്കു​ന്നു.

നെഹമ്യ—ആമുഖം

നെഹമ്യ​യു​ടെ പുസ്‌ത​കം ഇന്നുള്ള എല്ലാ സത്യാരാധകർക്കും മൂല്യ​വ​ത്താ​യ പാഠങ്ങൾ നൽകുന്നു.

എസ്ഥേർ—ആമുഖം

ഇന്നുള്ള ദൈവ​ദാ​സ​രെ പരിശോധനകളിൽനിന്ന്‌ വിടു​വി​ക്കാ​നു​ള്ള ദൈവത്തിൻറെ പ്രാപ്‌തി​യി​ലു​ള്ള വിശ്വാ​സം ശക്തമാക്കാൻ എസ്ഥേറിൻറെ നാളിലെ നാടകീയസംഭവങ്ങൾ സഹായി​ക്കു​ന്നു.

ഇയ്യോ​ബ്‌—ആമുഖം

യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന എല്ലാവർക്കും പരി​ശോ​ധ​ന​കൾ നേരി​ടേ​ണ്ടി​വ​രും. ഇയ്യോ​ബി​നെ​ക്കു​റി​ച്ചുള്ള വിവരണം നമുക്കു നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കാ​നും യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കാ​നും കഴിയും എന്നതിന്‌ ആത്മവി​ശ്വാ​സം നൽകും.

സങ്കീർത്ത​ന​ങ്ങൾ—ആമുഖം

സങ്കീർത്ത​ന​പു​സ്‌ത​കം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ ഉയർത്തി​പ്പി​ടി​ക്കു​ന്നു. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ സഹായി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ന്റെ രാജ്യം മുഖാ​ന്ത​രം ലോക​ത്തിന്‌ വരാൻ പോകുന്ന മാറ്റ​ത്തെ​ക്കു​റിച്ച്‌ വർണി​ക്കു​ന്നു.

സുഭാഷിതങ്ങൾ—ആമുഖം

ബിസി​നെസ്സ്‌ ഇടപാ​ടു​കൾമു​തൽ കുടും​ബ​കാ​ര്യ​ങ്ങൾവ​രെ​യുള്ള ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും വേണ്ട പ്രാ​യോ​ഗി​ക നിർദേ​ശ​ങ്ങൾ സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ കാണാ​നാ​കും.

സഭാപ്രസംഗകൻ—ആമുഖം

ജീവി​ത​ത്തിൽ പ്രാധാ​ന്യ​മു​ള്ള കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവ ദൈവി​ക​ജ്ഞാ​ന​ത്തിന്‌ എതിരായ കാര്യ​ങ്ങ​ളിൽനിന്ന്‌ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും സഭാ​പ്ര​സം​ഗ​ക​ന്റെ പുസ്‌ത​കം വിശദീ​ക​രി​ക്കു​ന്നു.

ഉത്തമഗീ​തം—ആമുഖം

ശൂലേം​കാ​രി പെൺകു​ട്ടിക്ക്‌ ഇടയ​ച്ചെ​റു​ക്ക​നോ​ടു​ള്ള നിലയ്‌ക്കാ​ത്ത സ്‌നേ​ഹ​ത്തെ “യാഹിന്റെ ജ്വാല” എന്നാണ്‌ വിളി​ച്ചി​രി​ക്കു​ന്നത്‌. എന്തു​കൊണ്ട്‌?

യശയ്യ—ആമുഖം

നിറ​വേ​റു​മെന്ന്‌ ഉറപ്പുള്ള പ്രവച​ന​ങ്ങ​ളു​ടെ പുസ്‌ത​ക​മാണ്‌ യശയ്യ. പ്രവച​ന​ങ്ങൾ നിവർത്തി​ക്കു​ന്ന​വ​നും രക്ഷയുടെ ദൈവ​വും ആയ യഹോ​വ​യി​ലു​ള്ള വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ ഈ പുസ്‌ത​കം നിങ്ങളെ സഹായി​ക്കും.

യിരെമ്യ—ആമുഖം

കഷ്ടങ്ങളി​ന്മ​ധ്യേ​യും പ്രവാ​ച​കൻ എന്ന നിയമ​ന​ത്തോട്‌ യിരെമ്യ വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു. ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അദ്ദേഹ​ത്തി​ന്റെ മാതൃക എന്ത്‌ അർഥമാ​ക്കു​ന്നു എന്ന്‌ ചിന്തി​ക്കു​ക.

വിലാപങ്ങൾ—ആമുഖം

യിരെമ്യ പ്രവാ​ചകൻ എഴുതിയ പുസ്‌ത​ക​മാണ്‌ വിലാ​പങ്ങൾ. ഈ പുസ്‌തകം യരുശ​ലേ​മി​ന്റെ നാശത്തിൽ ആഴമായ ദുഃഖം പ്രകട​മാ​ക്കു​ന്നു. കൂടാതെ, മാനസാ​ന്തരം ദൈവ​ത്തി​ന്റെ കരുണ​യി​ലേക്ക്‌ എങ്ങനെ​യാണ്‌ നയിക്കു​ന്ന​തെ​ന്നും കാണി​ക്കു​ന്നു.

യഹസ്‌കേൽ—ആമുഖം

യഹസ്‌കേൽ താഴ്‌മ​യോ​ടും ധൈര്യ​ത്തോ​ടും കൂടെ ദൈവം കൊടുത്ത നിയമനം നിറ​വേറ്റി. അത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നി​ട്ടു​പോ​ലും. അദ്ദേഹ​ത്തി​ന്റെ മാതൃക ഇന്നും വളരെ മൂല്യ​വ​ത്താണ്‌.

ദാനിയേൽ—ആമുഖം

ദാനി​യേ​ലും സുഹൃ​ത്തു​ക്ക​ളും എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു. ഈ അവസാ​ന​കാ​ലത്ത്‌ അവരുടെ മാതൃ​ക​യും ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യും നമുക്ക്‌ പ്രയോ​ജനം ചെയ്യും.

ഹോശേയ—ആമുഖം

പശ്ചാത്താ​പി​ക്കുന്ന പാപി​ക​ളോട്‌ യഹോവ കരുണ കാണി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ദൈവം ഏതു തരത്തി​ലുള്ള ആരാധ​ന​യാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കാൻ ഹോ​ശേ​യ​യു​ടെ പ്രവചനം നമ്മളെ സഹായി​ക്കു​ന്നു.

യോവേൽ—ആമുഖം

”യഹോ​വ​യു​ടെ ദിവസം” വരുന്ന​തി​നെ​ക്കു​റിച്ച്‌ യോവേൽ പ്രവചി​ച്ചു, രക്ഷയ്‌ക്കുള്ള നിർദേ​ശ​ങ്ങ​ളും അതിലുണ്ട്‌. ആ പ്രവച​ന​ത്തിന്‌ ഇന്ന്‌ മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം പ്രാധാ​ന്യ​മുണ്ട്‌.

ആമോസ്‌—ആമുഖം

പ്രധാ​ന​പ്പെട്ട ഒരു ജോലിക്ക്‌ യഹോവ ഈ താഴ്‌മ​യുള്ള മനുഷ്യ​നെ ഉപയോ​ഗി​ക്കു​ന്നു. ആമോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്ത്‌ മൂല്യ​മുള്ള പാഠങ്ങ​ളാണ്‌ നമുക്കു പഠിക്കാ​നു​ള്ളത്‌?

ഓബദ്യ—ആമുഖം

എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഏറ്റവും ചെറിയ പുസ്‌ത​ക​മാണ്‌ ഓബദ്യ. പ്രത്യാശ തരുന്ന ഒരു പ്രവച​ന​പു​സ്‌ത​ക​മാണ്‌ ഇത്‌. കൂടാതെ യഹോ​വ​യാണ്‌ എന്നു​മെ​ന്നേ​ക്കും ഭരണാ​ധി​കാ​രി​യാ​യി​രി​ക്കേ​ണ്ടവൻ എന്ന്‌ തെളി​യും എന്ന്‌ ഇത്‌ ഉറപ്പു​ത​രു​ന്നു.

യോന—ആമുഖം

യോന തിരുത്തൽ സ്വീക​രി​ക്കു​ക​യും തന്റെ നിയമനം നിറ​വേ​റ്റു​ക​യും ചെയ്‌തു. ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും കരുണ​യെ​ക്കു​റി​ച്ചും ഉള്ള പ്രാധാ​ന്യം ദൈവം യോനയെ പഠിപ്പി​ച്ചു. യോന​യു​ടെ അനുഭ​വങ്ങൾ ഹൃദയത്തെ സ്‌പർശി​ക്കു​ന്ന​വ​യാണ്‌.

മീഖ—ആമുഖം

പ്രയോ​ജ​ന​പ്ര​ദ​വും ന്യായ​വും ആയ കാര്യങ്ങൾ മാത്ര​മാണ്‌ യഹോവ നമ്മിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്ന​തെന്ന നമ്മുടെ ബോധ്യം ഈ ദൈവ​പ്ര​ചോ​ദി​ത​മായ പ്രവചനം ശക്തമാ​ക്കും.

നഹൂം—ആമുഖം

യഹോവ തന്റെ വാക്ക്‌ എല്ലായ്‌പോ​ഴും നിറ​വേ​റ്റു​മെ​ന്നും ദൈവ​രാ​ജ്യ​ത്തിൽ സമാധാ​ന​വും രക്ഷയും ആഗ്രഹി​ക്കുന്ന എല്ലാവർക്കും ദൈവം ആശ്വാസം നൽകു​മെ​ന്നും ഈ പ്രവചനം ഉറപ്പ്‌ തരുന്നു.

ഹബക്കൂക്ക്‌—ആമുഖം

തന്റെ ജനത്തെ രക്ഷിക്കാ​നുള്ള ഏറ്റവും പറ്റിയ സമയവും വിധവും യഹോ​വ​യ്‌ക്ക്‌ അറിയാം എന്നതിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

സെഫന്യ—ആമുഖം

യഹോ​വ​യു​ടെ ദിവസം വരില്ലെന്ന ചിന്തയ്‌ക്കെ​തി​രെ ജാഗ്രത പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഹഗ്ഗായി—ആമുഖം

സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ മുൻഗണന കൊടു​ക്ക​ണ​മെന്ന്‌ പ്രവചനം എടുത്തു​കാ​ണി​ക്കു​ന്നു.

സെഖര്യ—ആമുഖം

അനേകം ദർശന​ങ്ങ​ളും പ്രവച​ന​ങ്ങ​ളും ദൈവ​ജ​നത്തെ മുൻകാ​ല​ങ്ങ​ളിൽ ബലപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യഹോവ ഇന്നും പിന്തു​ണ​യ്‌ക്കു​മെന്ന ഉറപ്പ്‌ ആ പ്രവച​നങ്ങൾ നമുക്ക്‌ നൽകുന്നു.

മലാഖി—ആമുഖം

യഹോ​വ​യു​ടെ മാറ്റമി​ല്ലാത്ത നിലവാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും കരുണ​യെ​ക്കു​റി​ച്ചും സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും പറയുന്ന പ്രവച​ന​പു​സ്‌ത​ക​മാണ്‌ മലാഖി. ഇക്കാലത്ത്‌ ബാധക​മാ​ക്കാ​നാ​കുന്ന പ്രധാ​ന​പ്പെട്ട പല പാഠങ്ങ​ളും ഈ പുസ്‌ത​ക​ത്തി​ലുണ്ട്‌.

മത്തായി—ആമുഖം

നാലു സുവിശേഷങ്ങളിൽ ആദ്യ​ത്തേ​താ​യ മത്തായി എന്ന ബൈബിൾപുസ്‌തകത്തിൻറെ പ്രത്യേകതകൾ മനസ്സി​ലാ​ക്കു​ക.

മർക്കോസ്‌—ആമുഖം

സുവി​ശേ​ഷ​ങ്ങ​ളി​ലെ ഏറ്റവും ചെറിയ പുസ്‌ത​ക​മായ ഇതിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ യേശു​വി​ന്റെ ഭാവി​ഭ​ര​ണ​ത്തി​ന്റെ ഒരു വീക്ഷണം ഇതിലൂ​ടെ ലഭിക്കു​ന്നു.

ലൂക്കോസ്‌—ആമുഖം

ലൂക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ മാത്രം കാണുന്ന സവി​ശേഷത എന്താണ്‌?

യോഹന്നാൻ—ആമുഖം

യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മനുഷ്യ​വർഗ​ത്തോ​ടുള്ള യേശു​വി​ന്റെ സ്‌നേ​ഹ​വും യേശു പ്രകട​മാ​ക്കിയ താഴ്‌മ​യും അതു​പോ​ലെ യേശു​വി​നെ മിശി​ഹ​യാ​യി തിരി​ച്ച​റി​യി​ക്കു​ന്ന​തും കാണാം.

പ്രവൃ​ത്തി​കൾ—ആമുഖം

സകല ജനതക​ളിൽനി​ന്നു​മു​ള്ള​വരെ ശിഷ്യ​രാ​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ കഠിനാ​ധ്വാ​നം ചെയ്‌തു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിന്‌ ശുശ്രൂ​ഷ​യി​ലുള്ള നിങ്ങളു​ടെ ഉത്സാഹ​വും തീക്ഷ്‌ണ​ത​യും വർധി​പ്പി​ക്കാ​നാ​കും.

റോമർ—ആമുഖം

യഹോ​വ​യു​ടെ പക്ഷപാ​ത​മി​ല്ലാ​യ്‌മ​യും യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​വും എടുത്തു​കാ​ണി​ക്കുന്ന ദൈവ​പ്ര​ചോ​ദി​ത​മായ നിർദേശം.

1 കൊരി​ന്ത്യർ—ആമുഖം

ഐക്യം, ധാർമി​ക​ശു​ദ്ധി, സ്‌നേഹം, പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സം എന്നിവ​യെ​ക്കു​റി​ച്ചുള്ള ദൈവ​പ്ര​ചോ​ദി​ത​മായ ഉപദേ​ശ​ങ്ങ​ളാണ്‌ പൗലോ​സി​ന്റെ കത്തിലു​ള്ളത്‌.

2 കൊരി​ന്ത്യർ— ആമുഖം

“ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന” ദൈവ​മായ യഹോവ തന്റെ ദാസന്മാ​രെ നിലനി​റു​ത്തു​ക​യും ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.

ഗലാത്യർ—ആമുഖം

ഗലാത്യർക്കുള്ള പൗലോ​സി​ന്റെ കത്ത്‌, അത്‌ എഴുതിയ കാല​ത്തെ​പ്പോ​ലെ​തന്നെ ഇന്നും പ്രസക്ത​മാണ്‌. വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളെ​യും അതു സഹായി​ക്കും.

എഫെസ്യർ—ആമുഖം

യേശു​ക്രി​സ്‌തു​വി​ലൂ​ടെ സമാധാ​ന​വും ഐക്യ​വും കൊണ്ടു​വ​രാ​നുള്ള ദൈവ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​പ്ര​ചോ​ദി​ത​മായ ഈ കത്ത്‌ വിശദീ​ക​രി​ക്കു​ന്നുണ്ട്‌.

ഫിലി​പ്പി​യർ—ആമുഖം

പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ നമ്മൾ പതറാതെ നിന്നാൽ, അതു മറ്റുള്ള​വർക്ക്‌ ഉറച്ചു​നിൽക്കാ​നുള്ള ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും.

കൊ​ലോ​സ്യർ—ആമുഖം

പഠിച്ച കാര്യങ്ങൾ ജീവി​ത​ത്തിൽ പകർത്തി​ക്കൊ​ണ്ടും മറ്റുള്ള​വ​രോട്‌ ഉദാര​മാ​യി ക്ഷമിച്ചു​കൊ​ണ്ടും യേശു​വി​ന്റെ സ്ഥാനവും അധികാ​ര​വും അംഗീ​ക​രി​ച്ചു​കൊ​ണ്ടും നമുക്ക്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാം.

1 തെസ്സ​ലോ​നി​ക്യർ—ആമുഖം

ആത്മീയ​മാ​യി ഉണർന്നി​രി​ക്കുക, ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക,’ “ഇടവി​ടാ​തെ പ്രാർഥി​ക്കുക,” പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക.

2 തെസ്സ​ലോ​നി​ക്യർ—ആമുഖം

യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ വരവി​നെ​ക്കു​റിച്ച്‌ ആളുകൾക്കു​ണ്ടാ​യി​രുന്ന തെറ്റായ കാഴ്‌ച​പ്പാ​ടു പൗലോസ്‌ തിരു​ത്തു​ന്നു. വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻ അദ്ദേഹം സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

1 തിമൊ​ഥെ​യൊസ്‌—ആമുഖം

സഭയിലെ സംഘട​നാ​പ​ര​മായ നടപടി​ക്ര​മങ്ങൾ വിശദീ​ക​രി​ക്കാ​നും വ്യാ​ജോ​പ​ദേ​ശ​ങ്ങൾക്കും പണസ്‌നേ​ഹ​ത്തി​നും എതിരെ മുന്നറി​യിപ്പ്‌ കൊടു​ക്കാ​നും ആണ്‌ പൗലോസ്‌ 1 തിമൊ​ഥെ​യൊസ്‌ എഴുതി​യത്‌.

2 തിമൊ​ഥെ​യൊസ്‌—ആമുഖം

ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

തീത്തോസ്‌—ആമുഖം

പൗലോസ്‌ അപ്പോ​സ്‌തലൻ തീത്തോ​സിന്‌ എഴുതിയ കത്തിൽ, ക്രേത്ത​യി​ലെ സഭകളി​ലു​ണ്ടാ​യി​രുന്ന പ്രശ്‌നങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നും മൂപ്പന്മാർക്കു​ണ്ടാ​യി​രി​ക്കേണ്ട ആത്മീയ​യോ​ഗ്യ​തകൾ എന്തെല്ലാ​മാ​ണെ​ന്നും വിവരി​ക്കു​ന്നു.

ഫിലേമോൻ—ആമുഖം

ഹ്രസ്വ​മെ​ങ്കി​ലും ശക്തമായ ഈ കത്തിൽ താഴ്‌മ, ദയ, ക്ഷമ എന്നീ ഗുണങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രാ​യോ​ഗി​ക​പാ​ഠങ്ങൾ കാണാം.

എബ്രായർ—ആമുഖം

ക്രിസ്‌തീ​യാ​രാ​ധന അക്ഷരീയ ആലയങ്ങ​ളെ​ക്കാ​ളും മൃഗബ​ലി​ക​ളെ​ക്കാ​ളും ശ്രേഷ്‌ഠ​മായ കാര്യ​ങ്ങ​ളിൽ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നു.

യാക്കോബ്‌—ആമുഖം

പ്രധാ​ന​പ്പെട്ട ക്രിസ്‌തീ​യ​ത​ത്ത്വ​ങ്ങൾ പഠിപ്പി​ക്കാൻ യാക്കോബ്‌ മനോ​ഹ​ര​മായ വാങ്‌മ​യ​ചി​ത്രങ്ങൾ ഉപയോഗിക്കുന്നു.

1 പത്രോസ്‌—ആമുഖം

പത്രോ​സി​ന്റെ ഒന്നാമത്തെ കത്ത്‌, തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കാ​നും എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടാനും നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

2 പത്രോസ്‌—ആമുഖം

പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കും വേണ്ടി കാത്തി​രി​ക്കുന്ന നമ്മൾ വിശ്വ​സ്‌തത പാലി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണു പത്രോ​സി​ന്റെ രണ്ടാമത്തെ കത്ത്‌.

1 യോഹ​ന്നാൻ—ആമുഖം

യോഹ​ന്നാ​ന്റെ കത്ത്‌ ക്രിസ്‌തു​വി​രു​ദ്ധർക്ക്‌ എതിരെ മുന്നറി​യി​പ്പു തരുക​യും നമ്മൾ സ്‌നേ​ഹി​ക്കേ​ണ്ട​തും സ്‌നേ​ഹി​ക്ക​രു​താ​ത്ത​തും ആയ കാര്യങ്ങൾ തിരി​ച്ച​റി​യാൻ സഹായി​ക്കു​ക​യും ചെയ്യുന്നു.

2 യോഹ​ന്നാൻ—ആമുഖം

എപ്പോ​ഴും സത്യത്തിൽ നടക്കാ​നും വഞ്ചകർക്ക്‌ എതിരെ ജാഗ്രത പാലി​ക്കാ​നും യോഹ​ന്നാ​ന്റെ രണ്ടാമത്തെ കത്ത്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

3 യോഹ​ന്നാൻ—ആമുഖം

ക്രിസ്‌ത്യാ​നി​കൾ ആതിഥ്യം കാണി​ക്ക​ണ​മെന്ന മനോ​ഹ​ര​മായ പാഠം പഠിപ്പി​ക്കു​ന്ന​താ​ണു യോഹ​ന്നാ​ന്റെ മൂന്നാ​മത്തെ കത്ത്‌.

യൂദ—ആമുഖം

ക്രിസ്‌ത്യാ​നി​കളെ വഴി തെറ്റി​ക്കാ​നും ദുഷി​പ്പി​ക്കാ​നും ശ്രമി​ക്കു​ന്ന​വ​രു​ടെ വഞ്ചകമായ രീതികൾ യൂദ തുറന്നു​കാ​ട്ടു​ന്നു.

വെളി​പാട്‌—ആമുഖം

വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ഉജ്ജ്വല​മായ ദിവ്യ​ദർശ​നങ്ങൾ, മനുഷ്യ​രെ​ക്കു​റി​ച്ചും ഭൂമി​യെ​ക്കു​റി​ച്ചും ഉള്ള ദൈ​വോ​ദ്ദേ​ശ്യം ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ എങ്ങനെ നടപ്പി​ലാ​കു​മെന്നു കാണി​ച്ചു​ത​രു​ന്നു.

ഇതും ഇഷ്ടപ്പെട്ടേക്കാം

പുസ്‌തകങ്ങളും പത്രികകളും

ബൈബിൾ നൽകുന്ന സന്ദേശം

ബൈബിളിലെ അടിസ്ഥാന സന്ദേശം എന്താണ്‌?

ബൈബിൾ

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബൈബിൾ ആഴത്തിൽ പഠിക്കാൻ സഹായി​ക്കുന്ന ചിത്ര​ങ്ങ​ളും പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും മറ്റു സവി​ശേ​ഷ​ത​ക​ളും ഈ പതിപ്പി​ലുണ്ട്‌.