വിവരങ്ങള്‍ കാണിക്കുക

യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൃത്യ​മാ​യ ഒരു രേഖ ബൈബി​ളി​ലു​ണ്ടോ?

യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൃത്യ​മാ​യ ഒരു രേഖ ബൈബി​ളി​ലു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എഴുത്തു​കാ​ര​നാ​യ ലൂക്കോസ്‌ ഇങ്ങനെ പറഞ്ഞു: ‘തുടക്കം​മു​തൽ എല്ലാ കാര്യ​ങ്ങ​ളും ഞാൻ കൃത്യ​ത​യോ​ടെ പരി​ശോ​ധി​ച്ചി​ട്ടുണ്ട്‌.’—ലൂക്കോസ്‌ 1:3.

 യേശു​വി​ന്റെ സമകാ​ലി​ക​രാ​യി​രു​ന്ന മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നിവ​രു​ടെ സുവി​ശേ​ഷ​ങ്ങ​ളി​ലെ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള വിവര​ങ്ങൾക്ക്‌ 4-ാം നൂറ്റാ​ണ്ടിൽ മാറ്റങ്ങൾ വരുത്തി​യി​ട്ടു​ണ്ടെന്ന്‌ ചില ആളുകൾ അവകാ​ശ​പ്പെ​ടു​ന്നു.

 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഒരു പ്രധാന ഭാഗം ഈജി​പ്‌തിൽ കണ്ടെത്തി. പപ്പൈ​റസ്‌ റൈലാൻഡ്‌സ്‌ 457 (P52) എന്ന്‌ ഇപ്പോൾ അറിയ​പ്പെ​ടു​ന്ന ഇത്‌ ഇംഗ്ലണ്ടി​ലെ മാഞ്ചസ്റ്റ​റി​ലു​ള്ള ജോൺ റൈലാൻഡ്‌സ്‌ ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. ആധുനി​ക​ബൈ​ബി​ളി​ലെ യോഹ​ന്നാൻ 18:31-33, 37, 38 എന്നീ വാക്യ​ങ്ങ​ളാണ്‌ ഇതിലു​ള്ളത്‌.

 ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഇന്ന്‌ അറിയ​പ്പെ​ടു​ന്ന ഏറ്റവും പഴക്കമുള്ള കൈ​യെ​ഴു​ത്തു​ശ​ക​ല​മാണ്‌ ഇത്‌. ഏകദേശം എ.ഡി. 125-ലാണ്‌ ഇത്‌ എഴുത​പ്പെ​ട്ട​തെന്ന്‌ പല പണ്ഡിത​ന്മാ​രും വിശ്വ​സി​ക്കു​ന്നു. അതായത്‌ യോഹ​ന്നാൻ, സുവി​ശേ​ഷം എഴുതി​യ​തിന്‌ ഏകദേശം കാൽനൂ​റ്റാ​ണ്ടി​നു ശേഷം. ഈ ഭാഗം പിന്നീട്‌ കണ്ടെത്തിയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​മാ​യി കൃത്യ​മാ​യും യോജി​പ്പി​ലാണ്‌.