വിവരങ്ങള്‍ കാണിക്കുക

മാനു​ഷി​ക ജ്ഞാനം അടങ്ങിയ ഒരു പുസ്‌ത​ക​മാ​ണോ ബൈബിൾ?

മാനു​ഷി​ക ജ്ഞാനം അടങ്ങിയ ഒരു പുസ്‌ത​ക​മാ​ണോ ബൈബിൾ?

ബൈബി​ളി​ന്റെ ഉത്തരം

 വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ എന്ന്‌ അറിയ​പ്പെ​ടു​ന്ന ബൈബി​ളിൽ അനേകം ജ്ഞാന​മൊ​ഴി​കൾ അടങ്ങി​യി​രി​ക്കു​ന്നു. ബൈബിൾത്ത​ന്നെ ഇങ്ങനെ പറയുന്നു, “എല്ലാ തിരു​വെ​ഴു​ത്തും ദൈവനിശ്വസ്‌തമാണ്‌.” (2 തിമൊ​ഥെ​യൊസ്‌ 3:16) ഇതിനെ പിന്തു​ണയ്‌ക്കു​ന്ന ധാരാളം തെളി​വു​കൾ ഉണ്ട്‌. പിൻവ​രു​ന്ന കാര്യങ്ങൾ പരിചി​ന്തി​ക്കു​ക:

  •   ബൈബി​ളി​ന്റെ ചരി​ത്ര​പ​ര​മാ​യ കൃത്യത സംബന്ധി​ച്ചു​ള്ള വെല്ലു​വി​ളി​കൾക്ക്‌ ഒന്നും വിജയം നേടാൻ ഇതുവരെ സാധി​ച്ചി​ട്ടി​ല്ല.

  •   ബൈബിൾ എഴുത്തു​കാർ സത്യസ​ന്ധ​രാ​യി​രു​ന്ന​തി​നാൽ തുറന്ന ഹൃദയ​ത്തോ​ടെ​യാണ്‌ അവർ അത്‌ എഴുതി​യത്‌. അവരുടെ നിഷ്‌ക​ള​ങ്ക​മാ​യ മനോ​ഭാ​വം യഥാർഥ സത്യം വെളി​പ്പെ​ടു​ത്താൻ സഹായി​ച്ചു.

  •   ബൈബി​ളിന്‌ ഒരു പ്രതി​പാ​ദ്യ​വി​ഷ​യ​മുണ്ട്‌: ദൈവം സ്വർഗ്ഗീയ രാജ്യ​ത്തി​ലൂ​ടെ തന്റെ ഉദ്ദേശ്യ​ങ്ങൾ പൂർത്തീ​ക​രി​ക്കു​ക​യും മനുഷ്യ​വർഗ്ഗ​ത്തെ ഭരിക്കാ​നു​ള്ള തന്റെ അവകാ​ശ​ത്തെ സ്ഥാപി​ക്കു​ക​യും ചെയ്യും എന്നതാണ്‌ അത്‌.

  •   ആയിരക്കണക്കിന്‌ വർഷങ്ങൾക്കു​മുമ്പ്‌ എഴുതി​യ​താ​ണെ​ങ്കി​ലും പുരാ​ത​ന​കാ​ല​ഘ​ട്ട​ങ്ങ​ളിൽ പ്രബല​മാ​യി​രു​ന്ന അശാസ്‌ത്രീ​യ​മാ​യ ആശയങ്ങ​ളൊ​ന്നും ബൈബി​ളിൽ അടങ്ങി​യി​ട്ടി​ല്ല.

  •   ബൈബി​ളി​ലെ പ്രവച​ന​ങ്ങൾ കൃത്യ​ത​യോ​ടെ നിറ​വേ​റി​യ​താ​യി ലിഖി​ത​ച​രി​ത്ര​രേ​ഖകൾ തെളി​യി​ക്കു​ന്നു.