വിവരങ്ങള്‍ കാണിക്കുക

ഭൂതങ്ങൾ യഥാർഥ​ത്തിൽ ഉള്ളതാ​ണോ?

ഭൂതങ്ങൾ യഥാർഥ​ത്തിൽ ഉള്ളതാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 അതെ. ഭൂതങ്ങൾ ‘പാപം ചെയ്‌ത ദൈവ​ദൂ​ത​ന്മാ​രാണ്‌,’ ദൈവ​ത്തി​നെ​തി​രെ മത്സരിച്ച ആത്മജീ​വി​ക​ളാണ്‌. (2 പത്രോസ്‌ 2:4) ഭൂതമാ​യി​ത്തീർന്ന ആദ്യത്തെ ദൂതൻ പിശാ​ചാ​യ സാത്താ​നാ​യി​രു​ന്നു, അവനെ ബൈബിൾ വിളി​ക്കു​ന്നത്‌ ‘ഭൂതങ്ങ​ളു​ടെ അധിപൻ’ എന്നാണ്‌.—മത്തായി 12:24, 26.

നോഹ​യു​ടെ നാളിലെ മത്സരം

 നോഹ​യു​ടെ നാളിലെ ജലപ്ര​ള​യ​ത്തി​നു മുമ്പ്‌ ദൂതന്മാർ ദൈവ​ത്തോട്‌ മത്സരി​ച്ച​തി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. “മനുഷ്യ​രു​ടെ പുത്രി​മാർ സുന്ദരി​ക​ളാ​ണെന്ന കാര്യം സത്യ​ദൈ​വ​ത്തി​ന്റെ പുത്ര​ന്മാർ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെ​ട്ട​വ​രെ​യെ​ല്ലാം അവർ ഭാര്യ​മാ​രാ​ക്കി.” (ഉൽപത്തി 6:2) ആ ദുഷ്ടദൂ​ത​ന്മാർ സ്വർഗ​ത്തി​ലെ ‘തങ്ങളുടെ വാസസ്ഥലം വിട്ട്‌ പോരു​ക​യും’ സ്‌ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​നാ​യി മനുഷ്യ​ശ​രീ​രം എടുക്കു​ക​യും ചെയ്‌തു.—യൂദ 6.

 ജലപ്ര​ള​യം ഉണ്ടായ​പ്പോൾ മത്സരി​ക​ളാ​യ ദൂതന്മാർ മനുഷ്യ​ശ​രീ​രം ഉപേക്ഷിച്ച്‌ സ്വർഗ​ത്തി​ലേക്ക്‌ തിരി​ച്ചു​പോ​യി. എന്നാൽ ദൈവം അവരെ തന്റെ കുടും​ബ​ത്തിൽനിന്ന്‌ പുറത്താ​ക്കി. ശിക്ഷണ​ന​ട​പ​ടി​യു​ടെ ഭാഗമാ​യി ഈ ഭൂതങ്ങൾക്ക്‌ മേലാൽ മനുഷ്യ​ശ​രീ​രം എടുക്കാൻ കഴിയാ​തെ​യാ​യി.—എഫെസ്യർ 6:11, 12.